Thursday, March 18, 2010

മാനത്തിനു വില പറയുമ്പോള്‍

കോഴിക്കോട്  പെണ്‍കുട്ടികളുടെ മാനത്തെ ,മൊബൈല്‍ ഫോണ്‍ ല്‍ കൂടി പകര്‍ത്തി മോശമാക്കാന്‍ ശ്രെമിച്ച,ഞരമ്പ്‌ രോഗിയെ സംരക്ഷിക്കാന്‍ ശ്രെമിക്കുന്നപോലീസ് ന്റെ പിടിപ്പു കേടിനു സര്‍ക്കാര്‍ എന്ത് നടപടി ആണ് എടുത്തത്‌,വെറും ഒരു സസ്പെന്‍ഷന്‍ ,
"എന്ത് സസ്പെന്‍ഷന്‍ ,"സര്‍ക്കാര്‍ ശമ്പളം പറ്റി   വീട്ടില്‍ ഇരുന്നു തീറ്റയും  ,കുടിയും ,അങ്ങനെ ഇരുന്നു തിന്നു ചീര്‍ക്കുംപോള്‍ ആ സസ്പെന്‍ഷന്‍ പിന്‍‌വലിക്കുന്നു,വീണ്ടും സര്‍ക്കാര്‍ ചെലവില്‍ അഴിഞ്ഞാടാന്‍ അവസരം.ഇവരെ ഒക്കെ സര്‍വീസ്-ല്‍ നിന്നും ഡിസ്മിസ്‌  ചെയ്യുകയാണ് വേണ്ടത് .
കേരള പോലീസ് ന്റെ പുലിയെ എലി ആക്കുന്ന വിദ്യ  നമുക്കൊക്കെ നന്നായി അറിയാം,വിദ്യാഭ്യാസം ഉള്ള ആ പെണ്‍കുട്ടി ആ കാര്യം നന്നയി മനസിലാക്കിയിട്ടാണ് ആ ഫോണ്‍ ഉയര്‍ന്ന ഉധ്യോഗസ്തരുടെ കയ്യിലെ കൊടുക്ക്‌ എന്നു വാശി പിടിച്ചത് ,അതിനു ,ഒരു പോലീസ് ഉധ്യോഗസ്ഥന്‍ ചെയ്തത് ,തന്റെ കയ്യിലിരുന്ന ഫോണ്‍ നെ മേശ പുറത്തേക്കു എറിഞ്ഞു കൊടുക്കുകയും,നിന്റെ കയ്യില്‍ ഇരിക്കുന്നതില്‍ കൂടുതല്‍ ഫോട്ടോകള്‍   ഇതിലുണ്ട്,ഇത് കണ്ടു രസിക്കടി എന്നു പറയുകയും ചെയ്തു ,എന്ത് കഷ്ട്ടമാണ്  ,നിയമം പാലിക്കപെടെണ്ടാതല്ലേ?
ആ ഓഫീസര്‍-ക്ക് വെറുമൊരു സസ്പെന്‍ഷന്‍ ,സ്വന്തം വീട്ടിലെ പെണ്ണിനാണ് ഈ അനുഭവം എങ്കില്‍ അയാള്‍ ഇത് പോലെ വില പേശുമോ?
എന്തിനും ഏതിനും കൊടി പിടിച്ചു സിന്ധബാദ് വിളിക്കുന്ന രാഷ്രീയ ചൂതാട്ടക്കാര്‍ എല്ലാം എവിടെ പോയി ?
   പൊതു ജനത്തിനെ ഒരിക്കല്‍ കൂടി കഴുതകള്‍ ആക്കാന്‍ ഇവിടെ കൊടി പിടുത്തം ഒറ്റ ദിവസം മാത്രം.
എങ്ങനെ കൊടി പിടിക്കും എല്ലാരും വമ്പന്‍ മാരുടെ പറ്റുകാര്‍ ആണല്ലോ ?
കേരള വനിതാ കമ്മിഷനിലും ,മനുഷ്യ അവകാശ കമ്മിഷനിലും കുറച്ചു വിശ്വാസം ഉണ്ട് ,രാഹുലിനും അനുജത്തിക്കും നീതി ലഭിക്കും എന്നും,തിന്മയുടെ കാവല്‍ ഭടന്മാര്‍ ക്ക്  തക്ക ശിക്ഷ കിട്ടും എന്നു പ്രതീക്ഷിക്കുന്നു ,പ്രതീക്ഷ മാത്രം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സ്ത്രീകളുടെ മാനം രണ്ടും മൂന്നും മിനുട്ട് ഉള്ള ബിറ്റുകള്‍ ആയി മാറുമ്പോള്‍ ,ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആരെ എങ്ങനെ വിശ്വസിക്കും,
പെണ്ണായി പിറന്നത്‌ കൊണ്ട് സര്‍വ്വതും സഹിക്കണം എന്നില്ലല്ലോ ,എന്നും പെണ്ണിന് നീതി കിട്ടുന്ന ഒരു കാലം....................................അങ്ങനെ ഒന്ന് ഉണ്ടാകുമോ? 

കേരളം ഒരു ഭ്രാന്താലയം എന്നു സ്വാമി വിവേകാനന്ദന്‍ പണ്ട് പറഞ്ഞത് വളരെ ശെരിയാണ്‌ ,അരച്ചകത്വതിന്റെയും,തെറ്റുകളുടെയും,വര്‍ഗീയത യുടെയും നാടായി കേരളം മാറി കൊണ്ടിരിക്കുന്നു . 
വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം അധപതനതിന്റെ  പടും കുഴിയിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്നു......
ഇനി വരുന്ന തലമുറക്കെങ്കിലും ,കേരളത്തെ കൈ പിടിച്ചു ഉയര്‍ത്താന്‍ കഴിയട്ടെ......................

തമ്മില്‍ ഭേദം തൊമ്മന്‍ -------------------തമിഴ്‌നാട്ടില്‍ കേരളത്തില്‍ ഉള്ളതിന്റെ പകുതി പ്രശനം പോലും ഇല്ല .... 




1 comment:

  1. പ്രിയപ്പെട്ട ശ്രീകുട്ടി നിന്‍റെ വാക്കുകള്‍,നിന്നെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എല്ലാം നന്നായിയിരിക്കുന്നു.ഒരു എഴുത്തുകാരിയുടെ പ്രഫഷണല്‍ പരിവേഷം നിന്‍റെ വരികളില്‍ അന്തര്‍ലീനമായിരിക്കുന്നു.
    എന്നാലും കോഴിക്കോട്ടെ മൊബൈല്‍ ക്യാമറ സംഭവത്തോടുള്ള നിന്‍റെ കാഴ്ചപ്പാട് തികച്ചും ബാലിശമായിപ്പോയില്ലേ....? ഇങ്ങനെ ഒരു സംഭവം നടന്നത് തികച്ചും ഒരു നിര്‍ഭാഗ്യകരം തന്നെ,പക്ഷെ ഇതില്‍ ആ ഹോട്ടല്‍ ഉടമക്കോ പോലീസുകാര്‍ക്കോ യാതൊരു ബന്ധവും ഇല്ല.ഇത്തരം പ്രവതികള്‍ ചെയ്തത് ആ ഹോട്ടലിലെ ഒരു സാധാ തൊഴിലാളിയാണ് ഒരു പക്ഷെ കേവലം തമാശക്കോ അഥവാ മറ്റുള്ളവരെ കാണിച്ചു കേമന്‍ ആകുവാനോ വേണ്ടിയാണ് അവന്‍ ഇങ്ങനെ ചെയ്തത്,അതിനു അവനു മാതൃകാ പരമായി അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം.
    ഇനി പോലീസുകാരുടെ കാര്യം, ഇത്തരത്തില്‍ വാദികള്‍ പറയുമ്പോലെ ഒരു അന്ഷ്ട്ട സംഭവം ഒന്നും അതിനു ശേഷം അവിടെ നടന്നിട്ടുണ്ടാവുകയില്ല.പരാതിക്കരായി സ്റ്റേഷനില്‍ ചെന്നവര്‍ അവരുടെ അപ്പോഴത്തെ വികാരത്തില്‍ പോലീസുകാരോട് പൊട്ടിതെറിച്ചിട്ടുണ്ടാവാം ,അപ്പോള്‍ അവരും അത്തരത്തില്‍ പ്രതികരിച്ചു കാണും .അല്ലാതെ പോലിസിനെ സ്വാധീനിക്കാനുള്ള സാമ്പത്തീകമോ,രാഷ്ട്രീയ പിടിപാടോ ഒന്നും തന്നെ പ്രതിക്ക് ഇല്ല .അപ്പോള്‍ കുറെയൊക്കെ പരാതിക്കാര്‍ക്കൊപ്പം മാധ്യമങ്ങള്‍ പെരുപ്പിച്ചതല്ലേ ....?

    അനു

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP