Saturday, September 26, 2009

എന്‍റെ ഇഷ്ട്ട ഗാനങ്ങളില്‍

1.ºßdÄ¢: çµZAÞJ ÖÌíÆ¢
  øºÈ: çÆÕÆÞØí
Ø¢·àÄ¢: ç¼ÞYØY
ÉÞ¿ßÏÄí: æ¼XØß, æµ.¼ß. ÎÞVçAÞØí

µKßMâÎÞÈ¢ µHᢠÈGá ¾ÞX çÈÞAßÏßøßçA
®æa ÎÈTßW èÄÎÃßæJKÜÞÏß
ÉáWµÞX Èà ÕKâ...
                                           (µKßMâÎÞÈ¢...)
æÕG¢ µßÝAáæÉÞGáµáJß µÞLß ÉøKâ
µÞÃÞJ ÄàøBZ çÄ¿ß È¿KçMÞZ
ÎâµÞÈáøÞ·¢ µÅ ÉùEâ
ÕÞÈÕᢠçθÕᢠçÉÞæÜ
³{ÕᢠÄàøÕᢠçÉÞæÜ
¼z¢ ¨ ²øá ¼z¢ ²KÞÏí çºøÞX Èà ÕKâ
                                             (µKßMâÎÞÈ¢...)
ÉìVÃÎß ÄßCZ ÕKá æÄ{ßEá øÞÕáÎáÃVKâ
ÈßX ÎãÆáØíçÎø ÕàºßÏßÜÞùÞ¿ß
®ˆÞ¢ ÎùKçMÞZ Èà æºÞˆß
ÎÜøᢠÎÇáÕᢠçÉÞæÜ µá{ßøᢠÎEᢠçÉÞæÜ
¼z¢ ¨æÏÞøá ¼z¢ ²KÞÏí çºøÞX Èà ÕKâ
                                             (µKßMâÎÞÈ¢...)

 


Friday, September 25, 2009

കുഞ്ഞ്

അമ്മയുടെ  ഗര്‍ഭപാത്രത്തിലെ   നേര്‍ത്ത ഇരുട്ടില്‍ നിന്നും ,ആ കുളിരില്‍ നിന്നും ഒരു കുഞ്ഞു ഈ ഭൂമി യിലേക്ക് ആദ്യമായി വരുമ്പോള്‍,എന്താകും അതിന്റെ മനസ്സില്‍ ,അതിനു അപ്പോള്‍ ചിന്തിക്കാനുള്ള കഴിവ് കാണുമോ?
അറിയില്ല ,ഈ ലോകത്തെ ചൂടും,തണുപ്പും,അവനു അസഹനീയമാണ് ,അവന്‍ /അവള്‍  തന്റെ കുഞ്ഞി കയ്യുകളും ,കാലുകളും ഇളക്കി അല്ഫുതത്തോടെ പര പര എന്ന് നോക്കുന്നു ,അമ്മിഞ്ഞപാലിന്റെ മണം കിട്ടുന്നിടതെക്ക് അവന്‍ ചുണ്ടുകള്‍ കൊണ്ട് വരുന്നു ,പിന്നെ ആ മണ ത്തെയും ,അതിനോട് ചേര്‍ന്ന ചൂടിനേയും അവന്‍ ഇഷ്ട്ടപെടാന്‍ തുടങ്ങും , അവനു വിശക്കുമ്പോള്‍  അവനെ ചേര്‍ത്ത് അണക്കുന്നത് അവന്റെ ആരോ ആണെന്ന് അവന്‍ മനസിലാക്കുന്നു,പിന്നെ ആ സ്നേഹത്തെ അമ്മ എന്ന് വിളിക്കാന്‍ ആരെക്കൊയോ അവനെ പഠിപ്പിക്കുന്നു.എന്ത് സുഖംയിരിക്കും അമ്മയുടെ വയറ്റില്‍ ചുരുണ്ടു മൂടി കിടക്കാന്‍ അല്ലെ ?
ഒന്നിനെ കുറിച്ചും അറിയണ്ട ,ഒരു വിഷമവും ഇല്ലാ ,ചുമ്മാ ഉറക്കം തന്നെ ഉറക്കം ,ഒരിക്കല്‍ കൂടി ജനിക്കാന്‍ തോന്നുന്നു ,എന്നാല്‍ ഈ മക്കള്‍ അറിയുന്നുണ്ടോ ,അമ്മ അവനെ എന്തുമാത്രം കഷ്ട്ടപെട്ടാണ് ഒന്‍പതു മാസം കൊണ്ട് നടക്കുന്നത് എന്ന് ,പിന്നെ അവന്റെ മുഖം ഒന്ന് കാണാനായി ആ അമ്മ എന്ത് മാത്രം വേദന സഹിക്കുന്നു ,ഈ മക്കള്‍ക്ക്‌ ഒന്നും അറിയണ്ടല്ലോ (ഞാന്‍ ഉള്‍പ്പടെ ഉള്ള മക്കള്‍ ).പണ്ടൊക്കെ പ്രസവമൊക്കെ വളരെ എളുപ്പം കഴിയും,ഇപ്പോള്‍ ഗര്‍ഭിണി ആകുന്ന മുതല്‍ ചികിത്സ യാണ് ,പിന്നെ  റസ്റ്റ്‌ .
പ്രസവിക്കുന്നത് വരെയും റസ്റ്റ്‌ .പണ്ടുള്ളവര്‍ എങ്ങനെയാ ഇത്രയും കുട്ടികളെ ഒക്കെ പ്രസവിച്ചിരുന്നത്,അവരൊക്കെ ഗര്‍ഭകാലത്ത് എന്ത് മാത്രം ജോലികള്‍ ചെയ്തിരുന്നു .കാലം പോയ പോക്കെ !!!!!!!!!!!!!!!!!൧
എന്ത് ചെയ്യാം .....................
പാവം സ്ത്രീ കള്‍,എന്തൊക്കെ സഹിക്കണം ,ഇതില്‍ കുറെ കഷ്ട്ടപാട് ആണുങ്ങള്‍ക്കും കൊടുക്കണമായിരുന്നു .
പാവം അവ്വ ,വിശപ്പ്‌ കൊണ്ടാകും അന്ന് ആ ആപ്പിള്‍ പറിച്ചു കഴിച്ചത് ,അതിനു ഇത്രയും ഒക്കെ ദൈവം കൊടുക്കണമായിരുന്നോ?
എന്തൊക്കെ സഹിച്ചാലും ,കുഞ്ഞുവാവയുടെ മുഖം കാണുമ്പൊള്‍ എല്ലാ വേദന യും അമ്മമാര്‍ മറക്കും ,
ഇതിനൊക്കെ ഒരു മറുപുറം ഉണ്ട് ,ഉപേക്ഷിക്കാനായി പ്രസവിക്കുന്നവര്‍ ,ഒരു നിമിഷത്തെ സുഖം ത്തിനു  വേണ്ടി ,ഒരു കുഞ്ഞിനു ജീവന്‍ കൊടുക്കുന്നു ,പിന്നതിനെ വേണ്ടാതെ പ്രസവിച്ചു  എവിടെയെങ്കിലും ഉപേക്ഷിക്കുന്നു .എന്തായാലും അമ്മതൊട്ടില്‍ വന്ന ശേക്ഷം ,കുഞ്ഞുങ്ങളെ പട്ടിയും ,പൂച്ചയും കടിച്ചു വലിക്കുന്ന വാര്‍ത്തകള്‍ ഒന്നും കേള്‍ക്കേണ്ടി വരുന്നില്ല.എന്തിനാണ് കളയുവാന്‍ വേണ്ടി ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നത്,ഈ ലോകത്തിന്റെ ശാപവാക്കുകള്‍ മൊത്തം ഏറ്റുവാങ്ങാന്‍ ഒരു അനാഥ കുട്ടി കൂടി ,ശാസ്ത്രം ഇത്രയും വളര്‍ന്നിട്ടും നാട്ടിലെ പെണ്‍കുട്ടികളുടെ മനസിന്‌ വളര്‍ച്ച ഇല്ലാതെ പോകുന്നു,എന്തൊരു കഷ്ട്ടമാണ് ,നിങ്ങള്ക്ക് വളര്‍ത്താന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍  നിങ്ങള്‍ ഒന്നിനെ സൃഷ്ട്ടിക്കാതെ  ഇരിക്ക് ,

എനിക്കറിയാവുന്ന ഒരു ഫാമിലി ,ഒരു കുട്ടിയെ ദത്ത് എടുത്തിട്ടുണ്ട് ,അതിനിപ്പോ എട്ടു വയസായി ,എല്ലാരും അതിനെ വേറൊരു കണ്ണില്‍ ആണ് കാണുന്നത് ,അതെ കുടുബത്തിലെ മറ്റു കുട്ടികള്‍ ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഈ കുട്ടിക്ക് കൊടുക്കില്ല ,അത്  നോക്കി കൊണ്ട് നിന്നാല്‍ ചോതിക്കും ,നിനക്ക് വേണോ എന്ന് ,പാവം കുട്ടി അത് വേണ്ട എന്ന് പറയും ,പിള്ളാര്‌ എല്ലാം കൂടി കളിക്കുമ്പോള്‍ ഏതെങ്ങിലും ഒന്ന് മറിഞ്ഞു വീണാല്‍ ഉടനെ കുറ്റം ഈ കുട്ടിയുടെ തലയില്‍ വെക്കും,നീയാണ് പിള്ളേരെ കരയിക്കുന്നത്‌ എന്നൊക്കെ പറയും ,എന്ത് കഷ്ട്ടമാണ് , വേറൊരു ഫാമിലി ഉണ്ട് ,അവരും ഇതുപോലെ അടോപ്റ്റ്‌ ചെയ്തതാണ്,ആ കുട്ടി ഇപ്പോള്‍ നല്ലൊരു സുന്ദരി കുട്ടി ആയി ,എഞ്ചിനീയറിംഗ് നു പഠിക്കുന്നു ,ആ ഫാമിലി ആ കൊച്ചു പറയുന്നത് പോലെ ജീവിക്കുന്നു ,അത്രെക്കു സ്നേഹമാണ് അതിനോട് .അങ്ങനെ  ഒക്കെ ആണ് മനുഷ്യരുടെ കാര്യങ്ങള്‍...
പറഞ്ഞു പറഞ്ഞു കാട് കയറി ,എന്താ പറഞ്ഞു തുടങ്ങിയത്,ഇപ്പോള്‍ എന്താ പറയുന്നത് .....ബാക്കി പിന്നെ പറയാം ........


Saturday, September 19, 2009

???????????????

കാറ്  മൂടിയ   മാനം  പോലെ  മനസും , എന്താണെന്നു അറിയില്ല ,മനസിനകത്ത് അകെ ഒരു 
തിരയിളക്കം,അല്ലെങ്കില്‍ വലിയൊരു നൊമ്പരം അലട്ടുന്നത് പോലെ ,ഒരുപാടു ചിന്തിച്ചു എന്താണ് കാര്യം ,മറുപടി കിട്ടിയില്ല ,ചിലപ്പോള്‍ മനുഷ്യ മനസ് അങ്ങനെ ആണ് ,ഒരുപാട് ചിന്തിച്ചു കൂട്ടുമ്പോള്‍ അസ്വസ്തമാകും ,അതാകും കാരണം ,മഞ്ഞുകട്ടകള്‍ക്ക് മീതെ കൂടി നടക്കുന്നതും ,വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്നതും ഒക്കെ ,എന്തോ ഒരു ഓര്‍മയായി മനസിനെ മഥിക്കുന്നു.ജീവിത പ്രയാണത്തില്‍ ,മുന്നോട്ടു ലക്ഷ്യത്തിന്റെ വഴികള്‍ ഒന്നും കാണാത്തത് കൊണ്ടാകും ,എന്നും ഒരേ അവസ്ഥകള്‍ ,നേരം വെളുക്കുന്നു ,ഇരുട്ടുന്നു,പിന്നേം വെളുക്കുന്നു ,ഘടിഘാരത്തിന്റെ സൂചി യെ പോലെ ഒരേ ദിശയില്‍ ഒരേ കറക്കം ,ഓടി തളരുമ്പോള്‍ മുന്‍വിധികള്‍ ഒന്നും ഇല്ലാതെ ഒരിക്കല്‍ നിന്നേക്കാം ,എങ്കിലും വെറുതെ ഓടിക്കൊണ്ടേ ഇരിക്കണ്ടേ ,പരിഭവം ഇല്ലാതെ,പരാതി ഇല്ലാതെ ,എല്ലാം വിധി ക്ക് വിട്ടു കയ്യും കെട്ടി നിന്നാല്‍ ജീവിതം ആകുമോ? ആകുമായിരിക്കും അല്ലെ ,ആര്‍ക്കും തിരുത്താന്‍ പറ്റാത്ത ഒന്നാണല്ലോ വിധി ,സമയവും ,സന്ദര്ഫവും,ലൊക്കേഷന്‍ നും മാറ്റം ,എന്നാല്‍ വിധി!!!!!!!!!!!!!!!!!!!!! അതിനു മുന്നില്‍ കീഴടങ്ങുക തന്നെ ,കൊതിച്ചത് കൊണ്ടായില്ല ,വിധിച്ചതെ കിട്ടു .
 oru kuravum  തോന്നുന്നില്ല,എല്ലാം മികച്ചത് ,എന്നിട്ടും മനസിന്‌ എന്താണ് പറ്റിയത് ,മനസ് വളരെ ലോലമാണ് ,അതാണല്ലോ മനുഷ്യര്‍ക്ക്‌ മാനസിക രോഗം വരുന്നത് ,പെരുമഴ പോലെ ,മനസിലെ നൊമ്പരങ്ങളെ ഒഴുക്കി
കളയാം എന്ന് കരുതി,പൊട്ടി കരഞ്ഞു ,എന്നിട്ടും എന്തോ മനസിനകത്ത് ആ വേദനകള്‍ വേദനകള്‍ ആയി തന്നെ നില്‍ക്കുന്നു ,ആരോ ഉള്ളിന്റെ ഉള്ളില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നത്‌ പോലെ , കൊടുക്കുന്ന സ്നേഹം തിരികെ ലഭിക്കുന്നില്ലേ ? കരുതല്‍ കിട്ടുന്നില്ലേ ? തിരികെ ഒന്നും പ്രതീക്ഷിച്ചു ഒന്നും ചെയ്യാന്‍ പാടില്ല ,തിരികെ കിട്ടണം എന്ന് നിയമമില്ല,വെറും പറച്ചില്‍ മാത്രം ,നാളെ യുടെ കരങ്ങള്‍ ഇന്നേ പ്രഹരം തുടങ്ങിയത് ആകാം ...................
എന്തായാലും ജീവിച്ചല്ലേ പറ്റു,ജീവിക്കുന്നു,വളരെ സ്നേഹത്തോടെ,വിശ്വാസത്തോടെ ,കരുതലോടെ ,പക്ഷെ നാളെ .............................?????????????
????????????

Wednesday, September 16, 2009

എന്റെ ഗ്രാമം (കവിത)

ഇതു അതിനടുത്ത വര്ഷം ഒന്നാം സമ്മാനം കിട്ടിയ കവിത
വിഷയം ഗ്രാമം

ജീവിതമെനിക്ക് നൊമ്പരമെകുംപോള്‍
ഓര്‍ക്കുന്നു ഞാനിന്നുമാ ബാല്യത്തെ
ഒരു അമ്പല പ്രാവായി എന്‍ ഗ്രാമത്തിന്‍
നെറുക യിലൂടെ പറക്കാന്‍ കഴിഞ്ഞെങ്കില്‍ !
അരയാലിന്‍ ചുവടും,ആമ്പല്‍ കുളവും -
ഇന്നത്തെ എന്‍ ഏകാന്തതയില്‍ ഓര്‍മ്മകളായി തുടിക്കുമ്പോള്‍ ,
എന്‍ ഗ്രാമമേ നീ തന്നെ എന്‍ പ്രിയ സഖി .

തുള്ളി കളിക്കുന്ന പാവാടപ്രായത്തില്‍
ഞാന്‍ നിന്‍ മാറിലൂടോടി കളിച്ച നാള്‍ -
നിന്നിലൂടെ തുള്ളിയോഴുകിയ പുഴതന്‍ തീരത്ത്
വെള്ളാരം കല്ലുകള്‍ പെറുക്കി കൂട്ടി അന്ന് -
കണ്ണാരം പൊത്തി കളിച്ച എന്‍ ബാല്യം .
വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന മാവേലി മന്നനെ വരവേല്‍ക്കാന്‍
മഞ്ഞ അരളി പൂക്കള്‍ തേടി ഞാന്‍
വീടുകള്‍ തോറും പാറി നടന്നു
ഓണവിരുന്നുമായി ഓടിയെത്തിയ ചിങ്ങത്തിന്‍ മുറ്റത്ത്‌ ഞാന്‍
തുള്ളികളിച്ച നാള്‍
എന്‍ ഗ്രാമമേ ,ഇതെല്ലം നീ എനിക്കേകിയ സമ്മാനമല്ലേ
ഊഞ്ഞാല്‍ പാട്ടും ,കുമ്മിയടിയും ,പുലിക്കളിയും എന്നുമെന്‍
ഓര്‍മ്മതന്‍ കൂമ്പാരത്തില്‍ ഒന്നാമതെത്തുന്നു .
മുത്തച്ഛന്‍ ഒത്തു ഞാന്‍ പൂവിരുക്കാനായി -
അമ്പലകുള പടവുകള്‍ ചാടിയിരങ്ങവേ,
ദൈവത്തിന്‍ പൂവിരുക്കല്ലേ കുട്ടി...
എന്നോതിയ നന്ങേമ വല്യമ്മയും,
എല്ലാം നിന്‍ സമ്മാനം ,
എനിക്ക് നേടാന്‍ കഴിഞ്ഞ അദ്യെതെ നേട്ടങ്ങള്‍.
ഇന്നെന്‍ സങ്കല്‍പ്പ ലോകത്തില്‍,
ഒന്നുമില്ലാശിക്കാന്‍ എനിക്കെങ്കിലും,
നിന്നിലെ സൌന്ദര്യം-
ജീവിതമെന്നത്‌ സുന്ധരമാണെന്നു
എന്നെ പറഞ്ഞു പഠിപ്പിക്കുന്നു .
എന്‍ ഗ്രാമമേ നീ തന്നെ സൌന്ദര്യം ,നീ തന്നെ സത്യവും
ഇന്നു
എവിടെ നഷ്ട്ടമായി നിനക്കു നിന്‍ ശാലീനത ,
നിനക്കു നിന്‍ ജീവിതം
നമുക്കു രണ്ടാള്‍ക്കും അറിയില്ല ,എവിടെയാണ്
നമ്മുടെ ജീവിതം നമുക്കു കൈമോശം വന്നതെന്ന് .......................

സ്വപ്നത്തിലൂടെ (കവിത)

കഴകൂട്ടം വിമന്‍സ് ടി -ല്‍ സര്‍വേയര്‍ കോഴ്സ് നു പഠിക്കുമ്പോള്‍ ,അവിടെ രണ്ടു വര്ഷവും കവിതയ്ക്ക് ഒന്നാം സമ്മാനം എനിക്കായിരുന്നു ,എന്തിനാണ് അവര്‍ പൊട്ട കവിതയ്ക്ക് ഒന്നാം സമ്മാനം തന്നതെന്ന് മനസിലാകുന്നില്ല ,ഞാന്‍ മാത്രമെ മത്സരിക്കാന്‍ ഉണ്ടായിരുന്നു എങ്കില്‍ മനസിലാക്കാമായിരുന്നു ,എന്താണ് ഒന്നാം സമ്മാനം കിട്ടിയത് എന്ന് ,പക്ഷെ മുപ്പതോളം കുട്ടികള്‍ മത്സരത്തിനു ഉണ്ടായിരുന്നു ,കഥ രചനക്ക് രണ്ടാം സമ്മാനം കിട്ടി,പക്ഷെ കഥ എന്റെ കയ്യില്‍ നിന്നും നഷ്ട്ടായി ,എന്തായാലും ഞാന്‍ രണ്ടു കവിതകള്‍ ഇവിടെ കുറിക്കുന്നു .

അന്ന് തന്ന വിഷയം സ്വപ്നം ആയിരുന്നു ,അതിന് ഞാന്‍ ഇങ്ങനെ കുത്തി കുറിച്ചു


പാതിയുറക്കത്തില്‍ എന്നെ തഴുകിയ
കാറ്റിന്‍ കരങ്ങള്‍ക്ക് എന്തിത്ര കുളിര്‍മ്മ
പതിയെ ഉണര്‍ന്നു ഞാന്‍
എന്‍ സ്വപ്ന യാത്ര യില്‍ നിന്നേകയായി
ഓര്‍ക്കുവാന്‍ സ്രെമിച്ചു ഞാന്‍ സഞ്ചരിചോരി-
പാതയില്‍ ആയിരം പൂക്കള്‍ വിതറിയത് ആരെന്ന്
പിന്നൊരു ഞെട്ടലോടെ ഞാനറിഞ്ഞു എന്‍ -
സ്വപ്‌നങ്ങള്‍ എല്ലാം നിന്നെ കുറിച്ചായിരുന്നു എന്ന് .
ഏകാകിനിയാം എന്‍ കിനാക്കളില്‍ എന്നും നീയും -
നിന്‍ ചിരി മുത്തുകളും മാത്രം ,
പാതി ഉറക്കത്തിലും എന്‍ ചിത്തത്തില്‍
വസന്തം കെട്ടിയൊരു ഉണ്ഞാല്‍ ല്‍
ആടികളിക്കുന്നു നിന്‍ രൂപം,
നീയെന്‍ കിനാവിന്‍ കലിതൊട്ടിലില് എപ്പോഴോ -
ഞാനറിയാതെ പിറവിയെടുത്തു .
തുമ്പി യും പറവകളും പാറി കളിക്കുമെന്‍ -
കളിവീടിന്‍ മുറ്റത്ത്‌ ഒരായിരം പൂക്കള്‍ അന്ന് വിരിഞ്ഞു .
അതിന്‍ സൌരഭ്യം നുകര്‍ന്ന് നാം ഇരുവരും -
ഏതോ ജീവിത വീഥിയില്‍ കാത്തിരുന്നു .
ജീവിതതിനര്‍ത്ഥം ഉണ്ടെന്നു എന്നെ പഠിപ്പിച്ച എന്‍ ജീവനാഥ
സ്വപ്നത്തിന്‍ പൂന്തോപ്പില്‍ നീ തിരഞ്ഞത് എന്നെ യല്ലോ
നിനക്കെന്നെ കാണുവാന്‍ ഇനിയുമൊരു കണ്ണ് കൂടെ വേണോ?
ജീവിതത്തിന്‍ നൊമ്പര പാടുകള്‍ ഏറ്റു ഞാന്‍
എത്ര കാതം തനിയെ നടന്നെന്നോ !
ഒന്നു നീ പിറക്കുമോ എന്‍ സ്വപ്നത്തിന്‍ ഗര്‍ഭപാത്രത്തില്‍ നിന്നും ,
നിന്നെ താലോലിക്കാന്‍ എന്‍ കരങ്ങള്‍ ജന്മങ്ങളായി വ്രതമിരിപ്പു,
സ്വപ്‌നങ്ങള്‍ ഏറെ ഞാന്‍ കണ്ടു മറന്നു-
നീയാകും സ്വപ്നമെനിക്ക് പുതുമ യെകുന്നു .
എന്‍ കിനാക്കള്‍ക്ക് ജീവനുണ്ടായത് ,
നീയതിന്‍ കാന്‍വാസില്‍ വര്‍ണ്ണം ആയപ്പോള്‍,
ഉറക്കമുണര്‍ന്നു ഞാന്‍ കണ്ണുകള്‍ ചിമ്മിയപ്പോള്‍ -
നീയെങ്ങോ പോയി മറഞ്ഞിരിന്നു
എന്‍ സ്വപ്നങ്ങല്‍ക്കൊന്നിനും ജീവിതമില്ലയിരുന്നു .
സ്വപ്നങ്ങള്‍ക്ക് അര്ത്ഥം ചികയുന്ന ഞാനോ വെറും മടയി .

Monday, September 14, 2009

ഇവരും ഭൂമിയുടെ അവകാശികള്‍

ഇന്നലെ മനസ് വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു ,കാരണം ഞാന്‍ ഓമനിച്ചു വളര്‍ത്തിയ പട്ടികളില്‍ ഒന്നു ചത്തു പോയി , തലേ ദിവസം വരെ കണ്മുന്നില്‍ ഉണ്ടായിരുന്നിട്ടു , പെട്ടെന്ന് ഇനി അങ്ങനൊന്ന് ഉണ്ടാകില്ല എന്ന അവസ്ഥ ഒരിക്കലും സഹിക്കാന്‍ കഴിയില്ല ,പ്രിയപെട്ടതിന്റെ വേര്‍പാട്‌ ,അതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്ന് തോന്നുന്നു . എനിക്ക് രണ്ടു പട്ടികള്‍ ഉണ്ടായിരുന്നു .ഒന്നു കല്ലു ,മറ്റേതു മിന്നു .മിന്നു ആണ് ഇന്നലെ ചത്തു പോയത് ,ജീവനോടെ കിടക്കുന്നത് കണ്ടിട്ട് ആണ് ഞാന്‍ പോയത് .അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അത് ചത്തു കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത് ,നല്ല പട്ടി ആയിരുന്നു ,പെണ്ണാണ്‌ എങ്കിലും നല്ല ഉശിരുള്ള പട്ടി ആയിരുന്നു ,കല്ലുവിനെ അവള്ക്ക് പേടി ആയിരുന്നു ,കല്ലു ഭക്ഷണം കഴിച്ചിട്ടേ അവള്‍ കഴിക്കു ,എല്ലാം കല്ലുവിനായി അവള്‍ മാറ്റി വെച്ചു ,ഞങ്ങള്‍ വരാന്‍ അര മണിക്കൂര്‍ താമസിച്ചാല്‍ പോലും ഗേറ്റ് നു അടുത്ത് വന്നു ഞങ്ങളെ കാത്തു കിടക്കും ,ഞങ്ങളെ കാണുമ്പൊള്‍ പിന്നെ ചാട്ടവും ,ഓട്ടവും,ദേഹത്ത് കയറലും ഒക്കെ ആണ് .അവള്‍ടെ അസുഖം എന്താണെന്നു മനസിലാക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞില്ല,അവള്‍ കുറെ ദിവസമായി ആഹാരം കഴിക്കുന്നുണ്ടയിരുന്നില്ല ,പക്ഷെ ഞങ്ങള്‍ അത് ശ്രെദിക്കാതെ പോയി ,അന്നേ ഡോക്ടര്‍ നെ കാണിച്ചിരുന്നു എങ്കില്‍ അവള്‍ രക്ഷ പ്രപിചേനെ.അവളുടെ വിയോഗം എന്നെ ഒരുപാടു വിഷമിപ്പിച്ചു ,എന്താ മിന്നു സുഘമില്ലേ എന്ന് ചോദിച്ചപ്പോള്‍ കിടപ്പില്‍ കിടന്നു കൊണ്ടു അവള്‍ ഒരു ശബ്തം ഉണ്ടാക്കി ,പാവം അവള്‍ എന്നോടുള്ള സ്നേഹം ശബ്തതിലൂടെ അറിയിക്കുക ആയിരുന്നു,എന്തായാലും മിന്നു ഞങ്ങളെ വിട്ടു പോയി .കല്ലുവിനു ഇന്നലെ ആകെ വിഷമം ആയിരുന്നു ,മിന്നുവിനെ കുഴിച്ചിട്ട സ്ഥലത്തു പോയി കിടക്കുന്നത് കണ്ടു,പാവം അതുങ്ങള്‍ക്ക് മിണ്ടാന്‍ കഴിയാത്തത് കൊണ്ടു വിഷമം പുറത്തു പറയുന്നില്ല .
മനുഷ്യരെ snehikkunnathinekkal പട്ടികളെ സ്നേഹിക്കുന്നതാണ് നല്ലതെന്ന് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചു .
...................................................................................................................................................................

രണ്ടാഴ്ച മുന്പ് ഒരു പൂച്ച കുഞ്ഞു വീട്ടില്‍ വന്നു കയറി ,ആരോ ഞങ്ങളുടെ വീടിന്റെ മുന്നില്‍ മൂന്നു പൂച്ച കുട്ടികളെ കൊണ്ടിട്ടിട്ട് പോയി ,അതില്‍ രണ്ടെണ്ണം വണ്ടി കയറി ചത്തു ,പിന്നൊരെണ്ണം എങ്ങനെയോ രക്ഷപെട്ടു ,ഒരു ദിവസം ഞങ്ങള്‍ വൈകിട്ട് ഓഫീസ്- നിന്നും ചെന്നു വണ്ടി നിര്ത്തി യപ്പോള്‍ ഒരു പൂച്ച വിളിക്കുന്ന സൌണ്ട് ,ഞങ്ങളുടെ ഗേറ്റ് നു മുന്നില്‍ കുറെ സ്ലാബ്‌ അടുക്കി വെച്ചിട്ടുണ്ട്,അതിന് ഇടക്ക് നിന്നാണ് സൌണ്ട് ,നോക്കിയപ്പോള്‍ ഒരു പൂച്ചകുഞ്ഞു തല പൊക്കി നോക്കുന്നു ,എന്നേം അച്ചായനേം കണ്ടപ്പോള്‍ വിളിയോട് വിളി ,എന്നിട്ട് ഓടി വന്നു അച്ചായന്റെ കാലില്‍ കൂടി വലിഞ്ഞു കയറി ,അച്ചായന് ഇതില്‍ പരം വേറൊന്നും വേണ്ട,അതിനെ രക്ഷിക്കു എന്ന് പറഞ്ഞാണ്‌ അത് കാലില്‍ പിടിച്ചത് എന്നാ അച്ചായന്‍ പറയുന്നതു ,അച്ചായന്‍ അതിനെ എടുത്തു പാലൊക്കെ കൊടുത്തു ഉഷാറാക്കി ,ഇനി ഒരു ജീവികളെയും വളര്തണ്ട എന്ന് തീരുമാനിച്ചിരുന്നതിനാല്‍ അതിനെ വീണ്ടും റോഡ്-ല്‍ കൊണ്ടു ആക്കി ,കുറെ കഴിഞ്ഞു മനസ് അനുവദിക്കുന്നില്ല ,അതിനെ ഉപേക്ഷിക്കാന്‍ ,പിന്നെ പോയി എടുത്തു കൊണ്ടു വന്നു .ഇപ്പോള്‍ നല്ല സുന്ദരി കുട്ടി ആയിട്ട് വീട്ടിലൊക്കെ ഓടികളിച്ചു വളരുന്നു ,കല്ലു വിന്റെ കയ്യില്‍ കിട്ടാതിരുന്നാല്‍ ഭാഗ്യം ,കല്ലുവിനു ഒരു ജീവികളെയും ഇഷ്ട്ടമല്ല ,വീട്ടില്‍ വളര്‍ത്തിയ അണ്ണാന്‍,മരപട്ടി.ഗിനി പിഗ് എല്ലതിനേം കടിച്ചു കൊന്നു ,പൂച്ചയെ വെറുതെ വിട്ടാല്‍ മതിയാരുന്നു ,പൂച്ചയെ ഞാന്‍ മ്യാവു മ്യാവു എന്നാണ് വിളിക്കുന്നത് ,ചക്കി എന്ന് പേരിടണമെന്ന് വിചാരിക്കുന്നു .
..................................................................................................................................................................

അവിട്ടത്തിന്റെ അന്ന് അച്ചായനോട് കുറെ സോപ്പ് ഒക്കെ പതപ്പിച്ചപ്പോള്‍ എന്നെ ക്ഷേത്രം ത്തില്‍ കൊണ്ടു പോയി .തിരികെ വരുന്ന വഴി പൂജപ്പുരയില്‍ രണ്ടു പയ്യന്മാര്‍ ഒരു കവര്‍ പാലൊക്കെ കയ്യില്‍ പിടിച്ചു നില്ക്കുന്ന കണ്ടു ,സംഗതി എന്താണെന്നു അറിയാന്‍ വണ്ടി നിര്ത്തി,അച്ചായന്‍ കാര്യം അന്വേഷിക്കാന്‍ പോയി,തിരികെ വന്നപ്പോള്‍ കയ്യില്‍ ഒരു പട്ടികുട്ടി ,ആരോ നാലു പെണ്പട്ടി കുട്ടി കളെ മഴയത്ത് കൊണ്ടു കളഞ്ഞിരിക്കുന്നു , പയ്യന്മാര്‍ അതുങ്ങളെ ഒരു പേപ്പര്‍ ല്‍ എടുത്തു കിടത്തി ,എവിടുന്നോ ഒരു പ്ലാസ്റ്റിക് പാത്രം ഒക്കെ മേടിച്ചു ,അതില്‍ പാല് ഒഴിച്ച് കൊടുത്തു ,എന്ത് നല്ല പയ്യന്മാര്‍ ,തിരുവനന്തപുരത്ത് ഉള്ള പയ്യന്മാര്‍ അല്ലാന്നു തോന്നുന്നു ,(ഇവിടുള്ളവര്‍ക്ക് ഇത്രയും ദയയും ,അനുകമ്പ യും ഒന്നും കാണില്ല ) കാലത്തു ഇത്രയും നല്ല പയ്യന്മാരോ എന്ന് അതിശയിച്ചു പോയി ,അങ്ങനെ ഒരു പട്ടികുട്ടി കൂടി ഞങ്ങളുടെ വീട്ടില്‍ എത്തി ,ഇപ്പോള്‍ പട്ടികുട്ടി യും ,പൂച്ച കുട്ടി യും തമ്മില്‍ അടിയും പിടിയും ,നല്ല രസമാണ് കാണാന്‍ ,പട്ടിക്കു മിന്നു എന്ന് പേരിടാം,അവള്‍ടെ ഓര്‍മ്മകള്‍ ഇവളിലൂടെ ജീവിക്കട്ടെ ........................ഇതുങ്ങള്‍ക്കും ജീവിക്കണമല്ലോ .ഒരു ലോട്ടറി അടിച്ചാല്‍ ,ഒരു കുന്നിന്റെ മുകളില്‍ കുറെ ഏക്കര്‍ സ്ഥലം വാങ്ങി ,അവിടെ വഴിയില്‍ ആള്‍ക്കാര്‍ ഉപേക്ഷിക്കുന്ന ജീവികളെ എല്ലാം എടുത്തു വളര്‍ത്തണം .അതുങ്ങള്‍ക്ക് ഒരു ജീവിതം ആകുമല്ലോ.വണ്ടി കയറിയും ,മനുഷ്യ പറ്റില്ലതവന്മാര്‍ കാലും കയ്യും ഒക്കെ അടിച്ചോടിച്ചും അതുങ്ങള്‍ക്ക് ജീവിക്കേണ്ടി വരില്ലല്ലോ ,ഒരു ശതമാനം അങ്ങനെ രക്ഷപെട്ടാല്‍ അത്രയും ആയല്ലോ. (മോഹം ആണ് ,പത്തു രൂപയില്‍ കൂടുതല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല )

Friday, September 11, 2009

ഓര്‍മ്മയിലെ ഓണം

ഓണത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ , കുട്ടികാലത്തിലാണ് മനസ് ചെന്നെത്തുന്നത് .അപ്പുപ്പനും അമ്മുമ്മയും,അമ്മാവന്മാരും ഒക്കെയുള്ള വീട്ടിലെ ഓണം .കൊച്ചായിരിക്കുമ്പോള്‍ ഞാന്‍ ഒരു കാടോടി കുട്ടി ആയിരുന്നു,ഒരിക്കലും വീട്ടില്‍ നില്‍ക്കില്ല അയല്‍പക്കത്തെ ഏതെങ്കിലും ബന്ധു വീട്ടില്‍ ആയിരിക്കും ,എപ്പോളും കളി തന്നെ ,ആഹാരവും വേണ്ട ,കുളി,ജപം ഒന്നും കാണില്ല ,രാവിലെ ഇറങ്ങിയാല്‍ ,പിന്നെ അപ്പുപ്പന്‍ വടിയുമായി വന്നു വിളിക്കുന്നത് വരെ കളി ആണ് .അന്നത്തെ പ്രധാന കളിയാണ് കള്ളനും പോലീസും, പ്ലാവില ഈര്‍ക്കില്‍ കൊണ്ടു മെടഞ്ഞു തൊപ്പിയും ,പിന്നെ ബെല്‍റ്റ്‌ ഉം ,ഓണത്തിനാണ് കളികളൊക്കെ മനസറിഞ്ഞ് കളിച്ചിരുന്നത് , അന്ന് പത്തു ദിവസം സ്കൂള്‍ അടപ്പാണല്ലോ!
ഞങ്ങളുടെ വീട്ടില്‍ അത്തം ഇടാറില്ലയിരുന്നു. അന്ന് എല്ലാ വര്ഷവും എന്റെ കൂട്ടുകാരി കായി യുടെ വീട്ടില്‍ അത്തം ഇട്ടിരുന്നു ,പത്തു തട്ടുകളിലായി പൂവിടും . തട്ടുകള്‍ വലിയൊരു നക്ഷത്രത്തിന്റെ പുറത്തായിരിക്കും വെച്ചിരിക്കുക ,എന്നിട്ട് അതില്‍ ചാണകം കൊണ്ടു മെഴുകും,,എന്നും രാവിലെ അവരൊക്കെ പൂക്കള്‍ പറിക്കാന്‍ ഓരോ വീടുകള്‍ തോറും പോകും ,എനിക്കും വലിയ ആഗ്രഹമായിരുന്നു അങ്ങനെ ഒക്കെ നടക്കാന്‍ ,പക്ഷെ അപ്പുപ്പന്‍ അതിനൊന്നും സമ്മതിച്ചിരുന്നില്ല ,അവരൊക്കെ വേറെ ജാതി ആണ് അതാണ് അങ്ങനെ ഓരോ വീട്ടിലും ഇറങ്ങി കയറുന്നത് എന്നൊക്കെ അന്ന് അപ്പുപ്പന്‍ പറഞ്ഞിരുന്നു .(അന്നൊന്നും ജാതി എന്താണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു )
എന്റെ മനസിലെ നൊമ്പരമായി ഇന്നും അത്തപൂക്കളം വും പൂ പറിക്കലും നില്ക്കുന്നു ,

പിന്നെ ഞാന്‍ തനിയെ ഞങ്ങളുടെ പുരയിടത്തില്‍ ഏതെങ്കിലും ഭാഗത്ത് അപ്പുപ്പന്‍ കാണാതെ ചെമ്പരത്തി പൂക്കള്‍ പറിച്ചു കൊണ്ടു എന്നും അത്തം ഇടുമായിരുന്നു , അന്ന് ഓണത്തിന് പുതിയ ഡ്രസ്സ്‌ ഒന്നും ആരും വാങ്ങി തന്നിട്ടില്ല ,പക്ഷെ ഇഷ്ട്ടം പോലെ വള കള്‍ എല്ലാരും മേടിച്ചു തരുമായിരുന്നു, ഓണം കഴിഞ്ഞു സ്കൂള്‍ ല്‍ പോകുമ്പൊള്‍ ആര്‍ക്കാണ്‌ കൂടുതല്‍ വളകള്‍ മേടിച്ചത് എന്ന്, അറിയലാണ് ആദ്യത്തെ ജോലി ,പണ്ടത്തെ ഓണത്തിന് ഓണകോടി എന്ന് പറഞ്ഞു ,പിള്ളേരെ പറ്റിച്ചിരുന്നു,ഒരു മഞ്ഞ മുണ്ട് മേടിച്ചു തരും ,എല്ലാ പിള്ളേരും മുണ്ടൊക്കെ തലയില്‍ കെട്ടി ആണ് അന്നത്തെ ദിവസം നടക്കുന്നത് ,പിന്നെ ഉച്ചക്ക് പോയി പപ്പടവും പ്രഥമനും കൂട്ടി ഉണ്ണും .പിന്നെ ഉ‌ഞ്ഞാല്‍ ആടും അത്രെ ഉള്ളു കൊച്ചിലത്തെ ഓണം
*************************************************************************************
കുറെ കൂടി മുതിര്‍ന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്നു ,അപ്പോളാണ് ഓണം എന്തെന്ന് ഞാന്‍ കാണുന്നത് ,ഇങ്ങനെയും ഓണം ആഘോഷിക്കാം എന്ന് മനസിലാക്കിയത് .ഞാന്‍ ഏറ്റവും വെറുത്തിരുന്ന ഓണക്കലമാണ് അത് ,
ഓണം അടുക്കുമ്പോള്‍ ,വീടിനു ചുറ്റും ,വഴിയിലും ഒക്കെ ഉള്ള പുല്ലു പറിച്ചു വൃത്തിയാക്കണം , അത് പരിചില്ലേല്‍ അച്ഛന്റെ അടുത്ത് നിന്നു പൂരേ കിട്ടും ,സ്കൂള്‍ വിട്ടു വന്നാല്‍ ഞങ്ങള്‍ നാല് മക്കളും കൂടി വീടും പരിസരവും വൃത്തിയാക്കും , വീടിനു ചുറ്റും ചരല്‍ മണ്ണാണ്, അതില്‍ പിടിച്ചു നില്ക്കുന്ന കുട്ടി പുല്ലുകള്‍ പറിക്കുമ്പോള്‍ വിരലിലെ തൊലി അടരും ,എങ്കിലും പറിച്ചു തീര്‍ക്കും ,അങ്ങനെ പുല്ലു പറിച്ചപ്പോള്‍ ആണ് മഞ്ഞ പൂവുള്ള കൊച്ചു ചെടിയെ ഞാന്‍ കാണുന്നത് , കൊച്ചു ചെടിയില്‍ മഞ്ഞ പൂക്കള്‍ എന്ത് ഭംഗി ആയിരുന്നു ,അതാണ് മുക്കുറ്റി ചെടി ,എന്റെ കൂടെ ഉള്ള മൂന്നു പിള്ളേര്‍ക്കും അങ്ങനെ ഭംഗി നോക്കാനൊന്നും അറിയില്ല എന്ന് തോന്നിയിട്ടുണ്ട് ,ചെല്ലുക,മൂടോടെ പിഴുതു എറിയുക,അത്രയേ കണ്ടിട്ടുള്ളു,
ഉത്രാടത്തിന് വൈകിട്ട് എല്ലാരും രണ്ടു വല്ലം പുല്ലു വെച്ചു പറിക്കണം ,കാരണം തിരുവോണത്തിന് പുല്ലു പറിക്കാന്‍ പാടില്ല , പിന്നെ വാഴ ഇല വെട്ടി വെക്കണം ,അച്ഛന്‍ അപ്പോളൊക്കെ നല്ല പൂസായിരിക്കും,
നല്ലൊരു ഉ‌ഞ്ഞാല്‍ എല്ലാ വര്‍ഷവും കെട്ടി തരുമായിരുന്നു ,അച്ഛന്‍ ഓണത്തിന് പുതിയ ഡ്രസ്സ്‌ എടുത്തു തന്നിരുന്നു ,രാവിലെ എഴുന്നേറ്റു നല്ലെണ്ണ തേച്ചു കുളിച്ചു ,പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട്, ഇഡ്ഡലി യും സാമ്പാര്‍ ഉം കഴിച്ചു ,ഉ‌ഞ്ഞാല്‍ ആടാന്‍ തുടങ്ങും ,അപ്പോളേക്കും അച്ഛനും ആടാന്‍ തുടങ്ങും(കാല് ആടുന്ന കാര്യമാണ് പറഞ്ഞതു ).പിന്നെ ബഹളം കേള്‍ക്കാം,അമ്മയുടെ വീട്ടുകാരെ ഒക്കെ ചീത്ത വിളിക്കുന്ന അച്ഛനെ പേടിച്ചു ,വീടിനു പിറകില്‍ ഇരുന്നു ഞങ്ങള്‍ കരയും,അല്ലങ്കില്‍ നിര്‍നിമേഷരായി നോക്കി ഇരിക്കും,ഇടക്ക് അമ്മയുടെ ശബ്ദം കേള്‍ക്കാം ,നല്ലൊരു ദിവസമായിട്ട് എങ്ങനെ ബഹളം വെക്കാതിരുന്നുടെ?
അപ്പൊ കേള്‍ക്കാം അടുത്ത ചീത്ത ,അങ്ങനെ ചീത്ത വിളിയില്‍ ഉച്ച വരെ ,
പിന്നെ സദ്യ കഴിക്കാന്‍ ഓരോ മക്കളെ ആയിട്ടു വിളിക്കും ,ഞങ്ങള്‍ എല്ലാരും പോയിരുന്നു ഉണ്ട് എന്ന് വരുത്തി വീടിന്റെ ഏതേലും മൂലയ്ക്ക് പോയി ഇരിക്കും ,അച്ചന് ഉണ്ട് കഴിയാന്‍ രണ്ടു മണിക്കൂര്‍ എങ്കിലും വേണം ,പാവം അമ്മ അത്രയും നേരം അച്ഛന്റെ വായില്‍ ഇരിക്കുന്നത് ഒക്കെ കേട്ടു കൂടെ ഇരിക്കണം,
ഉച്ച കഴിഞ്ഞു രാത്രി അയാള്‍ അച്ഛന്റെ ദേഹത്ത് എന്തോ ബാത കയറിയ പോലാണ്,പിന്നെ കിടന്നു കൂകളും വിളിയും ,പിച്ചും പേയും പറയലും ,വീടിന്റെ പൊക്കമുള്ള ഭാഗത്ത് വലിഞ്ഞു കയറി അവിടുന്ന് താഴേക്ക്‌ ചാടും ,പിന്നെ ദേഹം മുഴുവന്‍ മുറിയും ,അങ്ങനെ അഭ്യാസങ്ങള്‍ പാതിര വരെ നീളും ,അച്ഛന്റെ മരിച്ചു പോയ ബന്ധുക്കള്‍ ദേഹത്ത് കൂടുന്നതാ എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് ,എന്തോ എനിക്കറിയില്ല
ചാരായം തലയ്ക്കു പിടിച്ചു പിന്നും പിന്നും മത്തായാല്‍ ആള്‍ക്കാര്‍ ഇങ്ങനെ ഒക്കെ കാണിക്കുമെന്നു എനിക്ക് മനസിലായി .പാതിരാ കഴിയുമ്പോള്‍ വലിയച്ഛന്റെ മക്കള്‍ വന്നു പിടിച്ചു എവിടേലും കൊണ്ടു കിടത്തും ,പിന്നെ അവിടെ കിടന്നു ഉറങ്ങും .അങ്ങനെ ആയിരുന്നു എന്റെ ഓണക്കാലം ,ആര്‍ക്കൊക്കെ കിട്ടിയിട്ടുണ്ട് ഇത്രയും മനോഹരമായ ഓണം ...................
എങ്കിലും ഞാന്‍ ഓണത്തെയും ,പൂക്കളതെയും ,ഓണ പാട്ടിനെയും ഒക്കെ മനസ്സില്‍ ഇട്ട് തലോലോച്ചിരുന്നു . അന്ന് വീട്ടില്‍ ഒരുപാടു കാസറ്റ് ഉണ്ടായിരുന്നു , അന്ന് കേട്ട ഓണപ്പാട്ടുകള്‍ ഇന്നും മറക്കാന്‍ കഴിയുന്നില്ല,

ദാസേട്ടന്റെ
ഉത്രാട പൂ നിലാവേ വാ ,
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവിറുക്കാന്‍
ഇത്തിരി തേന്‍ ചുരത്താന്‍ വാ വാ

എന്ത് നല്ല പാട്ടാണ് ,ഇപ്പോള്‍ എന്റെ പാട്ടു ശേഖരത്തില്‍ പാട്ടു ഉണ്ട്

പിന്നെ

എന്‍ ഹൃദയ പൂത്താലം
നിറയെ നിറയെ മലര്‍ വാരിയനിഞ്ഞു
വരുമോ രാജാവേ
പൂക്കണി കാണാന്‍

പിന്നെ
ഒരു നുള്ള് കാക്കപൂ
കടം തരാമോ
ഒരു കൂന തുമ്പപൂ പകരം തരാം



ഇതായിരുന്നു അന്നത്തെ എന്റെ ഓണം
***********************************************************************************

ഒരു വീട് ഒറ്റയ്ക്ക് ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ,ഭര്ത്താവ് ക്രിസ്ത്യന്‍ ആണ് എങ്കിലും ,എല്ലാ വര്ഷവും ഞാന്‍ പൂക്കളം ഇടാറുണ്ട് ,അതും ഞാന്‍ നട്ട് വളര്‍ത്തിയ പൂക്കള്‍ കൊണ്ടു പൂക്കളം ,മനസിന്‌ എന്ത് സന്തോഷം ആണെന്നോ അപ്പോള്‍ , എനിക്ക് നഷ്ട്ടമായ കുട്ടികാലത്തെ ഞാന്‍ തിരികെ പിടിച്ചത് പോലാണ് .......................
ദൈവം അനുവദിച്ചാല്‍ നഷ്ട്ടപെടുത്തിയ ഓണത്തെ എല്ലാം ഞാന്‍ തിരിച്ചു പിടിക്കും
കാത്തിരുന്നു കാണാം.
വായിക്കുന്നവര്‍ കരുതും ഇവള്‍ക്ക് വട്ടല്ലേ എന്ന് .......................

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP