ഇന്നു ഒരു മതിലിനു മുകളില്‍ ഒരു പിച്ചി ചെടി നില്ക്കുന്നത് കണ്ടു,അതില്‍ ആകെ ഒരേ ഒരു പൂവ് ,എന്ത് ഭംഗി യായിരുന്നു ആ പൂവിനു ,കൈ നീട്ടി അതങ്ങ് പറിച്ചാലോ എന്ന് വിചാരിച്ചപ്പോലെക്കും ഒരു ചേട്ടന്‍ ഓപ്പോസിറ്റ് വരുന്നതു കണ്ടു ,പിന്നെ പറിച്ചില്ല ,ആ പൂവിനെ കുറിച്ചു ഓര്‍ത്തോര്‍ത്തു നടന്നു ,
എന്ത് ഭംഗി ആണ് അഞ്ചു ഇതളുകള്‍ ഉള്ള ആ ചെറിയ പൂവിനെ കാണാന്‍ ,നിറയെ പൂത്തു നിന്നാലോ ,നല്ല ഭംഗി ആയിരിക്കും ,തിരുവന്തപുരം നഗരസഭ കാര്യാലയം ത്തിന്റെ മുന്നില്‍ ഒരു വലിയ മാവ് ഉണ്ട് ,അതില്‍ വലിയൊരു പിച്ചി ചെടി പടര്ന്നു വളരുന്നുണ്ട്,നിറയെ പൂവൊക്കെ ആയിട്ടു,പക്ഷെ അത് മുത്തശ്ശി ആയെന്നു തോന്നുന്നു ,പണ്ടു എന്റെ അമ്മ എപ്പോളും പറയും നമ്മുടെ വീട്ടില്‍ പിച്ചി വാഴില്ല എന്ന് ,കുറെ തൈ കൊണ്ടു വെച്ചു ,പക്ഷെ ഒന്നും പൊടിച്ചില്ല.ഇപ്പോള്‍ എന്റെ വീട്ടില്‍ രണ്ടു മൂട് പിച്ചി ഉണ്ട് ,രണ്ടിലും അഞ്ചാറ് പൂവ് പിടിച്ചു ,വീടിനു അടുത്തായി വിഷ്ണു വിന്റെ ഒരു അമ്പലം ഉണ്ടായിരുന്നു,പണ്ടു എന്നും അമ്പല ത്തില്‍ നട തുറക്കുന്നതിനു മുന്പ് പോയി നില്ക്കും,കാരണം തലേന്ന് ഭഗവാന് ചാര്‍ത്തിയ പിച്ചി പൂ ഹാരം ,പോറ്റി പുറത്തു എടുത്തു തരുന്നത്തിനായി ,പിറ്റേന്ന് അത് സ്കൂള്‍ -ല്‍ വെച്ചു കൊണ്ടു പോകാല്ലോ ,പിച്ചി പൂവ് രണ്ടു മൂന്നു ദിവസസം ഒക്കെ വാടാതെ ഇരിക്കും ,വെള്ളം തളിച്ച് വെച്ചിരുന്നാല്‍ മതില്‍ ,ഉണങ്ങിയ പിച്ചി പൂക്കള്‍ അലമാരയില്‍ തുണികള്‍ക്ക് ഇടയില്‍ .വെച്ചിരുന്നാല്‍ തുണികള്‍ക്ക് നല്ല മണം ആയിരിക്കും
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
പിച്ചിപ്പൂക്കള്‍ കൊണ്ട് അങ്ങനെയും ഉപയോഗം ഉണ്ടല്ലേ?
ReplyDelete