Friday, August 7, 2009

പുളിഞ്ചിക്ക


സാധനം അറിയില്ലേ ,പുളിഞ്ചിക്ക
കുനു കുനെ പിടിച്ചു നില്‍ക്കുന്നത്‌ കാണാന്‍ നല്ല ഭംഗി ആണ്
പക്ഷെ കഴിക്കാന്‍ ഒരു രുചി ഉം ഇല്ല
ഞങ്ങളുടെ പറബില്‍ ഒരു
പുളി ഞ്ചിക്കചെടി ഉണ്ടായിരുന്നു,നിറയെ കയ്ക്കും,ആര്ക്കും വേണ്ട വല്ലപോളും മീന്‍ കറി വെക്കുമ്പോള്‍ അതില്‍ ഇടും ,അച്ചന് ആ മീന്‍കറി ഇഷ്ട്ടമല്ല അതുകൊണ്ട് ഒന്നിനും എടുക്കില്ല ഈ സാധനം .
പഴുത്തു പഴുത്തു താഴെ വീണു കിടക്കും,അതില്‍ നിറയെ പ്രാണികള്‍ കയറി പിന്നെ നാറ്റം ആകും
അതുകൊണ്ട് പഴുത്തു വീഴുന്നത് കുഴി വെട്ടി മൂടുകയാണ് പതിവു .
ഇപ്പോളാണ് ഈ
പുളി ഞ്ചിക്ക കൊണ്ടു എന്തെല്ലാം ഉണ്ടാക്കാം എന്ന് മനസിലാകുന്നത് ,
കുറെ നാള്‍ മുന്പ് എന്റെ അമ്മായിഅമ്മ
പുളി ഞ്ചിക്ക ജൂസ് കൊണ്ടു തന്നു ,
ഇടക്ക് എന്റെ ഒരു സുഹൃത്ത് ജൂസ് ഉണ്ടാക്കാന്‍
പുളി ഞ്ചിക്ക തിരഞ്ഞു നടക്കുന്നുണ്ടായിരുന്നു .
പുളി ഞ്ചിക്ക ഉപ്പില്‍ ഇട്ട് ഉണക്കിയാല്‍ നല്ല രുചി ആണ്
ചോറിന്റെ കൂടെ ഒക്കെ കഴിക്കാം
പിന്നെ അച്ചാര്‍ ഇടാം

ഞങ്ങളുടെ നാട്ടില്‍ ഇതിനെ ഇലുംബിക്ക എന്നും പറയും

വീട്ടില്‍ ഞാന്‍ ഒരു തൈ നാട്ടു വളര്‍ത്തുന്നുണ്ട്

3 comments:

  1. ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ജ്യൂസ്‌
    വളരെ ഔഷധപ്രദം ആണ് ....
    നിലത്തു വീണു പുഴുവരിച്ചു പോകുന്ന ഇതിന്റെ ഔഷധ ഗുണങ്ങള്‍
    കണ്ടെതാത്തത് കൊണ്ടാണ് അവ കുഴി വെട്ടി മൂടപ്പെടുന്നത്

    ReplyDelete
  2. ഇലുമ്പന്‍ പുളി എന്നാണ് കൂടുതലും പറഞ്ഞു കേട്ടിരിയ്ക്കുന്നത്.

    ReplyDelete
  3. ഞങ്ങളെ ഊരകത്ത് "ഓര്‍ക്കാപ്പുളി' എന്നാണിതിന് പേര്.. അത് തന്നെയാണ് ഏറ്റവും സ്യൂട്ടബ്ള് എന്നാണെന്‍റെ പക്ഷം.. കാരണം.. ഓര്‍ത്തപ്പോള്‍ തന്നെയില്ലേ നാവിന്‍ തുമ്പില്‍ പുളി..?

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP