Tuesday, March 9, 2010

കാവ്

എന്‍റെ വീടിനു അടുത്ത് ഒരു വലിയ കാവ്‌ ഉണ്ടായിരുന്നു ,അതിനെ പണ്ട് ഊളെന്‍ കാവ് എന്നാണ് പറഞ്ഞിരുന്നത്,ഇപ്പോള്‍ ഇലങ്ങത്തും കാവ് എന്ന പേരിലാണ് അറിയപെടുന്നത് ,
പണ്ടൊക്കെ ആ കാവ്‌ കാണുമ്പൊള്‍  തന്നെ പേടിയാകും ,ഉച്ച സമയത്തൊന്നും ആരും അത് വഴി യാത്ര ചെയ്യാറില്ല ,അവിടെ എന്തൊക്കെയോ ദൈവീക ശക്തികള്‍ ഉണ്ടെന്നു പലര്‍ക്കും അനുഭവത്തില്‍ പ്രകടമായിട്ടുണ്ട്,എന്‍റെ അച്ഛന്റെ കുട്ടികാലത്ത്  ഊഞ്ഞാല്‍ കെട്ടാന്‍ വള്ളികള്‍ മുറിക്കാന്‍ ആള്‍ക്കാര്‍ അവിടെ പോകുമായിരുന്നു എന്നു പറയുന്നത് കേട്ടിട്ടുണ്ട്, ആ കാവില്‍ നിന്നും പണ്ട് ആരോ മരം മുറിച്ചു കടത്താന്‍ ശ്രേമിച്ചു ,മുറിച്ചിട്ട മരം എടുക്കാന്‍ പണിക്കാര്‍ വന്നപ്പോള്‍ ആ മരം തറയില്‍ നിന്നും ഉയര്‍ന്നില്ല ,ആ മരത്തിന്റെ തടി ഇപ്പോഴും ആ കാവിനുള്ളില്‍ എവിടെയോ കിടക്കുന്നുണ്ട് എന്നാണ് പറയുന്നത്,വേറൊരാള്‍ ഇതുപോലെ മരം മുറിച്ചു ,പിന്നീടു അയാള്‍ക്ക് തളര്‍വാതം വന്നു ,പിന്നെ മരിക്കും വരെ കട്ടിലില്‍ നിന്നും എഴുനേല്‍ക്കാന്‍ പറ്റിയിട്ടില്ല.
പണ്ട് ഈ കാവ്‌ നിറയെ വള്ളി പടര്പ്പുകളും കൂറ്റന്‍ മരങ്ങളും ആയിരുന്നു ,പലതരം കിളികളുടെ ചിലംബലുകലുകള്‍ എപ്പോഴും കേള്‍ക്കാമായിരുന്നു ,പിന്നെ കുറുക്കന്‍ മാരുടെ താവളം ആയിരുന്നു ,രാത്രി കാലങ്ങളില്‍ ഇവിടെ നിന്നും ഇറങ്ങുന്ന കുറുക്കന്മാര്‍ വീടുകളില്‍ നിന്നും കോഴിയെ മൊഴ്ട്ടിച്ചു ഓടി പോകുമായിരുന്നു ,

ഈ കാവ്‌ ഇരിക്കുന്ന സ്ഥലം എന്‍റെ വലിയമ്മയുടെ ഭാഗത്തില്‍ ഉള്ള ഭൂമി ആയിരുന്നു ,ഒരിക്കല്‍ കുറെ ആള്‍ക്കാര്‍ വന്നു കാവ്‌ വെട്ടി തളിക്കാന്‍ തുടങ്ങി ,ആന്നു അതിനെ ചൊല്ലി  എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി ,അതൊന്നും ഓര്‍മയില്ല,ആന്നു വന്നവര്‍ പറഞ്ഞത്  ഇവിടെ കാലാകാലങ്ങളായി പൂജകള്‍ ഒന്നും ലഭിക്കാതെ കിടക്കുന്ന വിഗ്രഹങ്ങള്‍ ഉണ്ട്,അവര്‍ അവരുടെ കുടുംബ ഷേക്ത്രത്തില്‍ പ്രശനം വെച്ചപ്പോള്‍ ഈ കാവ്‌ തെളിഞ്ഞു വരികയും അവിടെ പോയി പുനര്പ്രതിഷ്ട്ട ചെയ്യണം എന്നു അരുളിപാട് ഉണ്ടാകുകയും ചെയ്തു എന്നുമാണ്  ,ആദ്യമൊക്കെ കാവ്‌ വിട്ട് കൊടുക്കില്ല എന്നു വലിയമ്മ പറഞ്ഞങ്ങിലും,പിന്നെ കാവ്‌ അവര്‍ക്ക് വിട്ട് കൊടുത്തു .അങ്ങനെ അവര്‍ കാവ് വെട്ടി തളിച്ചപ്പോള്‍ ,കാവിന്റെ ഉള്ളില്‍ നിന്നും ദേവി വിഗ്രഹവും,നാഗ പ്രതിഷ്ട്ടകളും,കൊത്തു പണികള്‍  ഉള്ള  കരിങ്കല്‍  തൂണുകളും ഒക്കെ കിട്ടി,പിന്നെ അഞ്ചു തല ഉള്ള സര്‍പ്പത്തെ പലരും അവിടെ ഉള്ള വലിയ മരത്തില്‍ കണ്ടു എന്ന വാര്‍ത്ത‍ കാട്ടു തീ പോലെ പറന്നു ,അങ്ങനെ വളരെ പെട്ടെന്ന് കാവ് പ്രശസ്തമായി ,എല്ലാ ഞായറാഴ്ചയും അവിടെ തുള്ളല്‍ ഉണ്ടായിരുന്നു,തുള്ളുന്ന ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഭാവിയും,ഭൂതവും ഒക്കെ പറയുമായിരുന്നു,തുള്ളലിന്റെ അവസാനം,തുള്ളുന്ന ആളു  തിളയ്ക്കുന്ന പായസം ശരീരത്തില്‍ കൂടി എടുത്തു ഒഴിക്കും ,എല്ലാരും ശ്വാസം അടക്കി പിടിചു അത് കാണും ,ഞാനും എല്ലാ ഞായറാഴ്ചയും കാവില്‍ പോയിരുന്നു,കാവിനകത്തു കയറി കഴിഞ്ഞാല്‍ ശരീരത്തില്‍ കൂടി ഒരു തണുപ്പ് അരിച്ചു കയറാന്‍ തുടങ്ങും ,സൂര്യന്റെ വെട്ടം  വളരെ കുറച്ചു മാത്രമേ കാവിനുള്ളില്‍ എത്തി യിരുന്നുല്ല് ,
തൊഴുതു കഴിയുന്നത്‌ വരെ എല്ലാ മരത്തിന്റെ ശിഖരത്തിലും ഞാന്‍ നോക്കിയിരുന്നു,അഞ്ചു തലയുള്ള സര്‍പ്പത്തെ കാണാന്‍,പക്ഷെ ഇത് വരെ കണ്ടിട്ടില്ല ,കാവിന്റെ ഉള്ളില്‍ ഒരു മരച്ചുവട്ടില്‍ അവിടെ നിന്നും കിട്ടിയ ഒരു വിഗ്രഹം വെച്ചിട്ടുണ്ട്,ഒരു ദേവിയുടെ കൊച്ചു വിഗ്രഹം,ദേവിയുടെ പ്രതിഷ്ട്ടക്ക് താഴെ ആയി കുറെ പടികള്‍ ..,എനിക്ക് ആ വിഗ്രഹം കാണുന്നത് വലിയ ഇഷ്ട്ടമുള്ള കാര്യമാണ് .കാവിന്റെ ഉള്ളില്‍ എവിടെയോ  ഒരു കിണര്‍ ഉണ്ടെന്നു ,അങ്ങോട്ട്‌ ആര്‍ക്കും പോകാന്‍ കഴിയുന്നില്ല എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു ,എന്തായാലും ആ കാവില്‍ ഒരു ശക്തി ഉണ്ട് എന്നത് സത്യം തന്നെ ,കാവിനടുത്ത്‌ താമസിക്കുന്ന മുസ്ലിം കുടുംബം മാസം തോറും എണ്ണയും,തിരിയും വാങ്ങി കാവിലെക് നല്‍കാറുണ്ടായിരുന്നു ,ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒത്തിരി  കഴിഞ്ഞു  ഞാന്‍ കാവില്‍ പോയിട്ട് ,കുറെ നാള് മുന്നേ പോയപ്പോള്‍ കാവ് ആകെ മാറി പോയി ,ദേവി പ്രതിഷ്ട്ടയും ,അമ്പലവും ഒക്കെ ആയി ,

ഞാന്‍ ഇത് എന്തിനാണ് എഴുതിയത് എന്നു ചോതിച്ചാല്‍ ,കഴിഞ്ഞ ദിവസം എനിക്ക് വന്ന മെയില്‍-ല്‍ അഞ്ചു തലയുള്ള സര്‍പ്പത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു ,അത് കണ്ടപ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മിച്ചു ...


















2 comments:

  1. Dear Shreekkutty,

    This image is a fake image, i got this same email also.. this email is hoax mail... bcs the first image is created in photoshop.. and the second one is a man made idol how ever fell in a local canal.. or planned to make like this...

    Actually the 'Kavu System has a power' but dont beleive such stupid emails...

    If you interested let us communicate good matters about this...

    kind regards
    Santhosh Nair
    artistsanthosh@gmail.com
    9447036991

    ReplyDelete
  2. Yes
    This one appears to be fake
    :-)

    Sunil Upasana

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP