Thursday, August 6, 2009





ഇന്നു രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ഗേറ്റ് പൂട്ടിയപ്പോളാണ് മുറ്റത്ത് വീണു കിടക്കുന്ന ബദാം കായ്കള്‍ കണ്ടത്,നിറയെ പിങ്ക് കളറില്‍ തൊലി നഷ്ട്ടപെട്ട കായ്കള്‍ .വവ്വാല്‍ കടിച്ചു എല്ലാം നിലത്തു ഇട്ടിരിക്കുന്നു,

കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ അപ്പന്‍ വന്നപ്പോള്‍ അതില്‍ കുറെ പറക്കികൊണ്ട്‌ പോകുന്നത് കണ്ടു,തു തല്ലി അതിനകത്തുള്ള വിത്ത് കഴിക്കാന്‍ നല്ല രുചി ആണ്,

പണ്ടു സ്‌കൂള്‍ ല്‍ പോകുന്ന വഴിക്ക് എന്തെല്ലാം സാധനങ്ങള്‍ പെറുക്കി കഴിക്കുമായിരുന്നു.

കാരക്ക,നെല്ലിക്ക,ജാബക്ക,പുളിന്ജിക്ക ,പേരക്ക,ചെറിക്ക,പിന്നെ കുറെ കാട്ടുചെടികളുടെ കായ്കള്‍
അതിനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ കൊതി തോന്നുന്നു

ഞാന്‍ ഇപ്പോളും ഇതൊക്കെ എവിടെ കണ്ടാലും വaങ്ങിക്കാറുണ്ട്
കഴിക്കാരും ഉണ്ട്

അന്ന് ആരുടെയെങ്ങിലും പുരയിടത്തില്‍ നിന്നും പെറുക്കി കഴിക്കും
ഇന്നത് കാശ് കൊടുത്തു വാങ്ങി കഴിക്കുന്നു,eന്നു വൈകിട്ട് കുറച്ചു ബദാം പൊട്ടിച്ചു കഴിക്കണം.

പണ്ടു അമ്മാവന്മാര്‍ ഗള്ഫ്-ല്‍ നിന്നും വരുമ്പോള്‍ ടിന്‍-ല്‍ കിട്ടുന്ന ബദാം കൊണ്ടു വരും
അന്ന് മാമി (അമ്മാവന്റെ ഭാര്യ ) എന്നും വൈകിട്ടു കുറെ ബദാം വെള്ളത്തില്‍ ഇട്ട് വെചിട്ട്
രാവിലെ കഴിക്കാന്‍ തരുമായിരുന്നു(നന്നായി വണ്ണം വെക്കും എന്ന് പറഞ്ഞാണ്‌ തന്നിരുന്നത്)
അതുനു നല്ല രുചി ആയിരുന്നു
ഞാന്‍ വീട്ടില്‍ നിന്നും ഈ സാധനങ്ങള്‍ മോഷ്ട്ടിച്ചു കൂട്ടുകാര്‍ക്ക്‌ കൊണ്ടു കൊടുക്കുമായിരുന്നു



No comments:

Post a Comment

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP