Sunday, February 21, 2010

വായന

പണ്ട് ഞാന്‍ ഒരുപാട് വായിക്കുന്ന സ്വഭാവം ഉള്ള ആളായിരുന്നു,പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ഒന്നും വായിക്കാന്‍ കഴിയാറില്ല ,പബ്ലിക്‌ ലൈബ്രറി-ലെ പൊടിപിടിച്ച പുസ്തകങ്ങല്‍ക്കിടക്ക് നിന്നും നല്ലതൊന്നു തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ,അത് കൊണ്ട് കയ്യില്‍ കിട്ടുന്നതും എടുത്തു കൊണ്ട് വരും ,
പണ്ട് മുതലേ എല്ലാ ആഴ്ച പതിപ്പുകളും ഞാന്‍ വായിച്ചിരുന്നു ,അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ആഴ്ച പതിപ്പുകളുടെ ആരാധിക ആയി മാറിയിരുന്നു,എല്ലാ ആഴ്ച പതിപ്പുകളും വായിക്കും എന്നു പറയുമ്പോള്‍ എല്ലാരും കളിയാക്കും വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ടാണ് അതൊക്കെ വായിക്കുന്നത് എന്നു,പക്ഷെഇപ്പോള്‍ മലയാളമനോരമ  ആഴ്ചപതിപ്പിന്റെ പരസ്യം കണ്ടിട്ടില്ലേ -നല്ല വീട്ടുകാരികളുടെ കൂട്ടുകാരി,ഇപ്പോള്‍ അതും,വനിടിഹയും മാത്രമേ വായിക്കു ,അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ വായിക്കാനൊന്നും സമയം കിട്ടാറില്ല ,

പണ്ട് മിക്ക വീടുകളിലും കുട്ടികളെ മനോരമ,മംഗളം ഇവയൊന്നും വായിക്കാന്‍ സമ്മതിക്കില്ല,അതൊക്കെ വായിച്ചാല്‍ ചീത്ത ആയി പോകും എന്നാണ് അന്നൊക്കെ മുതിര്‍ന്നവരുടെ വിശ്വാസം ,പക്ഷെ കുട്ടികള്‍ ചീത്ത ആകാന്‍ പാകത്തില്‍ അതിലൊന്നും തന്നെ  ഇല്ല എന്നുള്ള കാര്യവും അവര്‍ക്കറിയാം ,എന്നാലും അവരൊക്കെ അവരായി തന്നെ പെരുമാറുന്നു .

ഞാന്‍ sslc  പരീക്ഷ യുടെ തലേന്നും ആഴ്ച പതിപ്പിലെ നോവലുകള്‍ എല്ലാം വായിക്കും,ഏകാഗ്രതയോടെ പഠിക്കാനെന്നും പറഞ്ഞു ,വീട്ടില്‍ നിന്നും ബുക്കുകളും എടുത്തു ഇറങ്ങും ,എന്നിട്ട്  ഞങ്ങളുടെ പറമ്പില്‍ ഉള്ള കശുമാവിന്റെ തോട്ടത്തില്‍ ,താഴ്ന്നു കിടക്കുന്ന ഏതെങ്കിലും ചില്ല കൊമ്പില്‍ കയറി ഇരുന്നു പഠിക്കുന്നതായി ഭാവിക്കും,ഇതിനിടയില്‍ നേരത്തെ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആഴ്ചപതിപ്പ്  എടുത്തു വിശാലമായി വായിക്കും, കൂടെ കുറെ പച്ച താളിമാങ്ങ (പുളി കൂടുതലല്ലാത്ത,നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ഇനം മാങ്ങ) കൂടി പറിച്ചു ഉപ്പും കൂട്ടി കഴിക്കും ,പഠിത്തം കഴിഞ്ഞു എന്നു തോന്നുള്ള നിമിഷം അഴ്ച്ചപതിപ്പിനെ വീണ്ടും ഏതെങ്കിലും തെങ്ങിന്‍ തൈയുടെ മടലിനു ഇടയില്‍ ഒളിപ്പിച്ചു വെക്കും ,പഠിച്ചു സ്ഖീനിച്ച പോലെ ബുക്ക്‌ ഒക്കെ കൊണ്ട് വെക്കും ,അമ്മ വിചാരിക്കും പാവം കുട്ടി,ഇത്രയും നേരം പഠിക്കുകയായിരുന്നു ,പിന്നെ എപ്പോളെങ്കിലും  ആരും കാണാതെ ആഴ്ചപതിപ്പ് വലിയമ്മയുടെ വീട്ടില്‍ കൊണ്ട് കൊടുക്കും,ആഴ്ച പതിപ്പ് എന്‍റെ വീട്ടില്‍ വാങ്ങില്ല,വല്യമ്മയുടെ മകനാണ് പത്രതിനോടൊപ്പം വാരിക വരുത്തുക,ചില ദിവസങ്ങളില്‍ തുടര്‍ക്കഥയുടെ ബാക്കി ഭാഗംഎന്താകും എന്നറിയാന്‍ കാത്തിരിക്കും ,അപ്പോള്‍ രാവിലെ പത്രം വരുന്ന സമയം ,വല്യമ്മയുടെ വീട്ടിലേക്കു ഒറ്റ ഓട്ടം ആണ് ,വാരന്ധയില്‍ കിടക്കുന്നവാരിക എടുത്തു ബാക്കി കഥ വായിച്ചിട്ട് തിരികെ വീട്ടിലേക്കു ഓടും,അമ്മ വഴക്ക് പറയാതിരിക്കാന്‍ തിരികെ പോകുന്ന വഴി തൊഴിഞ്ഞു വീണു കിടക്കുന്ന കശുവണ്ടികള്‍ പറക്കി കൊണ്ട് പോകും ,അമ്മ ചോതിച്ചാല്‍ ഇതു പറക്കാന്‍ പോയെന്നു പറയാമല്ലോ .

അച്ഛന്‍ വീട്ടില്‍ ഭയങ്കര സ്രിക്ത്റ്റ്   ആണ് ,വൈകിട്ട് 6 മണി മുതല്‍  10 മണി  വരെ നിര്‍ബന്ധമായും ഞങ്ങള്‍  എല്ലാരും ഇറയത് (ഉമ്മറം) ഇരുന്നു പഠിച്ചിരിക്കണം ,അപ്പോള്‍ അച്ഛനും അമ്മയും കൂടി ടി വി കാണുന്നുണ്ടാകും,10  മിനിറ്റ് കൂടുമ്പോള്‍ അച്ഛന്‍ ഞങ്ങള്‍ ഇരിക്കുന്നടുതെക്ക് ജന്നലിന്റെ കര്‍ട്ടന്‍ പൊക്കി നോക്കും ,ഞങ്ങള്‍ പഠിക്കുന്നോ ഉറങ്ങുന്നോ എന്നറിയാന്‍ ,ആരെങ്കിലും ഉറങ്ങുന്നത് കണ്ടാല്‍ ആ ആളിന്റെ പേര് വിളിച്ചു പറയും ,...............പോയി മുഖം കഴുകിയിട്ട് ഇരുന്നു വായിക്കു എന്നു ,ആ ചാന്‍സ് ഞങ്ങള്‍ മുതലാക്കിയിരുന്നു,ഇടക്ക് മുഖം കഴുകാനും ,ഒന്നിന് പോകാനും എന്നു പറഞ്ഞു എഴുനേറ്റു പോകും,എന്നിട്ട് അച്ഛന്‍ കാണാതെ ചെടികല്‍ക്കിടക്ക് എവിടെങ്കിലും പോയി നിന്നു ആകാശത്തിലെ നക്ഷത്രങ്ങളെയും,അമ്പിളി മാമനെയും ഒക്കെ നോക്കി പത്തു പതിനഞ്ചു മിനുട്ട്  നില്‍ക്കും ,അങ്ങനെ ഒരാളുടെ ഡ്യൂട്ടി കഴിയുമ്പോള്‍ അടുത്ത ആള്‍ പോകും ,അങ്ങനെ അച്ഛനെയും അമ്മയെയും പറ്റിച്ചു ഞങ്ങള്‍ പഠിച്ചു ,പിന്നെ ആരെങ്കിലും ഏതെങ്കിലും പിള്ളേരുടെ കയ്യില്‍ നിന്നും ബാലരമ യോ , പൂമ്പാറ്റ യോ ,ബാലാ മംഗളമോ   വാങ്ങിച്ചു കൊണ്ട് വരും ,ഞങ്ങള്‍ ഓരോരുത്തര്‍ ആയി വായിക്കുന്ന ബുക്ക്‌ നു ഇടക്ക് വെച്ചു അത് വായിക്കും ,അച്ഛന്‍ അടുതോട്ടു എങ്ങാനും വരുന്നെന്നു തോന്നിയാല്‍ അപ്പൊ തന്നെ എവിടെങ്കിലും അത് ഒളിപ്പിക്കും,അങ്ങനെ പഠിക്കേണ്ട സമയത്തു പഠിക്കാത്തത് കൊണ്ട് മാര്‍ക്ക്‌ വളരെ കുറച്ചേ കിട്ടിയുള്ളൂ,ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കുറച്ചു മനസിരുത്തി പഠിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു എന്നു .

സ്കൂളില്‍ നിന്നും ഇറങ്ങിയതിനു ശേക്ഷം ആണ് നോവലുകള്‍ വായിച്ചു തുടങ്ങിയത്,കോളേജ് ലൈബ്രറി -ല്‍ നിന്നും പ്രീഡിഗ്രി കുട്ടികള്‍ക്ക് ബുക്കുകള്‍ അന്ന് തരില്ലായിരുന്നു,ഡിഗ്രീ ക്ലാസ്സ്‌ ലെ ആരെയെങ്കിലും സോപ്പ് ഇട്ടു ഏതെങ്കിലും ബുക്ക്‌ ഒക്കെ എടുത്തു വായിക്കുമായിരുന്നു,ഡിഗ്രി ആയപ്പോള്‍ ഒരുപാട്  പുസ്തകങ്ങള്‍  വായിക്കാന്‍ പറ്റി,ഒരു പക്ഷെ  ഡിഗ്രീ ക്ക് പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചത് ഞാന്‍ ആയിരുന്നു എന്നു തോന്നുന്നു,അതിനു വേറൊരു കാര്യം കൂടി ഉണ്ട് ,ഞങ്ങളുടെ കോളേജ്-ലെ ലൈബ്രേറിയന്‍ വളരെ ചെറുപ്പമായിരുന്നു,കൂടെ സുന്ദരനും .

വെക്കേഷന്‍ സമയത്തു വായിക്കാന്‍ ഒന്നും കിട്ടരില്ലായിരുന്നു,അപ്പോള്‍ തട്ടിന് മുകളില്‍ കയറി പഴയ എതെക്കെയോ വാര്‍ഷിക പതിപ്പുകള്‍ എടുത്തു വായിക്കും ,അന്നൊക്കെ ഒരു വരി പോലും വിടാതെ എല്ലാ കഥകളും ,ലേഖനങ്ങളും വായിക്കും,എല്ലാ വര്‍ഷവും വെക്കേഷന്‍  സമയത്ത്  ഇതേ ബുക്കുകള്‍ വീണ്ടും വീണ്ടും വായിച്ചിരുന്നു,അന്നൊന്നും ആവര്‍ത്തന വിരസത തോന്നിയിരുന്നില്ല,അന്നൊക്കെ മാതൃഭൂമി പത്രത്തോടൊപ്പം ഉണ്ടായിരുന്ന ഞായറാഴ്ച പതിപ്പുകള്‍ ആര്‍ത്തിയോടെ ആന്നു വായിച്ചിരുന്നത്,ഇന്നു നക്ഷ്ത്രഫലവും ,സിനിമ യും നോക്കും ,കാലം നമ്മളെ എങ്ങനെ ഒക്കെ മാറ്റുന്നു ,ജീവിത സാഹചര്യങ്ങള്‍ മാറുമ്പോള്‍ നമ്മുടെ കാഴ്ചപാടും,സ്വഭാവവും മാറുന്നു ,

വളരെ കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ എനിക്ക് വായിക്കാന്‍ കൂടുതല്‍ ഇഷ്ട്ടം പൂമ്പാറ്റ ആയിരുന്നു ,അതിലെ പപ്പൂസ്  നെ വളരെ ഇഷ്ട്ടം ആയിരുന്നു ,സംഭാഷണം ഒന്നും ഇല്ലാതെ പപ്പൂസ് ന്റെ മണ്ടത്തരങ്ങള്‍ ചിത്രീകരിച്ചിരുന്നത് വളരെ മികച്ച രീതിയില്‍  ആയിരുന്നു .ബാല മംഗളം ത്തിലെ ഡിങ്കനെ എനിക്ക് ഇഷ്ട്ടമില്ലയിരുന്നു ,ബാലരമയിലെ മായാവി യെ എനിക്ക് വളരെ ഇഷ്ട്ടംമായിരുന്നു.എന്‍റെ ഒരു അമ്മാവന്റെ മകള്‍ക്ക് കുറെ കഥാപുസ്തകങ്ങള്‍ ആന്നു ഉണ്ടായിരുന്നു ,ഓരോ പേജ് മരിക്കുമ്പോഴും മൃഗങ്ങളുടെ  രൂപങ്ങള്‍  ഒരു പൂവ് വിരിയുന്ന പോലെ നമുക്ക് കാണാന്‍ പറ്റുന്ന  കുറെ പുസ്തകങ്ങള്‍ അവള്‍ക്കു ഉണ്ടായിരുന്നു,പക്ഷെ അവള്‍ അത് ആര്‍ക്കും കൊടുക്കില്ല,ഞങ്ങള്‍ അത്ഭുതത്തോടെ അത് നോക്കി ഇരിക്കും ,അവള്‍ ഓരോ പേജ് ആയിട്ട് മറിച്ച് കാണിച്ചു തരും,അതില്‍ ഒന്ന് തൊടുവാന്‍ പോലും സമ്മതിക്കില്ലായിരുന്നു,

അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍ .....................................................




.










Tuesday, February 16, 2010

ഒരു പ്രണയ ദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഒരു പ്രണയ  ദിനം  കൂടി  കടന്നു പോയി,വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രണയദിനം എനിക്ക് സമ്മാനിച്ച വേതനിപ്പിക്കുന്ന  ഓര്‍മ്മകളിലേക്ക്,,,,,,,,,,,,,,,,,,,,,,,,,,,

ഡിഗ്രി കഴിഞ്ഞിട്ട് ഞാന്‍ വനിതാ ഐ ടി ഐ -ല്‍  പഠിക്കുവാന്‍ പോയി,ഒരു ബാച്ച്-ല്‍ ഞങ്ങള്‍ പതിനെട്ടു കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്,കുറച്ചു കുട്ടികള്‍ മാത്രം ഉള്ളത് കൊണ്ട് ഞങ്ങള്‍ എല്ലാവരും നല്ല ആത്മബന്ധം ഉള്ളവരായി തീര്‍ന്നു ,എങ്കിലും എനിക്കെന്നും പ്രിയപ്പെട്ട ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു ,ആദ്യം ഒന്നും അവള്‍ എന്‍റെ  സുഹൃത്ത്‌ അല്ലായിരുന്നു,പിന്നെ പിന്നെ ഞങ്ങള്‍ പിരിയുവാന്‍ വയ്യാത്ത സൌഹൃതത്തിനു   ഉടമകളായി ,അവളുമായി എന്തോ മുന്‍ജന്മ ബന്ധം ഉണ്ടായിരുന്നതായി  എനിക്ക് പലപ്പോളും തോന്നാറുണ്ട്,പണ്ടൊക്കെ അവള്‍ വേറെ ആരോടും കൂട്ട് കൂടുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല,അവള്‍ക്കും അങ്ങനെ തന്നെ ബസ്‌-ല്‍ കയറുമ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ മാത്രം ഒരു സീറ്റില്‍ ഇരിക്കാന്‍ ശ്രേമിക്കും ,,ആതെ ബസ്‌-ല്‍ പോകേണ്ട വേറെ കൂട്ടുകാരികള്‍ ഉണ്ടങ്കില്‍ ഞങ്ങള്‍ രണ്ടാളും അവര്‍ കാണാതെ വേറെ ഏതെങ്കിലും ബസ്‌-ല്‍ പോയി കയറും ,അന്നൊക്കെ എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ അവളെ പിച്ചി എടുക്കുമായിരുന്നു ,പാവം ഒന്നും പറയാതെ  ഇരുന്നു കരയും,ഒരു ചെറിയ വേതന പോലും അവള്‍ സഹിക്കില്ല,ഒരു മുള്ള് കൊണ്ട് കൈ മുറിഞ്ഞാലും അവള്‍ അതിനെ ആഗോള വാര്‍ത്ത‍ പ്രാധാന്യമുള്ള  വിഷയമായി അവതരിപ്പിക്കും,അതിനൊക്കെ ഞാന്‍ അവളെ എപ്പോഴും വഴക്ക് പറയുമായിരുന്നു .........അവള്‍ നന്നായി പഠിക്കുമായിരുന്നു,മണ്ടിയായ എനിക്ക് എല്ലാ പരീക്ഷകളിലും അവള്‍അവളുടെ ഉത്തരകടലാസു തരുമായിരുന്നു ,എനിക്ക്  കണ്ടെഴുതാന്‍ ,അവളെനിക്കു ഇന്നും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ,അതിനെക്കാളുപരി എനിക്ക് വേറെ കൂട്ടുകാരികള്‍ ഇല്ല എന്നു parayunnathakaam  ശെരി ..
ഞാന്‍ പറയാന്‍ വന്നത്...........പറഞ്ഞില്ല അല്ലെ
അങ്ങനെ ഞങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു പ്രണയദിനം ,വീട്ടില്‍ നിന്നും ഇറങ്ങിയപ്പോലെ വിചാരിച്ചു കൂട്ടുകാരിക്ക് ഒരു പൂവ് കൊണ്ട് കൊടുക്കണം എന്നു ,അപ്പോള്‍ അതാ  വഴിയില്‍ ഒരു ബോഗന്‍ വില്ല ചെടി (കടലാസ് പൂവ്) നിറയെ പൂവുമായി  മതിലിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നു,പിന്നൊന്നും ചിന്തിച്ചില്ല ഒരു കുല പൂവ് ആക്രാന്തത്തോടെ ഒടിച്ചെടുത്തു,അപ്പോഴാണ് അത് സംഭവിച്ചത് ,ഒരു പറ്റം കടന്നലുകള്‍  എന്‍റെ നേര്‍ക്ക്‌ കൊന്ത്രപല്ലും കാണിച്ചു പറന്നു വരുന്നു ,തക്ക സമയത്ത് മാറി നിന്നത് കൊണ്ട് എല്ലാപേരും കൂടി എന്നെ ആക്രമിച്ചില്ല,എങ്കിലും ഒന്ന് രണ്ടു പേര്‍ എന്നെ വെറുതെ വിട്ടില്ല,എന്‍റെ മുഖത്ത്  തന്നെ അതിന്റെ കൊമ്പുകള്‍ കുത്തി ഇറക്കി ,റോഡ്‌ അല്ലെ നിലവിളിക്കാന്‍ പറ്റുമോ/. ഞാന്‍ വേധന കടിച്ചമര്‍ത്തി കിട്ടിയ പൂവും കൊണ്ട് ബുസ്സ്റൊപ്-ലേക്ക് നടന്നു ,ബസ്‌-ല്‍ കുയറി കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ മുഖം വണ്ണം വെക്കുന്ന പോലെ ഒരു തോന്നല്‍ ,കുറെ കഴിഞ്ഞപ്പോള്‍ മുഖത്ത്  അവിടവിടെ ബോള്‍ പോലെ പ്രക്ത്യഷപെടുവാന്‍  തുടങ്ങി ,ക്ലാസ്സ്‌-ല്‍  ചെന്നപ്പോള്‍ എല്ലാരും മുഖത്ത്  നോക്കി ചിരിക്കുന്നു ,എന്‍റെ മുഖമാകെ  ചുവന്നു തടിച്ചു,അത് കണ്ടാല്‍ ചിരി വരില്ലേ ,എന്താണ് സംഭവിച്ചത് എന്നു   കൂടി പറഞ്ഞപ്പോള്‍ അതൊരു കൂട്ടച്ചിരി ആയി മാറി,പക്ഷെ എനിക്കപ്പോള്‍ കരച്ചില്‍ വന്നു,ഞാന്‍ പൊട്ടികരയാന്‍ തുടങ്ങി ,ടീച്ചര്‍ പേടിച്ചു പോയി,ഉടനെ തന്നെ അടുത്തുള്ള ക്ലിനിക്‌-ല്‍ കൊണ്ട് പോയി  കുത്തിവെപ്പ്  ,ട്രിപ്പ്  അങ്ങനെ ആ പ്രണയദിനത്തില്‍ ഞാന്‍ ആശുപത്രിയില്‍ ആയി ,ഇന്നും എല്ലാ വര്‍ഷവും പ്രണയദിനത്തില്‍  അവള്‍ക്കു ഞാന്‍ message അയക്കാറുണ്ട് ,ഓര്‍ക്കുന്നുവോ നീ  ആ പ്രണയദിനം എന്നു,അവള്‍ക്കു ഇപ്പോഴും  ചിരിയാണ്........

പണ്ടേ എനിക്ക് കൊച്ചു കൊച്ചു കവിതകള്‍ എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു,എന്‍റെ ബുക്കുകളില്‍ എവിടെയെങ്കിലും ഞാന്‍ കവിതകള്‍ കുറിച്ച് ഇടാറുണ്ട്,വെറുതെ രിക്കുംപോള്‍ ആരെങ്കിലും ബുക്ക്‌ തന്നിട്ട് പറയും ഒരു കവിത എഴുതി തരുമോ എന്നു,ഞാന്‍ വല്ല പൊട്ടത്തരവും എഴുതി  കൊടുക്കും,അങ്ങനെ ഒരിക്കല്‍ എന്‍റെ പ്രിയ കൂട്ടുകാരിക്കും ഒരു കവിത എഴുതി കൊടുക്കേണ്ടതായി വന്നു ,അവള്‍ക്കങ്ങനെ കവിതയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല ,അവളുടെ ബുക്കില്‍ അന്ന് ഞാന്‍  ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുംണര്‍ന്നു നീ എന്നു തുടങ്ങുന്ന കവിതയിലെ  "അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍  നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും" എന്നു തുടങ്ങുന്ന  വരികള്‍  ആണ് എഴുതി കൊടുത്തത് ,അവള്‍ കരുതി അത് എന്‍റെ സ്വന്തം ഭാവന ആണെന്ന്,അര്‍ത്ഥമുള്ള വരികള്‍ വായിച്ചു കൂട്ടുകാരിയുടെ കഴിവില്‍ അഭിമാനിച്ചു അവള്‍ ഇരുന്നു,വേറൊരു പ്രണയ ദിനത്തില്‍ അവളുടെ കൂട്ടുകാരന് (ഇപ്പോള്‍ അവളുടെ ഭര്‍ത്താവ്) നു കൊടുത്ത ആശംസ കാര്‍ഡ്‌-ല്‍ അവള്‍ ആ വരികള്‍ എഴുതി കൊടുത്തു ,പുള്ളിക്കാരനും അത് വായിച്ചു കൂടുതല്‍ റൊമാന്റിക്‌ ആയി ,അപ്പോളാണ് അവളുടെ ചോദ്യം ?
കവിത കൊള്ളാമോ? ശ്രീ എഴുതിയതാണ് ...........................................
പുള്ളിക്കാരന്‍ ഒന്ന് ഞെട്ടി,അവളെ തുറിച്ചു നോക്കി, എന്താ പറഞ്ഞത് എന്നു അര്‍ത്ഥത്തില്‍ ...
പാവം വീണ്ടും ചോതിക്കുകയാണ് എന്താ കൊള്ളില്ലേ ശ്രീ എഴുതിയതാണ് എന്നു
കവിതകളെ കുറിച്ചും ,കവികളെ കുറിച്ചും വിവരമുള്ള അവളുടെ കൂട്ടുകാരന്‍ samyapanam പാലിച്ചു അവള്‍ക്കു പറഞ്ഞു മനസിലാക്കി koduthu ,ഇങ്ങനെ ആന  മണ്ടത്തരം ആരോടും ചെന്ന് പറയരുത്,ഇതു മധുസുധനന്‍ നായര്‍  എഴുതിയ കവിത ആണ് ,അല്ലാതെ ശ്രീ എഴുതിയത് അല്ല ,പാവം അവള്‍ നന്നായി ചമ്മി പോയി,
അത് കഴിഞ്ഞു എന്നെ കണ്ടപ്പോള്‍ അവള്‍ എന്നെ വിളിച്ച വാക്കുകള്‍ ............................ഓര്‍മ്മിക്കാന്‍ വയ്യ
ഇന്നും ഓരോ പ്രണയ ദിനത്തിലും അവളും ഭര്‍ത്താവും കൂടി  ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നു ,കൂടെ njanum ..

Monday, February 15, 2010

ഇങ്ങനെയും ചിലര്‍

ബന്ധങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ്  എന്നു എനിക്ക് തോന്നിയ ചില സംഭവങ്ങള്‍ കുറിക്കുന്നു .

എന്‍റെ അച്ഛന്റെ കുടുംബ വീട് ,ഭാഗത്തില്‍ അച്ഛനാണ് കിട്ടിയത് ,മച്ച് ഒക്കെ ഉള്ള വീടായിരുന്നു

അത്,അവിടെയാണ് പതിമൂന്നാം വയസു മുതല്‍ ഞാനും താമസിച്ചിരുന്നത് ,മച്ചിന് മുകളില്‍ നിറയെ

മാറാല ആയിരുന്നു,വലിയ വലിയ ഭരണികള്‍,പണ്ടത്തെ ചെമ്പ് പാത്രങ്ങള്‍,കിണ്ടി,പറ,ഉപ്പ് 

പരവി,നിലവിളക്ക്  അങ്ങനെ ഒരുപാട് സാധനങ്ങള്‍ ആ മച്ചിന് മുകളില്‍ ഉണ്ടായിരുന്നു ,വലിയ 

കലങ്ങള്‍ നിറയെ വാളന്‍ പുളി ഉണക്കി നിറച്ചു വെച്ചിരിക്കും,കുറെ വര്‍ഷങ്ങളായി  കറുത്ത

വാളന്‍പുളി  സൂക്ഷിച്ചിരിക്കുന്ന കലങ്ങളുടെ അടിയില്‍ കറുത്ത നിറത്തില്‍ തേന്‍ അടിഞ്ഞു കൂടി

കിടക്കും,അമ്മ കാണാതെ പലപ്പോളും തട്ടിന് മുകളില്‍ കയറി ആ തേന്‍ കോരി കുടിക്കുക എന്നത് 

എന്‍റെ ഒരു ശീലമായിരുന്നു ,ആ തേന്‍ ഒരുപാടു കുടിച്ചാല്‍ വയറിളകും ,
ചില കലങ്ങള്‍ നിറയെ കുരുമുളക് ഉണക്കി സൂക്ഷിച്ചിരിക്കും,കുരുമുളകിന് വില കൂടുന്ന 

അവസരത്തില്‍ അതില്‍ നിന്നും കുറെ ഒക്കെ വില്‍ക്കുമായിരുന്നു,വീണ്ടും അടുത്ത വര്ഷം കുരുമുളക് 

പറിച്ചു ഉണക്കി തട്ടിന് മുകളില്‍ കയറ്റും ,ഞങ്ങളുടെ പുരയിടത്തില്‍ മിക്കവാറും എല്ലാ മരത്തിലും 

കുരുമുളക് വള്ളികള്‍ പടര്‍ത്തി ഇട്ടിട്ടുണ്ടായിരുന്നു ,അത് വലിയൊരു ശല്യംയാണ് ഞങ്ങള്‍ക്ക് അന്ന്

തോന്നിയിരുന്നത്,കാരണം കുരുമുളക് പഴുത്തു തുടങ്ങിയാല്‍ പഠിക്കാന്‍ പോകുന്നതിനു മുന്നേ 

നിലത്തു നിന്നാല്‍ എത്തുന്ന  കുരുമുളക് എല്ലാം പറിക്കണം ,ഞങ്ങള്‍ ഒരു നേരമാകുമ്പോള്‍ ചെറിയ 

വട്ടികളുമായി  ഓരോ മരത്തിന്റെ ചുവടുകളില്‍ എത്തും,എന്നിട്ട് ഓരോരുത്തര്‍ പറിച്ച കുരുമുളക്  

ഓരോ സ്ഥലത്തായി കൂട്ടി ഇടും ,പിന്നെ അത് ചവിട്ടി പൊഴിക്കുക എണ്ണ ജോലി ആണ് ,അത് നല്ല

രസമാണ്,ആ ജോലി ചെയ്യാന്‍ എനിക്കിഷ്ട്ടമാണ് ,കൂട്ടിയിട്ട കുരുമുളകിന്റെ മുകളില്‍ കയറി നിന്നു

ചവിട്ടണം ,അപ്പോള്‍ കുരുമുളക് തണ്ടില്‍ നിന്നും മുത്ത്‌ പോലെ ഓരോ കുരുമുളക് മണിയും 

പൊഴിഞ്ഞു വരും ,എല്ലാം ചവിട്ടി പൊഴിച്ച് കഴിയുമ്പോള്‍ കാലിന്റെ പാദം കറുത്ത നിറമാകും ,പിന്നെ

കുളിക്കുമ്പോള്‍ അത് തേയ്ച്ചു ഇളക്കുക എന്നത് വലിയൊരു പണി തന്നെ ആണ് .ചവിട്ടി പൊഴിച്ച

കുരുമുളക് ഉണക്കി എടുക്കുന്ന ജോലി അമ്മക്കാണ്.
അങ്ങനെ ഈ കുരുമുളക് പ്രസ്ഥാനം വര്‍ഷാവര്‍ഷം തുടര്‍ന്ന് വന്നിരുന്നു,
 എല്ലാ വര്‍ഷവും തട്ടിന് മുകളിലെ വലിയ കലങ്ങള്‍ കുരുമുളക് കൊണ്ട് നിറഞ്ഞിരുന്നു .

ഒരു ദിവസം അമ്മയുടെ അച്ഛന്‍ അഥവാ എന്‍റെ അപ്പുപ്പന്‍ വീട്ടില്‍ വന്നു ,അപ്പുപ്പന്‍ വല്ലോഴും

ഒക്കെ ഞങ്ങളെ കാണാന്‍ വീട്ടില്‍ വരുമായിരുന്നു ,വന്നിട്ടു തിരികെ പോകുമ്പോള്‍ 

മരിച്ചീനി,വാഴകുല,വരിക്ക ചക്ക,ചേന,ചേമ്പ്,കാച്ചില്‍  അങ്ങനെ ഉള്ള സാധനങ്ങള്‍ ഒക്കെ വീട്ടില്‍

നിന്നും കൊണ്ട് പോകും ,അച്ഛന്‍ വീട്ടില്‍ ഉള്ളപ്പോലാണ് അമ്മ വീട്ടില്‍ നിന്നും ആരെങ്കിലും 

വരുന്നതെങ്കില്‍ അച്ഛന് വലിയ ഉത്സാഹമാണ് എന്തെങ്കിലും ഒക്കെ അവര്‍ക്ക് കൊടുത്തയക്കാന്‍ 

,ഉടനെ അച്ഛന്‍ തന്നെ പോയി മരിച്ചീനി പിഴുതു കൊണ്ട് വരും ,പക്ഷെ അമ്മക്ക് അങ്ങനത്തെ

മനസോന്നും ഇല്ല,വരുന്നവര്‍ ഒന്നും ചോതിചില്ലങ്കില്‍ അമ്മ ഒന്നും കൊടുത്തു വിടില്ല ,

അങ്ങനെ ഒരു ദിവസം അപ്പുപ്പന്‍ വന്നിട്ടു പോകാന്‍ നേരം ചോതിച്ചു ,"എടി കുരുമുളക് ഉണ്ടെങ്കില്‍ കുറച്ചു താ," 
ഉടനെ അമ്മയുടെ മറുപടി "അയ്യോ ,ഈ കൊല്ലം ഒരു മണി കുരുമുളക് പോലും കായ്ച്ചില്ല 

,പിന്നെങ്ങനെ തരും,ഇവിടെ  ആണെങ്കില്‍ ഒന്നും ഇരിക്കുന്നും ഇല്ല ".പാവം അപ്പുപ്പന്‍ അത് അന്ന് 

വിശ്വസിച്ചു കാണും എന്നു ഞാന്‍ കരുതുന്നു ,അതോ അപ്പുപ്പന്‍ സൃഷ്ട്ടിച്ചു വളര്‍ത്തി വലുതാക്കിയ ഒറ്റ

മകള്‍ വളരെ കേമി ആയതില്‍ മനസുകൊണ്ട് അഭിമാനിച്ചോ ,എന്തായാലും അപ്പുപ്പന് കുരുമുളക്  

കൊടുക്കാതെ അമ്മ പറഞ്ഞു അയച്ചു .
ഏത് കേട്ടു നിന്ന എനിക്ക് കാലില്‍ നിന്നും പെരുത്ത്‌ കയറുന്നുണ്ടായിരുന്നു,എന്നാലും അപ്പുപ്പന്‍ 

പോകുന്ന വരെ ഞാന്‍ ക്ഷമിച്ചു ,അപ്പുപ്പന്‍ പോയപ്പോള്‍ ഞാന ചോതിച്ചു എന്താ കലം നിറയെ 

കുരുമുളക് ഉണക്കി വെച്ചിട്ട്  അപ്പുപ്പനോട് ഇല്ല എന്നു പറഞ്ഞത് എന്നു ,അതൊക്കെ നീ അറിയേണ്ട

കാര്യങ്ങളല്ല ,നീ എന്നെ ഭരിക്കാന്‍ വരണ്ട എണ്ണ മറുപടിയാണ്‌ കിട്ടിയത് ,പക്ഷെ ആ സംഭവം

കഴിഞ്ഞിട്ട്  പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും എന്‍റെ മനസ്സില്‍ അതൊരു കരടായി 

കിടക്കുന്നു,"നമ്മള്‍  നമ്മുടെ മാതാപിതാക്കളോട് കാണിക്കുന്നത് എന്തായാലും നമ്മുടെ മക്കള്‍

നമ്മളോടും അതെ കാണിക്കു" ,പക്ഷെ ആരും അത് ഓര്‍ക്കാറില്ല ,ദൈവം തരുന്ന 

ആരോഗ്യത്തിലും,സുഖ  സൌകര്യങ്ങളിലും മതി മറന്നു ജീവിക്കുന്നു .

ഇനി വേറെ ഒരു സംഭവം 
ഇല്ല വര്‍ഷവും തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടത്തിന്റെ അന്ന് ഞങ്ങള്‍  അമ്മയും മക്കള്‍ നാല് പേരും കൂടി അപ്പുപ്പനെയും അമ്മുമ്മയേയും കാണാന്‍ പോകും ,അച്ഛന് അന്ന് ഡ്യൂട്ടി ഉണ്ടായിരിക്കും,എന്നാലും അച്ഛന്‍ ഡ്യൂട്ടി ക്ക്  പോകാന്‍ നേരം ഞങ്ങളെ രണ്ടു പേരെ വിളിച്ചിട്ട്  നൂറു രൂപ വീതം തരും അപ്പുപ്പനും അമ്മാമ്മക്കും കൊടുക്കാന്‍ ,പിന്നെ നല്ല പുകയില ,cigarate ,എന്തെങ്കിലും പലഹാരങ്ങള്‍ ഇവയൊക്കെ ആണ് അവരെ കാണാന്‍ പോകുമ്പോള്‍ ഞങ്ങള്‍ കൊണ്ട് പോയിരുന്നത് ,അച്ഛന്‍ പോയി കഴിയുമ്പോള്‍ അമ്മ ഞ്നങ്ങളുടെ കയ്യില്‍ ഇരിക്കുന്ന നൂറു രൂപ നോട്ടുകള്‍ വാങ്ങിയിട്ട് അമ്പതു രൂപയുടെ ഓരോ നോട്ടു തരും ,അമ്മക്ക് നൂറു രൂപ ലാഭം ,അമ്മ എന്തിനായിരുന്നു അങ്ങനെ ചെയ്തിരുന്നത് എന്നു ഞാന്‍ ഇല്ല വര്‍ഷവും  ആലോചിക്കുമായിരുന്നു ,പാവം അച്ഛന്‍ അമ്മയുടെ പൂഴ്ത്തി വെയ്പ്പ് ഒന്നും അറിഞ്ഞിരുന്നില്ല ,ഞങ്ങള്‍ വല്ലതും ചോതിച്ചാല്‍ വഴക്കാണ് ,പിന്നെ എല്ലാം മനസ്സില്‍ ഒതുക്കും ,എനിക്ക് മാത്രമേ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തോന്നിയിരുന്നുള്ളൂ ,അത് കൊണ്ട് ഞാന്‍ നിഷേദി ആയി മാറി .


ഞാന്‍ ഡിഗ്രി ക്ക് പഠിക്കുമ്പോളാണ് അപ്പുപ്പന്‍ മരിക്കുന്നത്,ഒരു ദിവസം കോളേജ്-ല്‍ നിന്നും വന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ല ,പഴയ വീട് ആയതിനാല്‍ പുറത്തു നിന്നു താക്കോല്‍ ഇല്ലാതെ തുറക്കാവുന്ന സൂത്രപണി ഒക്കെ ഉണ്ടായിരുന്നു ,വീട്ടിനു അകത്തു കയറിയപ്പോള്‍ ഒരു പേപ്പര്‍ കക്ഷണത്തില്‍  ഒരു കുറിപ്പ് ,അപ്പുപ്പന്‍ മറിച്ച് പോയി ,ഞങ്ങള്‍ അങ്ങോട്ട്‌ പോകുന്നു ,ഉറിയില്‍ (അന്ന് വീട്ടില്‍ ഫ്രിഡ്ജ്‌ ഒന്നും ഇല്ല)അച്ഛന്‍ വാങ്ങിച്ചിട്ട് വന്ന മീന്‍ ഇരിപ്പുണ്ട് ,അത് വെട്ടി കറി വെച്ചു വെച്ചിട്ട് വന്നാല്‍ മതി ,എന്തൊരു കഷ്ട്ടം എന്നു പറഞ്ഞു പോയ നിമിഷങ്ങള്‍ ആയിരുന്നു അത്,എന്നാലും അതു കറി വെച്ചു  വെച്ചിട്ടാണ് ഞാന്‍ പോയത് .

ഇനിയും ഉണ്ട് കാര്യങ്ങള്‍
ഓര്‍മ്മ വരുമ്പോള്‍ ബാക്കി എഴുതാം

Wednesday, February 3, 2010

ഉത്സവകാലം

വീണ്ടും ഒരു ഉത്സവകാലം കൂടി,
ഓര്‍മ്മകളുടെ വര്‍ണ്ണ വസന്തത്തില്‍ വീണ്ടും തളിരുകള്‍ വിരിയുന്നു ,
ഉത്സവം എനിക്കെന്നും പ്രിയപെട്ടതായിരുന്നു.
ഞാന്‍ എന്‍റെ വീടിനെ ഇഷ്ട്ടപെട്ടിരുന്നില്ല എങ്കിലും,ആ നാടിനെയും,നാട്ടുകാരെയും എനിക്കൊരുപാട് ഇഷ്ട്ടമായിരുന്നു .
ആ നാട്ടില്‍ വളരെ പ്രശസ്തമായ  ഒരു ദേവി ഷേക്ത്രം ഉണ്ടായിരുന്നു .
എന്നും  വെള്പ്പിനും,വൈകുന്നേരവും  അവിടുത്തെ മൈക്ക് സെറ്റില്‍ നിന്നും കേള്‍ക്കുന്ന ദാസേട്ടന്റെ ഭക്തി ഗാനങ്ങളെ ഞാന്‍ ഒരു പാട് ഇഷ്ട്ടപെട്ടിരുന്നു ,രാധ താന്‍ പ്രേമത്തോടാണോ കൃഷ്ണാ,ഞാന്‍ പാടും ഗീതത്തോടാണോ ,പറയു നിനക്കേറ്റം ഇഷ്ട്ടം ...........ആ പാട്ടൊക്കെ കേട്ടു തുടങ്ങിയത് ,ആ അമ്പലത്തിലെ മൈക്ക് സെറ്റില്‍ നിന്നാണ് .
എല്ലാ ആണ്ടിലും അവിടെ ഉത്സവം നടത്തി വന്നിരുന്നു, പത്തു ദിവസം നീളുന്ന ഉത്സവത്തിന്റെ അവസാന ദിവസം "തൂക്കം "  നേര്ച്ച നടത്തിയിരുന്നു ,അന്നത്തെ ദിവസം കിലോമെറെരെ-കള്‍ താണ്ടി ആള്‍ക്കാര്‍ അവിട തൂക്കം കാണാന്‍  വരുമായിരുന്നു .
പത്തു ദിവസം നീളുന്ന ഉത്സവത്തിന്റെ  തുടക്കം മുതല്‍ എല്ലാ ദിവസവും രാത്രി കലാപരിപാടികള്‍ നടത്തിയിരുന്നു .നാടകം ,ബാലെ ,ഗാനമേള,മാജിക്ക്  അങ്ങനെ ഒരുപാട് കലാപരിപാടികള്‍ ....

പണ്ട് ഞാന്‍ മുതുകാടിന്റെ ഭയങ്കര ആരാധിക ആയിരുന്നു ,ഒരിക്കല്‍ അമ്പലത്തില്‍ അദ്ദേഹത്തിന്റെ മാജിക് ഉണ്ടായിരുന്നു,അന്ന് കയ്യും ,കാലും  ചങ്ങല  ഇട്ടു പൂട്ടി പെട്ടിയില്‍ അടച്ച മുതുകാട് ,കുറെ സമയത്തിന് ശേക്ഷം കാണികളുടെ ഇടയില്‍  നിന്നും സ്വതന്ത്രനായി ഇറങ്ങി വന്നു,അന്ന് ഞാന്‍ കരുതി ,ഒരുപാടു ശക്തിയും,കഴിവും ഉള്ള ആളാണ് മുതുകാട് എന്നു,പക്ഷെ ഇപ്പോള്‍ axn -ല്‍ മാജിക്‌ ന്റെ കള്ളത്തരങ്ങള്‍ നമുക്ക് മനസിലാക്കി തരുന്ന പരിപാടി  കണ്ട ശേക്ഷം മാജിക്‌ -എന്നാല്‍ മായാജാലം മാത്രമാണെന്ന് മനസിലാക്കി .

തിരികെ ഉത്സവത്തിലേക്ക് വരാം
അന്നൊക്കെ ഉത്സവപറമ്പില്‍ പോയിരുന്നു  കലാപരിപാടികള്‍ കാണാന്‍ ഞങ്ങള്‍ക്ക് വലിയ ഇഷ്ട്ടമായിരുന്നു, അന്ന് അച്ഛന് വീടിനു അടുത്തുള്ള സ്റ്റേഷന്‍ -ല്‍ ആയിരുന്നു ഡ്യൂട്ടി , അച്ഛന് നൈറ്റ്‌ ഡ്യൂട്ടി ഇല്ലാത്ത സമയം മാത്രമേ ഞങ്ങളെ പരിപാടികള്‍ കാണുവാന്‍ വിട്ടിരുന്നുള്ളൂ.എന്നാല്‍ ചില ദിവസങ്ങളില്‍ അച്ഛന്  ഉത്സവപറമ്പില്‍ ഡ്യൂട്ടി ഉണ്ടായിരിക്കും ,മിക്കവാറും അന്നായിരിക്കും ഏറ്റവും നല്ല പരിപാടി ഉണ്ടാകുക ,അച്ഛന്‍ വീട്ടില്‍ ഇല്ലാത്തത് കൊണ്ട് അന്ന് പരിപാടി കാണാന്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല,എന്നാലും അമ്മയെ സോപ്പിട്ടു വീടിനടുത്തുള്ള ആരുടെയെങ്കിലും കൂടെ ഞാനും ,അനുജത്തിയും ഉത്സവ പറമ്പില്‍ പോയിരുന്നു, തലയില്‍ കൂടി തോര്‍ത്ത്‌ ഇട്ടു മൂടി  അച്ഛന്‍ കാണാതെ ഏതെങ്കിലും കോണില്‍ ചെന്നിരിക്കും,പരിപാടി തീര്‍ന്നാല്‍ മരണ വെപ്രാളത്തോടെ തിരികെ ഓടും ,അച്ഛന്‍ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു  സ്റ്റേഷന്‍-ല്‍ പോയി യുണിഫോം  ഒക്കെ മാറ്റി  വീട്ടില്‍ എത്തുന്നതിനു  മുന്നേ  ഞങ്ങള്‍ വീട്ടില്‍ എത്തി  കതകു  അടച്ചു കിടക്കും ,ഞങ്ങള്‍ എത്തി പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ അച്ഛനും വീട്ടിലെത്തും ,അമ്മ ഉറക്ക ചടവോടെ  കതകു തുറന്നു കൊടുക്കുമ്പോള്‍ ഞങ്ങള്‍ കള്ളാ ഉറക്കം നടിച്ചു കിടക്കുന്നുണ്ടാകും ,അങ്ങനെ എല്ലാ വര്‍ഷവും  അച്ഛനെ പറ്റിച്ചു ഞങ്ങള്‍ ഉത്സവം കണ്ടിരുന്നു .

ഈ ഉത്സവം നടക്കുന്ന അമ്പലത്തിലേക്ക് പോകണമെങ്കില്‍ വീട്ടില്‍ നിന്നും ഒരു ഒന്നര കിലോമീറ്റര്‍ എങ്കിലും പോകണമായിരുന്നു ,ഈ ഒന്നര കിലോമീറ്റര്‍ റോഡ്‌ ഇല്ലാത്ത സ്ഥലമാണ്‌ ,വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ കൈതമുളുകള്‍ ഇടതോര്ര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന തോടു വരമ്പാണ്‌ ,തോടിന്റെ ദിശ മാറുന്ന സ്ഥലം വരുമ്പോള്‍ രണ്ടു വശവും  ഇടതൂര്‍ന്നു വളര്‍ന്നു നില്ലുന്ന മരിച്ചീനി ചെടികള്‍ ,അതിനു നടുവിലായി ഒറ്റയടി പാത,സമീപത്തെങ്ങും വീടുകള്‍ ഒന്നും ഇല്ല,ആ ഒറ്റയടി പാത തീരുന്നിടം നിറയെ വാഴകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു ,വീണ്ടും അവിടെ നിന്നും ഒരു കുന്നിന്റെ നടുവിലൂടെ പണ്ടെങ്ങോ ആരോ ഉണ്ടാക്കിയ മറ്റൊരു ഒറ്റയടി പാത ,അതിന്റെ രണ്ടു വശങ്ങളും നിറയെ കാട് പിടിച്ചു,കരിയിലയും നിറഞ്ഞു കിടക്കുന്നു,ആ പാത അവസാനിക്കുന്നിടം ഒരു ചെറിയ തോടാണ്,ആ തോട് ഇറങ്ങി വീണ്ടും ആ തോടിന്റെ കരയില്‍ കൂടി മുന്നോട് ,ഒരു  വശം തോടും,കാടും ,മറ്റേ  വശം തെങ്ങിന്‍ തോപ്പ് ,മുന്നോട്ടു നടക്കും തോറും വീണ്ടും കൈതകാടുകള്‍,മരിച്ചീനി തോട്ടങ്ങള്‍ ,വീണ്ടും ഒറ്റയടി പാതകള്‍  ആ ഒറ്റയടി പാത അവസാനിക്കുന്നിടം വീണ്ടും ഇടവഴി ,പക്ഷെ അതിന്റെ രണ്ടു വശങ്ങളിലും ആളു താമസം ഉണ്ട് ,വീട്ടില്‍ നിന്നും ഇറങ്ങി ഈ ഇടവഴിയില്‍ എത്തുന്നത്‌ വരെ നിലാവ് അല്ലാതെ ഒരു വെളിച്ചവും ഇല്ല,ഇത്രയും പറഞ്ഞത് എന്തിനെന്നോ ,ഞാനും അനുജത്തിയും മാത്രം ഒരിക്കല്‍ വളരെ സാഹസികമായി ഉത്സവം കാണാന്‍ പോയ കഥ പറയാന്‍ .....
അന്ന് അച്ഛന് നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസമായിരുന്നു (അന്ന് അമ്പലത്തില്‍ അല്ലായിരുന്നു).അന്ന് നല്ല എന്തോ പ്രോഗ്രാം ഉള്ള ദിവസം ആയിരുന്നു,അമ്മ ആദ്യമേ പറഞ്ഞു ഞാന്‍ വരുന്നില്ല ,വല്യമ്മ  പോകുന്നെങ്കില്‍ കൂടെ പൊക്കോ ,ഞങ്ങള്‍ വല്യമ്മ യോട് ചോതിച്ചപ്പോള്‍ അന്ന് പരിപാടി കാണാന്‍ വരുന്നില്ല എന്ന മറുപടിയാണ്‌ കിട്ടിയത് ,ഞങ്ങള്‍ക്ക് അകെ വിഷമമാമായി ,എങ്കിലും ഞങ്ങള്‍ സന്ധ്യക്ക്‌ മുന്‍പ് ചൂട്ടു ഒക്കെ കെട്ടി വെച്ചു,. (ഉത്സവം കാണാന്‍ പോകുന്നവര്‍ ഓല ചൂട്ടു ഒന്നിച്ചു കെട്ടി വെച്ചു ,അതും കത്തിച്ചു വീശി വീശി ആണ് പോകാറ്‌,അന്ന് എല്ലാ വീട്ടിലും ടോര്‍ച് ഒന്നും ഇല്ല )
രാത്രി പത്തര ആയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ,വല്യമ്മ യെയും വിളിച്ചു കൊണ്ട് ഉത്സവത്തിന്‌ പോകും എന്നു അമ്മയെ വിശ്വസിപ്പിച്ചു ,ഉത്സവം കാണുവാന്‍ പോകുന്ന അരുടെയെക്ന്കിലും കൂടെ പോകാമെന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍ ,പക്ഷെ അന്ന് പരിചയക്കാരെ ആരെയും കണ്ടില്ല ,സമയം പതിനൊന്നായി ,അമ്പലത്തില്‍ പരിപാടി തുടങ്ങി എന്ന അനൌന്‍സ്മെന്റ്  കേട്ടു തുടങ്ങി,പിന്നെ ഒന്നും നോക്കിയില്ല തയ്യാറാക്കി വെച്ചിരുന്ന ചൂട്ടില്‍ തീയും കൊളുത്തി ഞാനും അനുജത്തിയും കൂടി ഒറ്റ നടത്തം ,പിറകില്‍ നിന്നും ആറു വിളിച്ചാലും തിരിഞ്ഞു നോക്കരുതെന്ന് രണ്ടാളും കൂടി തീരുമാനിച്ചു ,കുറച്ചു നടക്കുമ്പോള്‍ പിറകില്‍ കൂടി ആരോ നടക്കുന്ന ശബ്തം ,എങ്കിലും ദൈവത്തിനെ വിളിച്ചു സ്പീഡില്‍ ആ കുറ്റാ കുറ്റിരുട്ടില്‍ ചൂട്ടും വീശി നടന്നു,ഒന്നും സംഭവിക്കാതെ  അമ്പലത്തില്‍ എത്തി ,പിന്നെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്  അന്ന് ഞങ്ങളെ വീട്ടില്‍ നിന്നും അമ്പലം വരെ കൊണ്ട് പോയത് ദേവി ആയിരുന്നു എന്നു ,ദേവി യുടെ നടയിലെ പരിപാടി കാണാനുള്ള രണ്ടു ചെറിയ കുട്ടികളുടെ ആഗ്രഹത്തെ ദേവി നടത്തിതരിക ആയിരുന്നു .
എന്തായാലും പരിപാടി  തീര്‍ന്നപ്പോള്‍ തിരികെ വരാനായി ബുദ്ടിമുട്ടൊന്നും ഉണ്ടായില്ല,ഞങ്ങളുടെ വീട് കഴിഞ്ഞു പോകേണ്ട  ഒരുപാടു ആള്‍ക്കാര്‍ കൂട്ട് ഉണ്ടായിരുന്നു .

ഉത്സവം അവസാനിക്കുന്ന ദിവസം ആ നാട്ടിലെ എല്ലാ വീടുകളിലും സദ്യയാണ്,ഉച്ചകഴിഞ്ഞ് മൂന്നു മണി ആകുംപോലെക്കും അമ്പലത്തില്‍ തൂക്കം തുടങ്ങും ,*ഇപ്പോള്‍ തൂങ്ങുന്ന തൂക്കം പിള്ള കെട്ടി തൂക്കം ആണ് * എന്നൊക്കെ ഉള്ള അനോന്‍സ്മെന്റ്റ്  കേള്‍ക്കുമ്പോള്‍ വെപ്രാളം തുടങ്ങും,പിന്നെ കുളിച്ചു ,ഏറ്റവും നല്ല ഉടുപ്പിട്ട് ,ഞങ്ങള്‍ നാല് മക്കളും അമ്മയും കൂടി അമ്പലത്തിലേക്ക് പോകും ,അച്ഛന്‍ പിന്നീട് അമ്പലത്തിലേക്ക് വരും ,തൂക്കം കാണുക എന്ന ലക്ഷ്യത്തിനും അപ്പുറം  വേറെ പല ലക്ഷ്യങ്ങളും  മനസ്സില്‍ വെച്ചിട്ടാണ് ഞങ്ങള്‍ അന്നത്തെ ദിവസം അമ്പലത്തിലേക്ക് പോകുന്നത് ,ഞങ്ങള്‍ പോകുന്ന വഴി തൂക്കം കണ്ടു തിരികെ വരുന്നവരെ കാണാം,വലിയ കറുത്ത കരിമ്പും കയ്യില്‍ പിടിച്ചു ,നിറയെ ബലൂണ്‍ കളുമായി  ആള്‍ക്കാര്‍ പോകുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗി ആണ് ,
ഞങ്ങള്‍ പറമ്പില്‍ എത്തിയാലുടന്‍ വാങ്ങേണ്ട ബലൂണിന്റെ നിറങ്ങള്‍ നോക്കി വെക്കും ,എല്ലാ വര്‍ഷവും അപ്പുപ്പ അമ്മുമ്മ ബലൂണ്‍ ആണ്  വാങ്ങി തരുന്നത് ,അത്  ഊതി വീര്‍പ്പിച്ചാല്‍ "അപ്പുപ്പ അമ്മുമ്മ "എന്ന ശബ്തം കേള്‍ക്കാം ,ചിലപ്പോള്‍ മത്തങ്ങാ ബലൂണും വ്വാങ്ങി തരും ,പിന്നെ മരിച്ചീനി മുറുക്ക് ,കൊഴുന്നു,കരിമ്പ് ,ഈന്തപഴം ,പിന്നെ ഓരോ ഐസ്ക്രീം ,ഇത്രയും കിട്ടികഴിഞ്ഞാല്‍ തൂക്കം കണ്ടെന്നു വരുത്തി പിന്നെ വീട്ടിലേക്കു പോകും ,വീട്ടില്‍ ചെന്നാല്‍ പിന്നെ കരിമ്പിനോട് ഗുസ്തി പിടിക്കാന്‍ തുടങ്ങും,കരിമ്പ് ചവച്ചു തുപ്പി തുപ്പി വായ്‌  വേദനിക്കും,ഈന്തപഴവും മുറുക്കും അപ്പോഴൊന്നും കിട്ടില്ല,അച്ഛന്‍  വന്നു ഞങ്ങള്‍ നാല് മക്കള്‍ക്കും ഉള്ളത് തുല്യമായി പകുത്തു ഓരോ  കടലാസ് കഷണങ്ങളില്‍ ആക്കി  തരും ,അന്ന് ഈന്തപഴം ഇന്നത്തെ പോലെ സുലഭമായി കിട്ടില്ലരുന്നു,വര്ഷം തോറും ഉത്സവത്തിന്‌ മാത്രം കിട്ടുന്ന ആ സാധനം അമൃത് പോലാണ് ഞങ്ങള്‍ കഴിച്ചിരുന്നത്,അന്ന് നല്ല തിളങ്ങുന്ന ഈന്തപഴം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയും, അന്ന് തിളക്കമുള്ള ആ ഈന്തപഴങ്ങള്‍ കാണുമ്പൊള്‍  അറിയത്തില്ലായിരുന്നു ,അതൊക്കെ എണ്ണ ഒഴിച്ച് ചവിട്ടി കുഴച്ചു കൊണ്ട് വരുന്നതാണെന്ന് ,ഇപ്പോഴല്ലേ ഏതൊക്കെ മനസിലാക്കുന്നത്‌ .പിറ്റേ ദിവസം സ്കൂള്‍-ല്‍ പോകുമ്പോള്‍ കൊഴുന്നു തലായി വെച്ചു കൊണ്ട് പോകും ,മയിലിന്റെ പിറകില്‍ മയില്‍ പീലി ഉയര്‍ന്നു ഇരിക്കുന്നത്  പോലെ തലയ്ക്കു പിന്നില്‍ കൊഴുന്നിന്റെ കൊണ്ട ഉയര്‍ന്നു ഇരിക്കും ,അന്നൊന്നും അതൊരു  മോശം ആയി തോന്നിയിട്ടില്ല , ഇന്ന് ആ കാര്യങ്ങള്‍  ഓര്‍മ്മിക്കുമ്പോള്‍  തന്നെ നാണം തോന്നുന്നു .
അതൊക്കെ ഒരു കാലം

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP