കുറച്ചു ദിവസമായി മനസിന് നല്ല സുഘമില്ല, ഇപ്പോള്‍ ബ്ലോഗ്-ല്‍ എഴുതുവാന്‍ വന്നാല്‍ തന്നെ മനസിന് ഒരു മരവിപ്പാണ് ,ഒന്നും തുറന്നു എഴുതാന്‍ കഴിയുന്നില്ല ,എപ്പോളും ഞാന്‍ എങ്ങനെ ആണ് ,ബന്ധുക്കളുടെ കാര്യങ്ങള്‍ ഓരോന്ന് കേട്ടത് കഴിഞ്ഞാല്‍ മനസ് കലങ്ങും ,പിന്നെ കുറെ നാള്‍ കഴിയണം എല്ലാം ഒന്നു ശെരി ആകാന്‍ ,
കഴിഞ്ഞ ദിവസം ഞാന്‍ ബന്ധുക്കളുടെ വീട്ടില്‍ പോയിരുന്നു ,ആകെ വിഷമം ആണ് അവിടുത്തെ ഓരോ കാര്യങ്ങള്‍ അറിയുമ്പോള്‍ ,സഹോദരങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നു ,എല്ലാവര്ക്കും ദൈവം അര്‍ഹിക്കുന്നത് ഒക്കെ കൊടുത്തു ,എന്നാല്‍ കിട്ടിയതും ,കരഞ്ഞതും ,വിഷമിച്ചതും ഒന്നും ആരും ഓര്‍ക്കുന്നില്ല ,വീണ്ടും വീണ്ടും ദൈവ നിന്ദ കാണിക്കുന്നു ,എല്ലാരും മലര്‍ന്നു കിടന്നു തുപ്പുന്നു ,പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു,ഇപ്പോള്‍ അപ്പൊ അപ്പൊ തന്നെ കിട്ടും.അല്ലെങ്കിലും തന്‍ കടം മുന്‍ കടം എന്നാണല്ലോ .
എല്ലാര്ക്കും ദൈവം വേണ്ടത്ര ശിക്ഷ കൊടുത്തു എന്ന് എല്ലാരും പറഞ്ഞിട്ടും , എനിക്ക് കഴിയുന്നില്ല അവരെ ഒക്കെ വെറുക്കാന്‍ ,മനുഷ്യരല്ലേ അന്നത്തെ അവസ്ഥയില്‍ അറിയാതെ അഹങ്കരിച്ചു പോയതാണ്, ഇന്നും അവരൊക്കെ കണ്ണടച്ച് ഇരുട്ടാക്കുന്നു ,പലതും അവരുടെ ബാധ്യത മാത്രമാണ് എന്ന് കരുതുന്നു ,ദൈവം എല്ലാപേരോടും പൊറുക്കട്ടെ,ഇനിയും ആരെയും ശിക്ഷിക്കാതെ ഇരിക്കട്ടെ ...................,എന്നെ ഒറ്റപെടുതിയവര്‍ക്കും,എന്നെ വേദനിപ്പിച്ചവര്‍ക്കും ഒക്കെ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ,ദൈവമേ നിന്റെ ശിക്ഷയുടെ കണക്കു പുസ്തകത്തില്‍ നിന്നും ഇവരുടെ പേരുകള്‍ വെട്ടി മാറ്റണമേ എന്ന് ,
Friday, August 21, 2009
Subscribe to:
Post Comments (Atom)

ഒന്നും ഇല്ലാതിരിയ്ക്കുമ്പോള്‍ ആണ് എല്ലാവരും ദൈവത്തെ സ്മരിയ്ക്കുന്നത്.
ReplyDelete