Wednesday, July 29, 2009

വീട്ടുകാര്യം

എല്ലാപേരും ബ്ലോഗ് തുടങ്ങുന്നു,ബ്ലോഗ്- എഴുതുന്നു
എനിക്ക് മാത്രം എഴുതാന്‍ ഒന്നും ഇല്ല
എങ്കിലും എന്തേലും ഒക്കെ എഴുതാം അല്ലെ
ചുമ്മാ ഇരിക്കുവല്ലേ ,വേറെ പണി ഒന്നും ഇല്ല,
ചോറും കറി ഉം ഒക്കെ രാവിലെ തന്നെ ആകും
പിന്നെന്താ പണി
ഇന്നു ഇവിടെ ഭയങ്കര മഴ ആണ്
മഴ എനിക്ക് വളരെ ഇഷ്ട്ടമാണ്
എന്നാല്‍ ഇന്നത്തെ മഴ ഒട്ടും ഇഷ്ട്ടപെട്ടില്ല
കാരണം, മരിചീനി വറ്റല്‍ ഉണ്ടാക്കാന്‍ ,മരിചീനി പുഴുങ്ങി ഉണങ്ങാന്‍ ഇട്ടിരുന്നു ,മഴ കാരണം എല്ലാം നനഞ്ഞു .
എന്റെ എത്ര നേരത്തെ കഷ്ട്ടപ്പാടാണ്
പോട്ടെ , ദൈവം വിചാരിച്ചു കാണും ഇവള്‍ അങ്ങനെ വറ്റല്‍ കഴിക്കണ്ട എന്ന്
പണ്ടു അമ്മ മുറ്റം തു നിറയെ പായയില്‍ മരിചീനി പുഴുങ്ങി ഇടുമായിരുന്നു,
ഓണമായാല്‍ എന്നും അത് വറുത്തു തരുമായിരുന്നു
അതും വാരി ഉടുപ്പിന്റെ ഇടയില്‍ ഇട്ടുകൊണ്ടായിരുന്നു ഊഞ്ഞാല് ആടിയിരുന്നത്.

എന്റെ വീടിന്റെ വടക്കുവശത്ത് ഒരു വലിയ വരിക്കപ്ലാവ് ഉണ്ടായിരുന്നു,അതിലാണ് എല്ലാ കൊല്ലവും ഊഞ്ഞാല് കെട്ടുന്നത്, പ്ലാവ് ഒന്നിടവിട്ട വര്‍ഷങ്ങളിലെ ചക്ക ഉണ്ടാക്കുകയുള്ളൂ
വേര് മുതല്‍ ചില്ല കൊമ്പു വരെ ചക്ക പിടിക്കുമായിരുന്നു
ചക്ക വിളഞ്ഞു കഴിഞ്ഞാല്‍ അത് വെടിച്ചു കീറാന്‍ തുടങ്ങും
അപ്പോളാണ് നമ്മള്‍ ചക്ക അടത്തിരുന്നത്

ഞങ്ങളുടെ പുരയിടങ്ങള്‍ മുഴുവനും പലതരത്തിലുള്ള വൃക്ഷങ്ങള്‍ ആയിരുന്നു
വേറെ ഉള്ള പ്ലാവുകള്‍ എല്ലാം വര്ഷം തോറും ഇഷ്ട്ടം പോലെ ചക്ക ഉണ്ടാക്കുമായിരുന്നു
അത് ഞങ്ങള്‍ക്ക്‌ വളരെ ദേഷ്യം ഉണ്ടാക്കുന്ന കാര്യമാണ്'
കാരണം ,ഇത്രയും ചക്ക ആരാ തിന്നുക
അതെല്ലാം പശു വിനാണ് കൊടുക്കുന്നത്
പശുവിനു മുഴുവന്‍ ചക്ക കൊടുക്കാന്‍ പറ്റുമോ?
ഇല്ല
അപ്പോള്‍ ഞങ്ങള്‍ മക്കള്‍ നാലു പേരും കൂടി അതൊക്കെ വെട്ടി വയ്ക്കണമായിരുന്നു
ഒന്നും രണ്ടും പശു ഒന്നും അല്ല
പശു,പിന്നെ ആട് ,അതിന്റെ കുട്ടികള്‍
പശുവിന്റെ കുട്ടി
എരുമ
അന്ന് ഇതിനെ ഒക്കെ കാണുമ്പൊള്‍ ദേഷ്യം വരുമായിരുന്നു
എന്നാല്‍ ഇന്നു അതിനെ ഒക്കെ ഒന്നു ഓമനിക്കാന്‍ മനസ് കൊതിക്കുന്നു

പിന്നെ പഴുത്ത ചക്ക യും ഞങ്ങള്‍ക്ക്‌ ശാപം ആയിരുന്നു
എന്നും ചക്ക അപ്പം തന്നെ രാവിലത്തെ ആഹാരം
അച്ചന്‍ രാവിലെ ആഹാരം കഴിക്കാതെ ആണ് ജോലിക്ക്‌ പോകുന്നത്
പിന്നെ മക്കള്‍ നാലു എന്നതിനുള്ള ആഹാരം അമ്മ എളുപ്പത്തില്‍ കണ്ടെത്തിയിരുന്നത് ഇങ്ങനെ ആണ്.
ചക്ക അപ്പം ഒരു എളുപ്പ പണി ഒന്നും അല്ല കേട്ടോ
വട്ടതാമാര എന്നൊരു മരം ഉണ്ട് ,അതിന്റെ ഇലയില്‍ ആണ് സംഭവം ഉണ്ടാക്കുന്നത്
ഇല തോട്ട (നീളത്തില്‍ ഉള്ള കമ്പ്‌ )കൊണ്ടുപോയി പറിക്കണം
പിന്നെ പഴുത്ത ചക്ക കുരു ഒക്കെ കളഞ്ഞു എടുക്കണം,അതുകഴിഞ്ഞ്
അരിയും ചക്കയും കൂടി ആട്ടുകല്ലില്‍ അരക്കണം
ഒരു ദിവസം ഞാന്‍ അരച്ചാല്‍ ഒരു ദിവസം അനുജത്തി അരക്കണം
പക്ഷെ
ചക്ക അപ്പം തിന്നാല്‍ നാവ് കൂടി ഇറങ്ങി പോകും
അതിന്റെ ഒക്കെ രുചി ഇപ്പോളാണ് ഞാന്‍ തിരിച്ചറിയുന്നത്

പറഞ്ഞു പറഞ്ഞു കാടു കയറി അല്ലെ
അച്ചായന്‍ (എന്റെ കെട്ടിയവന്‍) സിസ്റ്റം ചോതിച്ചു കൊണ്ടേ ഇരിക്കുന്നു
കൊടുത്തില്ലേല്‍ പിന്നെ എനിക്ക് ആവശ്യം ഉള്ളപ്പോള്‍ തരില്ല
ബാക്കി പിന്നെ പറയാം

Saturday, July 18, 2009

ഇന്ന് ,നാളെ

കാല്‍പ്പനികത ചിതലെടുക്കുന്നു
രുധിരം പുഴയായി ഒഴുകുന്നു
അലറിവിളിക്കുന്നു ഒരമ്മ
പിന്നെ ഭാര്യാ ,മകള്‍
കെട്ടുപാടുകള്‍ വിട്ടു യാത്രയാകുന്നു'
ജീവന്‍-വാനിലെ സന്ധ്യ്‌ നക്ഷത്രമായി
യുദ്ധം പിറക്കുന്നു
ജീവിതം തളരുന്നു
വിലാപങ്ങള്‍ ഉയരുന്നു
ഉന്മാദ നൃത്തം ചവിട്ടുന്നു ചെകുത്താന്മാര്‍
ഭൂമി ഇപ്പോളൊരു കല്‍ തുരുങ്ങു
ദൈവം പോലും കണ്ണ് പൊത്തുന്നു
നാളത്തെ പത്രങ്ങളിലെ ചൂട് വാര്‍ത്ത
ദൈവങ്ങള്‍ക്ക് എല്ലാം ഹൃദയ സ്തംഭനം
ഭൂമി എപ്പോള്‍ ചെകുത്താന്മാരുടെ പൂര്‍ണ നിയന്ത്രണത്തില്‍......................

മനോരോഗി

ചിരിക്കുന്ന വദനങ്ങള്‍ കണ്ടു മടുത്തു...............
കരയുന്ന നയനങ്ങള്‍ ആണെനിക്കിന്നു പ്രിയം .
പുഞ്ചിരിക്കുന്ന ചുണ്ടില്‍ കാണുന്നു ഞാന്‍,
മൂര്‍ച്ച യെരിയൊരു ആയുധം .

ഇരുളിന്റെ മാറില്‍ നേര്‍ത്ത തണുപ്പിന്‍
ആലിഗ്ന്ത്തില് ഉറങ്ങാന്‍ എനിക്കിഷ്ട്ടം
പകലിന്റെ നെഞ്ചില്‍ മുഖംമൂടി അനിഞ്ഞവരുടെ ലാസ്യ നൃത്തം

പൂ പുഞ്ചിരി തൂകുന്ന പൈതളിനെക്കള്‍
എനിക്കിഷ്ട്ടം
മൃത പ്രായന്റെ മുക്കലും മൂളലും
എന്നെ തിരഞ്ഞു ഞാന്‍
ബലമുള്ള കമ്പികള്‍ക്ക്‌ അകത്തു

എനിക്ക് ഉടയാടകള്‍ ഇല്ലായിരുന്നു
ക്ഷുദ്രജീവീകള്‍് എന്‍ ദേഹത്തില്‍
സ്വതന്ത്രമായി വസിച്ചു
എനിക്കാഹാരം .........................
ഞാന്‍ തന്നെ കണ്ടെത്തി
ഒടുവില്‍ ഞാന്‍ അറിഞ്ഞു
എനിക്ക് ബോധമില്ലെന്നു
എനിക്ക് ചിത്ത് ഭ്രമം എന്ന്
ഞാനൊരു മനോരോഗി ആയിരുന്നു
ചിരിക്കുന്ന ,കരയുന്ന മനോരോഗി

Friday, July 17, 2009

ഒരു കണ്ണുനീര്‍ത്തുള്ളി കൂടി

ജാലക വാതിലിന്‍ അപ്പുറം,
മങ്ങിയ കാഴ്ച പോലെ.....
എന്നോ കണ്ടൊരു സ്വപ്നത്തിന്‍ ,
തേര് ഏറി ജീവിതം ആ വഴി വന്നു!

ഇതളുകള്‍ കൊഴിഞ്ഞൊരു വാടിയ പൂ പോലെ -
ജീവിതം മാറിയതെന്നോ?

വഴിത്താര ഓരോന്ന് കടന്നു ,
കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു .
കാലം ഏല്‍പ്പിച്ച മുറിവുകളില്‍ ഒരുതുള്ളി-
തുളസിതീര്തം തളിക്കുവാന്‍ .........
വഴിവക്കില്‍ ആരെയോ തേടി മടുത്തിട്ട് ,
വന്നിടത്തേക്കു തിരികെ മടങ്ങുവാന്‍ ...
വഴിയറിയാതെ ഉഴറുന്നു ജീവിതം .
ദിനങ്ങള്‍ പിറക്കുന്നു കൊഴിയുന്നു.
അതിനില്ലൊരു സഭാകമ്പവും ,
പൂര്‍ണവിരാമം തന്നെയാണ് ഇന്നൊരു മാര്‍ഗ്ഗം .

Wednesday, July 15, 2009

ഒരു യുഗ സന്ധ്യ തന്‍ അത്മാവിലായി
ഒരു നുള്ള് കുംകുമം തോടുവിച്ചതാരോ?

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP