Tuesday, August 11, 2009

എന്റെ ഇഷ്ട്ടങ്ങള്‍ (ഡ്രസ്സ്‌ )

ഇന്നു രാവിലെ പത്രത്തില്‍ ഒരു പരസ്യം കണ്ടു ,ഒന്നെടുത്താല്‍ ഒന്നു ഫ്രീ ,ഇവിടെ ഒരു ഹാള്‍-ല്‍ വസ്ത്രമേള നടക്കുന്നു .ഒരു ചുരിദാര്‍ എടുത്താല്‍ ഒന്നു ഫ്രീ .കഴിഞ്ഞ ദിവസവും പരസ്യം ഉണ്ടായിരുന്നു , അന്ന് സാരി ആയിരുന്നു ഒന്നെടുത്താല്‍ ഒന്നു ഫ്രീ ,അന്നും പോയി നോക്കി ,പക്ഷെ കൂറ(അഴുക്ക )സാരികള്‍ .
ഇന്നും പോയി നോക്കി ,കാരണം ഞാന്‍ ചുരിദാര്‍ ന്റെ ആരാധിക ആണ് ,ചുരിദാര്‍ തുണി മേടിക്കും,നൂറ്റി ഇരുപതു രൂപ കൊടുത്തു തയ്പിക്കും,കൊണ്ടു വന്നു ഇട്ട് നോക്കുമ്പോള്‍ കഴുത്ത് ചെറുതോ,സ്ലിറ്റ് കൂടുതലോ ഒക്കെ ആയിരിക്കും പിന്നത് ആര്‍ക്കെങ്ങിലും കൊടുക്കും ,പിന്നെ തയ്ച്ചു കൊണ്ടു വരുമ്പോളാണ് പുള്ളിക്കാരന്‍ കാണുന്നത് ,അപ്പോള്‍ നിറം ഇഷ്ട്ടയില്ലേല്‍ അതിടാന്‍ സമ്മതിക്കില്ല,അങ്ങനെ അത് വേറെ ആരെങ്കിലും ഇടും .അങ്ങനെ എന്റെ എത്ര രൂപ നഷ്ട്ടംയിരിക്കുന്നു ,,ഇനി എപ്പോ പറഞ്ഞിട്ട് എന്ത് കാര്യം അല്ലെ !!!!!!!!!!!!
അങ്ങനെ ഇന്നു ചുരിദാര്‍ നോക്കാന്‍ പോയി ,നൂലോക്കെ വലിഞ്ഞു ,അഴുക്കൊക്കെ പറ്റിയ കുറെ എണ്ണം ,പിന്നെ നോക്കിയാല്‍ കണ്ണിന്റെ കാഴ്ച പോകുന്ന നിറമുള്ള കുറെ എണ്ണം ,വെയിലത്ത്‌ അവിടം വരെ നടന്നു പോയതില്‍ ദുഖം തോന്നി .സുരറ്റ്‌ -ല്‍ നിന്നും ഇറക്കുമതി ചെയ്തത് എന്നൊക്കെ ആണ് പരസ്യം .ഇവന്‍ മാര്‍ക്കൊക്കെ നല്ല ലാഭം ആണ് ,എന്നിട്ടും മനുഷ്യരെ പറ്റിക്കുന്ന കുറെ സാധനങ്ങള്‍ കൊണ്ടു വന്നു വില്‍ക്കുന്നു ,പണ്ടു ഒരു കടയില്‍ കയറിയാല്‍ ഒന്നും വാങ്ങാതെ ഇറങ്ങില്ല , ഇന്നു പക്ഷെ ആഗോള സാമ്പത്തിക മാന്ദ്യം ഞങ്ങളെയും ബാധിച്ചത് കാരണം ,ആവശ്യമില്ലാത്ത ഒന്നും വാങ്ങില്ല ,അല്ലേലും വീട്ടില്‍ ഭയങ്കര ചിലവാണ്‌,ഇങ്ങനെ പോയാല്‍ എന്ത് ചെയ്യും ???????????ബിസിനസ്‌ വളരെ മോശമാണ് ,വരുമാനം തീരെ കുറവ് ,സാധനം തിനൊക്കെ ഭയങ്കര വില ,സാധാരണ കാരന്റെ കുടുബം എങ്ങനെ കഴിയും ,ഇപ്പോള്‍ ഞാന്‍ എല്ലാത്തിനും കണക്കു വെക്കുന്നുണ്ട് ,ഒന്നാം തിയ്യതി മുതല്‍ പത്താം തീയതി വരെ ആഹാര ചിലവിനായി രണ്ടായിരത്തി നു അടുത്തായി ,ഞങ്ങള്‍ രണ്ടു പേരുടെ ചെലവാണ് പറഞ്ഞതു,ഇങ്ങനെ പോയാല്‍ .............................................
ചുരിദാര്‍ നോക്കി ഇഷ്ട്ടവാതെ പിന്നെ ഞാന്‍ സാരി നോക്കാന്‍ തുടങ്ങി ,അപ്പോള്‍ നല്ല മുഖ പരിചയം ഉള്ള ഒരു പയ്യന്‍ നില്ക്കുന്നു ,വലിയ ഗമയില്‍ ,കൂടെ ഒരു ലേഡി യും ഉണ്ട് (അവന്റെ ഭാര്യ ആണെന്ന് തോന്നുന്നു ).ആലോചിച്ചപ്പോള്‍ അവന്‍ ആരെന്ന് മനസിലായി ,ഒരു ടിവി ഷോ നടത്തുന്ന പയ്യനാണ് .എന്താ അവന്റെ ജാഡ ,മനുഷ്യരുടെ മുഖത്തൊക്കെ നോക്കി ഒന്നു ചിരിച്ചൂടെ .അല്ലേലും സിനിമ ഫീല്‍ഡ്-ല്‍ ഉള്ളവര്‍ക്കൊക്കെ ജാഡ കൂടുതലാണ്,പ്രേക്ഷകര്‍ ഇല്ലങ്കില്‍ ഇവരൊക്കെ എന്ത് കോപ്രായം കാണിച്ചിട്ടും എന്ത് കാര്യം???????????????ങ്ങാ പോട്ടെ ..........

No comments:

Post a Comment

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP