ഒരു പ്രണയ ദിനം കൂടി കടന്നു പോയി,വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രണയദിനം എനിക്ക് സമ്മാനിച്ച വേതനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക്,,,,,,,,,,,,,,,,,,,,,,,,,,,
ഡിഗ്രി കഴിഞ്ഞിട്ട് ഞാന്‍ വനിതാ ഐ ടി ഐ -ല്‍ പഠിക്കുവാന്‍ പോയി,ഒരു ബാച്ച്-ല്‍ ഞങ്ങള്‍ പതിനെട്ടു കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്,കുറച്ചു കുട്ടികള്‍ മാത്രം ഉള്ളത് കൊണ്ട് ഞങ്ങള്‍ എല്ലാവരും നല്ല ആത്മബന്ധം ഉള്ളവരായി തീര്‍ന്നു ,എങ്കിലും എനിക്കെന്നും പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉണ്ടായിരുന്നു ,ആദ്യം ഒന്നും അവള്‍ എന്‍റെ സുഹൃത്ത് അല്ലായിരുന്നു,പിന്നെ പിന്നെ ഞങ്ങള്‍ പിരിയുവാന്‍ വയ്യാത്ത സൌഹൃതത്തിനു ഉടമകളായി ,അവളുമായി എന്തോ മുന്‍ജന്മ ബന്ധം ഉണ്ടായിരുന്നതായി എനിക്ക് പലപ്പോളും തോന്നാറുണ്ട്,പണ്ടൊക്കെ അവള്‍ വേറെ ആരോടും കൂട്ട് കൂടുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല,അവള്‍ക്കും അങ്ങനെ തന്നെ ബസ്-ല്‍ കയറുമ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ മാത്രം ഒരു സീറ്റില്‍ ഇരിക്കാന്‍ ശ്രേമിക്കും ,,ആതെ ബസ്-ല്‍ പോകേണ്ട വേറെ കൂട്ടുകാരികള്‍ ഉണ്ടങ്കില്‍ ഞങ്ങള്‍ രണ്ടാളും അവര്‍ കാണാതെ വേറെ ഏതെങ്കിലും ബസ്-ല്‍ പോയി കയറും ,അന്നൊക്കെ എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ അവളെ പിച്ചി എടുക്കുമായിരുന്നു ,പാവം ഒന്നും പറയാതെ ഇരുന്നു കരയും,ഒരു ചെറിയ വേതന പോലും അവള്‍ സഹിക്കില്ല,ഒരു മുള്ള് കൊണ്ട് കൈ മുറിഞ്ഞാലും അവള്‍ അതിനെ ആഗോള വാര്‍ത്ത പ്രാധാന്യമുള്ള വിഷയമായി അവതരിപ്പിക്കും,അതിനൊക്കെ ഞാന്‍ അവളെ എപ്പോഴും വഴക്ക് പറയുമായിരുന്നു .........അവള്‍ നന്നായി പഠിക്കുമായിരുന്നു,മണ്ടിയായ എനിക്ക് എല്ലാ പരീക്ഷകളിലും അവള്‍അവളുടെ ഉത്തരകടലാസു തരുമായിരുന്നു ,എനിക്ക് കണ്ടെഴുതാന്‍ ,അവളെനിക്കു ഇന്നും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ,അതിനെക്കാളുപരി എനിക്ക് വേറെ കൂട്ടുകാരികള്‍ ഇല്ല എന്നു parayunnathakaam ശെരി ..
ഞാന്‍ പറയാന്‍ വന്നത്...........പറഞ്ഞില്ല അല്ലെ
അങ്ങനെ ഞങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു പ്രണയദിനം ,വീട്ടില്‍ നിന്നും ഇറങ്ങിയപ്പോലെ വിചാരിച്ചു കൂട്ടുകാരിക്ക് ഒരു പൂവ് കൊണ്ട് കൊടുക്കണം എന്നു ,അപ്പോള്‍ അതാ വഴിയില്‍ ഒരു ബോഗന്‍ വില്ല ചെടി (കടലാസ് പൂവ്) നിറയെ പൂവുമായി മതിലിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നു,പിന്നൊന്നും ചിന്തിച്ചില്ല ഒരു കുല പൂവ് ആക്രാന്തത്തോടെ ഒടിച്ചെടുത്തു,അപ്പോഴാണ് അത് സംഭവിച്ചത് ,ഒരു പറ്റം കടന്നലുകള്‍ എന്‍റെ നേര്‍ക്ക് കൊന്ത്രപല്ലും കാണിച്ചു പറന്നു വരുന്നു ,തക്ക സമയത്ത് മാറി നിന്നത് കൊണ്ട് എല്ലാപേരും കൂടി എന്നെ ആക്രമിച്ചില്ല,എങ്കിലും ഒന്ന് രണ്ടു പേര്‍ എന്നെ വെറുതെ വിട്ടില്ല,എന്‍റെ മുഖത്ത് തന്നെ അതിന്റെ കൊമ്പുകള്‍ കുത്തി ഇറക്കി ,റോഡ് അല്ലെ നിലവിളിക്കാന്‍ പറ്റുമോ/. ഞാന്‍ വേധന കടിച്ചമര്‍ത്തി കിട്ടിയ പൂവും കൊണ്ട് ബുസ്സ്റൊപ്-ലേക്ക് നടന്നു ,ബസ്-ല്‍ കുയറി കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ മുഖം വണ്ണം വെക്കുന്ന പോലെ ഒരു തോന്നല്‍ ,കുറെ കഴിഞ്ഞപ്പോള്‍ മുഖത്ത് അവിടവിടെ ബോള്‍ പോലെ പ്രക്ത്യഷപെടുവാന്‍ തുടങ്ങി ,ക്ലാസ്സ്-ല്‍ ചെന്നപ്പോള്‍ എല്ലാരും മുഖത്ത് നോക്കി ചിരിക്കുന്നു ,എന്‍റെ മുഖമാകെ ചുവന്നു തടിച്ചു,അത് കണ്ടാല്‍ ചിരി വരില്ലേ ,എന്താണ് സംഭവിച്ചത് എന്നു കൂടി പറഞ്ഞപ്പോള്‍ അതൊരു കൂട്ടച്ചിരി ആയി മാറി,പക്ഷെ എനിക്കപ്പോള്‍ കരച്ചില്‍ വന്നു,ഞാന്‍ പൊട്ടികരയാന്‍ തുടങ്ങി ,ടീച്ചര്‍ പേടിച്ചു പോയി,ഉടനെ തന്നെ അടുത്തുള്ള ക്ലിനിക്-ല്‍ കൊണ്ട് പോയി കുത്തിവെപ്പ് ,ട്രിപ്പ് അങ്ങനെ ആ പ്രണയദിനത്തില്‍ ഞാന്‍ ആശുപത്രിയില്‍ ആയി ,ഇന്നും എല്ലാ വര്‍ഷവും പ്രണയദിനത്തില്‍ അവള്‍ക്കു ഞാന്‍ message അയക്കാറുണ്ട് ,ഓര്‍ക്കുന്നുവോ നീ ആ പ്രണയദിനം എന്നു,അവള്‍ക്കു ഇപ്പോഴും ചിരിയാണ്........
പണ്ടേ എനിക്ക് കൊച്ചു കൊച്ചു കവിതകള്‍ എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു,എന്‍റെ ബുക്കുകളില്‍ എവിടെയെങ്കിലും ഞാന്‍ കവിതകള്‍ കുറിച്ച് ഇടാറുണ്ട്,വെറുതെ രിക്കുംപോള്‍ ആരെങ്കിലും ബുക്ക് തന്നിട്ട് പറയും ഒരു കവിത എഴുതി തരുമോ എന്നു,ഞാന്‍ വല്ല പൊട്ടത്തരവും എഴുതി കൊടുക്കും,അങ്ങനെ ഒരിക്കല്‍ എന്‍റെ പ്രിയ കൂട്ടുകാരിക്കും ഒരു കവിത എഴുതി കൊടുക്കേണ്ടതായി വന്നു ,അവള്‍ക്കങ്ങനെ കവിതയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല ,അവളുടെ ബുക്കില്‍ അന്ന് ഞാന്‍ ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുംണര്‍ന്നു നീ എന്നു തുടങ്ങുന്ന കവിതയിലെ "അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും" എന്നു തുടങ്ങുന്ന വരികള്‍ ആണ് എഴുതി കൊടുത്തത് ,അവള്‍ കരുതി അത് എന്‍റെ സ്വന്തം ഭാവന ആണെന്ന്,അര്‍ത്ഥമുള്ള വരികള്‍ വായിച്ചു കൂട്ടുകാരിയുടെ കഴിവില്‍ അഭിമാനിച്ചു അവള്‍ ഇരുന്നു,വേറൊരു പ്രണയ ദിനത്തില്‍ അവളുടെ കൂട്ടുകാരന് (ഇപ്പോള്‍ അവളുടെ ഭര്‍ത്താവ്) നു കൊടുത്ത ആശംസ കാര്‍ഡ്-ല്‍ അവള്‍ ആ വരികള്‍ എഴുതി കൊടുത്തു ,പുള്ളിക്കാരനും അത് വായിച്ചു കൂടുതല്‍ റൊമാന്റിക് ആയി ,അപ്പോളാണ് അവളുടെ ചോദ്യം ?
കവിത കൊള്ളാമോ? ശ്രീ എഴുതിയതാണ് ...........................................
പുള്ളിക്കാരന്‍ ഒന്ന് ഞെട്ടി,അവളെ തുറിച്ചു നോക്കി, എന്താ പറഞ്ഞത് എന്നു അര്‍ത്ഥത്തില്‍ ...
പാവം വീണ്ടും ചോതിക്കുകയാണ് എന്താ കൊള്ളില്ലേ ശ്രീ എഴുതിയതാണ് എന്നു
കവിതകളെ കുറിച്ചും ,കവികളെ കുറിച്ചും വിവരമുള്ള അവളുടെ കൂട്ടുകാരന്‍ samyapanam പാലിച്ചു അവള്‍ക്കു പറഞ്ഞു മനസിലാക്കി koduthu ,ഇങ്ങനെ ആന മണ്ടത്തരം ആരോടും ചെന്ന് പറയരുത്,ഇതു മധുസുധനന്‍ നായര്‍ എഴുതിയ കവിത ആണ് ,അല്ലാതെ ശ്രീ എഴുതിയത് അല്ല ,പാവം അവള്‍ നന്നായി ചമ്മി പോയി,
അത് കഴിഞ്ഞു എന്നെ കണ്ടപ്പോള്‍ അവള്‍ എന്നെ വിളിച്ച വാക്കുകള്‍ ............................ഓര്‍മ്മിക്കാന്‍ വയ്യ
ഇന്നും ഓരോ പ്രണയ ദിനത്തിലും അവളും ഭര്‍ത്താവും കൂടി ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നു ,കൂടെ njanum ..
Tuesday, February 16, 2010
Subscribe to:
Post Comments (Atom)
പ്രണയ ദിനത്തിലെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ അറിയാണ്ട് ചിരിച്ചു പോയി. കവിത എഴുതുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അദ്ദേഹം വിദേശത്ത് ആയിരുന്നു. അത് കൊണ്ടാവും ധൈര്യ പൂര്‍വം അദ്ദേഹം ഒര്കുടില്‍ കവിതകള്‍ എഴുത്തും ആയിരുന്നു. ചിലരുടെ കമന്റുകള്‍ വായിക്കുമ്പോള്‍ ആണ് എനിക്ക് അത്ഭുതം തോന്നാറു. കാരണം ആ കവിതകള്‍ ഒക്കെ പണ്ട് tharangini ഇറക്കിയ special cassettukalil നിന്നുള്ള പാട്ടായിരുന്നു. പ്രണയ ദിനം ഇനിയും വരും. ആശംസകള്‍.
ReplyDeleteപ്രണയ ദിന ഓര്‍മകള്‍ക്ക് ആശംസകള്‍ നേരുന്നു....
ReplyDeleteകൂടുതല്‍ എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
ആശംസകളോടെ അച്ചു അടൂര്‍ .........