Friday, August 7, 2009

രംപുട്ടാന്‍























എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ഇപ്പോള്‍ പ്രേഗ്നെന്റ്റ്‌ ആണ്,ഞാന്‍ എന്നും അവളോട്‌ സംസാരിക്കാറുണ്ട് ,ഇന്നലെ അവളെ കാണാന്‍ കുറെ ബന്ധുക്കള്‍ വന്നു .ആര് വന്നാലും അവര്‍ എന്തെല്ലാം കൊണ്ടു വന്നന്നെന്നു വള്ളിപുള്ളി തെറ്റാതെ അവള്‍ എന്നോട് പറയും ,അങ്ങനെ ഇന്നലെ അവള്‍ക്ക്‌ അവളുടെ ബന്ധു കുറെ രംബുട്ടന്‍ സമ്മാനിച്ചു.അവള്‍ അത് പറഞ്ഞപ്പോളാണ് ഞാന്‍ നട്ട എന്റെ രംബുട്ടാന്‍ ചെടിയെ കുറിച്ചു ഓര്‍മിച്ചത്‌ ,എന്റെ അടുക്കളയില്‍ നിന്നു നോക്കിയാല്‍ ചെടി കാണം,പക്ഷെ ഞാന്‍ അതിനെ കുറിച്ചു ഓര്‍ക്കാരെ ഇല്ലായിരുന്നു.എന്റെ രംബുട്ടാന്‍ ചെടി എപ്പോള്‍ എന്റെ അത്രിം പൊക്കം വച്ചു .ഇനി എന്നാണ് അതില്‍ ഒരു കായ് പിടിക്കുന്നത്,തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടല്‍ ന്റെ അടുത്ത് വര്‍ഷങ്ങളായി സാധനം വില്ക്കുന്നുണ്ട്,ഞാന്‍ അവിടുന്നാണ് തൈ മേടിച്ചു നട്ടത് .മൂന്നു വര്ഷം കൊണ്ടു കയ്ക്കും എന്നാണ് അവര്‍ അന്ന് പറഞ്ഞത് ,ഇപ്പോള്‍ മൂന്നു വര്ഷം കഴിഞ്ഞു , ഏത് വരെ ഒരു ചില്ല പോലും വന്നില്ല ,കൊന്ന തെങ്ങ് പോലെ നീളത്തില്‍ അങ്ങ് പോകുന്നു ,കയ്ക്കുംയിരിക്കും ,പക്ഷെ ഇപ്പോള്‍ താമസിക്കുന്ന വസ്തു ഞങ്ങള്‍ വില്‍ക്കുന്നു എങ്കില്‍ ഞാന്‍ എങ്ങനെയാണു അത് കായ്ക്കുന്നത് കാണുക,എനിക്കറിയില്ല ,ഇവയൊക്കെ നഷ്ട്ടപെടുമ്പോള്‍ ഞാന്‍ ..................

തിരുവനന്തപുരത്ത്‌ വിതുര ,ബോണക്കാട് ,ഭാഗങ്ങളിലാണ് രംബുട്ടാന്‍ സാധാരണ ആയി വളരുന്നത്.തണുപ്പ് കൂടിയ സ്ഥലങ്ങളില്‍ ആണ് ഇതു വളരുന്നത്‌.സാധാരണക്കാര്‍ക്ക്‌ ഇതു കഴിക്കാന്‍ പറ്റില്ലന്നെ,കാരണം കിലോഗ്രാമിന് നൂറു ,നൂറ്റി ഇരുപതു രൂപ വരെ ഒക്കെ ഇതിനു വില ഉണ്ട് ,മുരുക്കുംപുഴ ല്‍ ഒരു വീട്ടില്‍ രംബുട്ടാന്‍ പിടിച്ചു നില്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട് ,അങ്ങനെ ആണ് സാധാരണ കാലാവസ്ഥ-ല്‍ ഇതു വളരും എന്ന് നാന്‍ മനസിലാക്കിയതും തൈ മേടിച്ചു നട്ടതും

അങ്ങനെ വലിയ രുചി ഒന്നും കായ്ക്ക്‌ ഇല്ല.തോട് നല്ല ചുവന്ന കളര്‍ ആയിരിക്കും ,തോട് പൊളിച്ചാല്‍ സോഫ്റ്റ്‌ അയ ഭാഗം കാണം ,അതാണ് കഴിക്കുന്നത് ,വിറ്റാമിന്‍ ധാരാളം അടങ്ങിയ സാധനം ആണ് ഇതു .

No comments:

Post a Comment

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP