നമ്മളെല്ലാം ദൈവത്തിന്റെ കയ്യിലെ കളിപ്പാട്ടങ്ങള്‍ ആണ് ,ചിലപ്പോള്‍ ഭംഗിയാക്കി തുടച്ചു മിനുക്കി വെക്കുന്നു,ചിലപ്പോള്‍ നിലത്തിട്ടു ചവിട്ടി അരക്കുന്നു,അല്ലേല്‍ നിലത്തെറിഞ്ഞു പൊട്ടിക്കുന്നു,ക്ഷണികമായ ഈ ജീവിതത്തില്‍ ജനനത്തിനും മരണത്തിനു ഇടയ്ക്ക് നാം എന്ത് നേടുന്നു എന്ന് ആരും ചിന്തിക്കുന്നില്ല ,കണ്ടു കണ്ടങ്ങ് ഇരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ എന്ത് അര്‍ത്ഥവത്തായ വരികള്‍ അല്ലെ ?
വളരെ ആരോഗ്യത്തോടെ ഓടി ചാടി നടക്കുന്ന ആളുകള്‍ വെറുതെ വീണങ്ങു മരിക്കുന്നു ,
ഇന്നു രാവിലെ അങ്ങനെ ഒരു ന്യൂസ് കേട്ടു,അപ്പോള്‍ മുതല്‍ മനസില്‍ ഒരു വേവലാതി ,ദൈവം ആര്‍ക്കൊക്കെ എന്തൊക്കെ കരുതി ഇരിക്കുന്നു എന്നറിയില്ലല്ലോ.നല്ല ആരോഗ്യമുള്ള ഒരു സ്ത്രീ ,ഒരു മാസം മുന്നേ ബ്ലീഡിംഗ് ആയി ഹോസ്പിടല്‍-ല ആയി ,പിന്നറിഞ്ഞു അവര്‍ ക്ക് കാന്‍സര്‍ ആണെന്ന് , ഇന്നു രാവിലെ കേള്‍ക്കുന്നു അവര്‍ ഇന്നലെ മരിച്ചെന്നു .അവര്‍ എന്തെങ്കിലും അറിഞ്ഞോ,അല്ലെങ്ങില്‍ മുന്പേ അറിഞ്ഞിരുന്നെങ്ങില്‍ ചികിത്സ നടത്താമായിരുന്നില്ലേ? അതാണ് ഞാന്‍ പറഞ്ഞതു എല്ലാം ദൈവത്തിന്റെ കളി ,അവനെ മറച്ചു ഒന്നും ചെയ്യാനാകില്ല,അവനറിയാതെ ഒന്നും നടക്കുന്നില്ല ,അവന്റെ കണ്ണുകള്‍ എത്താത്ത ഒരിടം പോലും ഉണ്ടാകില്ല,ചില ആള്‍ക്കാര്‍ ദൈവം കൊടുത്ത sugha സൌകര്യങ്ങളില്‍ മതോന്മാത്തരായി അഹങ്കരിച്ചു നടക്കുന്നു ,അവന്‍ ഓടികൊണ്ടേ ഇരിക്കുന്നു ,വഴിയില്‍ അവന് വിഘ്നങ്ങള്‍ ആയതിനെ ഒക്കെ ചവിട്ടി അരച്ച് വിജയം മാത്രം മുന്നില്‍കണ്ട് ,സ്നേഹത്തെയും ,നന്മയെയും ഒക്കെ മറന്നു ...................!ഫിനിഷിങ് പോയിന്റ്-ല്‍ എത്തുന്നതിനു മുന്പ് അവന്‍ ഒന്നു വീണാല്‍ മാത്രെമേ അവന്‍ ദൈവത്തെ അറിയുന്നുള്ളൂ,നന്മയെ അറിയുന്നുള്ളൂ ,
അതുകൊണ്ട് ഇന്നു നമുക്കു ഉള്ളതെല്ലാം ഒരു നിമിഷം കൊണ്ടു നഷ്ട്ടപെടുന്നത് ആണ് എന്നുള്ള വിചാരത്തില്‍ നമ്മള്‍ ജീവിക്കണം .മനസില്‍ സ്നേഹവും,നന്മയും ദൈവ വിശ്വാസവും ആയി ജീവിക്കുക .
ഇന്നു വരുന്ന വഴി ,റോഡ് ല്‍ ഒരു പട്ടി ചത്തു കിടക്കുന്നത് കണ്ടു ,ഏതോ ഒരു വണ്ടി കയറി ഇറങ്ങിയത് ആണ് ,ഒരു പട്ടി റോഡ്-ല നില്‍ക്കുന്നത് കണ്ടാല്‍ അതിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റാന്‍ ഉള്ള മനസ് ഉറപ്പു -ല്‍ ആണ് ഇന്നത്തെ യൂത്ത് വളരുന്നത് ,പട്ടി എന്ന രൂപത്തിന് അപ്പുറം ,അതില്‍ ഒരു ജീവന്‍ ഉണ്ടെന്നു അവന്‍ മനസിലാക്കുന്നില്ല,ഒന്നു ബ്രേക്ക് ചെയ്തു ഒരു ഹോണ്‍ അടിച്ചാല്‍ അത് സൈഡ്-ലേക്ക് മാറിപോകും , അത് ചെയ്യാതെ എവിടെയാണ് ഇത്രയും സ്പീഡ്-ല്‍ ഇവരൊക്കെ പോകുന്നത് ,അടുത്ത നിമിഷം ഒരു പോസ്റ്റ്- ല്‍ ഇടിച്ചു അവന്റെ ആര്‍ക്കെന്‍കിലും ആ പട്ടിയുടെ അവസ്ഥ വന്നിരുന്നു എങ്കില്‍ ? അപ്പോള്‍ അവിടെ ജീവന് വില ഉണ്ടാകുന്നു ,രൂപത്തില്‍ അല്ല ,അതിനപ്പുറം ഉള്ള ജീവന്‍,ആത്മാവ് അതിനെ ആണ് നമ്മള്‍ കാണേണ്ടത് .സഹ ജീവികളോടു കരുണയും സ്നേഹവും ഇല്ലാതെ എങ്ങനെ ജീവിച്ചിട്ടും എന്ത് കാര്യം .
Monday, August 10, 2009
Subscribe to:
Post Comments (Atom)
ചിന്തകള്‍ കൊള്ളാം
ReplyDeleteപലപ്പോഴും ആലോചിച്ചിട്ടുള്ളവ.. ഒരു ഉറുമ്പിനെപ്പോലും മന:പ്പൂര്‍വ്വം കൊല്ലും മുമ്പ് അതിനും നമ്മെപ്പോലെ വിലയേറിയ ഒരു ജീവന്‍ ഉണ്ടെന്ന് ആരും ഓര്‍ക്കാറില്ല..
ReplyDelete