Wednesday, August 12, 2009

സ്നേഹം

കഴിഞ്ഞ ദിവസം റേഡിയോ വച്ചപ്പോള്‍ ഒരു കഥ കേട്ടു. അമേരിക്കയില്‍ നടന്ന സംഭവം ആണ് , അച്ഛനമ്മ മാരുടെ സമയ കുറവ് കുട്ടികളെ എങ്ങനെ ബാധിക്കുന്നു ,എന്നുള്ളതിനെ കുറിച്ചൊരു കുഞ്ഞുകഥ,ഒരു കുട്ടി അതിന്റെ അച്ഛനോട് പറയുന്നു ,കുട്ടിയോട് കളിയ്ക്കാന്‍ കുറച്ചു സമയം ചെലവാക്കാന്‍അപ്പോള്‍ അച്ഛന്‍ പറയുന്നു ,നിന്നോട് കളിക്കുന്ന ഒരു മണിക്കൂര്‍ കൊണ്ടു ഞാന്‍ ഇരുപതു ഡോളര്‍ജോലി ചെയ്തു ഉണ്ടാക്കും ,അതുകൊണ്ട് വെറുതെ കളയാന്‍ എനിക്ക് സമയം ഇല്ല,നീ നിന്റെ പാട്ടിനുപൊയ്ക്കോ , പാവം കുട്ടി കരഞ്ഞു കൊണ്ടു പോയിരുന്നു പഠിക്കാന്‍ തുടങ്ങി ,അടുത്ത ദിവസം കുട്ടി വീണ്ടും അച്ഛന്റെഅടുത്ത് ചെന്നു , എനിക്ക് പത്തു ഡോളര്‍ തരണം എന്ന് പറഞ്ഞു ,അച്ചന്‍ ചോദിച്ചു ,എന്തിനാ രൂപ?കുട്ടി പറഞ്ഞു ആവശ്യമുണ്ട് ,കാശിന്റെ ആവശ്യത്തെ കുറിച്ചു ചോദിച്ചു നില്ക്കാന്‍ അച്ചനു സമയംഇല്ലാത്തതിനാല്‍,വേറൊന്നും ചോദിയ്ക്കാതെ കാശ് കൊടുത്തു . ഉടനെ കുട്ടി ഓടി പോയി തന്റെ തലയിണ-ക്ക് അടിയില്‍ സൂക്ഷിച്ചിരുന്ന പത്തു ഡോളര്‍ കൂടി എടുത്തുഎണ്ണി നോക്കി ,എന്നിട്ട് മൊത്തം ഇരുപതു ഡോളര്‍ അച്ഛന്റെ കയ്യില്‍ കൊണ്ടു കൊടുത്തിട്ട് പറഞ്ഞു അച്ഛന്‍ ഒരു മണിക്കൂര്‍ കൊണ്ടു ഉണ്ടാക്കുന്ന ഇരുപതു ഡോളര്‍ ഞാന്‍ തരാം,അച്ഛന്റെ ഒരു മണികൂര്‍എനിക്കായി തരുമോ എന്ന് .കുട്ടിയുടെ വാക്കുകള്‍ കേട്ടപ്പോളാണ് അച്ചന് താന്‍ തന്റെ മകന് വേണ്ടിസമയം കണ്ടെത്തുന്നില്ല എന്ന് മനസിലായത് .
അതുപോലെ തന്നെ,
ഇപ്പോളത്തെ യുവജനത ,ഇന്നലെ വരെ വളര്‍ത്തിയ മാതാപിതാക്കളെ മറക്കുന്നു. മക്കളെ ഒരുപാടു കാശ് കൊടുത്തു വലിയ സ്കൂള്‍-ല്‍ അയച്ചു വിദ്യ അഭ്യസിപ്പിക്കുന്നു ,ഇവരുടെആവശ്യങ്ങള്‍ക്ക് കുറെ കാശ് ചെലവാക്കിയാല്‍ മാത്രം പോര ,അവര്ക്കു പറയാനുള്ളത് കേട്ടു മനസിലാക്കണം ,അല്ലാതെ എനിക്ക് സ്നേഹം ഉള്ളത് കൊണ്ടാണ് അവര്ക്കു വേണ്ടി ഇത്രയും കാശ് ചെലവാക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമില്ല ,സ്നേഹം പ്രകടിപ്പിക്കണം ,അല്ലാതെ മനസ്സില്‍ വെച്ചിട്ട്കാര്യമില്ല ,
ആറു മക്കളെ പെറ്റു വളര്‍ത്തി ,വലുതാക്കി ,അതില്‍ ഒരു മകള്‍ ഉള്ളതിനെ സര്‍ക്കാര്‍ ജീവനക്കാരനെകൊണ്ടു കെട്ടിച്ചു ,ഒരു മകന് സര്‍ക്കാര്‍ ജോലി,ബാക്കി എല്ലാവരും വിദേശത്ത് പോയി കാശ് ഉണ്ടാക്കിപിന്നെ അതില്‍ രണ്ടു പേര്‍ എല്ലാം ദൂര്‍ത്തു അടിച്ച് നശിപ്പിച്ചു .
, , , , , ഇന്നു ആ ആറു മക്കളുടെ അമ്മ ഒരുപാടു വയസായി ,ഭര്ത്താവ് മരിച്ചു ,സ്വത്തു എല്ലാം മക്കള്‍ക്ക്‌ എഴുതി കൊടുത്തു ,കുടുംബ വീട് വരെ മക്കള്‍ വിറ്റു തുലച്ചു. ഇന്നു അവരെ മക്കള്‍ക്ക്‌ നോക്കാന്‍ ബുദ്ധിമുട്ട് ,നല്ല നിലയില്‍ ഉള്ള മക്കള്‍ ഒന്നും തിരിഞ്ഞു നോക്കുന്നില്ല,ഏറ്റവും ഇളയവന്റെ വീട്ടിലാണ്‌ ആ അമ്മ ഇപ്പോള്‍,ഇളയ മകനും ,ഭാര്യ യും കൂലി പന്ണി ക്ക് പോകുന്നു ,രാവിലെ വീട്ടില്‍ നിന്നും പോകുന്ന അവര്‍ തിരികെ വരുന്പോള്‍ ഉച്ച കഴിയും ,ഈ അമ്മ അതുവരെ ആഹാരം ഒന്നും കഴിക്കാതെ ഇരിക്കണം,ഇളയമകന്‍ അമ്മ കേള്‍ക്കെ വിളിച്ചു പറയും ,ഞാന്‍ മാത്രമെ ഉള്ളോ അമ്മയെ നോക്കാന്‍ ,മറ്റേ മക്കള്‍ക്കും നോക്കികൂടെ എന്ന് ,പാവം അമ്മ ,അവരുടെ മനസ് എന്ത് മാത്രം വേദനിക്കുന്നു എന്ന് ഈ മക്കള്‍ ആരും മനസിലാക്കുന്നില്ല .അവര്‍ ആരോടും ഒന്നും മിണ്ടാറില്ല,ചോദിച്ചാല്‍ മാത്രം മറുപടി പറയും ,വെറുതെ ഒരു കസേര യില്‍ പലതും ആലോചിച്ചു ഇരിക്കും ,നല്ല നിലയിലുള്ള മക്കള്‍ക്ക്‌ ആ അമ്മയെ കൊണ്ടു പോയ്ക്കുടെ ,എങ്ങനെ കൊണ്ടു പോകും വയസായവര്‍ സമൂഹത്തിനു തന്നെ ഭാരം ആണ് എന്ന് വിശ്വസിക്കുന്നവരല്ലേ ഇപ്പോള്‍ ഉള്ളവര്‍ . മക്കള്‍ക്ക്‌ ഉള്ള മറുപടി ദൈവം കൊടുത്തോളും അല്ലെ ,പണ്ടത്തെ കാലത്തു മക്കളെ വളര്‍ത്തി എടുക്കാന്‍ അമ്മ എന്ത് മാത്രം കഷ്ട്ടപെട്ടു എന്ന് മക്കള്‍ ചിന്തിക്കുന്നില്ല ,
ഇതൊക്കെ കൊണ്ടാണ് ഞാന്‍ കുട്ടികള്‍ വേണ്ട എന്ന് വെച്ചത് ,
ഭാവിയില്‍
ഒരു വൃദ്ധസദനം തുടങ്ങണം എന്നുണ്ട് , എന്നിട്ട് വയസാകുമ്പോള്‍ ഞാനും,എന്റെ അച്ചായനും ,കുറെ വൃദ്ധന്മാരും,വൃദ്ധകളും മാത്രം, സ്നേഹവും ,പൊട്ടിച്ചിരികളും,പരസ്പര സഹകരണവും ആയിട്ടു ജീവിക്കും, ഇപ്പഴേ ഞാന്‍ ലോകത്തിനു ഒരു പേരിട്ടിട്ടുണ്ട് ,""""ആശ്രയം""" .മലയാളത്തില്‍ അങ്ങനത്തെ രണ്ടു മൂന്നു സിനിമ ഉണ്ടല്ലോ ..അമ്മകിളികൂട്

ഇതു എഴുതുമ്പോള്‍ മനസ്സില്‍ ഒരു പാട്ടു വെറുതെ ഓര്ത്തു ,ഇതൊന്നുമായി യാതൊരു ബന്ധവും പാട്ടിനു ഇല്ലാ.
അങ്ങകലെ എരിതീ കടലിനക്കരെ അക്കരെ ദൈവമിരിപ്പു kanakannumayi
ഇന്നിവിടെ കഥനകടലില്‍ നമ്മളിരിപ്പു
..................................................
...............................................
സ്നേഹം അരികത്തു തണലായി നില്‍ക്കുമ്പോള്‍ താങ്ങേനിക്ക് എന്തിന് വേറെ ................

4 comments:

  1. i just started viewing blogs... this is the second one... i know that u don;t like the commends in English... helpless... i don't know how to write in malayalam... still i like the way u do things.... u r very nice, i hope so... that is the reason why u r making these things... may god bless u....

    ReplyDelete
  2. ചിന്തകള് കൊള്ളാം

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP