Wednesday, February 3, 2010

ഉത്സവകാലം

വീണ്ടും ഒരു ഉത്സവകാലം കൂടി,
ഓര്‍മ്മകളുടെ വര്‍ണ്ണ വസന്തത്തില്‍ വീണ്ടും തളിരുകള്‍ വിരിയുന്നു ,
ഉത്സവം എനിക്കെന്നും പ്രിയപെട്ടതായിരുന്നു.
ഞാന്‍ എന്‍റെ വീടിനെ ഇഷ്ട്ടപെട്ടിരുന്നില്ല എങ്കിലും,ആ നാടിനെയും,നാട്ടുകാരെയും എനിക്കൊരുപാട് ഇഷ്ട്ടമായിരുന്നു .
ആ നാട്ടില്‍ വളരെ പ്രശസ്തമായ  ഒരു ദേവി ഷേക്ത്രം ഉണ്ടായിരുന്നു .
എന്നും  വെള്പ്പിനും,വൈകുന്നേരവും  അവിടുത്തെ മൈക്ക് സെറ്റില്‍ നിന്നും കേള്‍ക്കുന്ന ദാസേട്ടന്റെ ഭക്തി ഗാനങ്ങളെ ഞാന്‍ ഒരു പാട് ഇഷ്ട്ടപെട്ടിരുന്നു ,രാധ താന്‍ പ്രേമത്തോടാണോ കൃഷ്ണാ,ഞാന്‍ പാടും ഗീതത്തോടാണോ ,പറയു നിനക്കേറ്റം ഇഷ്ട്ടം ...........ആ പാട്ടൊക്കെ കേട്ടു തുടങ്ങിയത് ,ആ അമ്പലത്തിലെ മൈക്ക് സെറ്റില്‍ നിന്നാണ് .
എല്ലാ ആണ്ടിലും അവിടെ ഉത്സവം നടത്തി വന്നിരുന്നു, പത്തു ദിവസം നീളുന്ന ഉത്സവത്തിന്റെ അവസാന ദിവസം "തൂക്കം "  നേര്ച്ച നടത്തിയിരുന്നു ,അന്നത്തെ ദിവസം കിലോമെറെരെ-കള്‍ താണ്ടി ആള്‍ക്കാര്‍ അവിട തൂക്കം കാണാന്‍  വരുമായിരുന്നു .
പത്തു ദിവസം നീളുന്ന ഉത്സവത്തിന്റെ  തുടക്കം മുതല്‍ എല്ലാ ദിവസവും രാത്രി കലാപരിപാടികള്‍ നടത്തിയിരുന്നു .നാടകം ,ബാലെ ,ഗാനമേള,മാജിക്ക്  അങ്ങനെ ഒരുപാട് കലാപരിപാടികള്‍ ....

പണ്ട് ഞാന്‍ മുതുകാടിന്റെ ഭയങ്കര ആരാധിക ആയിരുന്നു ,ഒരിക്കല്‍ അമ്പലത്തില്‍ അദ്ദേഹത്തിന്റെ മാജിക് ഉണ്ടായിരുന്നു,അന്ന് കയ്യും ,കാലും  ചങ്ങല  ഇട്ടു പൂട്ടി പെട്ടിയില്‍ അടച്ച മുതുകാട് ,കുറെ സമയത്തിന് ശേക്ഷം കാണികളുടെ ഇടയില്‍  നിന്നും സ്വതന്ത്രനായി ഇറങ്ങി വന്നു,അന്ന് ഞാന്‍ കരുതി ,ഒരുപാടു ശക്തിയും,കഴിവും ഉള്ള ആളാണ് മുതുകാട് എന്നു,പക്ഷെ ഇപ്പോള്‍ axn -ല്‍ മാജിക്‌ ന്റെ കള്ളത്തരങ്ങള്‍ നമുക്ക് മനസിലാക്കി തരുന്ന പരിപാടി  കണ്ട ശേക്ഷം മാജിക്‌ -എന്നാല്‍ മായാജാലം മാത്രമാണെന്ന് മനസിലാക്കി .

തിരികെ ഉത്സവത്തിലേക്ക് വരാം
അന്നൊക്കെ ഉത്സവപറമ്പില്‍ പോയിരുന്നു  കലാപരിപാടികള്‍ കാണാന്‍ ഞങ്ങള്‍ക്ക് വലിയ ഇഷ്ട്ടമായിരുന്നു, അന്ന് അച്ഛന് വീടിനു അടുത്തുള്ള സ്റ്റേഷന്‍ -ല്‍ ആയിരുന്നു ഡ്യൂട്ടി , അച്ഛന് നൈറ്റ്‌ ഡ്യൂട്ടി ഇല്ലാത്ത സമയം മാത്രമേ ഞങ്ങളെ പരിപാടികള്‍ കാണുവാന്‍ വിട്ടിരുന്നുള്ളൂ.എന്നാല്‍ ചില ദിവസങ്ങളില്‍ അച്ഛന്  ഉത്സവപറമ്പില്‍ ഡ്യൂട്ടി ഉണ്ടായിരിക്കും ,മിക്കവാറും അന്നായിരിക്കും ഏറ്റവും നല്ല പരിപാടി ഉണ്ടാകുക ,അച്ഛന്‍ വീട്ടില്‍ ഇല്ലാത്തത് കൊണ്ട് അന്ന് പരിപാടി കാണാന്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല,എന്നാലും അമ്മയെ സോപ്പിട്ടു വീടിനടുത്തുള്ള ആരുടെയെങ്കിലും കൂടെ ഞാനും ,അനുജത്തിയും ഉത്സവ പറമ്പില്‍ പോയിരുന്നു, തലയില്‍ കൂടി തോര്‍ത്ത്‌ ഇട്ടു മൂടി  അച്ഛന്‍ കാണാതെ ഏതെങ്കിലും കോണില്‍ ചെന്നിരിക്കും,പരിപാടി തീര്‍ന്നാല്‍ മരണ വെപ്രാളത്തോടെ തിരികെ ഓടും ,അച്ഛന്‍ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു  സ്റ്റേഷന്‍-ല്‍ പോയി യുണിഫോം  ഒക്കെ മാറ്റി  വീട്ടില്‍ എത്തുന്നതിനു  മുന്നേ  ഞങ്ങള്‍ വീട്ടില്‍ എത്തി  കതകു  അടച്ചു കിടക്കും ,ഞങ്ങള്‍ എത്തി പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ അച്ഛനും വീട്ടിലെത്തും ,അമ്മ ഉറക്ക ചടവോടെ  കതകു തുറന്നു കൊടുക്കുമ്പോള്‍ ഞങ്ങള്‍ കള്ളാ ഉറക്കം നടിച്ചു കിടക്കുന്നുണ്ടാകും ,അങ്ങനെ എല്ലാ വര്‍ഷവും  അച്ഛനെ പറ്റിച്ചു ഞങ്ങള്‍ ഉത്സവം കണ്ടിരുന്നു .

ഈ ഉത്സവം നടക്കുന്ന അമ്പലത്തിലേക്ക് പോകണമെങ്കില്‍ വീട്ടില്‍ നിന്നും ഒരു ഒന്നര കിലോമീറ്റര്‍ എങ്കിലും പോകണമായിരുന്നു ,ഈ ഒന്നര കിലോമീറ്റര്‍ റോഡ്‌ ഇല്ലാത്ത സ്ഥലമാണ്‌ ,വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ കൈതമുളുകള്‍ ഇടതോര്ര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന തോടു വരമ്പാണ്‌ ,തോടിന്റെ ദിശ മാറുന്ന സ്ഥലം വരുമ്പോള്‍ രണ്ടു വശവും  ഇടതൂര്‍ന്നു വളര്‍ന്നു നില്ലുന്ന മരിച്ചീനി ചെടികള്‍ ,അതിനു നടുവിലായി ഒറ്റയടി പാത,സമീപത്തെങ്ങും വീടുകള്‍ ഒന്നും ഇല്ല,ആ ഒറ്റയടി പാത തീരുന്നിടം നിറയെ വാഴകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു ,വീണ്ടും അവിടെ നിന്നും ഒരു കുന്നിന്റെ നടുവിലൂടെ പണ്ടെങ്ങോ ആരോ ഉണ്ടാക്കിയ മറ്റൊരു ഒറ്റയടി പാത ,അതിന്റെ രണ്ടു വശങ്ങളും നിറയെ കാട് പിടിച്ചു,കരിയിലയും നിറഞ്ഞു കിടക്കുന്നു,ആ പാത അവസാനിക്കുന്നിടം ഒരു ചെറിയ തോടാണ്,ആ തോട് ഇറങ്ങി വീണ്ടും ആ തോടിന്റെ കരയില്‍ കൂടി മുന്നോട് ,ഒരു  വശം തോടും,കാടും ,മറ്റേ  വശം തെങ്ങിന്‍ തോപ്പ് ,മുന്നോട്ടു നടക്കും തോറും വീണ്ടും കൈതകാടുകള്‍,മരിച്ചീനി തോട്ടങ്ങള്‍ ,വീണ്ടും ഒറ്റയടി പാതകള്‍  ആ ഒറ്റയടി പാത അവസാനിക്കുന്നിടം വീണ്ടും ഇടവഴി ,പക്ഷെ അതിന്റെ രണ്ടു വശങ്ങളിലും ആളു താമസം ഉണ്ട് ,വീട്ടില്‍ നിന്നും ഇറങ്ങി ഈ ഇടവഴിയില്‍ എത്തുന്നത്‌ വരെ നിലാവ് അല്ലാതെ ഒരു വെളിച്ചവും ഇല്ല,ഇത്രയും പറഞ്ഞത് എന്തിനെന്നോ ,ഞാനും അനുജത്തിയും മാത്രം ഒരിക്കല്‍ വളരെ സാഹസികമായി ഉത്സവം കാണാന്‍ പോയ കഥ പറയാന്‍ .....
അന്ന് അച്ഛന് നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസമായിരുന്നു (അന്ന് അമ്പലത്തില്‍ അല്ലായിരുന്നു).അന്ന് നല്ല എന്തോ പ്രോഗ്രാം ഉള്ള ദിവസം ആയിരുന്നു,അമ്മ ആദ്യമേ പറഞ്ഞു ഞാന്‍ വരുന്നില്ല ,വല്യമ്മ  പോകുന്നെങ്കില്‍ കൂടെ പൊക്കോ ,ഞങ്ങള്‍ വല്യമ്മ യോട് ചോതിച്ചപ്പോള്‍ അന്ന് പരിപാടി കാണാന്‍ വരുന്നില്ല എന്ന മറുപടിയാണ്‌ കിട്ടിയത് ,ഞങ്ങള്‍ക്ക് അകെ വിഷമമാമായി ,എങ്കിലും ഞങ്ങള്‍ സന്ധ്യക്ക്‌ മുന്‍പ് ചൂട്ടു ഒക്കെ കെട്ടി വെച്ചു,. (ഉത്സവം കാണാന്‍ പോകുന്നവര്‍ ഓല ചൂട്ടു ഒന്നിച്ചു കെട്ടി വെച്ചു ,അതും കത്തിച്ചു വീശി വീശി ആണ് പോകാറ്‌,അന്ന് എല്ലാ വീട്ടിലും ടോര്‍ച് ഒന്നും ഇല്ല )
രാത്രി പത്തര ആയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ,വല്യമ്മ യെയും വിളിച്ചു കൊണ്ട് ഉത്സവത്തിന്‌ പോകും എന്നു അമ്മയെ വിശ്വസിപ്പിച്ചു ,ഉത്സവം കാണുവാന്‍ പോകുന്ന അരുടെയെക്ന്കിലും കൂടെ പോകാമെന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍ ,പക്ഷെ അന്ന് പരിചയക്കാരെ ആരെയും കണ്ടില്ല ,സമയം പതിനൊന്നായി ,അമ്പലത്തില്‍ പരിപാടി തുടങ്ങി എന്ന അനൌന്‍സ്മെന്റ്  കേട്ടു തുടങ്ങി,പിന്നെ ഒന്നും നോക്കിയില്ല തയ്യാറാക്കി വെച്ചിരുന്ന ചൂട്ടില്‍ തീയും കൊളുത്തി ഞാനും അനുജത്തിയും കൂടി ഒറ്റ നടത്തം ,പിറകില്‍ നിന്നും ആറു വിളിച്ചാലും തിരിഞ്ഞു നോക്കരുതെന്ന് രണ്ടാളും കൂടി തീരുമാനിച്ചു ,കുറച്ചു നടക്കുമ്പോള്‍ പിറകില്‍ കൂടി ആരോ നടക്കുന്ന ശബ്തം ,എങ്കിലും ദൈവത്തിനെ വിളിച്ചു സ്പീഡില്‍ ആ കുറ്റാ കുറ്റിരുട്ടില്‍ ചൂട്ടും വീശി നടന്നു,ഒന്നും സംഭവിക്കാതെ  അമ്പലത്തില്‍ എത്തി ,പിന്നെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്  അന്ന് ഞങ്ങളെ വീട്ടില്‍ നിന്നും അമ്പലം വരെ കൊണ്ട് പോയത് ദേവി ആയിരുന്നു എന്നു ,ദേവി യുടെ നടയിലെ പരിപാടി കാണാനുള്ള രണ്ടു ചെറിയ കുട്ടികളുടെ ആഗ്രഹത്തെ ദേവി നടത്തിതരിക ആയിരുന്നു .
എന്തായാലും പരിപാടി  തീര്‍ന്നപ്പോള്‍ തിരികെ വരാനായി ബുദ്ടിമുട്ടൊന്നും ഉണ്ടായില്ല,ഞങ്ങളുടെ വീട് കഴിഞ്ഞു പോകേണ്ട  ഒരുപാടു ആള്‍ക്കാര്‍ കൂട്ട് ഉണ്ടായിരുന്നു .

ഉത്സവം അവസാനിക്കുന്ന ദിവസം ആ നാട്ടിലെ എല്ലാ വീടുകളിലും സദ്യയാണ്,ഉച്ചകഴിഞ്ഞ് മൂന്നു മണി ആകുംപോലെക്കും അമ്പലത്തില്‍ തൂക്കം തുടങ്ങും ,*ഇപ്പോള്‍ തൂങ്ങുന്ന തൂക്കം പിള്ള കെട്ടി തൂക്കം ആണ് * എന്നൊക്കെ ഉള്ള അനോന്‍സ്മെന്റ്റ്  കേള്‍ക്കുമ്പോള്‍ വെപ്രാളം തുടങ്ങും,പിന്നെ കുളിച്ചു ,ഏറ്റവും നല്ല ഉടുപ്പിട്ട് ,ഞങ്ങള്‍ നാല് മക്കളും അമ്മയും കൂടി അമ്പലത്തിലേക്ക് പോകും ,അച്ഛന്‍ പിന്നീട് അമ്പലത്തിലേക്ക് വരും ,തൂക്കം കാണുക എന്ന ലക്ഷ്യത്തിനും അപ്പുറം  വേറെ പല ലക്ഷ്യങ്ങളും  മനസ്സില്‍ വെച്ചിട്ടാണ് ഞങ്ങള്‍ അന്നത്തെ ദിവസം അമ്പലത്തിലേക്ക് പോകുന്നത് ,ഞങ്ങള്‍ പോകുന്ന വഴി തൂക്കം കണ്ടു തിരികെ വരുന്നവരെ കാണാം,വലിയ കറുത്ത കരിമ്പും കയ്യില്‍ പിടിച്ചു ,നിറയെ ബലൂണ്‍ കളുമായി  ആള്‍ക്കാര്‍ പോകുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗി ആണ് ,
ഞങ്ങള്‍ പറമ്പില്‍ എത്തിയാലുടന്‍ വാങ്ങേണ്ട ബലൂണിന്റെ നിറങ്ങള്‍ നോക്കി വെക്കും ,എല്ലാ വര്‍ഷവും അപ്പുപ്പ അമ്മുമ്മ ബലൂണ്‍ ആണ്  വാങ്ങി തരുന്നത് ,അത്  ഊതി വീര്‍പ്പിച്ചാല്‍ "അപ്പുപ്പ അമ്മുമ്മ "എന്ന ശബ്തം കേള്‍ക്കാം ,ചിലപ്പോള്‍ മത്തങ്ങാ ബലൂണും വ്വാങ്ങി തരും ,പിന്നെ മരിച്ചീനി മുറുക്ക് ,കൊഴുന്നു,കരിമ്പ് ,ഈന്തപഴം ,പിന്നെ ഓരോ ഐസ്ക്രീം ,ഇത്രയും കിട്ടികഴിഞ്ഞാല്‍ തൂക്കം കണ്ടെന്നു വരുത്തി പിന്നെ വീട്ടിലേക്കു പോകും ,വീട്ടില്‍ ചെന്നാല്‍ പിന്നെ കരിമ്പിനോട് ഗുസ്തി പിടിക്കാന്‍ തുടങ്ങും,കരിമ്പ് ചവച്ചു തുപ്പി തുപ്പി വായ്‌  വേദനിക്കും,ഈന്തപഴവും മുറുക്കും അപ്പോഴൊന്നും കിട്ടില്ല,അച്ഛന്‍  വന്നു ഞങ്ങള്‍ നാല് മക്കള്‍ക്കും ഉള്ളത് തുല്യമായി പകുത്തു ഓരോ  കടലാസ് കഷണങ്ങളില്‍ ആക്കി  തരും ,അന്ന് ഈന്തപഴം ഇന്നത്തെ പോലെ സുലഭമായി കിട്ടില്ലരുന്നു,വര്ഷം തോറും ഉത്സവത്തിന്‌ മാത്രം കിട്ടുന്ന ആ സാധനം അമൃത് പോലാണ് ഞങ്ങള്‍ കഴിച്ചിരുന്നത്,അന്ന് നല്ല തിളങ്ങുന്ന ഈന്തപഴം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയും, അന്ന് തിളക്കമുള്ള ആ ഈന്തപഴങ്ങള്‍ കാണുമ്പൊള്‍  അറിയത്തില്ലായിരുന്നു ,അതൊക്കെ എണ്ണ ഒഴിച്ച് ചവിട്ടി കുഴച്ചു കൊണ്ട് വരുന്നതാണെന്ന് ,ഇപ്പോഴല്ലേ ഏതൊക്കെ മനസിലാക്കുന്നത്‌ .പിറ്റേ ദിവസം സ്കൂള്‍-ല്‍ പോകുമ്പോള്‍ കൊഴുന്നു തലായി വെച്ചു കൊണ്ട് പോകും ,മയിലിന്റെ പിറകില്‍ മയില്‍ പീലി ഉയര്‍ന്നു ഇരിക്കുന്നത്  പോലെ തലയ്ക്കു പിന്നില്‍ കൊഴുന്നിന്റെ കൊണ്ട ഉയര്‍ന്നു ഇരിക്കും ,അന്നൊന്നും അതൊരു  മോശം ആയി തോന്നിയിട്ടില്ല , ഇന്ന് ആ കാര്യങ്ങള്‍  ഓര്‍മ്മിക്കുമ്പോള്‍  തന്നെ നാണം തോന്നുന്നു .
അതൊക്കെ ഒരു കാലം

3 comments:

  1. അച്ഛന്‍ പോലീസാണല്ലേ.........കിടിലന്‍ എഴുത്ത്.........:)

    തമാശിച്ചതാ.......ഹൃദ്യം....

    ReplyDelete
  2. ശ്രീ വളരെ നല്ല പോസ്റ്റ്‌.

    ReplyDelete
  3. Sree,
    This is quiet nostalgic.
    This can be converted to my experience only by changing some words.
    Only a true villagers like us can share these type of incidents.
    Way of presentation also is good. Keep it up.

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP