Monday, December 7, 2009

നീലത്താമര

ലാല്‍ ജോസ് ന്റെ നീല താമര കണ്ടു ,കൊള്ളാം,ഒരു സോഫ്റ്റ്‌ സിനിമ ,ലാല്‍ജോസ് പറഞ്ഞ പോലെ ഫലൂടയും ,ഐസ് ക്രീം ഒക്കെ കഴിക്കുന്നതിനിടക്ക് ഒരു നാരങ്ങമിടായി കഴിച്ചത് പോലെ,സത്യത്തില്‍ അത് പോലെ തന്നെ ആയിരുന്നു ,ഈ സിനിമ യിലെ ഗ്രാമത്തില്‍ ഒരിക്കല്‍ പോയി താമസിക്കണം എന്ന ആഗ്രഹം തോന്നുന്നു,ആ കുളവും,ആലിന്‍ ചുവടും ,ഹരിദാസിന്റെ വീടും ,മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു ,കുഞ്ഞിമാളൂ  ന്റെ വേഷങ്ങളും,ഭാവങ്ങളും ഒക്കെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു,എന്തായാലും കൊള്ളാം എനിക്കിഷ്ട്ടപെട്ടു ,അനുരാഗ ..... എന്നു തുടങ്ങുന്ന ഗാനം എടുതിരിക്കുന്നതും നന്നായിട്ടുണ്ട് ,പക്ഷെ സംവൃതയുടെ കുറച്ചു വയസായ വേഷം ചെയ്ത ആലിന്റെ അഭിനയം അത്ര പോരായിരുന്നു ,പിന്നെ ഹരിദാസ്‌ ന്റെ മകള്‍ ആണെന്ന് കാണിച്ച കഥാപാത്രവും വേണ്ടായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  സ്ത്രീ പക്ഷ സിനിമ എന്നു വേണമെങ്കില്‍ ഇതിനെ പറയാം .

Tuesday, December 1, 2009

എന്താണ് ദാമ്പത്യ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം ??????????

എന്താണ് ദാമ്പത്യ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം ??????????
@പരസ്പര വിശ്വാസം
@സ്നേഹം
@കുട്ടികള്‍
@കാശ്
എന്താണ് ?
ഇവ എല്ലാം ഉണ്ടായിട്ടും പല ബന്ധങ്ങളും അറ്റ് പോകുന്നത് എന്ത് കൊണ്ടാണ് .........?

പരസ്പര വിശ്വാസം:- ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ അതിന്റെ പ്രസക്തി വളരെ കുറഞ്ഞു വരുന്നു .

സ്നേഹം :- സ്നേഹം ,എന്ത് സ്നേഹം ,രാവിലെ മുതല്‍ വൈകിട്ട് വരെ കണ്ട പെന്നുങ്ങലോടൊക്കെ പഞ്ചാര ചാറ്റ് ഉം ചെയ്തിട്ട് വൈകിട്ട് ഭാര്യയെ കാണുമ്പൊള്‍ കെട്ടി പിടിക്കുന്നതോ സ്നേഹം .
അത് സ്നേഹമല്ല ചടങ്ങ് മാത്രം .

കുട്ടികള്‍:- പലരും ദാമ്പത്യം എന്ന സംഭവത്തെ സഹിക്കുന്നത് കുട്ടികളുടെ ഭാവി ഒന്ന് കൊണ്ടാണ് .

കാശ് :- ഭാര്യ,ഭര്‍ത്താവ് ,ആര്‍ക്കെങ്കിലും ഇട്ടു മൂടാന്‍ തക്ക സ്വത്തു ഉണ്ടെങ്കില്‍ ദാമ്പത്യത്തില്‍ എന്ത് കൊള്ളരുതായ്മ ഉണ്ടെങ്കിലും അവര്‍ അങ്ങ് സഹിക്കുന്നു .


ദാമ്പത്യത്തിന്റെ വിവിധ മുഖങ്ങള്‍  ഞാന്‍ കണ്ട കാഴ്ചകളിലൂടെ ..........

*പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്‍റെ ഭര്‍ത്താവിനു എന്നോട് സ്നേഹമുണ്ടോ എന്നു ?ഇല്ലേ എന്നു ചോതിച്ചാല്‍ ഉണ്ട്,പക്ഷെ നമ്മള്‍ സ്നേഹം ആഗ്രഹിക്കുന്ന സമയത്ത് ,അല്ലെങ്കില്‍ കരുതല്‍ ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടാറില്ല ,അപ്പോള്‍ തോന്നും വിവാഹം കഴിച്ചത് വെറുതെ ആയല്ലോ എന്നു ,
നമ്മുടെ വിഷമങ്ങള്‍ ഇറക്കി വെക്കാന്‍ ഒരു താങ്ങായി,നമ്മുടെ സന്തോഷത്തില്‍  പങ്കു  ചേരാന്‍ ഒരു കൂട്ടുകാരനായി ഒരാളിനെ അല്ലെ നമ്മള്‍ ആഗ്രഹിക്കുന്നത് ,പലപ്പോളും അവരുടെ ഭാഗത്ത്‌ നിന്നു വേണ്ട സമയത്ത് അത് ലഭിക്കാറില്ല ,പക്ഷെ ഞാനും എന്‍റെ ഭര്‍ത്താവും ദിവസവും ഒരു നേരം എങ്കിലും പറയുന്ന ഒരു വാചകം ഉണ്ട് ,"വീ ആര്‍ ബെസ്റ്റ് friends ".അത് ചിലപ്പോള്‍ എന്തിനെങ്കിലും പിണങ്ങുന്ന സമയത്ത്,പിന്നെ ഇണങ്ങാന്‍ വേണ്ടി ആകും ,കല പില സംസാരിക്കുന്ന പ്രകൃതക്കാരിയായ ,പെട്ടെന്ന് ദേഷ്യം വരുന്ന,ദേഷ്യം വന്നാല്‍ കണ്ണ് കാണാത്ത,പിന്നെ പണ്ട് മുതലുള്ള കഥകളൊക്കെ വിളിച്ചു പറയുന്ന എന്നെ സഹിക്കുന്നതിനു  അങ്ങേര്‍ക്കു അവാര്‍ഡ്‌ കൊടുക്കണം ,വേറെ വല്ല ഭര്‍ത്താക്കന്മാരും ആയിരുന്നെങ്കില്‍ എന്നെ എന്നെ കുഴിച്ചു മൂടിയേനെ ............
ഇവിടെ എന്‍റെ ഭര്‍ത്താവിന്റെ സഹനം ഞങ്ങളുടെ ദാമ്പത്യത്തിനു അടിസ്ഥാനം ആകുന്നു


*ഇടത്തരം കുടുംബത്തിലെ ,സര്‍ക്കാരില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ ,കേരളത്തിന്‌ പുറത്തു ജോലി ചെയ്യുന്ന ഭര്‍ത്താവ്,ഭര്‍ത്താവിനു ആറു മാസം മാത്രം ജോലി   ,തുച്ചമായ വേതനം .അവധി എടുത്തു നാട്ടില്‍ വന്നാല്‍ പിന്നെ ഭാര്യയുടെ സംരക്ഷണത്തില്‍ പിന്നുള്ള ആറു മാസം ,മുപ്പത്തി ഒന്‍പതു  വയസായ അമ്മ ക്ക് ഇരുപത്തി രണ്ടു വയസായ മകള്‍ ,തന്റെ ഭര്‍ത്താവിന്റെ വരുമാനത്തെ അശ്രേയിക്കാതെ ,സ്വന്തം അദ്വാനതിലൂടെ ,നേടിയതും ,കടം വാങ്ങിയതും  എല്ലാം കൂട്ടി മാന്യമായി മകളെ കെട്ടിച്ചു.ഇവിടെ ഭര്‍ത്താവ് വെറും "ഭര്‍ത്താവ് ഉധ്യോഗസ്തന്‍" മാത്രം ,പക്ഷെ അവിടെ ഭാര്യ ഭര്‍തൃ ബന്ധം ശിടിലമാകതിരിക്കാന്‍ ഭാര്യ ഒരുപാടു ക്ഷ്ട്ടപെടുന്നു ,വിവാഹം കഴിച്ച സമയത്ത് കുഞ്ഞു ഉണ്ടാകാന്‍ താമസിച്ചതിനു ഭാര്യ യെ കുറ്റങ്ങള്‍ നിരത്തി മാനസികമായി ഒരുപാടു പീഡിപ്പിച്ച ,വിവാഹം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും സ്വന്തമായി ഒന്നും നേടാന്‍ കഴിയാത്ത ആ ഭര്‍ത്താവിനെ ഈ ഭാര്യ സ്നേഹിക്കുന്നില്ലേ ,ഒരു അടിസ്ഥാനവും ഇല്ലാതെ ......


*നാല് മക്കള്‍ ഉണ്ടായി പോയത് കൊണ്ട് ,മുപ്പതു വര്‍ഷമായി പരാതികള്‍ ഇല്ലാതെ ദാമ്പത്യം സഹിക്കുന്ന ഒരാള്‍ ,സ്നേഹത്തോടെ ഒരു വാക്ക് കേള്‍ക്കാതെ,ഒരു കുടുംബത്തിലെ ഭാരം മുഴുവന്‍ താങ്ങി,ഭര്‍ത്താവ് കൊണ്ട് വരുന്ന ശമ്പളത്തില്‍ മക്കളെ വളര്‍ത്തി,അതില്‍ നിന്നും മിച്ചം പിടിച്ചു നല്ലൊരു നിക്ഷേപം ഉണ്ടാക്കി  എന്നിട്ടും ഇപ്പോളും കുത്ത് വാക്കുകളും ,ചീത്തവിളികളും സഹിച്ചു ഒരു ഭാര്യ ......
ഭര്‍ത്താവ് ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നു,ഭര്‍ത്താവ് തോഴിക്കുംപോള്‍ തൊഴി കൊണ്ട് കരയുന്നു.പരാതി ഇല്ല ,പരിഭവം ഇല്ല .
തന്റെ ശരീരത്തില്‍ ഭര്‍ത്താവിന്റെ ക്രൂര    പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും ,ആരോടും തന്റെ ഭര്‍ത്താവിനെ കുറിച്ച് കുറ്റമൊന്നും പറയാതെ  ഒരു സ്ത്രീ .ഇവിടെ ഈ ദാമ്പത്യത്തിനു അടിസ്ഥാനം എന്താണ് .


*ഭര്‍ത്താവ് മുഖത്ത്  നോക്കി ചിരിച്ചില്ല ,കുഞ്ഞിനെ കളിപ്പിച്ചില്ല ,തന്റെ കൂടെ ഒരു പാട് സമയം ചിലവഴിക്കുന്നില്ല എന്നു വിലപിക്കുന്ന വേറൊരു ഭാര്യ ,ഇവിടെ ഭാര്യയുടെ ചോട്ടാ ചോട്ടാ പ്രശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന ഭര്‍ത്താവിന്റെ സഹനശക്തി തന്നെ അല്ലെ ആ ദാമ്പത്യത്തിനു അടിസ്ഥാനം .


*വിവാഹം കഴിഞു നാല് വര്ഷം അയപ്പോലെക്കും,വീട്ടുകാര്‍ കഷ്ട്ടപെട്ടു മകള്‍ക്ക് കൊടുത്ത സ്വര്‍ണവും ,തിരച്ച്ടക്കാന്‍ കഴിയാത്ത വിധം കടങ്ങളും ഉണ്ടാക്കിയ ഭര്‍ത്താവിനെ ,കുഞ്ഞിന്റെ പേരില്‍ തള്ളാനും,ആത്മ വഞ്ചനയുടെ പേരില്‍ കൊള്ളാനും വയ്യാത്ത ഒരു പാവം പെണ്‍കുട്ടി , നെടുവീര്‍പ്പുകള്‍ക്കിടയില്‍ ഇനി എന്താണ് ജീവിതത്തില്‍ എന്നു ചിന്തിക്കാന്‍ കൂടി മനസ് പാകമാകാത്ത ഒരു കുട്ടി ,ചെറിയ പ്രായത്തിലെ വീട്ടുകാരുടെ  നിര്‍ബന്ധത്തിനു  വഴങ്ങി,ഭര്‍ത്താവാണ് സ്നേഹം,ഭര്‍ത്താവാണ് ലോകം എന്നു കരുതിയ പാവം കുട്ടിയെ ചിരിച്ചു കൊണ്ട് കഴുത്ത് അറുത്ത ഭര്‍ത്താവ് ..(പാരിജാതം സീരിയല്‍ ലെ ജെ പി  യെ പോലെ ).
പെണ്‍കുട്ടികള്‍ കുറച്ചു കൂടി സ്വയം പര്യാപ്തത നേടണം ,ഇനി എങ്ങനെ ഏച്ച് കെട്ടിയാലും മുഴചിരിക്കുന്ന ഒരു ബന്ധം .ഇവിടെ ദാമ്പത്യത്തിനു എന്താണ് അര്‍ഥം ...


*പണ്ട്രെണ്ട് വര്ഷം ഭാര്യയുടെ രോഗം കാരണം ജീവിതം ഗതി മാറി പോയ ഒരു കുടുംബം,ഭാര്യയുടെ വികലമായ സ്വഭാവത്തെ സഹിക്കാന്‍ കഴിയാതെ,ആ  രോഗത്തിന്റെ  പരിണിത ഭലം പോലെ    ഭര്‍ത്താവിനെ കുറിച്ച് ദുഷ്പ്രചരണം നടത്തുന്ന ഭാര്യ ,എല്ലാരും ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും,എങ്ങനെ എങ്കിലും കുടുംബം മുന്നോട്ടു പോകാന്‍ ഭാര്യ ഇരിക്കവേ മറ്റൊരു പെണ്‍കുട്ടി യെ ആസ്രെയിച്ച  ഭര്‍ത്താവ് , ഒന്നും നഷ്ട്ടപെടതിരിക്കാന്‍ ,പലരില്‍ നിന്നും കുത്ത് വാക്കുകള്‍ കേട്ടിട്ടും സ്വന്തം കുടുംബത്തെ നന്നായി  നോക്കിയ ഒരു ഭര്‍ത്താവ് ,ഇവിടെ ദാമ്പത്യം ഒരു അനുഗ്രഹം,ആകുന്നു .

*സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ്, മുറപെന്നിനെ സ്നേഹിച്ചു കെട്ടിയപ്പോള്‍ കരുതിയില്ല ജീവിതം ഇത്രമേല്‍ ഗതികേട് ആകുമെന്ന് ,രണ്ടു പെണ്മക്കള്‍  ,ഭാര്യയുടെ പര  പുരുഷ ബന്ധം ,വഴിവിട്ട ജീവിതം (ഭര്‍ത്താവ് ആരോപിക്കുന്നത്,സത്യം കുറച്ചുണ്ട് ) ഏഴു വര്‍ഷമായി ഒരേ വീട്ടില്‍ പരസ്പരം മിണ്ടാതെ കഴിയുന്ന ഭാര്യയും ഭര്‍ത്താവും ,അവര്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന രണ്ടു കുട്ടികള്‍,ഭര്‍ത്താവ് മുഴു കുടിയന്‍ ആയി വരുന്നു ,ഇനി ആ ദാമ്പത്യത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാന്ന് പറയുന്ന ഭര്‍ത്താവ് ,മക്കളെ കരുതി ജീവിക്കുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത് .പ്രണയത്തിന്റെ തീ കനലില്‍ ചിറകു നഷ്ട്ടപെട്ട  ഈയാം പാറ്റകളെ പോലെ ആയി ഈ ദമ്പതികള്‍ ,കാരണം പ്രണയത്തിനു വേണ്ടി,അതിന്റെ സഫലീകരണം ത്തിനു  വേണ്ടി അത്ര മേല്‍ കൊടി പിടിച്ചു ഈ ദമ്പതികള്‍ .

*നഗരത്തിലെ നല്ലൊരു കമ്പനി യിലെ മാര്‍ക്കറ്റിംഗ്  വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ,ഭര്‍ത്താവ് അല്ലാതെ ഒന്നില്‍ കൂടുതല്‍ ആണുങ്ങളെ ഫ്രണ്ട്  ലിസ്റ്റ്-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാര്യ ,ഭര്‍ത്താവ് അറിയാതെ മണികൂര്‍ കളോളം  ഫോണ്‍-ല്‍ ഒന്നില്‍ കൂടുതല്‍ പുരുക്ഷന്മാരോട്  പഞ്ചാര പറയുന്ന ഭാര്യ ,ഒടുവില്‍ മറ്റൊരു പുരുക്ഷനോടൊപ്പം കിടക്ക പങ്കിട്ടു പലപ്പോളും ഭര്‍ത്താവിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ഭാര്യ,ഭര്‍ത്താവിന്റെ പരസ്ത്രീ  ബന്ധം അറിഞ്ഞത് കൊണ്ടാണ്  ഞാനും ഇങ്ങനെ ആയതു എന്നു പറയുന്ന ഭാര്യ,എന്നാല്‍ ബന്ധുക്കളുടെ മുന്നില്‍ ഇവര്‍ വളരെ സ്നേഹ സമ്പന്നരായ ദമ്പതികള്‍ ,രണ്ടാളും പരസ്പരം ചതിക്കുന്നു,ഇവിടെ ദാമ്പത്യത്തിനു എന്ത് അര്‍ഥം ????????

ഇനിയും ഉണ്ട് വളരെ ഏറെ പറയുവാന്‍ ,ഇനി ഒരിക്കല്‍ ബാക്കി എഴുതാം ‍,വിവാഹം എന്ന കൂട്ടി കേട്ടാല്‍ ഉള്ളടുതോളം കാലം ദാമ്പത്യത്തിലെ അസ്വസ്ഥതകളും കാണുമല്ലോ ,മനുഷ്യ മനസിലെ ഭ്രാന്തമായ ചിന്തകള്‍ ഉള്ളിടത്തോളം കാലം പ്രശ്നങ്ങളും കാണും,പ്രശ്നങ്ങള്‍ ഒരു തുടര്കഥ ആകുന്നു ...........




Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP