Wednesday, November 18, 2009

NIDO

പണ്ട് ഞാന്‍ ഭയങ്കര വികൃതി കുട്ടി ആയിരുന്നു,അപ്പുപ്പനും അമ്മുമ്മയും എന്നെ വളര്‍ത്തി വഷളാക്കി എന്നാണ് അന്ന് അമ്മയും അച്ഛനും പറഞ്ഞിരുന്നത്,ശേരിയകം അത് കൊണ്ടാകാം ഞാന്‍ ഒരു പുരോഗമന ചിന്തഗതിക്കാരി ആയി മാറിയത്,എല്ലാരും ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഞാന്‍ ചിന്തിക്കുന്നത് .


എന്‍റെ കുഞ്ഞും നാള്‍ മുതലേ എന്‍റെ നാല് അമ്മാവന്മാര്‍ ഗള്‍ഫ്‌-ല്‍

ആയിരുന്നു,അതുകൊണ്ട് എന്‍റെ വീട്ടില്‍  എന്നും നിഡോ (അന്ന് ഗള്‍ഫ്‌-ല്‍ നിന്നും

കൊണ്ട് വന്നിരുന്ന പാല്‍പൊടി),ടാങ്ക് (ഗള്‍ഫ്‌-ല്‍ നിന്നും കൊണ്ട് വന്നിരുന്ന orenge

പൊടി),എന്നി സാധനങ്ങള്‍ കാണും ,തക്കം കിട്ടുമ്പോളൊക്കെ നിഡോ മോഷ്ട്ടിച്ചു തിന്നുക

എന്നതായിരുന്നു എന്‍റെ ജോലി ,കൂടെ പിള്ളേര്‍ക്കും കടലാസ്സില്‍ പൊതിഞ്ഞു കൊണ്ട്

  കൊടുക്കും ,നിഡോ കടലാസ്സില്‍ പൊതിഞ്ഞു കുറെ നേരം കഴിയുമ്പോള്‍ കട്ട പിടിക്കും

,അപ്പോള്‍ അത്  കഷണം കഷണം ആയി ഇളക്കി കഴിക്കാന്‍ നല്ല രസമായിരുന്നു

,ഇപ്പോള്‍ നിഡോ എല്ലാടത്തും കിട്ടും ,പക്ഷെ അന്ന് ഗള്‍ഫ്‌-ല്‍ നിന്നും കൊണ്ട് വന്നിരുന്ന
നിഡോ ടെ അത്ര രുചി ഇന്നത്തെ നിഡോ ക്ക് ഇല്ല .


 
അങ്ങനെ ഒരു ദിവസം വൈകുന്നേരം

,പില്ലരോടോത് മറിയാന്‍ പോകാന്‍

നേരമായി ,അമ്മാമ്മ ഇവിടെ എന്നു
പതുങ്ങി

ചെന്ന് നോക്കി ,അമ്മാമ്മയും,മാമി യും കൂടി
പിറകു വശത്തെ ചായ്പ്പില്‍ ഇരുന്നു വലിയ


ആട്ടുകല്ലില്‍ അരി ആട്ടുന്നു ,എന്‍റെ ഭാഗ്യം

എന്നു കരുതി ,അടുക്കളയില്‍ കയറി നിഡോ

ടിന്‍ തുറന്നു ,രണ്ടു കിലോ യുടെയോ മറ്റോ ടിന്‍ ആണ് ,നല്ല സൌകര്യമയിട്ടു ഇരുന്നു

തിന്നല്ലോ എന്നു കരുതി ,

ഓരോ സ്പൂണ്‍ ആയിട്ട് എടുത്തു കഴിക്കാന്‍ തുടങ്ങി ,കുറച്ചൊക്കെ കഴിച്ചു ,പിന്നെ

പാല്‍പ്പൊടി ക്ക് ഒരു അഴുക്ക സ്വഭാവം ഉണ്ട് ഇത് കുറെ ഒരുമിച്ചു തിന്നാല്‍ അണ്ണാക്കില്‍

(തൊണ്ട )ഒട്ടി  പിടിക്കും ,അങ്ങനെ തിന്നു കൊണ്ടിരുന്നപ്പോള്‍ അതാ വരുന്നു ഒരു മാമന്‍

(അമ്മാവന്‍ )(ആ മാമന്‍ ഗള്‍ഫ്‌-ല്‍ അല്ല ,പോലീസ്-ല്‍ ആയിരുന്നു ജോലി )ഞാന്‍

വെപ്രാളത്തോടെ കുറെ പ്പൊടി കൂടി വാരി വായില്‍ ഏറ്റു ടിന്‍ അടച്ചു ഇരുന്നിടത്ത് വെച്ചു

,അപ്പഴേക്കും  മാമന്‍ എന്നെ കണ്ടു , അമ്മാമ്മ എവിടെടി എന്നു ചോതിച്ചു ,എനിക്ക്

മിണ്ടാന്‍ കഴിയുന്നില്ല ,വായ്ക്കു അകത്തു ഇരിക്കുന്നത് തൊണ്ടക്ക് അകുടുങ്ങുകയും ചെയ്തു

,മാമന്‍ പിന്നെയും ചോദിയ്ക്കാന്‍ തുടങ്ങി ,എനിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല

,അപ്പോളാണ് എന്തോ കള്ളത്തരം ഉണ്ട്ടെന്നു മാമന് മനസിലായത് ,അപ്പഴേക്കും പൊടി

എല്ലാം കൂടി മണ്ടയില്‍ കയറി ചുമ തുടങ്ങി ,ചുമച്ചു ചുമച്ചു പാല്‍പ്പൊടി തുപ്പെണ്ട അവസ്ഥ


ആയി ,കണ്ണില്‍ നിന്നും കണ്ണ് നീര് ധാര ധാര ആയി ഒഴുകാന്‍ തുടങ്ങി ,അപ്പഴേക്കും

അമ്മാമ്മ ഓടി വന്നു,മാമി എന്‍റെ വായില്‍ കയ്യൊക്കെ ഇട്ടു പാല്‍പ്പൊടി തോണ്ടി മാറ്റി

,അങ്ങനെ ശ്വാസം നേരെ വീണു ,പക്ഷെ അതിന്റെ പരിണിത ഭലമായി മാമന്‍ എന്നെ

മുറ്റത്തുള്ള ചെമ്പരന്തി ചെടിയില്‍ കയ്യ് രണ്ടും കെട്ടി ഇട്ടു ,
ഇനി നിന്റെ അച്ഛന്‍
""നിക്കര്‍
അളിയന്‍""
(പണ്ടൊക്കെ പോലീസ് നു പാന്റ് ഇല്ലായിരുന്നു,പകരം മുട്ട് വരെ നീളുന്ന നിക്കര്‍ ആയിരുന്നു ,അതിനു അച്ഛനെ കളിയാക്കി വിളിച്ചിരുന്ന പേരാണ് നിക്കര്‍ അളിയന്‍ )വന്നിട്ടേ  നിന്നെ അഴിച്ചു വിട് എന്നു പറഞ്ഞു ,

പിന്നെ കരഞ്ഞു കരഞ്ഞു തളര്‍ന്ന എന്നെ എപ്പോഴോ അഴിച്ചു വിട്ട്.അന്ന് കുറെ

കരഞ്ഞെങ്കിലും ഇന്നത്‌ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നുന്നു.

ഒരു പഴക്കുലയും ഞാനും ...

jeevitha  സാഹചര്യങ്ങള്‍ എല്ലാം മാറി കൊണ്ടിരിക്കുന്നു,
വീട്ടു സാധനങ്ങള്‍ ക്ക് ഒക്കെ എന്താ വില ,
ഇങ്ങനെ  പോയാല്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കും ,
ഒരു മാസത്തെ ചെലവു  കണക്കെടുത്താല്‍ കണ്ണ് തള്ളും,
വരവിനേക്കാള്‍ ചെലവാണ് ‌,വരുമാനം ഇല്ലാത്തവര്‍ എങ്ങനെ മുന്നോട്ടു പോകും .
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ശ്രേമിക്കുന്നവരെ സമ്മതിക്കണം ,
കഴിഞ്ഞ മാസം രണ്ടു കിലോ ഓറഞ്ച്   വാങ്ങി ,അറുപതു രൂപ യെ ആയുള്ളൂ,
ഇന്നലെ ചോദിച്ചപ്പോള്‍  ഒരു കിലോ ക്ക് അറുപതു രൂപ ,എങ്ങനെ ഓറഞ്ച്   തിന്നും ,
തിന്നാതിരിക്കുകയെ  നിവര്‍ത്തി ഉള്ളു.
ഇന്നലെ ലൈബ്രറി -ല്‍ പോകുന്ന വഴി പാളയത്ത് ഒരു പെട്ടികടയില്‍
നല്ല ഭംഗി ഉള്ള വാഴപഴം ഇരിക്കുന്നത് കണ്ടു,
എന്ത് പഴമാണ് എന്നു ചോതിച്ചപ്പോള്‍  തായിലണ്ട് ല്‍ നിന്നുള്ള വാഴ പഴം എന്നു പറഞ്ഞു.
ഞാന്‍ ഒരു കിലോ പഴം വാങ്ങിച്ചു ,കിലോ ഇരുപത്തി അഞ്ചു രൂപ,
എന്ത് രുചി ഉള്ള പഴമായിരുന്നെന്നോ
,ഇവിടുത്തെ കപ്പ,റോബസ്റ്റ് ഇവ  രണ്ടും കൂടി ചേര്‍ന്നാല്‍ ഉള്ള രുചി ,
ഇവിടെ ഒരു കിലോ കപ്പ ക്ക് മുപ്പത്തി അഞ്ചു രൂപ കൊടുക്കണം ,
അതിനെക്കാളും എന്ത് നല്ലതായിരുന്നു തയിലണ്ട് ലെ വാഴപഴം.അതൊന്നും കഴിക്കാന്‍ ആരും നമ്മളെ സമ്മതിക്കില്ലല്ലോ
ആസിയാന്‍ കരാറിനെതിരെ എല്ലാരും കൂടി കൊടി പിടിക്കുകയല്ലേ

പണ്ട് എന്‍റെ വീട്ടില്‍ എന്തുമാത്രം കൃഷി ഉണ്ടായിരുന്നു,ഇന്നും ഉണ്ട്

അന്ന് തൊടി നിറയെ വാഴ ആയിരുന്നു ,നേന്ത്രന്‍ ,കപ്പ ,മോറീസ്,പടറ്റി,അണ്ണാന്‍ ,
മലയണ്ണാന്‍ ,പാളയംകോടന്‍ ,രസകദളി.മൊന്തന്‍ അങ്ങനെ കുറെ പേരുകള്‍ ഉണ്ട് ....
വാഴ കുലകള്‍ പഴുക്കാന്‍ പാകം ആകുമ്പോള്‍ ,എല്ലാ കുലകളുടെയും പുറത്തു
ഉണങ്ങിയ വാഴ ഇല കൊണ്ട് കെട്ടി വെക്കും ,അണ്ണാനും,കിളിയും ഒന്നും
തിന്നതിരിക്കനാണ് ഇങ്ങനെ ചെയ്യുന്നത് ,പക്ഷെ വാഴ കുല പഴുതെന്ന് കരുതി വെട്ടാന്‍
ചെല്ലുമ്പോള്‍ അതിലെ മുഴുത്ത പടലയിലെ പഴങ്ങള്‍ ഒന്നും കാണില്ലായിരുന്നു ,
കുറെ നാള് കാത്തിരുന്നു ,ആ പഴ കള്ളനെ അച്ഛന്‍ ഒരിക്കല്‍ പിടിച്ചു (അച്ഛന്‍ പോലീസ് ല്‍ ആയിരുന്നേ )
വേറാരും അല്ല എന്‍റെ മൂത്ത സഹോദരന്‍ തന്നെ ,
അവന്‍ കുല പഴുക്കുന്നുണ്ടോ എന്നു നോക്കി നടക്കും,പഴുക്കാന്‍ തുടങ്ങുമ്പോള്‍ ,
ആദ്യത്തെ പടല വിരിഞ്ഞെടുത്തു കുഴിച്ചിടും ,
എന്നിട്ട്  പഴുക്കുന്നത് അനുസരിച്ച് അവന്‍ അതെടുത്ത് തിന്നും ,
അവന്റെ കള്ളത്തരം കണ്ടു പിടിച്ചിട്ടും അവന്റെ ആ ശീലം മാറിയിരുന്നില്ല ,

ഇനി എന്‍റെ കാര്യം പറയാം

പണ്ട് ഞാന്‍ അമ്മുമ്മയുടെ അടുത്ത് നിന്നാണ് വളര്‍ന്നത്‌ എന്ന കാര്യം മുന്‍പ് പറഞ്ഞിട്ടുണ്ട്.
അവിടെ ആണ്
 എല്ലാ അമ്മാവന്മാരും താമസിച്ചിരുന്നത്‌ ,ഒരിക്കല്‍ ഒരു അമ്മാവന്റെ ഭാര്യ ഗര്‍ഭിണി ആയി,ഗര്‍ഭിണി ആയി

ഏഴു മാസം കഴിയുമ്പോള്‍ ഒരു ചടങ്ങുണ്ട് ,(അഞ്ചാം മാസത്തിലും ചടങ്ങുണ്ട്).അങ്ങനെ  മാമി (അമ്മായി)

യുടെ എഴാം മാസത്തെ പൊങ്കാല എന്ന ചടങ്ങ് എത്താറായി,ആ ചടങ്ങിനു പഴ കുല അത്യാവശമാണ്

.അതിനു വേണ്ടി വലിയൊരു പഴകുല മേടിച്ചു ചാക്കില്‍ കെട്ടി ഒരു മുറിയുടെ മൂലയില്‍ വെച്ചിരുന്നു ,ഞാന്‍

അന്ന് വളരെ കുട്ടിയാണ്,പെറ്റി കോട്ട്  ഇട്ടു നടക്കുന്ന പ്രായം ,ഞാന്‍ എന്നും പള്ളികൂടം വിട്ട്  വന്നിട്ടു

പിള്ളാരുടെ കൂടെ കളിയ്ക്കാന്‍ പോകും,പോകുമ്പോളൊക്കെ വീട്ടില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍ പറ്റിയ

സാധനങ്ങള്‍ അടിച്ചു മാറ്റി പിള്ളേര്‍ക്ക്  കൊടുത്തു  വലിയ ജാട കാണിച്ചിരുന്നു .പഴ കുല വന്നപ്പോള്‍ ഇനി

അതാകാം കുറെ ദിവസത്തേക്ക് എന്നു കരുതി ,ആ ചാക്കില്‍ ആരും അറിയാതെ ഒരു ഹോള്‍  ഉണ്ടാക്കി

,എന്നിട്ട് അതില്‍ കൂടി എന്നും പഴങ്ങള്‍ ഉരിഞ്ഞു പെറ്റി കോട്ട് ന്റെ ഇടയില്‍ ഇട്ടു പിള്ളേര്‍ക്ക്  കൊണ്ട്

കൊടുത്തിരുന്നു ,പാവം വീട്ടുകാര്‍ കുല അവിടിരുന്നു പഴുക്കുന്നുണ്ടല്ലോ എന്ന

സമാധാനത്തിലായിരുന്നു,അങ്ങനെ പൊങ്കാല എന്ന ചടങ്ങിന്റെ തലേ ദിവസം എത്തി ,
അന്നും ആരും
കാണാതെ പഴം എടുത്തു മുറ്റത്തേക്ക്‌ ചാടി ഇറങ്ങി ഒറ്റ ഓട്ടം,പക്ഷെ എന്‍റെ ഗ്രഹപിഴക്ക്‌ അന്ന് മാമി അത്

കണ്ടു പിടിച്ചു ,അപ്പഴേക്കും അപ്പുപ്പന്‍ ഓടി വന്നു ,എന്താ കാര്യം എന്നു ചോദിച്ചു  കൊണ്ട് ,
മാമി പറഞ്ഞു
ഞാന്‍എന്തോ എടുത്തു കൊണ്ട് ഓടി പോയെന്ന് ,അപ്പുപ്പന്‍ എന്നെ വിസ്തരിക്കാന്‍ തുടങ്ങി ,അടി കിട്ടും എന്നു
ഉറപ്പായപ്പോള്‍ ,പെറ്റി കോട്ട് നുള്ളിലെ പഴങ്ങള്‍ മുഴുവന്‍ നിലത്തെക്കിട്ടു,അപ്പുപ്പന്‍ എവിടുന്നടി ഈ പഴങ്ങള്‍
എന്നു ചോദിച്ചു  അലറി ,ഞാന്‍ സത്യം പറഞ്ഞതും ,മാമി ആ വലിയ വയറും താങ്ങി പിടിച്ചു അയ്യോ എന്‍റെപൊങ്കാല എന്നു പറഞ്ഞു ഓടി ,എനിക്കറിയില്ലായിരുന്നു പൊങ്കാല എന്നാല്‍ ഇത്ര വലിയ സംഭവംആണെന്നും ,അതിനു പുതിയ കുല വേണമെന്നും ഒക്കെ ,അങ്ങനെ കുല വെച്ചിരുന്ന ചാക്ക് അഴിച്ചു നോക്കി അപ്പുപ്പനും,അമ്മാമ്മ യും ,മാമി യും അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന കാഴ്ച ,ഇപ്പോള്‍ ചിരി വരുന്നു ,
ആ കുല യില്‍ അവസാനത്തെ രണ്ടു പടല മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു,ബാക്കി  എന്‍റെ കൂട്ടുകാരും,ഞാനും കൂടി തിന്നു,പക്ഷെ അപ്പുപ്പന്‍ വിടുമോ എന്നെ ഒരുടത് പിടിച്ചിരുത്തി ആ കുലയില്‍ ബാക്കി  ഉണ്ടായിരുന്ന പഴങ്ങളെല്ലാം
കഴിപ്പിച്ചു.അന്നധ്യമായി വാഴ പഴത്തിനെ ഞാന്‍ വെറുത്തു

പക്ഷെ ഇന്ന് ആ കാലത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു ,ഇനി ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ബാല്യം

എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ .......................


Tuesday, November 17, 2009

ഇന്നലെ ലൈബ്രറി -ല്‍ പോയി രണ്ടു ബുക്ക്‌ എടുത്തു ,അവിടുന്ന് ബുക്ക്‌ എടുത്തിട്ട് ഇറങ്ങുമ്പോള്‍ ബുക്കുകള്‍ സെക്യൂരിറ്റി യെ കാണിക്കണം,ഇന്നലെ  ഞാന്‍ എടുത്തതില്‍ ഒന്ന് പമ്മന്റെ ഒരു ബുക്ക്‌ ആണ് പേര് വഷളന്‍
അത് വാങ്ങി നോക്കിയിട്ട് അയാള്‍ എന്നോട് ചോതിക്കുകയാണ് ഇതു ഭയങ്കര കോമഡി ആണ് അല്ലെ എന്നു ..
ഞാന്‍ എന്തോ അറിയില്ല,വായിച്ചിട്ടില്ല എന്നു പറഞ്ഞു
ഇവര്‍ക്കൊക്കെ എന്നതിന്റെ കേടാണോ എന്തോ.
പമ്മന്റെ ബുക്കുകളില്‍  കുറച്ചു മസാല കാണുമെന്നു എല്ലാര്ക്കും അറിയാം
അയാള് വിചാരിച്ചു ഞാന്‍ അങ്ങ് ചൂളി പോകും എന്നു
കഷ്ട്ടം
ഇപ്പോളത്തെ പെണ്ണുങ്ങളോട്  ഇങ്ങനെ  ഉള്ളവരുടെ നേരംപോക്കൊന്നും നടക്കില്ല
ചിരിക്കുന്ന വദനങ്ങള്‍ കണ്ടു മടുത്തു....
കരയുന്ന നയനങ്ങള്‍ ആണെനിക്ക്‌ പ്രിയം ,
എങ്കിലും ഞാന്‍ ചിരിക്കും.
പുഞ്ചിരിക്കുന്ന ചുണ്ടില്‍ കാണുന്നു ഞാന്‍,
മൂര്‍ച്ച എറിയോരായുധം.
ഇരുളിന്റെ മാറില്‍,
നേര്‍ത്ത തണുപ്പിന്‍,
അലിങ്ങനത്തില്‍ ഉറങ്ങാന്‍ എനിക്കിഷ്ട്ടം.
പകലിന്റെ നെഞ്ചില്‍ ,
മുഖം മൂടി അനിഞ്ഞവരുടെ ലാസ്യ നൃത്തം .
പൂ പുഞ്ചിരി തൂകുന്ന പൈതളിനെക്കള്‍-
മ്രിതപ്രായന്റെ  മുക്കലും,മൂളലും,
അപ്പോളും ഞാന്‍ ചിരിച്ചു കൊണ്ടേ ഇരുന്നു .
ഒടുവില്‍ ഞാന്‍ തിരഞ്ഞു എന്നെ,
ബലമുള്ള കബികള്‍ക്ക് അകത്തു,
അപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു,
എനിക്ക് ഉടയാടകള്‍ ഇല്ലായിരുന്നു.
എന്‍റെ ശരീരത്തില്‍ ശുദ്ര ജീവികള്‍ കൂട് വെച്ചു ,
എനിക്ക് വിശപ്പ്‌ ഇല്ലായിരുന്നു,
എനിക്ക് ദാഹമില്ലയിരുന്നു,
എനിക്ക് ബോധമില്ലായിരുന്നു,
എനിക്ക് ചിത്തഭ്രമം ആയിരുന്നു,
ഞാന്‍  ഒരു മനോരോഗി ആയിരുന്നു,
അപ്പോളും ഞാന്‍ ലോകത്തെ നോക്കി ചിരിച്ചിരുന്നു.
അര്‍ഥങ്ങള്‍ ഒന്നുമില്ലാത്ത -
പൊട്ടിച്ചിരി....................
ഒരു പൂവ് വിരിയുന്നു ഒന്നുമറിയാതെ-
പുലരിതന്‍ മടി മാറില്‍.....
ഒരു പൂവ് കൊഴിയുന്നു -
ഒന്നും കാണുവാന്‍ വയ്യാതെ
സന്ധ്യതന്‍ ഇട നെഞ്ചില്‍
ജനനവും മരണവും നിമിഷങ്ങള്‍ക്കകം .....
ആര്‍ക്കോ വേണ്ടി,എന്തിനോ വേണ്ടി-
കാലചക്രം തിരിയുന്നു,
കൊഴിഞ്ഞ പൂവിന്‍ ആത്മ വിലാപം
മണ്ണില്‍ ചിതറി ഒഴുകുന്നു
ആരും കാണാതെ
കൂടെ ആരും ഇല്ലാതെ
എന്തിനാണ്  പൂവേ ഈ വിലാപം
മൊട്ടായി ജനിച്ചു പൂവായി വിരിഞ്ഞ സുന്ദരി
ഇപ്പോള്‍
വാടികരിഞ്ഞ നിന്‍ ഇതളുകള്‍ നോക്കി നെടുവീര്‍പ്പെടുന്നു
നിലനില്‍പ്പിന്‍ സാഹിത്യം ചമയ്ക്കുന്നു -
വിധി കോമരങ്ങള്‍

Wednesday, November 11, 2009

വരികല്ലുകള്‍ ഇളകിയ കല്പടവില്‍,പച്ച നിറമുള്ള  ജലാശയത്തെ നോക്കി ,ഓര്‍മ്മകളുടെ ചുഴികളില്‍ മുങ്ങാം കുഴിയിട്ടതും ,ആ കല്പ്പടവിന്റെ തണുത്ത പ്രതലത്തില്‍ മാനത്ത് നോക്കി പകല്‍ വിരിഞ്ഞ നക്ഷത്ര പൂക്കളെ എന്നിയതും ,അവള്‍ക്കിഷ്ട്ടപെട്ടിരുന്നില്ല
അവള്‍ പുച്ഛത്തോടെ പുലമ്പി  ഓ നൊസ്റ്റാള്‍ജിയ

തോട്ടു വരബത്തെ കൈതകാടിന്റെ ഇടയില്‍ കൂട് വെച്ചു മുട്ടയിട്ടു അതില്‍ അടയിരിക്കുന്ന കുള കാക്ക കളെ തന്റെ കുഞ്ഞിനു കാണിച്ചു കൊടുതപ്പോളും അവള്‍ പറഞ്ഞു, ഓ നൊസ്റ്റാള്‍ജിയ

എലികളും,മരപ്പട്ടിയും വിഹരിക്കുന്ന ആ തട്ടിന്‍ പുറത്തു ചിലന്തി വല കളോട്  കുശലം പറഞ്ഞു ,പണ്ട് അമ്മ സന്ധ്യാദീപം  കൊളുത്തിയിരുന്ന ആ ഓട്ടു വിളക്ക്  കണ്ടെത്തി ,അടുക്കളയിലെ മാറാല കെട്ടിയ മൂലയില്‍ ഇരുന്ന  കറുത്ത് തടിച്ച പഴയ ഭരണിയില്‍ നിന്നും കറുത്ത നിറമുള്ള,തേന്‍ ഇട്ടിട്ടു വീഴുന്ന  വാളന്‍ പുളി കൊണ്ട് ,ആ കരി തിരിയുടെ പാടുകള്‍ തേച്ചു കളയാന്‍ ശ്രേമിച്ചപ്പോലും അവള്‍ പുലമ്പി, ഓ നൊസ്റ്റാള്‍ജിയ

തൊടിയിലെ മൂവാണ്ടന്‍ മാവില്‍ നിന്നും തോഴിഞ്ഞു വീണ കണ്ണി മാങ്ങകള്‍ മുണ്ടിന്റെ കോന്തലയില്‍ പെറുക്കി കൂട്ടി ഉമ്മറത്തിരുന്നു ഉപ്പും കൂട്ടി കഴിച്ചപ്പോലും കേട്ടു, ഓ നൊസ്റ്റാള്‍ജിയ

അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണില്‍ ഒരു വസന്തത്തെ മൊത്തം കടമെടുത്തു കായ്ച്ചു നില്ലുന്ന ഗൌരി പത്രത്തെ പുണര്‍ന്നു നിന്നപ്പോളും അവള്‍ അലറി , ഓ നൊസ്റ്റാള്‍ജിയ

അവള്‍ക്കെല്ലാം നൊസ്റ്റാള്‍ജിയ
എനിക്കോ
ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ജീവിതവും
ഇവിടെ

കാല്‍പ്പനികത ചിതലെടുക്കുന്നു
രുധിരം പുഴയായി ഒഴുകുന്നു
അലറി വിളിക്കുന്നു ഒരമ്മ
കെട്ടുപാടുകള്‍  വിട്ടു   യാത്രയാകുന്നു-
ജീവന്‍,വിണ്ണിലെ സന്ധ്യ നക്ഷത്രമായി .
യുദ്ധം പിറക്കുന്നു
ജീവിതം തളരുന്നു
വിലാപങ്ങള്‍ ഉയരുന്നു
വിലാസ നൃത്തം  ആടുന്നു
ചെകുത്താന്മാര്‍
ഭൂമി ഇന്നൊരു കല്‍ തുരുങ്ക്
ദൈവം പോലും കണ്ണ് പൊത്തുന്നു
നാളത്തെ പത്രങ്ങളിലെ ചൂട് വാര്‍ത്ത
ദൈവങ്ങളെല്ലാം ഹൃദയ    സ്തംഭനം മൂലം മരണപെട്ടു
ഭൂമി ഇനി ചെകുത്താന് സ്വന്തം
ചെറുപ്പത്തില്‍ തത്വ ചിന്തകള്‍ തലയില്‍ കയറി ,ആദര്‍ശത്തില്‍ കൂടി മാത്രമേ ജീവിക്കുകയുള്ള്,എന്നു കരുതി ജീവിതത്തെ വെല്ലു വിളിച്ചപ്പോള്‍ കരുതിയില്ല ,ഭ്രാന്ത്‌  എന്ന ലേബല്‍ ഒട്ടിച്ചു സമൂഹം അവളെയും ഇരുണ്ട ചട്ടകൂടുകള്‍ക്കുള്ളില്‍ ബന്ധിപ്പിക്കും എന്ന്.

പെണ്ണായി പോയതോ എന്‍റെ തെറ്റ്

അവള്‍ക്കു ശ്വാസം  മുട്ടുന്നുണ്ടായിരുന്നു ,ഇന്നലെ വരെ  താന്‍ ചുരുണ്ടു മൂടി കിടന്നിടതെ തണുപ്പ് ഇന്നു തന്റെ  കിടക്ക ക്ക് ഇല്ലന്നു അവള്‍ക്കു തോന്നി ,വരണ്ട മണല്‍ തരികള്‍ അവളുടെ ദേഹത്തില്‍ ഊര്‍ന്നു വീഴുന്നുണ്ടായിരുന്നു ,ചുറ്റും ഇരുളിന്റെ കാളിമ ,ഇന്നലെ വരെ ഇരുളിലാണ്‌ കിടന്നതെന്കിലും ദൂരെ ഒരു വെളിച്ച ത്തിന്റെ  പ്രതീക്ഷ ഉണ്ടായിരുന്നു  ,എനിക്ക് എന്താണ് സംഭവിച്ചത് ,എനിക്ക് അനന്ങുവാന്‍ കഴിയുന്നില്ല ,ഇന്നലെ വരെ ഞാന്‍ എന്‍റെ കുഞ്ഞി കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടിയിരുന്നു,അപ്പോളൊക്കെ കുളിരുല്ലൊരു സ്പര്‍ശം എന്നെ കടന്നു പോയിരുന്നു ,സ്നേഹത്തോടെ  കൊഞ്ചി ഉള്ള ശകാരങ്ങള്‍ കേട്ടിരുന്നു ,ലോലമായ താരാട്ടു പാട്ടും കേട്ടിരുന്നു.ഇന്നു ഒന്നും കേള്‍ക്കുന്നില്ല ,എന്താണ് പറ്റിയത് ..........................

എന്‍റെ ശരീരത്തില്‍ നിന്നും എന്തോ ഒന്ന് നഷ്ട്ടപെട്ടിരിക്കുന്നു ,.കുഞ്ഞി കണ്ണുകള്‍ തുറന്നു ഒരുപാടു കാഴ്ചകള്‍ കാണണം എന്നാശിച്ചു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുറെ നാള്‍ ഞാന്‍ കിടന്നു .നേര്‍ത്ത സ്പര്‍ശം തോടൊപ്പം അമ്മയുടെ എങ്ങലടികളും  ഞാന്‍ കേട്ടിരുന്നു ,കാരണം ഞാന്‍ പെണ്ണായി പോയതാണത്രെ ,ആരുടെ യോക്കെയോ സ്വരങ്ങള്‍ ഞാന്‍ പലപ്പോഴായി കേട്ടിരുന്നു "നീ വീണ്ടും പെണ്ണിനെ പെറ്റു കൂട്ടുകയണോ ? " അപ്പോഴെല്ലാം അമ്മ നിശബ്ദമായി കരഞ്ഞിരുന്നു ,കൂടെ  അമ്മയുടെ കൈകളിലെ ലോല സ്പര്‍ശവും ഞാന്‍ അറിഞ്ഞിരുന്നു .അമ്മയുടെ വയറ്റില്‍ കിടന്നപ്പോള്‍ എനിക്ക് ചുറ്റും കടലായിരുന്നു ,അമ്മയുടെ സ്നേഹത്തിന്റെ കടല്‍ ,ഇന്നു ആ കുളിര് ഇല്ല,വരണ്ട മണലിന്റെ ചൂടില്‍ എന്‍റെ ശരീരം പുകയുന്നു. .
,പുറത്തു അമ്മയുടെ നിലവിളിക്ക്‌ ഞാന്‍ കാതോര്‍ത്തു കിടന്നു  ,അപ്പോള്‍  , കൂടെ ഇനിയും പെണ്ണ് വേണ്ട എന്നൊരു പുരുഷ ശബ്തവും ,എനിക്കൊന്നും മനസിലായില്ല .പിന്നെ അമ്മയുടെ നിലവിളിക്കൊപ്പം എന്‍റെ കുഞ്ഞിളം മേനിയും ഒന്ന് ആടിയുലഞ്ഞു ,ഞാന്‍ കിടന്നിരുന്ന സുഘകരമായ ആ തണുപ്പ് നേര്‍ത്തു നേര്‍ത്തു വന്നു ,പിന്നെ ആ തണുപ്പ് ഇല്ലാതെ ആയി ,ആ ഇരുളിലെ  അസ്വസ്ഥത എന്നിലെ ശ്വാസത്തെ പിടിച്ചു നിര്‍ത്തി ,പിന്നെ ഞാന്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീഴുകയായിരുന്നു ,അമ്മയുടെ താരാട്ടു പാട്ടിന്റെ ഈരടികള്‍ ഇല്ലാതെ വരണ്ട മണലില്‍ ഞാന്‍ഒറ്റയ്ക്ക് ...............................................................]

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP