Monday, August 10, 2009

എന്റെ ഇഷ്ട്ടങ്ങള്‍ (നായ് കുട്ടി )

ഇപ്പോള്‍ എനിക്ക് രണ്ടു പട്ടികള്‍ ഉണ്ട് ,കല്യാണി ,മിന്നു .കല്യാണി ഭയങ്കരി ആണ് ,ചോറ് കൊടുത്താല്‍ മുന്നേ ഓടി വന്നു ഇറച്ചി എല്ലാം കഴിക്കും ,പാവം മിന്നു എവിടെയെങ്കിലും മാറി നിന്നിട്ട് കല്യാണി കഴിച്ചതിന്റെ ബാക്കി കഴിക്കും .രണ്ടാള്‍ക്കും ഏറ്റവും ഇഷ്ട്ടം ബിസ്കുറ്റ്‌ ആണ് .പിന്നെ ലഡ്ഡു,പേട,ബോളി എല്ലാം മധുര വസ്തുക്കള്‍ .ഇടക്ക് ഞങ്ങള്‍ക്ക്‌ ഒരു പോമെരനിയന്‍ പട്ടിയെ കളഞ്ഞു കിട്ടി.രാത്തിരി മൊത്തം കിടന്നു നിലവിളിക്കും ,മനുഷ്യരെ ഉറക്കില്ല ,രാവിലെ സൈറൌറ്റ്‌ -ല്‍ നിറയെ രോമം ,അതിന് മുടികൊഴിചിലിന്റെ അസുഖം ആയിരുന്നെന്നു തോന്നുന്നു ,അതിന്റെ ദേഹത്ത് പുരട്ടാന്‍ ധാത്രി മേടിക്കാന്‍ കാശ് ഇല്ലാത്തത് കൊണ്ടു ,അതിനെ ദൂരെ ഒരിടത്ത് കൊണ്ടു ഇറക്കി വിട്ടു . പിന്നെ കോവളം പോയി അടിപൊളി ഒരു പട്ടിയെ കൊണ്ടു വന്നു.ലാബ് ഇനത്തില്‍ പെട്ട പട്ടി,അതിന്റെ ബോഡി താങ്ങാനുള്ള ശേഷി അതിന്റെ ബാക്ക് കാലുകള്‍ക്കു ഇല്ലായിരുന്നു.കുറെ ദിവസം വളര്‍ത്തി,കുറെ നാള്‍ കഴിഞ്ഞു തിരികെ അവിടെ തന്നെ കൊണ്ടു വിട്ടു(കോവളത്ത് ഒരു മദാമ്മ പട്ടികളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട് ) എന്റെ കുടുംബ വീട്ടില്‍ ഒരു പോമറേനിയന്‍ പട്ടി ഉണ്ടായിരുന്നു,അവളെ മുറ്റത്ത്‌ കെട്ടി ഇട്ടിരിക്കും ,ഞങ്ങള്‍ ആരെങ്ങിലും എന്തെങ്ങിലും കഴിക്കാന്‍ വായ് തുറന്നാല്‍ ഉടനെ കുര തുടങ്ങും ,ചവക്കുന്ന ശബ്ദം കേട്ടാല്‍ പിന്നെ പറയുകയും വേണ്ട,അപ്പോള്‍ ഞങ്ങള്‍ കഴിക്കുന്നത് അവള്‍ക്ക്‌ കൊടുത്തിരിക്കണം,ഇല്ലേല്‍ ബഹളമാണ്.പച്ച ചക്ക ചുള കഴിക്കുന്ന പട്ടികളെ കണ്ടിട്ടുണ്ടോ? ഇവള്‍ക്ക് ഏറ്റവും ഇഷ്ട്ടം പച്ച ചക്ക ആണ് .എന്‍െ വീട്ടില്‍ പശു ഉള്ളത് കൊണ്ടു എന്നും അതിന് കൊടുക്കാന്‍ ചക്ക വെട്ടും,അപ്പോളൊക്കെ അവള്‍ക്കും കൊടുക്കണം ,അങ്ങനെ പോകുന്നു നായ് വിശേഷങ്ങള്‍ .

3 comments:

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP