നിയമങ്ങള്‍ എത്ര തന്നെ വന്നാലും സ്ത്രീകളുടെ പ്രശനങ്ങള്‍ക്ക് ഒരിക്കലും ഒരു പരിഹാരവും ഉണ്ടാകാതെ പോകുന്നു ,സ്ത്രീകള്‍ക്ക് മുപ്പത്തി മൂന്നു ശതമാനം സംവരണം ,സ്ത്രീധനത്തിനെതിരെ നിയമങ്ങള്‍ ,അങ്ങനെ ദിവസവും മാധ്യമങ്ങളില്‍ കുറെ കാര്യങ്ങള്‍ വരുന്നുണ്ട്,പക്ഷെ ഒരു സ്ത്രീയുടെജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്,സ്ത്രീധനത്തിന് എതിരെ ഘോരഘോരം പ്രസംഗം നടത്തുന്നവരുടെ മക്കളെ പൊന്നില്‍ കുളിപ്പിച്ചാണ് വിവാഹ മണ്ഡപത്തിലേക്ക് അയക്കുന്നത് എന്ന പഴയ തിയറി എപ്പോഴും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു .പല സ്ഥലങ്ങളിലും സ്ത്രീധന വിരുദ്ധ ഗ്രാമങ്ങളും ,പഞ്ചായത്തുകളും ഒക്കെ ഉണ്ടാകുന്നുണ്ട്,എന്നാലും പെണ്ണിന്റെ ജീവിതം സ്രീധനം എന്ന കുരുക്കില്‍ പിടഞ്ഞു കൊണ്ടേ ഇരിക്കുന്നു .അതിനു ഒരു അറുതി വരുത്താന്‍ ഒരു നിയമത്തിനും കഴിയില്ല ,സ്ത്രീധന പ്രശ്നങ്ങള്‍ കൂടുതലും തിരുവനന്തപുരത്താണ് കേള്‍ക്കുന്നത് ,തിരുവനന്തപുരതുള്ളവര്‍ പണത്തിനു വളരെ ആര്‍ത്തി ഉള്ളവരാണ് എന്നാണ് പൊതുവേ പറയുന്നത് ..........
എന്തായാലും സ്രീധനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും ഉണ്ട്,പക്ഷെ പല കുടുംബങ്ങളിലും ആരും പുറത്തു പറയാതെ ഉള്ളില്‍ ഒതുക്കുകയാണ് ചെയ്യുന്നത് ,
എട്ടുവര്‍ഷത്തെ പ്രണയം ,ജീവിതമാക്കാന്‍ ശ്രെമിച്ച കാമുകന്റെ അച്ഛനും അമ്മയും ,ഒരു നിമിഷം മകന്റെ ജീവിതത്തില്‍ ഇടപെട്ടപ്പോള്‍ തകര്‍ന്നത് എട്ടു വര്‍ഷത്തെ അവരുടെ സ്വപ്‌നങ്ങള്‍ ആയിരുന്നു , സ്നേഹിച്ച പെണ്ണിനെ മകന് വേണേല്‍ വീട്ടില്‍ വിളിച്ചു കൊണ്ട് വരാം ,പക്ഷെ ചില കണ്ടിഷനുകള്‍ ഉണ്ട് ,പെണ്ണിന്റെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ ,അവള്‍ ആന്നു വരെ ജോലി ചെയ്തു ഉണ്ടാക്കിയ കാശ്,അവളുടെ ഒപ്പ് ഇട്ട ബ്ലാങ്ക് ചെക്കുകള്‍ ,ഇവ കാമുകന്റെ വീട്ടുകാര്‍ക്ക് കൊടുക്കണം ,പിന്നെ പയ്യനുമായി ഒന്നിച്ചു ജീവിക്കുന്നതിനു മുന്‍പ് അവളുടെ വീട്ടില്‍ നിന്നും അവള്‍ക്കുള്ള ഷെയര്‍ വാങ്ങിച്ചു വരണം ,മാതാ പിതാക്കളുടെ ഈ കണ്ടിഷനുകള്‍ക്ക് മുന്നില്‍ കാമുകന്‍ വെറും നോക്ക് കുത്തി മാത്രം ആയി തീരുന്നു ,ഈ കണ്ടിഷനുകള്‍ അന്ഗീകരിക്കാന്‍ പറ്റാത്ത കാമുകി ഒറ്റ നിമിഷം കൊണ്ട് ആ ബന്ധം ഇനി വേണ്ട എന്നു വെക്കുന്നു,പിന്നെ അവള്‍ക്കു ബെറ്റര്‍ എന്നു തോന്നിയ ഒരു ജീവിതം സ്വീകരിക്കുന്നു ,ഒരു വിധത്തില്‍ പറഞ്ഞാല്‍ അവള്‍ മിടുക്കി യാണ് ,ഇങ്ങനെ ഒരു ഫാമിലി -ല്‍ ജീവിച്ചാല്‍ അവളുടെ ജീവന് ഒരു വിലയും ഇല്ലാതാകും,ആ വീട്ടില്‍ ജീവിച്ചു തുടങ്ങി രണ്ടു മാസം കഴിയുമ്പോള്‍ അവള്‍ ഗ്യാസ് പൊട്ടിത്തെറിച്ചു മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരും ,കാരണം പണത്തിനു ആക്രാന്തം പിടിച്ചവരാണ് ഇത്തരക്കാര്‍.
മധ്യ തിരുവിതാം കൂറിലെ വളരെ സമ്പന്നനായ ബിസിനസ് കാരന്റെ മകന് കല്യാണം ,പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ ചുറ്റുപാടുകള്‍ അനേഷിക്കാന്‍ പോയി,വളരെ സമ്പന്നര്‍,പത്തു തലമുറക്ക് ജീവിക്കാനുള്ള സ്വത്തുക്കള്‍ ,പെണ്ണിന്റെ അച്ഛന്‍ ഹാപ്പി ,വളരെ നന്നായി പെണ്ണിനെ കെട്ടിച്ചു വിട്ടു,രണ്ടു മാസം സുഘകരമായ ദാമ്പത്യം ,മൂന്നാം മാസം പെണ്ണ് ഗര്‍ഭിണി ,അപ്പോഴാണ് പയ്യന്റെയും,കുടുംബകാരുടെയും തനി നിറം പുറത്തു വരുന്നത് ,നിന്റെ വീട്ടില്‍ ചോതിച്ചു കുറെ കാശ് കൂടി കൊണ്ടുവാ എന്നു പയ്യന്‍ ,ഉള്ളതെല്ലാം തന്നാണ് കെട്ടിച്ചത് എന്നു പെണ്ണ് ,പയ്യന്റെ വീട്ടുകാരെ ഭീഷണി പിറകെ ,കല്യാണം കഴിച്ചതിന്റെ സമ്മാനം വയറ്റില്‍ ഉള്ളപ്പോള്‍ അവള്‍ ക്ക് വേറെ നിവര്‍ത്തി ഒന്നും ഇല്ലല്ലോ അപ്പോള്‍ കൂടുതല്‍ കാശ് കൊണ്ട് വരും എന്നു പയ്യന്‍ വീട്ടുകാര്‍ കരുതി ,പക്ഷെ പെണ്ണ് കുടുംബത്തിലേക്ക് തിരികെ പോന്നു ,ചെറുക്കന്റെ വീട്ടില്‍ ഒന്ന് കൂടി അനേഷിക്കാന്‍ പോയ ബന്ധുക്കള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്,ചെറുക്കനും,കുടുംബവും കുടുംബത്തിലെ മറ്റുള്ളവര്‍ നടത്തുന്ന ബിസിനസ് ന്റെ നടത്തിപ്പുകാര്‍ മാത്രം ,അതിലൊന്നും ഒരു ഉടമസ്ഥത അവകാശവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല ,ഈ മാതാപിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും,ഉള്ളതെല്ലാം കൊടുത്തു മകളെ കെട്ടിച്ചു,ഉള്ളതെല്ലാം ഭര്‍ത്താവും കുടുംബക്കാരും വീതിച്ചു എടുത്തു ,പകരം ഒരു കുഞ്ഞിനേയും കിട്ടി ,ഇപ്പോള്‍ വിവാഹമോചനത്തിന് കേസ് കൊടുക്കാന്‍ പോകുന്നു ....................
ആ കുട്ടിയുടെ ജീവിതം പോയില്ലേ ,അതിന്റെ മനസ് എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും ,ഇത് സമൂഹത്തില്‍ വളരെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന കുടുംബത്തിലെ കാര്യമായതിനാല്‍ ഒരിക്കലും പുറത്ത് അറിയില്ല .സ്രീധനം എന്ന കാട്ടാള നിയമത്തിനു മുന്നില്‍ ആ കുട്ടിയുടെ ജീവിതം ആണ് ഹോമിക്കേണ്ടി വന്നത് .
മറ്റുള്ളവര്‍ മക്കള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ എന്‍റെ മകള്‍ക്ക് കൊടുക്കും എന്ന വാശിയില്‍ എല്ലാം കൊടുത്തു പെണ്‍കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ ,വിദേശത്തുള്ള ഡോക്ടര്‍ നെയോ എഞ്ചിനീയര്‍ യോ വിലക്ക് വാങ്ങുപോള്‍ ഓര്മ്മിക്കുക ,വീണ്ടും വീണ്ടും അവര്‍ നിങ്ങള്ക്ക് നേരെ കൈ നീട്ടി കൊണ്ടിരിക്കും ,അപ്പോഴെല്ലാം നിങ്ങള്‍ അവര്‍ക്ക് കാശ് കൊടുത്തു കൊണ്ടേ ഇരിക്കണം .
വളരെ പ്രശസ്ത യായ ചലച്ചിത്ര താരം സ്രീധനതിന്റെ പേരില്‍ മൂന്നു മാസത്തെ ദാമ്പത്യം മതിയാക്കി വന്ന വാര്‍ത്ത ഈ അടുത്ത കാലത്താണ് ഉണ്ടായതു .(സത്യം അതാണോ എന്നു അറിയില്ല)
എത്ര കേട്ടാലും ,കണ്ടാലും ഒരു അച്ഛനും അമ്മയും പഠിക്കില്ല ,ഇതിനെതിരെ പെണ്‍കുട്ടികള്‍ തന്നെ മുന്‍കൈ എടുക്കണം , സ്രീധനം ചോതിക്കുന്നവനെ വേണ്ട എന്നു പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം,അച്ഛനും അമ്മയ്ക്കും ഉള്ളതൊക്കെ മക്കള്‍ക്ക് ആണല്ലോ ,അവര്‍ക്ക് ജീവിക്കാനുള്ളത് എന്നായാലും കൊടുക്കുക,അല്ലാതെ സ്രീധനം എന്ന പേരില്‍ ഒന്നും കൊടുക്കാതിരിക്കുക ,കല്യാണത്തിന് മുന്നേ വീടും വസ്തുക്കളും, പയ്യന്റെ പേരില്‍ കൂടി എഴുതുന്ന ഏര്‍പ്പാട് ഉണ്ട് ,അങ്ങനെ എഴുതി വച്ചതിന്റെ പേരില്‍ ഇപ്പോഴും നരഗ തുല്യമായ ജീവിതത്തില്‍ നിന്നും രക്ഷപെടുവാന്‍ ആകാതെ പല സ്ത്രീകളും ജീവിക്കുന്നു .ഇതിനൊക്കെ ഒരു അറുതി വരണ്ടേ,
പെണ്ണുങ്ങള്‍ തന്നെ തുനിഞ്ഞു ഇറങ്ങിയാല്‍ മാത്രമേ എന്തെങ്കിലും നടക്കു ....ലക്ഷങ്ങള്‍ ചെലവാക്കി വനിതാ കമ്മിഷന്‍ ,സ്രീധനതിനു എതിരെ ഉള്ള പരസ്യം മാധ്യമങ്ങളില്‍ കൂടി കാണിക്കുന്നുണ്ട് ,പക്ഷെ എന്ത് ഫലം ......................
ചങ്കരന്‍ പിന്നേം തെങ്ങുമ്മേ തന്നെ ......