Thursday, August 6, 2009
കാരക്ക
കാരക്ക വളരെ ചെറിയ ഒരു കായ് ആണ്.
പച്ചക്ക് കഴിക്കാന്‍ കൊള്ളില്ല ,ഒരു തരം കറ അതിനുണ്ട് ,
പഴുത്താല്‍ അത് നിലത്തു വീഴും,അതിന് പുളിയും മധുരവും കലര്ന്ന ഒരു രുചി ആണ് , ഓരോ കാരക്കയും കഴുകി വരഞ്ഞു ചൂടു വെള്ളത്തില്‍ ഇടും,അപ്പോള്‍ അതിന്റെ കറ പോകും ,എന്നിട്ട് ഉപ്പ് ഇട്ട് വെക്കും ,രണ്ടു ദിവസം കഴിഞ്ഞിട്ട് ഒന്നെടുത്തു കഴിച്ചു നോക്കണം ,എന്താ രുചി ,,,,,,,,,,,,,,,,,,,,,,,,,,
എഴുതുമ്പോലെ നാവില്‍ വെള്ളം വരുന്നു ,വേണമെങ്കില്‍ കുറച്ചു കാന്താരി മുളക് കൂടി ഇടാം,എങ്കില്‍ വളരെ നന്നാവും,പണ്ടു കൊച്ചു കുട്ടി ആയിരിക്കുംപോലത്തെ ഒരനുഭവം പറയാം
അന്ന് അപ്പുപ്പന്‍ ന്റെ വീട്ടില്‍ പശു ഉണ്ടായിരുന്നു,എന്നും വൈകിട്ട് പാല് കൊണ്ടു ചായകടയില്‍ കൊടുക്കണം ,മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ ആണ് ആ ജോലി ചെയ്യുക , പാലും കൊണ്ടു കടയില്‍ കൊടുത്തിട്ട് വരുന്ന വഴി ല്‍ ഒരു കാരമരം ഉണ്ടായിരുന്നു,ആ മരത്തിനു അടുത്തായി ഒരു പൊട്ട കിണര്‍ ഉണ്ടായിരുന്നു,ആതില്‍ ഒരു പ്രേതം ഉണ്ടെന്നും,ആ പ്രേതം കാരക്ക പെറുക്കാന്‍ വരുന്നവരെ പിടിച്ചു കിണറ്റില്‍ ഇടുമെന്നും ഒരു കഥ അന്ന് പ്രജരിച്ചിരുന്നു .ഞാന്‍ എന്തായാലും കാരക്ക പെറുക്കാന്‍ തന്നെ തീരുമാനിച്ചു ,ഒറ്റയ്ക്ക് ആ മരത്തിന്റെ ചുവട്ടില്‍ പോയി കാരക്ക പെറുക്കി ,അപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന പാല്‍ കൊണ്ടു പോയ മൊന്ത(ഒരു പാത്രം) ആ കിണറിന്റെ കരയില്‍ വെച്ചിരുന്നു ,പെറുക്കിയ കരക്കകള്‍ പാവാടയില്‍ ഇട്ട് ഒരു കിഴി പോലെ കെട്ടി ,എന്നിട്ട് മൊന്ത എടുക്കാന്‍ വന്നതും മൊന്ത അതാ കിണറ്റിലേക്ക് വീഴുന്നു ,പിന്നെ ഒരോട്ടമായിരുന്നു,കയ്യിലിരുന്ന കാരക്ക നാലുപാടും എറിഞ്ഞു ഒരോട്ടം,വീട്ടില്‍ ചെന്നിട്ടെ ഓട്ടം നിര്‍ത്തിയുള്ളൂ.മൊന്ത കൊണ്ടു കളഞ്ഞതിന് അന്ന് പൂരേ അടികിട്ടി ,
കുറെ വലുതായി കഴിഞ്ഞു ഞാന്‍ അമ്മയുടെം അച്ഛനോടും ഒത്തു താമസം തുടങ്ങിയപ്പോള്‍ ,അവിടെ അടുത്തായി ഒരു തെക്കത്(കുടുംബ ഷേക്ത്രം)ഉണ്ടായിരുന്നു ,അവിടെടെ ഒരു കാരമരം ഉണ്ടായിരുന്നു,ഒരിക്കല്‍ പശു വിനു പുല്ലു പറിക്കാന്‍ പോയ വഴി ആരും കാണാതെ ഞാന്‍ ആ കാവിനുള്ളില്‍ കയറി,എന്നിട്ട് കാരമാരത്തില്‍ എത്ര കാരക്ക ഉണ്ടെന്നു നോക്കി നടന്നു ,രണ്ടു മൂന്നു ചുവടു അങ്ങനെ നടന്നിട്ട് വെറുതെ ഒന്നും താഴത്തേക്ക് നോക്കി ,അയ്യോ ....................
അപ്പോളതാ ഒരു സര്‍പ്പം എന്നെ നോക്കി മിഴിച്ചു കിടക്കുന്നു ,ഇവള്‍ക്ക് ഈ സമയത്തു വേറെ പണി ഒന്നും ഇല്ലെ എണ്ണ രീതിയിലാണ് പുള്ളി എന്നെ നോക്കുന്നത് ,എന്റെ നല്ല ജീവന്‍ അങ്ങ് പോയി ,അനങാനും വയ്യ ,നില്‍ക്കാനും വയ്യ ,പിന്നെ നിന്ന നില്‍പ്പില്‍ സകല ദൈവങ്ങളെയും വിളിച്ചു ,കാവില്‍ കയറിയത് മാപ്പു പറഞ്ഞു പതിയെ തിരിഞ്ഞു ഒരോട്ടം ,എപ്പോളും അത് ആലോചിക്കുമ്പോള്‍ പേടി ആകുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment