Saturday, August 8, 2009

കാന്താരി


എന്റെ പുരയിടത്തില്‍ നിറയെ ചുമ്മാതെ പൊടിച്ചു വളര്ന്നു കായ്ച്ചു നില്ക്കുന്ന ഒരു ചെടി ആണ് ഇതു ,എവിടെ നോക്കിയാലുംകാന്താരി തന്നെ ,മുളക് എല്ലാം കിളികള്‍ കൊത്തി തിന്നും ,എന്റെ അച്ചായന് വലിയ ഇഷ്ട്ടമാണ് മുളക്,പക്ഷെ എനിക്കിഷ്ട്ടല്ല ,എന്തൊരു എരിവാണ് ,പക്ഷെ വളരെ നല്ലൊരു ഔഷധം ആണ് മുളക് ,ഹൃദ്‌ രോഗം ഉള്ളവര്‍ക്ക്‌ ഇതു നല്ലൊരു മരുന്നാണ്,

നാട്ടിന്‍ പുറങ്ങളിലെ പ്രസിദ്ധമായ ഒരു വാക്കാണ്‌ കാന്താരി ,അതിനര്‍ത്ഥം വിളഞ്ഞ വിത്ത് ,അല്ലെങ്ങില്‍ ഭയങ്കരി എന്നൊക്കെ ആണ്
അത്രേക്ക് തന്നെ എരിവുല്ലതാണ് കക്ഷി
ഇവിടെ പാളയം മാര്ക്കറ്റ്-ല്‍ ഇതു വാങ്ങാന്‍ കിട്ടും
നല്ല വിലയും കൊടുക്കണം
എന്നാല്‍ നാട്ടില്‍ പുറങ്ങളില്‍ വെറുതെ ഒരു വളവും ഇടാതെ വളരുന്നു,
കപ്പ പുഴുങ്ങി അതിനോടൊപ്പം കാന്താരി ചമ്മന്തി കഴിക്കാന്‍ സുപ്പെര്‍ ആണ് ,(അഞ്ചു കാന്താരി ,അഞ്ചു ചെറിയ ഉള്ളി,കുറച്ചു പുളി, ഉപ്പ് ഇവ മിക്സി -ല്‍ അരച്ച് കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് കഴിക്കുക )
കൂടുതലും വെള്ളമടി പാര്‍ടികള്‍ക്ക് ആണ് ഇതു ഇഷ്ട്ടം

കാന്താരി തൈരും ഉപ്പും മിക്സ്‌ ചെയ്ത ദ്രാവകത്തില്‍ ഇട്ട് രണ്ടു ദിവസം വെക്കുക ,എന്നിട്ട് വെയിലില്‍ ഉണക്കി വെച്ചാല്‍ തൈരുമുളക് വറുത്തു കഴിക്കുന്നത് പോലെ കഴിക്കാം,
അല്ലെങ്ങില്‍ വെറുതെ ഉണക്കി മുളക് പൊടിക്കാന്‍ മില്ലില്‍ കൊടുക്കുമ്പോള്‍ കൂടെ മിക്സ്‌ ചെയ്യുക ,മുളക് പൊടിക്ക് നല്ല എരിവു കിട്ടും (ഇപ്പോള്‍ ആരാ മുളക് പൊടിക്കുന്നത് അല്ലെ എല്ലാം പൊടി കിട്ടുമല്ലോ,)

കാന്താരി യെ പറ്റി ഓര്‍ത്തപ്പോലാണ് വേറൊരു മുളകിന്റെ കഥ ഓര്മ്മ വന്നത്, പണ്ടു ഞങ്ങളുടെ വളക്കുഴി (ചാണകം ഇടുന്ന കുഴി ) യുടെ അടുത്ത് ഒരു ഒടെന്കൊള്ളി മുളകിന്റെ തൈ അമ്മ നട്ടിരുന്നു , ചെടി അങ്ങ് ശിഘരങ്ങള്‍ ഒക്കെ ആയി വളര്ന്നു,പിന്നങ്ങോട്ട് കായ്ക്കാനും തുടങ്ങി , എന്തുമാത്രേം മുളകാണ് അതില്‍ കായ്ച്ചത് ,ദിവസവും ഒരു ചെറിയ വട്ടി നിറയെ മുളക് കിട്ടും,ഞാന്‍ കോളേജ്-ല്‍ പിള്ളേര്‍ക്കൊക്കെ അമ്മ കാണാതെ
മുളക് പറിച്ചു കൊണ്ടു കൊടുക്കും ,ഞാന്‍ ഇപ്പോള്‍ കുറച്ചു മുളക് വിത്ത് പാകിയിട്ടുണ്ട് ,നല്ല കൂടിയ ഇനം മുളകാണ് എന്ന് പറഞ്ഞാണ്‌ വിത്ത് വാങ്ങിയത് ,വളരുമ്പോള്‍ അറിയാം വട്ടല്മുലകണോ എന്ന് ,ഇപ്പോള്‍ എല്ലാം കള്ളതരമല്ലേ,
വീട്ടില്‍ വലിയൊരു മുളക് ചെടി ഉണ്ട് അത് എന്തോ അസുഖം വന്നു,ചൊറി പിടിച്ച പോലെ നില്ക്കുന്നു ,എന്നാലും ഒരു കുറെ മുളക് പിടിച്ചു ,വേറെ രണ്ടു മൂന്നു മുളക് ഉണ്ടായിരുന്നു - അത് കുറെ കയ്ച്ചതാണ് പിന്നെ വയസായി ,പുരയിടം കിളക്കാന്‍ വന്ന അപ്പുപ്പന്‍ അതൊക്കെ വെട്ടി കളഞ്ഞു
അങ്ങേര്‍ക്കു അന്ന് ഞാന്‍ കുറെ ചീത്ത കൊടുത്തു ,ഒരു ചെടി നട്ടുപിടിപ്പിക്കാന്‍ എന്ത് വിഷമമാണ്‌ ,വെട്ടികലയുന്നവര്‍ക്ക് അത് അറിയണ്ടല്ലോ ,
എന്റെ അമ്മ എന്ത് നട്ടാലും അത് നന്നായി പോടിക്കുംയിരുന്നു,
ഞങ്ങളിടെ വയലൊക്കെ നിമാതിയപ്പോള്‍ അവിടൊക്കെ പലതരം കൃഷികള്‍ ചെയ്തിരുന്നു ,
അവിടെ കുറെ സ്ഥലത്തു ബജി മുളക് കൃഷി ചെയ്തിരുന്നു,എന്ത് ഭംഗി ആണ് മുളക് പിടിച്ചു നില്‍ക്കുന്നത്‌ കാണാന്‍ ,വെള്ള നിറത്തില്‍,ബജി മുളക് ഉള്ളപ്പോള്‍ പിന്നെ എന്നും വൈകുന്നേരം മുളകുബജി തന്നെ,അന്നേരം ആ മുളകിനെ ചീത്ത പറയുമായിരുന്നു,എന്തിനാ മുളകെ ഇങ്ങനെ കായ്ക്കുന്നത് എന്ന് പറഞ്ഞു ,ഇപ്പോള്‍ ഒരു മുളക് അങ്ങനെ കായ്ച്ചു നില്‍ക്കുന്നത്‌ കാണാന്‍, കൊതിക്കുന്നു ..................................................(ഞാന്‍ എന്നെ തിരയുന്നു )

3 comments:

  1. hai, Kollaaam mulaku visheshangal.

    ReplyDelete
  2. മുളക് പുരാണം ഇഷ്ടായി....

    ReplyDelete
  3. ഇനിയും ശ്രമിച്ചാല്‍ പഴയതു പോലെ വളര്‍ത്തി എടുക്കാമെന്നേ...

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP