Monday, August 31, 2009
Friday, August 28, 2009
ഭദ്ര ചേച്ചി യും ,തൃക്കാക്കര അപ്പനും
പണ്ടു എന്റെ വീടിന്റെ അടുത്ത് ,ഞങ്ങളുടെ ബന്ധു വിന്റെ ഒരു വീട് ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു,പിന്നെ അവിടെ ഒരു കുടുംബം വാടക ക്ക് താമസിക്കാന്‍ വന്നു .അതൊരു ബ്രാഹ്മിന്‍ കുടുംബം ആയിരുന്നു ,അവിടുത്തെ അമ്മയെ ഞങ്ങളൊക്കെ പോറ്റി അമ്മ എന്നാണ് വിളിച്ചിരുന്നത് ,ആ അമ്മയുടെ ആണ്‍ മക്കള്‍ എല്ലാരും ഓരോരോ അമ്പലങ്ങളില്‍ പോറ്റിമാര്‍ ആയിരുന്നു.പോറ്റി അമ്മ യുടെ കുടുംബം വളരെ ദാരിദ്രത്തില്‍ ആയിരുന്നു എന്ന് അന്ന് തോന്നിയിരുന്നു ,പോറ്റി അമ്മ ക്ക് ഒരു മകള്‍ കൂടി ഉണ്ടായിരുന്നു ,ഞങ്ങള്‍ എല്ലാം ഭദ്ര ചേച്ചി എന്ന് വിളിച്ചു ആ ചേച്ചി യുടെ പിറകെ നടക്കുമായിരുന്നു ,ഭദ്ര ചേച്ചി കാണാന്‍ നല്ല സുന്ദരി ആയിരുന്നു ,നിറയെ ഇടതുര്‍ന്ന തലമുടി ,എപ്പോളും പാവാടയും ബ്ലൌസ് ഉം ധരിച്ചു ,മുടിയൊക്കെ പിന്നി ഇട്ട് , നല്ല ചേലാണ് ഭദ്ര ചേച്ചി യെ കാണാന്‍ ,ആ വീടിരുന്ന പുരയിടത്തില്‍ ഒരു പ്ലാവ് ഉണ്ടായിരുന്നു ,അതില്‍ നിറയെ ചക്ക യും ഉണ്ട് ,നമ്മുടെ നാട്ടില്‍ കൂഴ ചക്ക ക്ക് യാതൊരു പ്രിയവും ഇല്ലാ,അതുകൊണ്ട് ആ പ്ലാവിലെ ചക്ക എല്ലാം പഴുത്തു നിലത്തു വീഴുമായിരുന്നു ,പോറ്റി അമ്മ വന്നതിനു ശേഷം ഞങ്ങള്‍ കൂഴ ചക്ക യെ സ്നേഹിച്ചു തുടങ്ങി,കാരണം പോറ്റി അമ്മ ചക്കപഴം ഉണക്കി ,പിന്നതില്‍ എന്തൊക്കെയോ ചെയ്തു,വെയിലത്ത് ഇട്ട് ഉണക്കി പപ്പടം പോലെ ആക്കും ,എന്നിട്ട് ഞങ്ങള്‍ പിള്ളേര്‍ സെറ്റ് നു അത് പൊരിച്ചു തരും ,എന്തൊരു രുചി ആയിരുന്നു ആ പപ്പടത്തിനു ,ഞങ്ങള്‍ ആദ്യമായി കൊഴുവചീര കാണുന്നതും പോറ്റി അമ്മ കാരണം ആയിരുന്നു ,നീണ്ട ഒരു ഇലയാണ് ,വൈലത്റ്റ് നിറമുള്ള ചെറിയ പൂക്കള്‍ പിടിക്കുന്ന ചീര ,നമ്പൂതിരി മാരുടെ ഇഷ്ട്ട ഭഷണം ആണ് അത്,നമ്മള്‍ക്ക് അതിന്റെ രുചി പിടിക്കില്ല , അത് എനിക്ക് അന്നേ ഇഷ്ട്ടല്ലയിരുന്നു,പിന്നെ കഞ്ഞി യും കൂട്ടാനും കളിക്കുമ്പോള്‍ കറി വെക്കാന്‍ ആ ഇല ഞങ്ങള്‍ പറിച്ചെടുക്കും ,പോറ്റി അമ്മ വഴക്ക് പറഞ്ഞോണ്ട് പിറകെ വരും ,പോറ്റി അമ്മ എന്ന് പറയുമ്പോള്‍ വയസായ ആളൊന്നും അല്ല കേട്ടോ,നല്ല തടിച്ചിട്ടു,നല്ല വെളുത്തിട്ട് ,നല്ല സുന്ദരിയായ ,കോട്ടണ്‍ സാരികള്‍ മാത്രം ഉടുക്കുന്ന പ്രൌട ആയ ഒരമ്മ ,അമ്പലത്തില്‍ നിന്നും കൊണ്ടു വരുന്ന വെള്ളചോരും ,പായസവും കഴിക്കാന്‍ ഞങ്ങള്‍ എന്നും അവിടെ പോയിരുന്നു ,അതൊക്കെ ഒരു കാലം....................................................................................
കഴിഞ്ഞു പോയ കാലം കടലിനക്കരെ
കഴിഞ്ഞു പോയ കാലം കാറ്റിന്‍ അക്കരെ
ഓര്‍മകളെ നിന്നെ ഓര്ത്തു കരയുന്നു ഞാന്‍ ..
പോറ്റി അമ്മയെ ഓര്‍മ്മിക്കാന്‍ കാരണം ,ത്രിക്കാകര അപ്പനെ ഓര്‍മ്മിച്ചത് കൊണ്ടാണ് ,ഞങ്ങള്‍ അധ്യംയാണ് അങ്ങനെ ഒരു സാധനം കാണുന്നത് ,മണ്ണ് കൊണ്ടു ഗോപുരം പോലെ ഒരു സാധനം ,പല പൊക്കത്തില്‍ ഉണ്ടാക്കും ,എന്നിട്ട് അതിന്റെ മുകളില്‍ അരിമാവ് കലക്കി ഒഴിക്കും,പിന്നെ അത് നടുവില്‍ വെച്ചിട്ട് ചുറ്റിനും പൂവിടും ,അങ്ങനെ ആണ് പോറ്റി അമ്മ അത്തപൂക്കളം ഇട്ടിരുന്നത് ,അങ്ങനെ ആ സാധനം വെക്കുന്നതിന്റെ കഥ ഒക്കെ പോറ്റി അമ്മ പറഞ്ഞു തന്നിട്ടുണ്ട് ,ഇപ്പോള്‍ മറന്നു പോയി ,ഇതു വായിക്കുന്ന ആര്ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു എഴുതണേ , കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആ വീട്ടില്‍ നിന്നും താമസം മാറി പോയി ,ഇപ്പോള്‍ അവരെ കുറിച്ചൊന്നും ഒന്നും അറിയില്ല.
ഇപ്പോള്‍ വരുന്ന വഴി എല്ലാം പൂക്കളം ആണല്ലോ ,ഓരോരുത്തരും മത്സരിച്ചു പൂക്കളം ഇട്ടിരിക്കുന്നു ,മങ്കട്ടുകടവ് എന്ന സ്ഥലത്തു ഒരു പൂക്കളം ഇട്ടിട്ടുണ്ട് , അത് കണ്ടാല്‍ കരച്ചില്‍ വരും ,കാരണം റോഡ് നെ ഫേസ് ചെയ്യുന്ന ഭാഗം മാത്രം പൂവിട്ടിരിക്കുന്നു,കഴിഞ്ഞ ദിവസം പൂവിനു പകരം ഒരു ചെടിയുടെ കൊണ്ട ആണ് ഇട്ടിരുന്നത്.ആ പൂക്കളം എട്ടിരിക്കുന്നതിനു തൊട്ടു ഇരിക്കുന്ന വീട്ടില്‍ കുറെ പൂവ് നില്‍ക്കുന്നുണ്ട് ,അതൊന്നും പറിക്കാന്‍ ഉടമസ്ഥന്‍ സമ്മതിക്കില്ലയിരിക്കും .
,കാലം പോയ പോക്കെ
അത്തം ത്തിന്റെ വിശേഷങ്ങള്‍ ഒരു പാടുണ്ട് അത് പിന്നെ പറയാം

Tuesday, August 25, 2009
ഒരു സ്വപ്നം
ഇന്നലെ വലിയൊരു സ്വപ്നം കണ്ടു , എനിക്ക് പരിചയം ഉള്ള ഒരാള്‍ ഒരു സ്വികരണ കത്ത് തരുന്നു ,അയാള്‍ സ്നേഹിച്ചു കല്യണം കഴിച്ചിട്ട് പതിനഞ്ച് വര്ഷം ആയി , അത് കൊണ്ടു അയാള്‍ ഭാര്യയെ ഒന്നു കൂടി കല്യാണം കഴിക്കാന്‍ പോകുന്നു ,അതായിരുന്നു കത്തില്‍ ,ഞാന്‍ വരാമെന്ന് സമ്മതിച്ചു ,
ആ ദിവസം ആയപ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു ,അവിടെ ആളനക്കം ഒന്നും കണ്ടില്ല,
ഞാന്‍ മുറി ക്ക് അകത്തു കയറി , അവിടെ അയാള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത് ,ഭാര്യ കയ്യില്‍ ഒരു കത്തി യുമായി ഇരിക്കുന്നു ,എന്നെ കണ്ടപ്പോള്‍ പറഞ്ഞു ,ഞാന്‍ അയാളെ കൊന്നു ,അയാള്‍ എന്നോട് കാണിച്ച സ്നേഹം കള്ളം ആണ് ,അയാള്ക്ക് വേറെ ഒരുപാടു സ്ത്രീ കളുമായി ബന്ധം ഉണ്ട് എന്ന് ,പിന്നെ ഞാന്‍ അവിടെന്ന് പോകുന്നു,അതുകഴിഞ്ഞ് അയാള്‍ടെ ശവം പൊതുദര്‍ശനത്തിനു വെക്കുന്ന സ്ഥലത്തു ഞാന്‍ പോകുന്നു ,അയാളുടെ ശവം കൊണ്ടു വരുന്നതും നോക്കി നിന്നപ്പോള്‍ ഒരു കൊച്ചു ശവപെട്ടി ആരോ അവിടെ കൊണ്ടു വെച്ചു ,അതില്‍ സുന്ദരിയായ ഒരു പെണ്‍കുഞ്ഞു ഫ്രോക്ക് ഒക്കെ ഇട്ട് മരിച്ചു കിടക്കുന്നു ,ഞാന്‍ വളരെ വിഷമത്തോടെ അതിനെ നോക്കിയപ്പോള്‍ , അത് കണ്ണ് തുറന്നു എന്നെ നോക്കി ചിരിക്കുന്നു ,ഞാന്‍ അതിനെ വാരി എടുക്കുന്നു ,ഒരുപാടു മുത്തം ഒക്കെ കൊടുത്തു കളിപ്പിക്കുന്നു ,കുറെ കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു എന്റെ തോളിലേക്ക് ചാരി കണ്ണുകള്‍ അടക്കുന്നു ,അതിന്റെ വായില്‍ കൂടി തുപ്പല്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നു,ഞാന്‍ പൊട്ടി കരഞ്ഞു കൊണ്ടു അതിനെ വീണ്ടും ആ പെട്ടിയില്‍ കിടത്തുന്നു ,അപ്പോള്‍ ആരൊക്കെയോ വന്നു ആ പെട്ടി എടുത്തു കൊണ്ടു പോകുന്നു ,ഞാനും ആ പെട്ടിയുടെ കൂടെ കുറെ നേരം നടന്നു ,അപ്പൊ ഞങ്ങളുടെ പുരയിടം കാണുന്നു ,അവിടെ ഒരു വാഴ വളരെ പൊക്കത്തില്‍ നില്ക്കുന്നത് കണ്ടു ,ഒരു തെങ്ങിന്റെ അത്രിം പൊക്കം വരും ,അതില്‍ വലിയൊരു കുല പഴുത്തു നില്ക്കുന്നു ,കുറെ പഴം ആരോ മുറിച്ചെടുത്തു ,ബാക്കി ഞാന്‍ മുറിച്ചു എന്റെ രണ്ടു അമ്മാവന്‍ മാരുടെ വീട്ടില്‍ കൊണ്ടു കൊടുത്തു ,.
എന്താണ് ഇതിന്റെ അര്ത്ഥം എന്നൊന്നും എനിക്കറിയില്ല ,രാവിലെ ഉണര്‍ന്നപ്പോള്‍ മനസിന് വലിയൊരു ഭാരം,ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്നും പോണില്ല ,ഭര്‍ത്താവിനോട് രാവിലെ ഈ കഥ പറഞ്ഞപ്പോള്‍ ചിരിച്ചും കൊണ്ടു പോയി ,അല്ലാതെ എന്ത് ചെയ്യാന്‍ അല്ലെ ,

Friday, August 21, 2009
എന്റെ ജല്‍പ്പനങ്ങള്‍
കുറച്ചു ദിവസമായി മനസിന് നല്ല സുഘമില്ല, ഇപ്പോള്‍ ബ്ലോഗ്-ല്‍ എഴുതുവാന്‍ വന്നാല്‍ തന്നെ മനസിന് ഒരു മരവിപ്പാണ് ,ഒന്നും തുറന്നു എഴുതാന്‍ കഴിയുന്നില്ല ,എപ്പോളും ഞാന്‍ എങ്ങനെ ആണ് ,ബന്ധുക്കളുടെ കാര്യങ്ങള്‍ ഓരോന്ന് കേട്ടത് കഴിഞ്ഞാല്‍ മനസ് കലങ്ങും ,പിന്നെ കുറെ നാള്‍ കഴിയണം എല്ലാം ഒന്നു ശെരി ആകാന്‍ ,
കഴിഞ്ഞ ദിവസം ഞാന്‍ ബന്ധുക്കളുടെ വീട്ടില്‍ പോയിരുന്നു ,ആകെ വിഷമം ആണ് അവിടുത്തെ ഓരോ കാര്യങ്ങള്‍ അറിയുമ്പോള്‍ ,സഹോദരങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നു ,എല്ലാവര്ക്കും ദൈവം അര്‍ഹിക്കുന്നത് ഒക്കെ കൊടുത്തു ,എന്നാല്‍ കിട്ടിയതും ,കരഞ്ഞതും ,വിഷമിച്ചതും ഒന്നും ആരും ഓര്‍ക്കുന്നില്ല ,വീണ്ടും വീണ്ടും ദൈവ നിന്ദ കാണിക്കുന്നു ,എല്ലാരും മലര്‍ന്നു കിടന്നു തുപ്പുന്നു ,പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു,ഇപ്പോള്‍ അപ്പൊ അപ്പൊ തന്നെ കിട്ടും.അല്ലെങ്കിലും തന്‍ കടം മുന്‍ കടം എന്നാണല്ലോ .
എല്ലാര്ക്കും ദൈവം വേണ്ടത്ര ശിക്ഷ കൊടുത്തു എന്ന് എല്ലാരും പറഞ്ഞിട്ടും , എനിക്ക് കഴിയുന്നില്ല അവരെ ഒക്കെ വെറുക്കാന്‍ ,മനുഷ്യരല്ലേ അന്നത്തെ അവസ്ഥയില്‍ അറിയാതെ അഹങ്കരിച്ചു പോയതാണ്, ഇന്നും അവരൊക്കെ കണ്ണടച്ച് ഇരുട്ടാക്കുന്നു ,പലതും അവരുടെ ബാധ്യത മാത്രമാണ് എന്ന് കരുതുന്നു ,ദൈവം എല്ലാപേരോടും പൊറുക്കട്ടെ,ഇനിയും ആരെയും ശിക്ഷിക്കാതെ ഇരിക്കട്ടെ ...................,എന്നെ ഒറ്റപെടുതിയവര്‍ക്കും,എന്നെ വേദനിപ്പിച്ചവര്‍ക്കും ഒക്കെ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ,ദൈവമേ നിന്റെ ശിക്ഷയുടെ കണക്കു പുസ്തകത്തില്‍ നിന്നും ഇവരുടെ പേരുകള്‍ വെട്ടി മാറ്റണമേ എന്ന് ,

Friday, August 14, 2009
എന്റെ ഇഷ്ട്ടങ്ങള്‍ (പുളി )
ഇന്നു രാവിലെ മുറ്റം തൂത്ത് കൊണ്ടു നിന്നപ്പോള്‍ ,മതിലിനു അപ്പുറത്തെ പുളി മരത്തില്‍ നിന്നും ഒരു പുളി താഴെ വീണു ,ഞാന്‍ രാവിലെ പല്ലു പോലും തേയ്ക്കാതെ അതെടുത്ത് കഴിച്ചു ,( എനിക്ക് ചില സമയം വട്ടാണ് കേട്ടോ ).കുട്ടികാലത്ത് ഒരു പാടു പുളി പെറുക്കി കഴിച്ച കഥകള്‍ ഉണ്ട് ,പണ്ടു സ്കൂള്‍ അടക്കുന്ന സമയത്താണ് രണ്ടു മാസം ഞാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്നു നിക്കും , അന്ന് ആ വീട്ടില്‍ വരുമ്പോള്‍ ,അവിടെ കിണറ്റിന്റെ കരയില്‍ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു,നിറയെ ശിഖരങ്ങള്‍ ഒക്കെ ആയി ,കുറെ വര്ഷം കഴിഞ്ഞപ്പോള്‍ അത് വെട്ടി കളഞ്ഞു ,എന്തിനാണ് വെട്ടിയത് എന്നൊന്നും അറിയില്ല ,ഒരുപാടു കിളികളുടെ വാസ സ്ഥലം ആയിരുന്ന ആ മരം അങ്ങനെ ഓര്മ്മ മാത്രമായി ,അതിന്റെ അടുത്ത് തന്നെ ആയിട്ടു വേറൊരു കൊച്ചു പുളിമരം ഉണ്ടായിരുന്നു ,അതിന്റെ ശിഖരങ്ങള്‍ നിറയെ അടുത്തുള്ള അടയ്ക്ക മരത്തിന്റെ ഓലകള്‍ വീണു കിടക്കുമായിരുന്നു ,പിന്നെ കാച്ചിലിന്റെ യും ,നന കിഴങ്ങിന്റെയും വള്ളികള്‍ അതില്‍ ചുറ്റി കിടന്നിരുന്നു ,എന്തോ ആ പുളിമരം കാണുമ്പൊള്‍ എന്റെ മനസ്സില്‍ ,ഞാന്‍ അറിയാതെ തന്നെ ഒരു ഭീതി വന്നു നിറയും, അത് എല്ലാ കൊല്ലവും ഒന്നും രണ്ടും ഒക്കെ കയ്ക്കാറുണ്ട് ,ആ പുളിയാണ് പുളി , പഴുത്തു കഴിഞ്ഞാല്‍ എന്ത് മധുരം ആണെന്നോ ,പച്ചയും നല്ല രുചി ആണ്,പുളിപ്പ് ഒട്ടും ഇല്ലാ.പഴുത്ത തോടുള്ള വാളന്‍ പുളി എടുത്തു ,അതിന്റെ മുകളില്‍ ഒരു ഹോള്‍ ഉണ്ടാക്കി,അതിനകത്ത് കൂടി ഉപ്പ് വെള്ളം ഒഴിക്കും,എന്നിട്ട് പച്ച ഈര്‍ക്കില്‍ ഇട്ട് ഇളക്കും,എന്നിട്ട് ഐസ്ക്രീം കഴിക്കുന്നത് പോലെ കഴിക്കും ,ഹായ് എന്ത് രുചി ആയിരുന്നു അതിന് ,( ഏത് എഴുതുമ്പോള്‍ അത് ഓര്‍ത്തിട്ടു വായില്‍ വെള്ളം നിറയുന്നു )
എന്റെ വീടിന്റെ തട്ടിന്‍ പുറത്തു വലിയ ഭരണികളില്‍ പുളി ഉണക്കി സൂക്ട്ഷിച്ചിരുന്നു ,ആ പുളി ക്ക് കറുത്ത നിറമായിരുന്നു ,ആ ഭരണി കളുടെ അടിയില്‍ പുളി യുടെ തേന്‍ കെട്ടി നില്‍ക്കുമായിരുന്നു , അത് കഴിക്കാനും നല്ല രുചി ആയിരുന്നു ,ഞങ്ങള്‍ അമ്മ കാണാതെ പുളി മോഷ്ട്ടിച്ചു ,ഉണ്ണിയപ്പം പോലെ ഉരുട്ടി ,പേപ്പര്‍ ല്‍ പൊതിഞ്ഞു ,പെറ്റി കോട്ട് ന്റെര്‍ ഇടയില്‍ ഇട്ടുകൊണ്ടാണ് വൈകുന്നേരങ്ങളില്‍ പുല്ലു പറിക്കാന്‍ പയ്കൊണ്ടിരുന്നത് ,ഞങ്ങളെ പോലെ വേറെ പല ബാച്ച് കളും പുല്ലു പറിക്കാന്‍ ആ സമയത്തു ഇറങ്ങും ,എല്ലാരും കൂടി എവിടെങ്ങിലും വട്ടം കൂടി ഇരുന്നു പുളി കഴിക്കും ,നാക്കൊക്കെ അടന്നു ,പല്ലൊക്കെ പുളിച്ചാലും പിന്നേം കഴിക്കും ,
പിറ്റേന്ന് പല്ലു തേയ്ക്കാന്‍ പറ്റില്ല ബ്രഷ് തൊടുമ്പോള്‍ തന്നെ പുളിക്കും ,പിന്നെ ഉമിക്കരി ഇട്ട് പല്ലു തേയ്ക്കും
അന്നൊക്കെ എത്ര പുളി കഴിച്ചാലും വയറിനോന്നും ഒരു പ്രശനവും ഉണ്ടാകില്ല ,ഇന്നത്തെ പിള്ളേര്‍ക്കൊക്കെ ഒരു കഷണം പുളി കൊടുത്താല്‍ ,പിന്നെ വയറിനു അസുഖം ആകും
ഞങ്ങളുടെ നാട്ടില്‍ ഒരു തരം പുളിന്ചിക്ക ഉണ്ടായിരുന്നു,അതിനെ ആന പുളിഞ്ചി എന്നാണ് അറിയപെട്ടിരുന്നത് ,അവിടെ അടുത്തായി വടക്കേ വിള എന്നൊരു വീട് ഉണ്ടായിരുന്നു ,അവിടെ ഈ മരം ഉണ്ടായിരുന്നു ,അതിന്റെ കായ്കള്‍ പഴുക്കുമ്പോള്‍ നല്ല മഞ്ഞ യോ orange o
നിറമാകും ,നല്ല മധുരമാണ് പഴുത്ത ആന പുളിന്ചിക്ക ക്ക് , ഞങ്ങള്‍ പിള്ളേരെല്ലാം കൂടി ഒരു സമയ മാകുമ്പോള്‍ അവിടെ പോയി പുളിന്ചിക്ക വീഴുന്നതും കാത്തു ഇരിക്കും ,ആ പുളിന്ചിക്ക ഞങ്ങള്ക്ക് കൊത്തി താഴെ ഇട്ട് തരുന്നത് ആരെന്നോ? കുറെ തത്ത കള്‍ ,വൈകുന്നേരം ആകുമ്പോള്‍ കുറെ തത്ത കള്‍ കൂട്ടത്തോടെ പറന്നു വരും,എന്നിട്ട് പുളിന്ചിക്ക എല്ലാം കൊത്തി തിന്ന് കുറെ ഞങ്ങള്‍ക്കും ഇട്ട് തരും ,എന്ത് ഭംഗി ആണ് ആ തത്ത കളെ കാണാന്‍ ,നല്ല സുന്ദരി തത്ത കള്‍ ,
ഞാന്‍ കൊച്ചു സ്കൂള്‍ ല്‍ ആയിരുന്നപ്പോള്‍ ,താഴെ ഉള്ള ഒരു kadayil പുളിന്ചിക്ക ഉപ്പില്‍ ഇട്ട് വെച്ചിരിക്കുംയിരുന്നു ,പിള്ളേരെല്ലാം അവിടുന്ന് അത് വാങ്ങി കഴിക്കും ,പുളിന്ചിക്ക മുറിച്ച് ഇടുമ്പോള്‍ നക്ഷത്രം പോലെ ഇരിക്കും ,ഞാനും അന്ന് വീട്ടില്‍ നിന്നും അഞ്ചു പൈസ അടിച്ചുമാറ്റി ,പുളിന്ചിക്ക വാങ്ങി കഴിച്ചിട്ടുണ്ട്,
എപ്പോളും പുളിന്ചിമരം എവിടെ കണ്ടാലും ഞാന്‍ കൊതിയോടെ നോക്കി നില്‍ക്കാറുണ്ട് ,പാങ്ങോട് മിലിട്ടറി ക്യാമ്പ് -ല്‍ ഒരു പുളിന്ചി മരം നിറയെ മഞ്ഞ നിറമുള്ള കായ്കള്‍ കായ്ച്ചു നില്‍ക്കുന്നുണ്ട് , എന്നും അവിടെത്തുമ്പോള്‍ ഞാന്‍ പറയും ''എന്ത് മാത്രം പുളിന്ചിക്ക " എന്ന് , കയറി പറിക്കാന്‍ പറ്റില്ലല്ലോ,പറ്റിയിരുന്നെങ്കില്‍ ...........................................
Thursday, August 13, 2009
മനസ്സ്
ആര്ക്കും മനസിലാക്കാന്‍ പറ്റാത്ത ഒന്നാണ് പെണ്ണിന്റെ മനസ് എന്ന് പണ്ടു പലരും പറഞ്ഞിട്ടുണ്ട് ,അടുക്ക് തോറും അകലുന്ന മരീചിക ,എന്റെ മനസ് ഇന്നു വളരെ --------------മാണ്(ആ വാക്ക് എഴുതാന്‍ ഫോണ്ട് സമ്മതിക്കുന്നില്ല ).എന്താണെന്നു അറിയില്ല ,വീട്ടില്‍ ഒരുപാടു പ്രശ്നങ്ങള്‍.(കുടുംബ പ്രശനം അല്ല കേട്ടോ ).അച്ചായന്‍ എപ്പോള്‍ നോക്കിയാലും ടെന്‍ഷന്‍ അടിച്ച് ഇരിക്കും ,എപ്പോളും ചിന്ത ,അതൊക്കെ കാണുമ്പൊള്‍ സങ്കടം വരും ,എത്ര പറഞ്ഞാലും അച്ചായന് മനസിലാകില്ല ,അച്ചായന്‍ അങ്ങനെ ഇരുന്നാല്‍ ഞാന്‍ വിഷമിക്കുമെന്നോ ഒന്നും അച്ചായന് വിചാരം ഇല്ല.ചിന്ത കൂടുന്നതിന് അനുസരിച്ച് സിഗരറ്റ് ന്റെ എണ്ണവും കൂട്ടും ,എല്ലാ കാര്യങ്ങളുള്‍ക്കും ചാടി ഇറങും ,പിന്നെ ആണ് അതിന്റെ വശങ്ങളെ പറ്റി ആലോചിക്കുന്നത് ,പാവത്തിനെ അതിനിടക്ക് ഞാന്‍ കൂടി അതും എത്തും പറഞ്ഞു വട്ടാക്കും.കുറെ നാളായി മനസ് പ്രശനം ഒന്നും ഇല്ലാതെ ഇരിക്കുവാരുന്നു ,
സ്വന്തമായി കാര്യങ്ങള്‍ ചിന്തിച്ചു നടത്തുവാന്‍ തുടങ്ങിയതില്‍ പിന്നെ എന്റെ മനസിന് ആശ്വാസം തരുന്ന രണ്ടു കാര്യങ്ങളെ ഉള്ളു.
ഒന്നു .വെട്ടുകാട് പള്ളിയിലെ ക്രിസ്തുവിന്റെ രൂപം
രണ്ടു.എന്റെ കൂട്ടുകാരി സന്ധ്യ
വെട്ടുകാട് പോകാന്‍ ,ബസ്സ് -ല്‍ കയറണ്ടേ?
വന്നു വന്നു ഇപ്പോള്‍ ബസ്സ് യാത്ര വളരെ ബുദ്ധിമുട്ടായി തീര്ന്നു ,അച്ചായന്‍ വെട്ടുകാട് വരത്തില്ല ,കൊണ്ടു പോകതും ഇല്ല,ഒന്നു നിര്‍ബന്ധിച്ചാല്‍ കൊണ്ടു പോകും ,പക്ഷെ അത്രിം ദൂരം വണ്ടി ഓടിക്കണ്ടേ,പാവം ,അതുകൊണ്ട് നിര്‍ബന്ധിക്കില്ല .ആ തിരു രൂപത്തിന്റെ മുന്നില്‍ കണ്ണടച്ച് മുട്ടുകുത്തി നിന്നാല്‍ മനസിലെ പ്രയാസങ്ങള്‍ എല്ലാം ഒരു തൂവല്‍ പോലെ മനസ്സില്‍ നിന്നും പറന്ന് പറന്ന് പോകുന്നത് പോലെ തോന്നും,തിരികെ വരുമ്പോള്‍ നമുക്കു ( എനിക്ക് )പുതിയൊരു ഉണര്‍വ്വ് കിട്ടിയത് പോലെ ആണ് ,ബസ്സ്-ല്‍ കയറാനും,സ്കൂട്ടര്‍ ഒട്ടിക്കാനും മടിച്ചു പള്ളിയില്‍ പോയില്ല .
പള്ളിയുടെ കാര്യം പറഞ്ഞെന്നു വെച്ചു ഞാന്‍ ഒരു ക്രിസ്ത്യാനി അല്ല കേട്ടോ,ഞാന്‍ ജനിച്ചതും ,വളര്‍ന്നതും ഹിന്ദു ആയിട്ടാണ് ,എങ്ങനെയോ ഒരു ക്രിസ്ത്യാനി യുടെ ഭാര്യ ആയി ,(ക്രിസ്ത്യാനി ഭര്ത്താവ് പള്ളിയില്‍ പോകാറില്ല ,സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണ് )
മനുഷ്യര്‍ എല്ലാം ഒന്നല്ലേ ,ഒരേ നിറം ചോര ,സ്നേഹിക്കുന്നതും ,കഴിക്കുന്നതും,ചിരിക്കുന്നതും,കരയുന്നതും ഒക്കെ ഒരേ പോലെ,പിന്നെന്തു വ്യത്യാസം
മനസ്സില്‍ നന്മ ഉണ്ടാകണം,അത്രേ തന്നെ
അങ്ങനെ ഇന്നു അവളെ കാണാന്‍ പോയി(എന്റെ കൂട്ടുകാരിയെ)
അവളെ കുറിച്ചു എഴുതാന്‍ ഒരുപാടു ഉണ്ട് ,പക്ഷെ എഴുതാന്‍ പറ്റില്ല ,അവള്‍ടെ ഹസ് ബ്ലോഗ് വായിച്ചു അവള്ക്ക് പറഞ്ഞു കൊടുക്കും,പിന്നെ എനിക്ക് അവള്‍ടെ വായില്‍ ഇരിക്കുന്ന ചീത്ത കേള്‍ക്കേണ്ടി വരും ,
എന്നാലും അവള്‍ക്കിപ്പോ ഭയങ്കര ജാഡ ആണ്
കാരണം അവള്‍ അമ്മ ആകുവാന്‍ പോകുകയാണ് (ഞാന്‍ എങ്ങനെ പറഞ്ഞതു അറിഞ്ഞാല്‍ എന്നെ അവള്‍ കൊല്ലും )
ഇന്നു കണ്ടപ്പോള്‍ നല്ല സുന്ദരികുട്ടി ആയിട്ടുണ്ട്
അവളുമായി കുറെ നേരം വര്‍ത്താനം പറഞ്ഞപ്പോള്‍ മനസ്സില്‍ കുറച്ചു ഭാരം കുറഞ്ഞു ,
ഭാരത്തെ കുറിച്ചു പറഞ്ഞപ്പോളാണ് ,ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നത് ഓര്മ്മ വന്നത് , എഴുപത്തി രണ്ടു വയസായ ഒരു അമ്മുമ്മ യുടെ വയറ്റില്‍ നിന്നും നാല്പത്തി ആര് കിലോ ഭാരം ഉള്ള മുഴ sasthrakriya ചെയ്തു പുറത്തെടുത്ത് എന്ന്,
ദൈവത്തിന്റെ ഓരോ കളികളെ ................

Wednesday, August 12, 2009
സ്നേഹം
കഴിഞ്ഞ ദിവസം റേഡിയോ വച്ചപ്പോള്‍ ഒരു കഥ കേട്ടു. അമേരിക്കയില്‍ നടന്ന സംഭവം ആണ് , അച്ഛനമ്മ മാരുടെ സമയ കുറവ് കുട്ടികളെ എങ്ങനെ ബാധിക്കുന്നു ,എന്നുള്ളതിനെ കുറിച്ചൊരു കുഞ്ഞുകഥ,ഒരു കുട്ടി അതിന്റെ അച്ഛനോട് പറയുന്നു ,കുട്ടിയോട് കളിയ്ക്കാന്‍ കുറച്ചു സമയം ചെലവാക്കാന്‍അപ്പോള്‍ അച്ഛന്‍ പറയുന്നു ,നിന്നോട് കളിക്കുന്ന ഒരു മണിക്കൂര്‍ കൊണ്ടു ഞാന്‍ ഇരുപതു ഡോളര്‍ജോലി ചെയ്തു ഉണ്ടാക്കും ,അതുകൊണ്ട് വെറുതെ കളയാന്‍ എനിക്ക് സമയം ഇല്ല,നീ നിന്റെ പാട്ടിനുപൊയ്ക്കോ , പാവം കുട്ടി കരഞ്ഞു കൊണ്ടു പോയിരുന്നു പഠിക്കാന്‍ തുടങ്ങി ,അടുത്ത ദിവസം കുട്ടി വീണ്ടും അച്ഛന്റെഅടുത്ത് ചെന്നു , എനിക്ക് പത്തു ഡോളര്‍ തരണം എന്ന് പറഞ്ഞു ,അച്ചന്‍ ചോദിച്ചു ,എന്തിനാ രൂപ?കുട്ടി പറഞ്ഞു ആവശ്യമുണ്ട് ,കാശിന്റെ ആവശ്യത്തെ കുറിച്ചു ചോദിച്ചു നില്ക്കാന്‍ അച്ചനു സമയംഇല്ലാത്തതിനാല്‍,വേറൊന്നും ചോദിയ്ക്കാതെ കാശ് കൊടുത്തു . ഉടനെ കുട്ടി ഓടി പോയി തന്റെ തലയിണ-ക്ക് അടിയില്‍ സൂക്ഷിച്ചിരുന്ന പത്തു ഡോളര്‍ കൂടി എടുത്തുഎണ്ണി നോക്കി ,എന്നിട്ട് മൊത്തം ഇരുപതു ഡോളര്‍ അച്ഛന്റെ കയ്യില്‍ കൊണ്ടു കൊടുത്തിട്ട് പറഞ്ഞു അച്ഛന്‍ ഒരു മണിക്കൂര്‍ കൊണ്ടു ഉണ്ടാക്കുന്ന ഇരുപതു ഡോളര്‍ ഞാന്‍ തരാം,അച്ഛന്റെ ഒരു മണികൂര്‍എനിക്കായി തരുമോ എന്ന് .കുട്ടിയുടെ ആ വാക്കുകള്‍ കേട്ടപ്പോളാണ് അച്ചന് താന്‍ തന്റെ മകന് വേണ്ടിസമയം കണ്ടെത്തുന്നില്ല എന്ന് മനസിലായത് .
അതുപോലെ തന്നെ, ഇപ്പോളത്തെ യുവജനത ,ഇന്നലെ വരെ വളര്‍ത്തിയ മാതാപിതാക്കളെ മറക്കുന്നു. മക്കളെ ഒരുപാടു കാശ് കൊടുത്തു വലിയ സ്കൂള്‍-ല്‍ അയച്ചു വിദ്യ അഭ്യസിപ്പിക്കുന്നു ,ഇവരുടെആവശ്യങ്ങള്‍ക്ക് കുറെ കാശ് ചെലവാക്കിയാല്‍ മാത്രം പോര ,അവര്ക്കു പറയാനുള്ളത് കേട്ടു മനസിലാക്കണം ,അല്ലാതെ എനിക്ക് സ്നേഹം ഉള്ളത് കൊണ്ടാണ് അവര്ക്കു വേണ്ടി ഇത്രയും കാശ് ചെലവാക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമില്ല ,സ്നേഹം പ്രകടിപ്പിക്കണം ,അല്ലാതെ മനസ്സില്‍ വെച്ചിട്ട്കാര്യമില്ല ,
ആറു മക്കളെ പെറ്റു വളര്‍ത്തി ,വലുതാക്കി ,അതില്‍ ഒരു മകള്‍ ഉള്ളതിനെ സര്‍ക്കാര്‍ ജീവനക്കാരനെകൊണ്ടു കെട്ടിച്ചു ,ഒരു മകന് സര്‍ക്കാര്‍ ജോലി,ബാക്കി എല്ലാവരും വിദേശത്ത് പോയി കാശ് ഉണ്ടാക്കിപിന്നെ അതില്‍ രണ്ടു പേര്‍ എല്ലാം ദൂര്‍ത്തു അടിച്ച് നശിപ്പിച്ചു . , , , , , ഇന്നു ആ ആറു മക്കളുടെ അമ്മ ഒരുപാടു വയസായി ,ഭര്ത്താവ് മരിച്ചു ,സ്വത്തു എല്ലാം മക്കള്‍ക്ക് എഴുതി കൊടുത്തു ,കുടുംബ വീട് വരെ മക്കള്‍ വിറ്റു തുലച്ചു. ഇന്നു അവരെ മക്കള്‍ക്ക് നോക്കാന്‍ ബുദ്ധിമുട്ട് ,നല്ല നിലയില്‍ ഉള്ള മക്കള്‍ ഒന്നും തിരിഞ്ഞു നോക്കുന്നില്ല,ഏറ്റവും ഇളയവന്റെ വീട്ടിലാണ് ആ അമ്മ ഇപ്പോള്‍,ഇളയ മകനും ,ഭാര്യ യും കൂലി പന്ണി ക്ക് പോകുന്നു ,രാവിലെ വീട്ടില്‍ നിന്നും പോകുന്ന അവര്‍ തിരികെ വരുന്പോള്‍ ഉച്ച കഴിയും ,ഈ അമ്മ അതുവരെ ആഹാരം ഒന്നും കഴിക്കാതെ ഇരിക്കണം,ഇളയമകന്‍ അമ്മ കേള്‍ക്കെ വിളിച്ചു പറയും ,ഞാന്‍ മാത്രമെ ഉള്ളോ അമ്മയെ നോക്കാന്‍ ,മറ്റേ മക്കള്‍ക്കും നോക്കികൂടെ എന്ന് ,പാവം അമ്മ ,അവരുടെ മനസ് എന്ത് മാത്രം വേദനിക്കുന്നു എന്ന് ഈ മക്കള്‍ ആരും മനസിലാക്കുന്നില്ല .അവര്‍ ആരോടും ഒന്നും മിണ്ടാറില്ല,ചോദിച്ചാല്‍ മാത്രം മറുപടി പറയും ,വെറുതെ ഒരു കസേര യില്‍ പലതും ആലോചിച്ചു ഇരിക്കും ,നല്ല നിലയിലുള്ള മക്കള്‍ക്ക് ആ അമ്മയെ കൊണ്ടു പോയ്ക്കുടെ ,എങ്ങനെ കൊണ്ടു പോകും വയസായവര്‍ സമൂഹത്തിനു തന്നെ ഭാരം ആണ് എന്ന് വിശ്വസിക്കുന്നവരല്ലേ ഇപ്പോള്‍ ഉള്ളവര്‍ .ആ മക്കള്‍ക്ക് ഉള്ള മറുപടി ദൈവം കൊടുത്തോളും അല്ലെ ,പണ്ടത്തെ കാലത്തു ആ മക്കളെ വളര്‍ത്തി എടുക്കാന്‍ ആ അമ്മ എന്ത് മാത്രം കഷ്ട്ടപെട്ടു എന്ന് മക്കള്‍ ചിന്തിക്കുന്നില്ല ,
ഇതൊക്കെ കൊണ്ടാണ് ഞാന്‍ കുട്ടികള്‍ വേണ്ട എന്ന് വെച്ചത് ,
ഭാവിയില്‍ ഒരു വൃദ്ധസദനം തുടങ്ങണം എന്നുണ്ട് , എന്നിട്ട് വയസാകുമ്പോള്‍ ഞാനും,എന്റെ അച്ചായനും ,കുറെ വൃദ്ധന്മാരും,വൃദ്ധകളും മാത്രം, സ്നേഹവും ,പൊട്ടിച്ചിരികളും,പരസ്പര സഹകരണവും ആയിട്ടു ജീവിക്കും, ഇപ്പഴേ ഞാന്‍ ആ ലോകത്തിനു ഒരു പേരിട്ടിട്ടുണ്ട് ,""""ആശ്രയം""" .മലയാളത്തില്‍ അങ്ങനത്തെ രണ്ടു മൂന്നു സിനിമ ഉണ്ടല്ലോ ..അമ്മകിളികൂട്
ഇതു എഴുതുമ്പോള്‍ മനസ്സില്‍ ഒരു പാട്ടു വെറുതെ ഓര്ത്തു ,ഇതൊന്നുമായി യാതൊരു ബന്ധവും ആ പാട്ടിനു ഇല്ലാ.
അങ്ങകലെ എരിതീ കടലിനക്കരെ അക്കരെ ദൈവമിരിപ്പു kanakannumayi
ഇന്നിവിടെ കഥനകടലില്‍ നമ്മളിരിപ്പു
..................................................
...............................................
ഈ സ്നേഹം അരികത്തു തണലായി നില്‍ക്കുമ്പോള്‍ താങ്ങേനിക്ക് എന്തിന് വേറെ ................

Subscribe to:
Posts (Atom)