Friday, August 14, 2009

എന്റെ ഇഷ്ട്ടങ്ങള്‍ (പുളി )


ഇന്നു രാവിലെ മുറ്റം തൂത്ത് കൊണ്ടു നിന്നപ്പോള്‍ ,മതിലിനു അപ്പുറത്തെ പുളി മരത്തില്‍ നിന്നും ഒരു പുളി താഴെ വീണു ,ഞാന്‍ രാവിലെ പല്ലു പോലും തേയ്ക്കാതെ അതെടുത്ത് കഴിച്ചു ,( എനിക്ക് ചില സമയം വട്ടാണ് കേട്ടോ ).കുട്ടികാലത്ത് ഒരു പാടു പുളി പെറുക്കി കഴിച്ച കഥകള്‍ ഉണ്ട് ,പണ്ടു സ്കൂള്‍ അടക്കുന്ന സമയത്താണ് രണ്ടു മാസം ഞാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്നു നിക്കും , അന്ന് വീട്ടില്‍ വരുമ്പോള്‍ ,അവിടെ കിണറ്റിന്റെ കരയില്‍ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു,നിറയെ ശിഖരങ്ങള്‍ ഒക്കെ ആയി ,കുറെ വര്ഷം കഴിഞ്ഞപ്പോള്‍ അത് വെട്ടി കളഞ്ഞു ,എന്തിനാണ് വെട്ടിയത് എന്നൊന്നും അറിയില്ല ,ഒരുപാടു കിളികളുടെ വാസ സ്ഥലം ആയിരുന്ന മരം അങ്ങനെ ഓര്മ്മ മാത്രമായി ,അതിന്റെ അടുത്ത് തന്നെ ആയിട്ടു വേറൊരു കൊച്ചു പുളിമരം ഉണ്ടായിരുന്നു ,അതിന്റെ ശിഖരങ്ങള്‍ നിറയെ അടുത്തുള്ള അടയ്ക്ക മരത്തിന്റെ ഓലകള്‍ വീണു കിടക്കുമായിരുന്നു ,പിന്നെ കാച്ചിലിന്റെ യും ,നന കിഴങ്ങിന്റെയും വള്ളികള്‍ അതില്‍ ചുറ്റി കിടന്നിരുന്നു ,എന്തോ പുളിമരം കാണുമ്പൊള്‍ എന്റെ മനസ്സില്‍ ,ഞാന്‍ അറിയാതെ തന്നെ ഒരു ഭീതി വന്നു നിറയും, അത് എല്ലാ കൊല്ലവും ഒന്നും രണ്ടും ഒക്കെ കയ്ക്കാറുണ്ട് , പുളിയാണ് പുളി , പഴുത്തു കഴിഞ്ഞാല്‍ എന്ത് മധുരം ആണെന്നോ ,പച്ചയും നല്ല രുചി ആണ്,പുളിപ്പ് ഒട്ടും ഇല്ലാ.പഴുത്ത തോടുള്ള വാളന്‍ പുളി എടുത്തു ,അതിന്റെ മുകളില്‍ ഒരു ഹോള്‍ ഉണ്ടാക്കി,അതിനകത്ത്‌ കൂടി ഉപ്പ് വെള്ളം ഒഴിക്കും,എന്നിട്ട് പച്ച ഈര്‍ക്കില്‍ ഇട്ട് ഇളക്കും,എന്നിട്ട് ഐസ്ക്രീം കഴിക്കുന്നത്‌ പോലെ കഴിക്കും ,ഹായ്‌ എന്ത് രുചി ആയിരുന്നു അതിന് ,( ഏത് എഴുതുമ്പോള്‍ അത് ഓര്‍ത്തിട്ടു വായില്‍ വെള്ളം നിറയുന്നു )
എന്റെ വീടിന്റെ തട്ടിന്‍ പുറത്തു വലിയ ഭരണികളില്‍ പുളി ഉണക്കി സൂക്ട്ഷിച്ചിരുന്നു ,ആ പുളി ക്ക് കറുത്ത നിറമായിരുന്നു ,ആ ഭരണി കളുടെ അടിയില്‍ പുളി യുടെ തേന്‍ കെട്ടി നില്‍ക്കുമായിരുന്നു , അത് കഴിക്കാനും നല്ല രുചി ആയിരുന്നു ,ഞങ്ങള്‍ അമ്മ കാണാതെ പുളി മോഷ്ട്ടിച്ചു ,ഉണ്ണിയപ്പം പോലെ ഉരുട്ടി ,പേപ്പര്‍ ല്‍ പൊതിഞ്ഞു ,പെറ്റി കോട്ട് ന്റെര്‍ ഇടയില്‍ ഇട്ടുകൊണ്ടാണ് വൈകുന്നേരങ്ങളില്‍ പുല്ലു പറിക്കാന്‍ പയ്കൊണ്ടിരുന്നത് ,ഞങ്ങളെ പോലെ വേറെ പല ബാച്ച് കളും പുല്ലു പറിക്കാന്‍ ആ സമയത്തു ഇറങ്ങും ,എല്ലാരും കൂടി എവിടെങ്ങിലും വട്ടം കൂടി ഇരുന്നു പുളി കഴിക്കും ,നാക്കൊക്കെ അടന്നു ,പല്ലൊക്കെ പുളിച്ചാലും പിന്നേം കഴിക്കും ,
പിറ്റേന്ന് പല്ലു തേയ്ക്കാന്‍ പറ്റില്ല ബ്രഷ് തൊടുമ്പോള്‍ തന്നെ പുളിക്കും ,പിന്നെ ഉമിക്കരി ഇട്ട് പല്ലു തേയ്ക്കും
അന്നൊക്കെ എത്ര പുളി കഴിച്ചാലും വയറിനോന്നും ഒരു പ്രശനവും ഉണ്ടാകില്ല ,ഇന്നത്തെ പിള്ളേര്‍ക്കൊക്കെ ഒരു കഷണം പുളി കൊടുത്താല്‍ ,പിന്നെ വയറിനു അസുഖം ആകും

ഞങ്ങളുടെ നാട്ടില്‍ ഒരു തരം പുളിന്ചിക്ക ഉണ്ടായിരുന്നു,അതിനെ ആന പുളിഞ്ചി എന്നാണ് അറിയപെട്ടിരുന്നത് ,അവിടെ അടുത്തായി വടക്കേ വിള എന്നൊരു വീട് ഉണ്ടായിരുന്നു ,അവിടെ ഈ മരം ഉണ്ടായിരുന്നു ,അതിന്റെ കായ്കള്‍ പഴുക്കുമ്പോള്‍ നല്ല മഞ്ഞ യോ orange o
നിറമാകും ,നല്ല മധുരമാണ് പഴുത്ത ആന പുളിന്ചിക്ക ക്ക് , ഞങ്ങള്‍ പിള്ളേരെല്ലാം കൂടി ഒരു സമയ മാകുമ്പോള്‍ അവിടെ പോയി പുളിന്ചിക്ക വീഴുന്നതും കാത്തു ഇരിക്കും ,ആ പുളിന്ചിക്ക ഞങ്ങള്ക്ക് കൊത്തി താഴെ ഇട്ട് തരുന്നത് ആരെന്നോ? കുറെ തത്ത കള്‍ ,വൈകുന്നേരം ആകുമ്പോള്‍ കുറെ തത്ത കള്‍ കൂട്ടത്തോടെ പറന്നു വരും,എന്നിട്ട് പുളിന്ചിക്ക എല്ലാം കൊത്തി തിന്ന് കുറെ ഞങ്ങള്‍ക്കും ഇട്ട് തരും ,എന്ത് ഭംഗി ആണ് ആ തത്ത കളെ കാണാന്‍ ,നല്ല സുന്ദരി തത്ത കള്‍ ,
ഞാന്‍ കൊച്ചു സ്കൂള്‍ ല്‍ ആയിരുന്നപ്പോള്‍ ,താഴെ ഉള്ള ഒരു kadayil പുളിന്ചിക്ക ഉപ്പില്‍ ഇട്ട് വെച്ചിരിക്കുംയിരുന്നു ,പിള്ളേരെല്ലാം അവിടുന്ന് അത് വാങ്ങി കഴിക്കും ,പുളിന്ചിക്ക മുറിച്ച് ഇടുമ്പോള്‍ നക്ഷത്രം പോലെ ഇരിക്കും ,ഞാനും അന്ന് വീട്ടില്‍ നിന്നും അഞ്ചു പൈസ അടിച്ചുമാറ്റി ,പുളിന്ചിക്ക വാങ്ങി കഴിച്ചിട്ടുണ്ട്,
എപ്പോളും പുളിന്ചിമരം എവിടെ കണ്ടാലും ഞാന്‍ കൊതിയോടെ നോക്കി നില്‍ക്കാറുണ്ട് ,പാങ്ങോട് മിലിട്ടറി ക്യാമ്പ്‌ -ല്‍ ഒരു പുളിന്ചി മരം നിറയെ മഞ്ഞ നിറമുള്ള കായ്കള്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്‌ , എന്നും അവിടെത്തുമ്പോള്‍ ഞാന്‍ പറയും ''എന്ത് മാത്രം പുളിന്ചിക്ക " എന്ന് , കയറി പറിക്കാന്‍ പറ്റില്ലല്ലോ,പറ്റിയിരുന്നെങ്കില്‍ ...........................................

5 comments:

  1. കാലത്തെ തന്നെ വായിൽ കപ്പലോടിക്കാനായി....!!!!

    ReplyDelete
  2. പുളി ഐസ്‌ക്രീം കുട്ടിക്കാലത്ത് എന്റെയും ഫേവറിറ്റ് ആയിരുന്നു.

    ReplyDelete
  3. ചെറിയ ചെറിയ കാര്യങ്ങളുടെ എഴുത്തുകാരിക്ക് വീണ്ടും അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. ശ്രീക്കുട്ടി “തെക്കത്തി”യാണല്ലേ...
    എഴുത്ത് നന്നായിട്ടുണ്ട്... കാച്ചിലും നനകിഴങ്ങും പുളിഞ്ചിയ്ക്കയുമൊക്കെ വടക്കനു മനസ്സിലാവുമോ എന്തൊ...

    ആശംസകള്‍...

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP