Friday, August 7, 2009
ഇന്നലെ ലൈബ്രറി -ല്‍ പോയപ്പോള്‍ രണ്ടു ബുക്സ് എടുത്തു ,ഇന്നലേം ഇന്നും കൊണ്ടു ഒരെണ്ണം വായിച്ചു .എം ഡി രക്തമ്മ ടീച്ചര്‍ ന്റെ ഒരു ബുക്ക് ,ഒരു അമ്മായി ആണ് അതിലെ കഥാപാത്രം ,ആരും ഇല്ലാതെ ഒറ്റക്ക് ഇടിഞ്ഞു പൊളിഞ്ഞ ഒരു വലിയ വീട്ടില്‍ കഴിയുന്നു,അതെ കോമ്പൌണ്ട് ല്‍ ഉള്ള മറ്റൊരു വീട്ടില്‍ വാടക കാരായി വരുന്ന അശ്വതി ,രാജന്ദ്രേന്‍ ,നോവല്‍ വായിക്കുമ്പോള്‍ ,ആ തൊടിയും,കിണറും,വാഴതോപ്പും ഒക്കെ മനസിലൂടെ കടന്നു പോകുന്നു,ചിരിക്കുമ്പോള്‍ കറുത്ത മോണകള്‍ പുറത്തു കാട്ടുന്ന അമ്മായി,ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ അലറികരയുന്ന അമ്മായി,പീള കെട്ടിയ കണ്ണുമായി കുളിക്കാതെ നടക്കുന്ന അമ്മായി ,ആഴ്ച്ചകളോളം ആഹാരം കഴിക്കാതെ പച്ച പപ്പായ ഉപ്പും കൂട്ടി വേവിച്ച് കഴിക്കുന്ന അമ്മായി ,മനസ്സില്‍ നിന്നും അവരുടെ ചിത്രം മായുന്നില്ല ,ബന്ധുക്കള്‍ ഇല്ലാത്ത ഒരു സ്ത്രീ ക്ക് വന്നേക്കാവുന്ന അവസ്ഥ ഈ നോവലില്‍ കഥാകാരി വരച്ചു കാട്ടുന്നു ,ഇപ്പോള്‍ വായിച്ചു തീര്‍ന്നത്തെ ഉള്ളു ,മനസില്‍ എന്തോ ഒരു ഭാരം ഇരിക്കുന്നത് പോലെ ,ഇനി രണ്ടു ദിവസം ആ കഥാപാത്രം എന്നെ ശല്യം ചെയ്തു കൊണ്ടേ ഇരിക്കും ,
Subscribe to:
Post Comments (Atom)
ചിലപ്പോഴൊക്കെ അങ്ങനെ ആണ്. ചില കഥാപാത്രങ്ങള്‍ ഏറെ നാള്‍ നമ്മുടെ മനസ്സില്‍ മായാതെ നിലനില്‍ക്കും
ReplyDeleteവല്ല കാര്യവുമുണ്ടായിരുന്നോ ഇതൊക്കെ എടുത്ത് വായിക്കാന്‍......:)
ReplyDelete