Friday, August 28, 2009

ഭദ്ര ചേച്ചി യും ,തൃക്കാക്കര അപ്പനും

പണ്ടു എന്റെ വീടിന്റെ അടുത്ത് ,ഞങ്ങളുടെ ബന്ധു വിന്റെ ഒരു വീട് ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു,പിന്നെ അവിടെ ഒരു കുടുംബം വാടക ക്ക് താമസിക്കാന്‍ വന്നു .അതൊരു ബ്രാഹ്മിന്‍ കുടുംബം ആയിരുന്നു ,അവിടുത്തെ അമ്മയെ ഞങ്ങളൊക്കെ പോറ്റി അമ്മ എന്നാണ് വിളിച്ചിരുന്നത് ,ആ അമ്മയുടെ ആണ്‍ മക്കള്‍ എല്ലാരും ഓരോരോ അമ്പലങ്ങളില്‍ പോറ്റിമാര്‍ ആയിരുന്നു.പോറ്റി അമ്മ യുടെ കുടുംബം വളരെ ദാരിദ്രത്തില്‍ ആയിരുന്നു എന്ന് അന്ന് തോന്നിയിരുന്നു ,പോറ്റി അമ്മ ക്ക് ഒരു മകള്‍ കൂടി ഉണ്ടായിരുന്നു ,ഞങ്ങള്‍ എല്ലാം ഭദ്ര ചേച്ചി എന്ന് വിളിച്ചു ആ ചേച്ചി യുടെ പിറകെ നടക്കുമായിരുന്നു ,ഭദ്ര ചേച്ചി കാണാന്‍ നല്ല സുന്ദരി ആയിരുന്നു ,നിറയെ ഇടതുര്‍ന്ന തലമുടി ,എപ്പോളും പാവാടയും ബ്ലൌസ് ഉം ധരിച്ചു ,മുടിയൊക്കെ പിന്നി ഇട്ട് , നല്ല ചേലാണ് ഭദ്ര ചേച്ചി യെ കാണാന്‍ ,ആ വീടിരുന്ന പുരയിടത്തില്‍ ഒരു പ്ലാവ് ഉണ്ടായിരുന്നു ,അതില്‍ നിറയെ ചക്ക യും ഉണ്ട് ,നമ്മുടെ നാട്ടില്‍ കൂഴ ചക്ക ക്ക് യാതൊരു പ്രിയവും ഇല്ലാ,അതുകൊണ്ട് ആ പ്ലാവിലെ ചക്ക എല്ലാം പഴുത്തു നിലത്തു വീഴുമായിരുന്നു ,പോറ്റി അമ്മ വന്നതിനു ശേഷം ഞങ്ങള്‍ കൂഴ ചക്ക യെ സ്നേഹിച്ചു തുടങ്ങി,കാരണം പോറ്റി അമ്മ ചക്കപഴം ഉണക്കി ,പിന്നതില്‍ എന്തൊക്കെയോ ചെയ്തു,വെയിലത്ത്‌ ഇട്ട് ഉണക്കി പപ്പടം പോലെ ആക്കും ,എന്നിട്ട് ഞങ്ങള്‍ പിള്ളേര്‍ സെറ്റ് നു അത് പൊരിച്ചു തരും ,എന്തൊരു രുചി ആയിരുന്നു ആ പപ്പടത്തിനു ,ഞങ്ങള്‍ ആദ്യമായി കൊഴുവചീര കാണുന്നതും പോറ്റി അമ്മ കാരണം ആയിരുന്നു ,നീണ്ട ഒരു ഇലയാണ് ,വൈലത്റ്റ്‌ നിറമുള്ള ചെറിയ പൂക്കള്‍ പിടിക്കുന്ന ചീര ,നമ്പൂതിരി മാരുടെ ഇഷ്ട്ട ഭഷണം ആണ് അത്,നമ്മള്‍ക്ക് അതിന്റെ രുചി പിടിക്കില്ല , അത് എനിക്ക് അന്നേ ഇഷ്ട്ടല്ലയിരുന്നു,പിന്നെ കഞ്ഞി യും കൂട്ടാനും കളിക്കുമ്പോള്‍ കറി വെക്കാന്‍ ആ ഇല ഞങ്ങള്‍ പറിച്ചെടുക്കും ,പോറ്റി അമ്മ വഴക്ക് പറഞ്ഞോണ്ട് പിറകെ വരും ,പോറ്റി അമ്മ എന്ന് പറയുമ്പോള്‍ വയസായ ആളൊന്നും അല്ല കേട്ടോ,നല്ല തടിച്ചിട്ടു,നല്ല വെളുത്തിട്ട് ,നല്ല സുന്ദരിയായ ,കോട്ടണ്‍ സാരികള്‍ മാത്രം ഉടുക്കുന്ന പ്രൌട ആയ ഒരമ്മ ,അമ്പലത്തില്‍ നിന്നും കൊണ്ടു വരുന്ന വെള്ളചോരും ,പായസവും കഴിക്കാന്‍ ഞങ്ങള്‍ എന്നും അവിടെ പോയിരുന്നു ,അതൊക്കെ ഒരു കാലം....................................................................................
കഴിഞ്ഞു പോയ കാലം കടലിനക്കരെ
കഴിഞ്ഞു പോയ കാലം കാറ്റിന്‍ അക്കരെ
ഓര്‍മകളെ നിന്നെ ഓര്ത്തു കരയുന്നു ഞാന്‍ ..

പോറ്റി അമ്മയെ ഓര്‍മ്മിക്കാന്‍ കാരണം ,ത്രിക്കാകര അപ്പനെ ഓര്‍മ്മിച്ചത് കൊണ്ടാണ് ,ഞങ്ങള്‍ അധ്യംയാണ് അങ്ങനെ ഒരു സാധനം കാണുന്നത് ,മണ്ണ് കൊണ്ടു ഗോപുരം പോലെ ഒരു സാധനം ,പല പൊക്കത്തില്‍ ഉണ്ടാക്കും ,എന്നിട്ട് അതിന്റെ മുകളില്‍ അരിമാവ് കലക്കി ഒഴിക്കും,പിന്നെ അത് നടുവില്‍ വെച്ചിട്ട് ചുറ്റിനും പൂവിടും ,അങ്ങനെ ആണ് പോറ്റി അമ്മ അത്തപൂക്കളം ഇട്ടിരുന്നത് ,അങ്ങനെ ആ സാധനം വെക്കുന്നതിന്റെ കഥ ഒക്കെ പോറ്റി അമ്മ പറഞ്ഞു തന്നിട്ടുണ്ട് ,ഇപ്പോള്‍ മറന്നു പോയി ,ഇതു വായിക്കുന്ന ആര്ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു എഴുതണേ , കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആ വീട്ടില്‍ നിന്നും താമസം മാറി പോയി ,ഇപ്പോള്‍ അവരെ കുറിച്ചൊന്നും ഒന്നും അറിയില്ല.

ഇപ്പോള്‍ വരുന്ന വഴി എല്ലാം പൂക്കളം ആണല്ലോ ,ഓരോരുത്തരും മത്സരിച്ചു പൂക്കളം ഇട്ടിരിക്കുന്നു ,മങ്കട്ടുകടവ് എന്ന സ്ഥലത്തു ഒരു പൂക്കളം ഇട്ടിട്ടുണ്ട് , അത് കണ്ടാല്‍ കരച്ചില്‍ വരും ,കാരണം റോഡ് നെ ഫേസ് ചെയ്യുന്ന ഭാഗം മാത്രം പൂവിട്ടിരിക്കുന്നു,കഴിഞ്ഞ ദിവസം പൂവിനു പകരം ഒരു ചെടിയുടെ കൊണ്ട ആണ് ഇട്ടിരുന്നത്.ആ പൂക്കളം എട്ടിരിക്കുന്നതിനു തൊട്ടു ഇരിക്കുന്ന വീട്ടില്‍ കുറെ പൂവ് നില്‍ക്കുന്നുണ്ട്‌ ,അതൊന്നും പറിക്കാന്‍ ഉടമസ്ഥന്‍ സമ്മതിക്കില്ലയിരിക്കും .
,കാലം പോയ പോക്കെ
അത്തം ത്തിന്റെ വിശേഷങ്ങള്‍ ഒരു പാടുണ്ട് അത് പിന്നെ പറയാം

4 comments:

  1. ഇത്തരത്തിലുള്ള തൃക്കാക്കരപ്പനെയാണ് ഞങ്ങളും ഓണത്തിന്റന്ന് വെളുപ്പിന് ഓണം കൊള്ളാനായി വക്കുന്നത്.ഞങ്ങൾ തന്നെ കളിമണ്ണ് കൊണ്ട് ഉണ്ടാക്കും.ഒരെണ്ണം വലുതും ബാക്കിയെല്ലാം ചെറുതുമായിരിക്കും.

    പക്ഷെ അതിന്റെ ഐതിഹ്യം അറിയില്ലാട്ടൊ..

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP