ഇന്നലെ വലിയൊരു സ്വപ്നം കണ്ടു , എനിക്ക് പരിചയം ഉള്ള ഒരാള്‍ ഒരു സ്വികരണ കത്ത് തരുന്നു ,അയാള്‍ സ്നേഹിച്ചു കല്യണം കഴിച്ചിട്ട് പതിനഞ്ച് വര്ഷം ആയി , അത് കൊണ്ടു അയാള്‍ ഭാര്യയെ ഒന്നു കൂടി കല്യാണം കഴിക്കാന്‍ പോകുന്നു ,അതായിരുന്നു കത്തില്‍ ,ഞാന്‍ വരാമെന്ന് സമ്മതിച്ചു ,
ആ ദിവസം ആയപ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു ,അവിടെ ആളനക്കം ഒന്നും കണ്ടില്ല,
ഞാന്‍ മുറി ക്ക് അകത്തു കയറി , അവിടെ അയാള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത് ,ഭാര്യ കയ്യില്‍ ഒരു കത്തി യുമായി ഇരിക്കുന്നു ,എന്നെ കണ്ടപ്പോള്‍ പറഞ്ഞു ,ഞാന്‍ അയാളെ കൊന്നു ,അയാള്‍ എന്നോട് കാണിച്ച സ്നേഹം കള്ളം ആണ് ,അയാള്ക്ക് വേറെ ഒരുപാടു സ്ത്രീ കളുമായി ബന്ധം ഉണ്ട് എന്ന് ,പിന്നെ ഞാന്‍ അവിടെന്ന് പോകുന്നു,അതുകഴിഞ്ഞ് അയാള്‍ടെ ശവം പൊതുദര്‍ശനത്തിനു വെക്കുന്ന സ്ഥലത്തു ഞാന്‍ പോകുന്നു ,അയാളുടെ ശവം കൊണ്ടു വരുന്നതും നോക്കി നിന്നപ്പോള്‍ ഒരു കൊച്ചു ശവപെട്ടി ആരോ അവിടെ കൊണ്ടു വെച്ചു ,അതില്‍ സുന്ദരിയായ ഒരു പെണ്‍കുഞ്ഞു ഫ്രോക്ക് ഒക്കെ ഇട്ട് മരിച്ചു കിടക്കുന്നു ,ഞാന്‍ വളരെ വിഷമത്തോടെ അതിനെ നോക്കിയപ്പോള്‍ , അത് കണ്ണ് തുറന്നു എന്നെ നോക്കി ചിരിക്കുന്നു ,ഞാന്‍ അതിനെ വാരി എടുക്കുന്നു ,ഒരുപാടു മുത്തം ഒക്കെ കൊടുത്തു കളിപ്പിക്കുന്നു ,കുറെ കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു എന്റെ തോളിലേക്ക് ചാരി കണ്ണുകള്‍ അടക്കുന്നു ,അതിന്റെ വായില്‍ കൂടി തുപ്പല്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നു,ഞാന്‍ പൊട്ടി കരഞ്ഞു കൊണ്ടു അതിനെ വീണ്ടും ആ പെട്ടിയില്‍ കിടത്തുന്നു ,അപ്പോള്‍ ആരൊക്കെയോ വന്നു ആ പെട്ടി എടുത്തു കൊണ്ടു പോകുന്നു ,ഞാനും ആ പെട്ടിയുടെ കൂടെ കുറെ നേരം നടന്നു ,അപ്പൊ ഞങ്ങളുടെ പുരയിടം കാണുന്നു ,അവിടെ ഒരു വാഴ വളരെ പൊക്കത്തില്‍ നില്ക്കുന്നത് കണ്ടു ,ഒരു തെങ്ങിന്റെ അത്രിം പൊക്കം വരും ,അതില്‍ വലിയൊരു കുല പഴുത്തു നില്ക്കുന്നു ,കുറെ പഴം ആരോ മുറിച്ചെടുത്തു ,ബാക്കി ഞാന്‍ മുറിച്ചു എന്റെ രണ്ടു അമ്മാവന്‍ മാരുടെ വീട്ടില്‍ കൊണ്ടു കൊടുത്തു ,.
എന്താണ് ഇതിന്റെ അര്ത്ഥം എന്നൊന്നും എനിക്കറിയില്ല ,രാവിലെ ഉണര്‍ന്നപ്പോള്‍ മനസിന് വലിയൊരു ഭാരം,ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്നും പോണില്ല ,ഭര്‍ത്താവിനോട് രാവിലെ ഈ കഥ പറഞ്ഞപ്പോള്‍ ചിരിച്ചും കൊണ്ടു പോയി ,അല്ലാതെ എന്ത് ചെയ്യാന്‍ അല്ലെ ,
Tuesday, August 25, 2009
Subscribe to:
Post Comments (Atom)
ചില സ്വപ്നങ്ങള്‍ ഇങ്ങനെയാണ്. നമ്മെ അസ്വസ്ഥമാക്കാന്‍ മാത്രം ഓര്‍മ്മയില്‍ ബാക്കി നില്‍ക്കും
ReplyDeletenice all...
ReplyDeletebetter let me know your email address pls..
meshibi@gmail.com
take care
ശ്രീക്കുട്ടിയൊരു പഴയ സിനിമാ പാട്ടു കേട്ടിട്ടില്ലേ..."സ്വപ്നങ്ങള്‍ക്കര്‍ത്‌ഥങ്ങളുണ്ടായിരുന്നെങ്കില്‍......സ്വപ്നങ്ങള്‍ക്കര്‍ത്‌ഥങ്ങളൊന്നുമില്ലെന്നു കരുതിയാല്‍ മതി.....ഇങ്ങനെയൊരുപാടു സ്വപ്നം ഞാനും കാണാറുണ്ട്.....കുറേനേരം മനസ്സില്‍ കിടന്നു ചുറ്റിയിട്ട് അതു മാഞ്ഞുപോവും ഒരു പുതിയ സ്വപ്നത്തിന് മനസ്സിലൊരിടം ബാക്കിയാക്കിയിട്ട്......
ReplyDeleteആശംസകള്‍....
സ്വപ്നത്തെ വിശകലനം ചെയ്യാൻ ഞാൻ ആളല്ല.
ReplyDeleteഅതറിയുന്നവർ എഴുതട്ടെ..
ഇനിയും വരാം.
എന്തു കൊണ്ടൊ ഞാൻ സ്വപ്നം കാണുന്നതായി തോന്നാറില്ല.