എന്റെ കുടുംബ വീട് സ്ഥിതിചെയ്യുന്നത് വളരെ മനോഹരമായ ഒരു ഗ്രാമത്തില്‍ ആണ് ,വീടിനു താഴെ വയലും ,തോടും ,വീടിനു മുകളില്‍ മൊട്ട കുന്നു ,പലതരം മരങ്ങള്‍ ,എന്ത് ഭംഗി ആയിരുന്നു എന്റെ വീടും ചുറ്റുപാടും ,പക്ഷെ വീട്ടിലെ അന്തരീക്ഷം എനിക്കിഷ്ട്ടംയിരുന്നില്ല .അപ്പുപ്പന്റെം അമ്മുമ്മ യുടെയും അടുത്ത് നിന്നാണ് കൊച്ചിലെ മുതല്‍ വളര്‍ന്നത് ,പള്ളികൂടം അടക്കുമ്പോള്‍ മാത്രമാണ് ഞാന്‍ എന്റെ വീട്ടില്‍ വന്നിരുന്നത് ,ഞങ്ങള്‍ക്ക് കുറെ വസ്തു ഉണ്ടായിരുന്നു ,അവിടൊക്കെ കൃഷി ചെയ്തിരുന്നു ,വഴ,ചേന ,ചേമ്പ്,കാച്ചില്‍,പച്ചക്കറികള്‍ ,മരിചീനി ,ഇഞ്ചി ,കച്ചോലം അങ്ങനെ എന്തെല്ലാം സാധനങ്ങള്‍ ................
എന്റെ വീട് നിറച്ചു മൃഗങ്ങളും പക്ഷികളും ആയിരുന്നു .(ഞങ്ങള്‍ നാലു മക്കള്‍ അല്ല കേട്ടോ )
എല്ലാത്തിനേം എനിക്കിഷ്ട്ടമായിരുന്നു .
ഞാന്‍ ആ വീട്ടില്‍ വരുന്നത് മുതല്‍ ഒരു പശു കുട്ടി ഉണ്ടായിരുന്നു,അവള്‍ടെ പേരു മോട്ടി എന്നായിരുന്നു .
ഈ ഇടക്ക് അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു അവള്‍ പതിമൂന്നാമത് പ്രസവിച്ചു എന്ന് ,
നല്ല പശു ആയിരുന്നു അവള്‍ , അടുത്ത് ചെന്നാല്‍ ഒന്നും ഇടിക്കില്ല ,പക്ഷെ അവള്‍ കാരണം ഞങ്ങള്‍ക്ക് ജോലി ഭാരം കൂടുതല്‍ ആയിരുന്നു ,എന്നും ക്ലാസ്സ് കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ നാലു മക്കളും ഓരോ വല്ലം(പച്ച ഓല കൊണ്ടു ഉണ്ടാക്കിയ ഒരു കുട്ട) പുല്ലു സന്ധ്യ ക്ക് മുന്പ് പറിച്ചു കഴുകി വീട്ടില്‍ കൊണ്ടു വരണം , അത് വളരെ വലിയൊരു ബുദ്ധിമുട്ട് ആയിരുന്നു ,എന്നാലും നല്ല രസമാണ് പുല്ലു പറിക്കാന്‍ പോകുന്നത് ,സ്വന്തം പുരയിടത്തില്‍ നിന്നും പറിക്കാതെ ദൂരെ എവിടേലും പോയി പറിക്കും,അങ്ങനെ ഒരിക്കല്‍ പുല്ലു പറിക്കാനായി ഒരു വയലില്‍ ചെന്നപ്പോള്‍ അവിടെ അതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെടി കൃഷി ചെയ്തിരിക്കുന്നു , എന്താണെന്നു നോക്കണമല്ലോ,ഞങ്ങള ചെടി പറിച്ചു നോക്കി.ഹായ് അപ്പോളതാ ചെടിയുടെ വേരില്‍ നിറയെ കപ്പലണ്ടി (തോടുള്ള കപ്പലണ്ടി). അന്ന് കുറെ പിഴുതു പച്ചക്ക് കഴിച്ചു ,പിന്നെ കുറെ ദിവസം പുല്ലു പറിക്കല്‍ ആ വയലില്‍ ആക്കി ,കപ്പലണ്ടി ചെടി പിഴുതു കപ്പലണ്ടി എല്ലാം പറിച്ചിട്ടു തിരികെ നട്ടു വെക്കും ,കുറെ ആയപ്പോള്‍ കള്ളി വെളിച്ചത്തായി ,ഉടമസ്ഥന്‍ വീട്ടില്‍ വന്നു ,ഞങ്ങള്‍ നാലു പേരും അച്ഛന്റെ കോടതിതില്‍ ഹാജരായി ,അച്ഛന്റെ കയ്യിലെ അടിയുടെ ചൂടു മനസിലാക്കി എല്ലാ കുറ്റവും അണ്ണന്റെ തലയില്‍ വെച്ചിട്ട ഞങ്ങള്‍ തലയൂരി ,പാവം അണ്ണന്‍ (ജേഷ്ട്ടന്‍) അടി എല്ലാം കൊണ്ടു .
അടിയുടെ കാര്യം പറയുമ്പോള്‍ ,അടിക്കുന്ന ചൂരല്‍ നെ കുറിച്ചു പറയണ്ടേ ?
അച്ചന് പോലീസ് ല്‍ ആയിരുന്നു ജോലി .അന്നൊക്കെ വര്‍ഷാവര്‍ഷം sabarimala ഡ്യൂട്ടി കൊടുക്കും ,പത്തിരുപതു ദിവസം പിന്നെ അവിടെ ആയിരിക്കും ,തിരികെ വരുമ്പോള്‍ പല നീളത്തിലും വണ്ണത്തിലും ഉള്ള ചൂരല്‍ കൊണ്ടു വരും ,എന്നിട്ട് ഓരോരുത്തര്‍ക്കും ഓരോന്ന് എന്ന കണക്കില്‍ അച്ഛന്‍ കിടക്കുന്ന കട്ടിലിന്റെ അടിയില്‍ ഇട്ടിരിക്കും ,അമ്മ ക്ക് വരെ പ്രതേക ചൂരല്‍ ഉണ്ടായിരുന്നു ,പട്ടിയെ അടിക്കാന്‍ വേറൊരു ചൂരല്‍ ,വൈക്കോല് അടിക്കാന്‍ വേറൊരു ചൂരല്‍ ,അങ്ങനെ സംഭവ ബഹുലമായിരുന്നു അന്നത്തെ കാലം
Monday, August 10, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment