Tuesday, August 11, 2009

രാവിലെ ഉണ്ണികളേ ഒരു കഥ പറയാം ഫിലിം ലെ പാട്ടു കേട്ടു.അതില്‍ ആടുകളെ കുറിച്ചു പാടുന്നുണ്ട് ,ആ ഫിലിം ല്‍ കുറെ ആടുകള്‍ ഉണ്ട് ,അതിനെ കുറിച്ചു പറയാം ,എന്റെ ഒരു അപ്പുപ്പന് പേപ്പാറ ഡാം -ല്‍ ആയിരുന്നു ജോലി ,അപ്പുപ്പനും,അമ്മമ്മ യും (കൊച്ചപ്പുപ്പനും,കൊച്ചമ്മംമയും എന്നാണ് ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്) അവിടെ സര്‍ക്കാര്‍ വക കെട്ടിടത്തില്‍ ആണ് താമസിച്ചിരുന്നത്‌,അവിടെ വെച്ചായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം ഫിലിം ന്റെ ഷൂട്ടിംഗ് ,അതിലേക്ക്‌ കുറെ ആടുകളെ വേണമായിരുന്നു ,അപ്പോള്‍ ഇവരുടെ രണ്ടു ആടുകളെയും ഷൂട്ടിംഗ് നായി കൊടുത്തു എന്ന് അവര്‍ പറഞ്ഞിട്ടുണ്ട് ,(സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു)

ആട് നല്ല ഓമനത്തമുള്ള മൃഗമാണ്‌ ,എന്റെ വീട്ടില്‍ എപ്പോളും ആടുകള്‍ കാണും ,ഒരു അടു പ്രസവിച്ചാല്‍ ,അതിന്റെ കുട്ടികള്‍ വളര്ന്നു അതിന്റെ പ്രസവം കഴിയുമ്പോള്‍ തള്ള ആടിനെ കൊടുക്കും ,അങ്ങനെ ആണ് വര്‍ഷങ്ങളായി നടന്നു വരുന്നതു ,ആട്ടിങ്കുട്ടി കള്‍ക്ക് ഞങ്ങള്‍ വായില്‍ തോന്നുന്ന പേരുകള്‍ വിളിക്കുമായിരുന്നു, ചക്കി,അമ്മു,പൊന്നു,കുട്ടന്‍ അങ്ങനെ അങ്ങനെ കുറെ പേരുകള്‍ .
ആടിനെ മേയ്ക്കാന്‍ കൊണ്ടു പോകുമായിരുന്നു ,ഫിലിം-ല്‍ കാണുന്നത് പോലെ അല്ല കേട്ടോ
,എല്ലാത്തിന്റെം കഴുത്തില്‍ കയറൊക്കെ കെട്ടി ,അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ തുള്ളികളിക്കുന്നത് കാണാന്‍ എന്ത് രസമാണ് ,പിന്നെ അതുങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു,ഉമ്മയൊക്കെ കൊടുത്തു ,എന്ത് രസമായിരുന്നു ആ കാലം.ആടിന്റെ പാല് കറക്കാന്‍ നല്ല രസമാണ് ,അതിന്റെ അകിടില്‍ എത്ര പിടിച്ചാലും പാല് വരില്ല,പിന്നെ വിരലൊക്കെ വേദനിക്കും ,അപ്പോളേക്കും ആട് തോഴിക്കാനും തുടങ്ങും,ആടിനെ കറക്കുന്നതിനു മുന്പ് അതിന്റെ പിറകിലത്തെ കാലില്‍ ഒരാള്‍ പിടിച്ചു കൊണ്ടിരിക്കണം ,അല്ലാതെ പശു വിനെ പോലെ പെട്ടെന്ന് പോയി കറക്കാന്‍ പറ്റില്ല,ആട്ടിന്‍പാല്‍ വളരെ ഔഷത ഗുണം ഉള്ളതാണ് ,എനിക്ക് ആട്ടിന്‍ പാല് ഇഷ്ട്ടം അല്ലായിരുന്നു,എന്നാലും ഞങ്ങള്‍ അറിയാതെ അമ്മ ആട്ടിന്‍പാല്‍ ചായ- ഇടുവാന്‍ ഉപയോഗിച്ചിരുന്നു .
മുട്ടനാടിനെ വളര്‍ത്തി ഇറച്ചി വെട്ടുകര്‍ക്ക് കൊടുത്തിരുന്നു,അയ്യോ ,അവന്‍ പുലി ആണ് കേട്ടോ ...
പെണ്‍കുട്ടികളെ കാണുമ്പോള്‍ ,ഇപ്പോളത്തെ ചില പയ്യന്മാര്‍ ക്രാവി ക്രാവി നോക്കുന്നത് പോലെ നോക്കും ,അതിനെ അഴിക്കാനും കെട്ടാനും ഒന്നും പെണ്ണുങ്ങള്‍ക്ക്‌ പറ്റില്ലാരുന്നു.
ഇപ്പോള്‍ ജയസൂര്യ യുടെ ഒരു പട്ടു ഓര്മ വരുന്നു .
ഞാനും വരട്ടെ ,ഞാനും വരട്ടെ
ആട് മേക്കാന്‍ കാട്ടിനുള്ളില്‍ ........


1 comment:

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP