Thursday, August 13, 2009

മനസ്സ്

ആര്ക്കും മനസിലാക്കാന്‍ പറ്റാത്ത ഒന്നാണ് പെണ്ണിന്റെ മനസ് എന്ന് പണ്ടു പലരും പറഞ്ഞിട്ടുണ്ട് ,അടുക്ക് തോറും അകലുന്ന മരീചിക ,എന്റെ മനസ് ഇന്നു വളരെ --------------മാണ്( വാക്ക് എഴുതാന്‍ ഫോണ്ട് സമ്മതിക്കുന്നില്ല ).എന്താണെന്നു അറിയില്ല ,വീട്ടില്‍ ഒരുപാടു പ്രശ്നങ്ങള്‍.(കുടുംബ പ്രശനം അല്ല കേട്ടോ ).അച്ചായന്‍ എപ്പോള്‍ നോക്കിയാലും ടെന്‍ഷന്‍ അടിച്ച് ഇരിക്കും ,എപ്പോളും ചിന്ത ,അതൊക്കെ കാണുമ്പൊള്‍ സങ്കടം വരും ,എത്ര പറഞ്ഞാലും അച്ചായന് മനസിലാകില്ല ,അച്ചായന്‍ അങ്ങനെ ഇരുന്നാല്‍ ഞാന്‍ വിഷമിക്കുമെന്നോ ഒന്നും അച്ചായന് വിചാരം ഇല്ല.ചിന്ത കൂടുന്നതിന് അനുസരിച്ച് സിഗരറ്റ്‌ ന്റെ എണ്ണവും കൂട്ടും ,എല്ലാ കാര്യങ്ങളുള്‍ക്കും ചാടി ഇറങും ,പിന്നെ ആണ് അതിന്റെ വശങ്ങളെ പറ്റി ആലോചിക്കുന്നത്‌ ,പാവത്തിനെ അതിനിടക്ക് ഞാന്‍ കൂടി അതും എത്തും പറഞ്ഞു വട്ടാക്കും.കുറെ നാളായി മനസ് പ്രശനം ഒന്നും ഇല്ലാതെ ഇരിക്കുവാരുന്നു ,

സ്വന്തമായി കാര്യങ്ങള്‍ ചിന്തിച്ചു നടത്തുവാന്‍ തുടങ്ങിയതില്‍ പിന്നെ എന്റെ മനസിന്‌ ആശ്വാസം തരുന്ന രണ്ടു കാര്യങ്ങളെ ഉള്ളു.
ഒന്നു .വെട്ടുകാട് പള്ളിയിലെ ക്രിസ്തുവിന്റെ രൂപം
രണ്ടു.എന്റെ കൂട്ടുകാരി സന്ധ്യ
വെട്ടുകാട് പോകാന്‍ ,ബസ്സ് -ല്‍ കയറണ്ടേ?
വന്നു വന്നു ഇപ്പോള്‍ ബസ്സ് യാത്ര വളരെ ബുദ്ധിമുട്ടായി തീര്ന്നു ,അച്ചായന്‍ വെട്ടുകാട് വരത്തില്ല ,കൊണ്ടു പോകതും ഇല്ല,ഒന്നു നിര്‍ബന്ധിച്ചാല്‍ കൊണ്ടു പോകും ,പക്ഷെ അത്രിം ദൂരം വണ്ടി ഓടിക്കണ്ടേ,പാവം ,അതുകൊണ്ട് നിര്‍ബന്ധിക്കില്ല . തിരു രൂപത്തിന്റെ മുന്നില്‍ കണ്ണടച്ച് മുട്ടുകുത്തി നിന്നാല്‍ മനസിലെ പ്രയാസങ്ങള്‍ എല്ലാം ഒരു തൂവല്‍ പോലെ മനസ്സില്‍ നിന്നും പറന്ന് പറന്ന് പോകുന്നത് പോലെ തോന്നും,തിരികെ വരുമ്പോള്‍ നമുക്കു ( എനിക്ക് )പുതിയൊരു ഉണര്‍വ്വ് കിട്ടിയത് പോലെ ആണ് ,ബസ്സ്-ല്‍ കയറാനും,സ്കൂട്ടര്‍ ഒട്ടിക്കാനും മടിച്ചു പള്ളിയില്‍ പോയില്ല .
പള്ളിയുടെ കാര്യം പറഞ്ഞെന്നു വെച്ചു ഞാന്‍ ഒരു ക്രിസ്ത്യാനി അല്ല കേട്ടോ,ഞാന്‍ ജനിച്ചതും ,വളര്‍ന്നതും ഹിന്ദു ആയിട്ടാണ്‌ ,എങ്ങനെയോ ഒരു ക്രിസ്ത്യാനി യുടെ ഭാര്യ ആയി ,(ക്രിസ്ത്യാനി ഭര്ത്താവ് പള്ളിയില്‍ പോകാറില്ല ,സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണ് )
മനുഷ്യര്‍ എല്ലാം ഒന്നല്ലേ ,ഒരേ നിറം ചോര ,സ്നേഹിക്കുന്നതും ,കഴിക്കുന്നതും,ചിരിക്കുന്നതും,കരയുന്നതും ഒക്കെ ഒരേ പോലെ,പിന്നെന്തു വ്യത്യാസം
മനസ്സില്‍ നന്മ ഉണ്ടാകണം,അത്രേ തന്നെ


അങ്ങനെ ഇന്നു അവളെ കാണാന്‍ പോയി(എന്റെ കൂട്ടുകാരിയെ)
അവളെ കുറിച്ചു എഴുതാന്‍ ഒരുപാടു ഉണ്ട് ,പക്ഷെ എഴുതാന്‍ പറ്റില്ല ,അവള്‍ടെ ഹസ് ബ്ലോഗ് വായിച്ചു അവള്ക്ക് പറഞ്ഞു കൊടുക്കും,പിന്നെ എനിക്ക് അവള്‍ടെ വായില്‍ ഇരിക്കുന്ന ചീത്ത കേള്‍ക്കേണ്ടി വരും ,
എന്നാലും അവള്‍ക്കിപ്പോ ഭയങ്കര ജാഡ ആണ്
കാരണം അവള്‍ അമ്മ ആകുവാന്‍ പോകുകയാണ് (ഞാന്‍ എങ്ങനെ പറഞ്ഞതു അറിഞ്ഞാല്‍ എന്നെ അവള്‍ കൊല്ലും )
ഇന്നു കണ്ടപ്പോള്‍ നല്ല സുന്ദരികുട്ടി ആയിട്ടുണ്ട്‌
അവളുമായി കുറെ നേരം വര്‍ത്താനം പറഞ്ഞപ്പോള്‍ മനസ്സില്‍ കുറച്ചു ഭാരം കുറഞ്ഞു ,

ഭാരത്തെ കുറിച്ചു പറഞ്ഞപ്പോളാണ് ,ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത‍ ഉണ്ടായിരുന്നത് ഓര്മ്മ വന്നത് , എഴുപത്തി രണ്ടു വയസായ ഒരു അമ്മുമ്മ യുടെ വയറ്റില്‍ നിന്നും നാല്പത്തി ആര് കിലോ ഭാരം ഉള്ള മുഴ sasthrakriya ചെയ്തു പുറത്തെടുത്ത് എന്ന്,
ദൈവത്തിന്റെ ഓരോ കളികളെ ................




4 comments:

  1. എഴുതൂ...മനസ്സിന്റെ ഭാരമൊന്നു കുറയട്ടെ...
    വിശ്വാസമുള്ള ഏതു ദൈവത്തെയും പൂജിക്കാം, പ്രാർത്ഥിക്കാം..
    സ്‌നേഹവും വിശ്വാസവുമാണ് ഭാര്യാഭർതൃ ബന്ധത്തിനടിസ്ഥാനം.
    ജാതിയും മതവുമല്ല.

    ആശംസകൾ.

    ReplyDelete
  2. നീ എഴുതി തുടങ്ങിയതു പെണ്ണിന്റെ മനസിന്റെ
    വൈചിത്ര്യങ്ങളെ കുറിച്ചു ആണു...

    അതിനെ കുറിച്ചു അറിയനുള്ള ആവേശത്തൊടെ
    വായിച്ചു വന്നപ്പൊള്‍
    വായിക്കാന്‍ കഴിഞ്ഞത്
    വൈചിത്ര്യങ്ങളൊന്നും ഇല്ലാതത
    സാധാരണ കാര്യങ്ങള്‍ ചിന്തിച്ചു വിഷമിക്കുന്ന
    ഒരു സാധാരണ മനസിനെ ആണു..

    എന്നല്‍ ആ സധാരണക്കാരിയുടെ മനസില്‍
    നിന്നു വരുന്ന കുഞ്ഞു കുഞ്ഞു, സാധരണ കര്യങ്ങള്ക്കു
    വല്യ വല്യ കര്യങ്ങള്‍ മാത്രം പറഞും ചിന്തിച്ചും
    നടക്കുന്ന 'ബുദ്ധി ജീവി' മനസുകളെ ക്കാള്‍
    ചാരുതയും സത്യസന്ധതയും ഉള്ളതായി തോന്നി...........

    ഇനിയും എഴുതുക.....

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP