Thursday, August 6, 2009
ചാബക്ക
വളരെ ഭംഗി ഉള്ള ഒരു കായ് ആണ് ഇതു,
വിളഞ്ഞാല്‍ കഴിക്കാന്‍ നല്ല രുചി ആണ്
ഇതു ഉപ്പില്‍ ഇട്ടു കഴിക്കാം,പച്ചക്കും കഴിക്കാം
എന്റെ വീട്ടില്‍ മൂന്നു ചാമ്പ മരങ്ങള്‍ ഉണ്ടായിരുന്നു
ഒന്നു കോഴി കൂട് വെച്ചിരുന്നതിനു അടുത്തായിരുന്നു
അതില്‍ വര്‍ഷാവര്‍ഷം നിറയെ കായ്ക്കും ,പക്ഷെ അതിന്റെ കായ്കള്‍ വളരെ ചെറുതാണ് ,എന്നാല്‍ അതിന്റെ കായ്കള്‍ക്ക് നല്ല മധുരം ആയിരുന്നു .
പിന്നൊന്ന് തൊടിയില്‍ ആയിരുന്നു ,അതിലും നിറയെ കയ്ക്കും,വലിയ ചാബക്ക കള്‍,അതിനൊന്നും മധുരം ഇല്ലായിരുന്നു
പൂവ് വരുമ്പോള്‍ തന്നെ പൂവ് വന്ന കൊമ്പ് ഇലകള്‍ക്കിടയില്‍ ഒളിച്ചു വെക്കുമായിരുന്നു ,ആരും കാണാതെ എനിക്ക് തന്നെ ആദ്യം വന്നു ചാബക്ക പറിക്കാനായി (ഇപ്പോള്‍ ഈ സന്തോഷങ്ങള്‍ ഒന്നും എനിക്കില്ല ,എല്ലാം ഞാന്‍ നഷ്ട്ടപെടുത്തി_
ഇപ്പോള്‍ എന്റെ മുറ്റത്ത് ഞാന്‍ ഒരു ചാബ തൈ നാട്ടു പിടിപ്പിച്ചിട്ടുണ്ട്
അതിനി എന്നാണോ എന്തോ വളര്ന്നു കായ്ക്കുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment