Sunday, February 21, 2010

വായന

പണ്ട് ഞാന്‍ ഒരുപാട് വായിക്കുന്ന സ്വഭാവം ഉള്ള ആളായിരുന്നു,പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ഒന്നും വായിക്കാന്‍ കഴിയാറില്ല ,പബ്ലിക്‌ ലൈബ്രറി-ലെ പൊടിപിടിച്ച പുസ്തകങ്ങല്‍ക്കിടക്ക് നിന്നും നല്ലതൊന്നു തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ,അത് കൊണ്ട് കയ്യില്‍ കിട്ടുന്നതും എടുത്തു കൊണ്ട് വരും ,
പണ്ട് മുതലേ എല്ലാ ആഴ്ച പതിപ്പുകളും ഞാന്‍ വായിച്ചിരുന്നു ,അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ആഴ്ച പതിപ്പുകളുടെ ആരാധിക ആയി മാറിയിരുന്നു,എല്ലാ ആഴ്ച പതിപ്പുകളും വായിക്കും എന്നു പറയുമ്പോള്‍ എല്ലാരും കളിയാക്കും വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ടാണ് അതൊക്കെ വായിക്കുന്നത് എന്നു,പക്ഷെഇപ്പോള്‍ മലയാളമനോരമ  ആഴ്ചപതിപ്പിന്റെ പരസ്യം കണ്ടിട്ടില്ലേ -നല്ല വീട്ടുകാരികളുടെ കൂട്ടുകാരി,ഇപ്പോള്‍ അതും,വനിടിഹയും മാത്രമേ വായിക്കു ,അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ വായിക്കാനൊന്നും സമയം കിട്ടാറില്ല ,

പണ്ട് മിക്ക വീടുകളിലും കുട്ടികളെ മനോരമ,മംഗളം ഇവയൊന്നും വായിക്കാന്‍ സമ്മതിക്കില്ല,അതൊക്കെ വായിച്ചാല്‍ ചീത്ത ആയി പോകും എന്നാണ് അന്നൊക്കെ മുതിര്‍ന്നവരുടെ വിശ്വാസം ,പക്ഷെ കുട്ടികള്‍ ചീത്ത ആകാന്‍ പാകത്തില്‍ അതിലൊന്നും തന്നെ  ഇല്ല എന്നുള്ള കാര്യവും അവര്‍ക്കറിയാം ,എന്നാലും അവരൊക്കെ അവരായി തന്നെ പെരുമാറുന്നു .

ഞാന്‍ sslc  പരീക്ഷ യുടെ തലേന്നും ആഴ്ച പതിപ്പിലെ നോവലുകള്‍ എല്ലാം വായിക്കും,ഏകാഗ്രതയോടെ പഠിക്കാനെന്നും പറഞ്ഞു ,വീട്ടില്‍ നിന്നും ബുക്കുകളും എടുത്തു ഇറങ്ങും ,എന്നിട്ട്  ഞങ്ങളുടെ പറമ്പില്‍ ഉള്ള കശുമാവിന്റെ തോട്ടത്തില്‍ ,താഴ്ന്നു കിടക്കുന്ന ഏതെങ്കിലും ചില്ല കൊമ്പില്‍ കയറി ഇരുന്നു പഠിക്കുന്നതായി ഭാവിക്കും,ഇതിനിടയില്‍ നേരത്തെ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആഴ്ചപതിപ്പ്  എടുത്തു വിശാലമായി വായിക്കും, കൂടെ കുറെ പച്ച താളിമാങ്ങ (പുളി കൂടുതലല്ലാത്ത,നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ഇനം മാങ്ങ) കൂടി പറിച്ചു ഉപ്പും കൂട്ടി കഴിക്കും ,പഠിത്തം കഴിഞ്ഞു എന്നു തോന്നുള്ള നിമിഷം അഴ്ച്ചപതിപ്പിനെ വീണ്ടും ഏതെങ്കിലും തെങ്ങിന്‍ തൈയുടെ മടലിനു ഇടയില്‍ ഒളിപ്പിച്ചു വെക്കും ,പഠിച്ചു സ്ഖീനിച്ച പോലെ ബുക്ക്‌ ഒക്കെ കൊണ്ട് വെക്കും ,അമ്മ വിചാരിക്കും പാവം കുട്ടി,ഇത്രയും നേരം പഠിക്കുകയായിരുന്നു ,പിന്നെ എപ്പോളെങ്കിലും  ആരും കാണാതെ ആഴ്ചപതിപ്പ് വലിയമ്മയുടെ വീട്ടില്‍ കൊണ്ട് കൊടുക്കും,ആഴ്ച പതിപ്പ് എന്‍റെ വീട്ടില്‍ വാങ്ങില്ല,വല്യമ്മയുടെ മകനാണ് പത്രതിനോടൊപ്പം വാരിക വരുത്തുക,ചില ദിവസങ്ങളില്‍ തുടര്‍ക്കഥയുടെ ബാക്കി ഭാഗംഎന്താകും എന്നറിയാന്‍ കാത്തിരിക്കും ,അപ്പോള്‍ രാവിലെ പത്രം വരുന്ന സമയം ,വല്യമ്മയുടെ വീട്ടിലേക്കു ഒറ്റ ഓട്ടം ആണ് ,വാരന്ധയില്‍ കിടക്കുന്നവാരിക എടുത്തു ബാക്കി കഥ വായിച്ചിട്ട് തിരികെ വീട്ടിലേക്കു ഓടും,അമ്മ വഴക്ക് പറയാതിരിക്കാന്‍ തിരികെ പോകുന്ന വഴി തൊഴിഞ്ഞു വീണു കിടക്കുന്ന കശുവണ്ടികള്‍ പറക്കി കൊണ്ട് പോകും ,അമ്മ ചോതിച്ചാല്‍ ഇതു പറക്കാന്‍ പോയെന്നു പറയാമല്ലോ .

അച്ഛന്‍ വീട്ടില്‍ ഭയങ്കര സ്രിക്ത്റ്റ്   ആണ് ,വൈകിട്ട് 6 മണി മുതല്‍  10 മണി  വരെ നിര്‍ബന്ധമായും ഞങ്ങള്‍  എല്ലാരും ഇറയത് (ഉമ്മറം) ഇരുന്നു പഠിച്ചിരിക്കണം ,അപ്പോള്‍ അച്ഛനും അമ്മയും കൂടി ടി വി കാണുന്നുണ്ടാകും,10  മിനിറ്റ് കൂടുമ്പോള്‍ അച്ഛന്‍ ഞങ്ങള്‍ ഇരിക്കുന്നടുതെക്ക് ജന്നലിന്റെ കര്‍ട്ടന്‍ പൊക്കി നോക്കും ,ഞങ്ങള്‍ പഠിക്കുന്നോ ഉറങ്ങുന്നോ എന്നറിയാന്‍ ,ആരെങ്കിലും ഉറങ്ങുന്നത് കണ്ടാല്‍ ആ ആളിന്റെ പേര് വിളിച്ചു പറയും ,...............പോയി മുഖം കഴുകിയിട്ട് ഇരുന്നു വായിക്കു എന്നു ,ആ ചാന്‍സ് ഞങ്ങള്‍ മുതലാക്കിയിരുന്നു,ഇടക്ക് മുഖം കഴുകാനും ,ഒന്നിന് പോകാനും എന്നു പറഞ്ഞു എഴുനേറ്റു പോകും,എന്നിട്ട് അച്ഛന്‍ കാണാതെ ചെടികല്‍ക്കിടക്ക് എവിടെങ്കിലും പോയി നിന്നു ആകാശത്തിലെ നക്ഷത്രങ്ങളെയും,അമ്പിളി മാമനെയും ഒക്കെ നോക്കി പത്തു പതിനഞ്ചു മിനുട്ട്  നില്‍ക്കും ,അങ്ങനെ ഒരാളുടെ ഡ്യൂട്ടി കഴിയുമ്പോള്‍ അടുത്ത ആള്‍ പോകും ,അങ്ങനെ അച്ഛനെയും അമ്മയെയും പറ്റിച്ചു ഞങ്ങള്‍ പഠിച്ചു ,പിന്നെ ആരെങ്കിലും ഏതെങ്കിലും പിള്ളേരുടെ കയ്യില്‍ നിന്നും ബാലരമ യോ , പൂമ്പാറ്റ യോ ,ബാലാ മംഗളമോ   വാങ്ങിച്ചു കൊണ്ട് വരും ,ഞങ്ങള്‍ ഓരോരുത്തര്‍ ആയി വായിക്കുന്ന ബുക്ക്‌ നു ഇടക്ക് വെച്ചു അത് വായിക്കും ,അച്ഛന്‍ അടുതോട്ടു എങ്ങാനും വരുന്നെന്നു തോന്നിയാല്‍ അപ്പൊ തന്നെ എവിടെങ്കിലും അത് ഒളിപ്പിക്കും,അങ്ങനെ പഠിക്കേണ്ട സമയത്തു പഠിക്കാത്തത് കൊണ്ട് മാര്‍ക്ക്‌ വളരെ കുറച്ചേ കിട്ടിയുള്ളൂ,ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കുറച്ചു മനസിരുത്തി പഠിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു എന്നു .

സ്കൂളില്‍ നിന്നും ഇറങ്ങിയതിനു ശേക്ഷം ആണ് നോവലുകള്‍ വായിച്ചു തുടങ്ങിയത്,കോളേജ് ലൈബ്രറി -ല്‍ നിന്നും പ്രീഡിഗ്രി കുട്ടികള്‍ക്ക് ബുക്കുകള്‍ അന്ന് തരില്ലായിരുന്നു,ഡിഗ്രീ ക്ലാസ്സ്‌ ലെ ആരെയെങ്കിലും സോപ്പ് ഇട്ടു ഏതെങ്കിലും ബുക്ക്‌ ഒക്കെ എടുത്തു വായിക്കുമായിരുന്നു,ഡിഗ്രി ആയപ്പോള്‍ ഒരുപാട്  പുസ്തകങ്ങള്‍  വായിക്കാന്‍ പറ്റി,ഒരു പക്ഷെ  ഡിഗ്രീ ക്ക് പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചത് ഞാന്‍ ആയിരുന്നു എന്നു തോന്നുന്നു,അതിനു വേറൊരു കാര്യം കൂടി ഉണ്ട് ,ഞങ്ങളുടെ കോളേജ്-ലെ ലൈബ്രേറിയന്‍ വളരെ ചെറുപ്പമായിരുന്നു,കൂടെ സുന്ദരനും .

വെക്കേഷന്‍ സമയത്തു വായിക്കാന്‍ ഒന്നും കിട്ടരില്ലായിരുന്നു,അപ്പോള്‍ തട്ടിന് മുകളില്‍ കയറി പഴയ എതെക്കെയോ വാര്‍ഷിക പതിപ്പുകള്‍ എടുത്തു വായിക്കും ,അന്നൊക്കെ ഒരു വരി പോലും വിടാതെ എല്ലാ കഥകളും ,ലേഖനങ്ങളും വായിക്കും,എല്ലാ വര്‍ഷവും വെക്കേഷന്‍  സമയത്ത്  ഇതേ ബുക്കുകള്‍ വീണ്ടും വീണ്ടും വായിച്ചിരുന്നു,അന്നൊന്നും ആവര്‍ത്തന വിരസത തോന്നിയിരുന്നില്ല,അന്നൊക്കെ മാതൃഭൂമി പത്രത്തോടൊപ്പം ഉണ്ടായിരുന്ന ഞായറാഴ്ച പതിപ്പുകള്‍ ആര്‍ത്തിയോടെ ആന്നു വായിച്ചിരുന്നത്,ഇന്നു നക്ഷ്ത്രഫലവും ,സിനിമ യും നോക്കും ,കാലം നമ്മളെ എങ്ങനെ ഒക്കെ മാറ്റുന്നു ,ജീവിത സാഹചര്യങ്ങള്‍ മാറുമ്പോള്‍ നമ്മുടെ കാഴ്ചപാടും,സ്വഭാവവും മാറുന്നു ,

വളരെ കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ എനിക്ക് വായിക്കാന്‍ കൂടുതല്‍ ഇഷ്ട്ടം പൂമ്പാറ്റ ആയിരുന്നു ,അതിലെ പപ്പൂസ്  നെ വളരെ ഇഷ്ട്ടം ആയിരുന്നു ,സംഭാഷണം ഒന്നും ഇല്ലാതെ പപ്പൂസ് ന്റെ മണ്ടത്തരങ്ങള്‍ ചിത്രീകരിച്ചിരുന്നത് വളരെ മികച്ച രീതിയില്‍  ആയിരുന്നു .ബാല മംഗളം ത്തിലെ ഡിങ്കനെ എനിക്ക് ഇഷ്ട്ടമില്ലയിരുന്നു ,ബാലരമയിലെ മായാവി യെ എനിക്ക് വളരെ ഇഷ്ട്ടംമായിരുന്നു.എന്‍റെ ഒരു അമ്മാവന്റെ മകള്‍ക്ക് കുറെ കഥാപുസ്തകങ്ങള്‍ ആന്നു ഉണ്ടായിരുന്നു ,ഓരോ പേജ് മരിക്കുമ്പോഴും മൃഗങ്ങളുടെ  രൂപങ്ങള്‍  ഒരു പൂവ് വിരിയുന്ന പോലെ നമുക്ക് കാണാന്‍ പറ്റുന്ന  കുറെ പുസ്തകങ്ങള്‍ അവള്‍ക്കു ഉണ്ടായിരുന്നു,പക്ഷെ അവള്‍ അത് ആര്‍ക്കും കൊടുക്കില്ല,ഞങ്ങള്‍ അത്ഭുതത്തോടെ അത് നോക്കി ഇരിക്കും ,അവള്‍ ഓരോ പേജ് ആയിട്ട് മറിച്ച് കാണിച്ചു തരും,അതില്‍ ഒന്ന് തൊടുവാന്‍ പോലും സമ്മതിക്കില്ലായിരുന്നു,

അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍ .....................................................




.










2 comments:

  1. മാറുന്നത് കാലം അല്ല. നമ്മള്‍ ആണ് മാറുന്നത്. നമ്മുടെ സാഹചര്യങ്ങള്‍ വളരുന്നതനുസരിച്ച് മാറി വരുന്നു. അത് കൊണ്ടാണല്ലോ എല്ലാവരുടെയും മനസ്സില്‍ കുട്ടിക്കാലത്തെ പറ്റി അല്ലെങ്കില്‍ കഴിഞ്ഞ കാലത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ നില നില്‍ക്കുന്നത്. കാലം അന്നും ഇന്നും മാറാതെ നില്‍ക്കും. നമ്മള്‍ മാരിക്കൊണ്ടേ ഇരിക്കും. ഏതാണ്ട് ഇത് പോലെ ചില ഓര്‍മ്മകള്‍ വായനയെ കുറിച്ച് എനിക്കും ഉണ്ട്. അതൊരു ബ്ലോഗ്‌ ആയി എഴുതണം എന്ന് ഇത് വായിച്ചപ്പോള്‍ തോന്നുന്നു. പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയതില്‍ ശ്രീജ എന്നാ എഴുത്ത് കാരിക്ക് നന്ദി. നല്ല എഴുത്ത്. തുടരുമല്ലോ.. നന്ദി.

    ReplyDelete
  2. Kollam, valare nannayirikunnu.. enikistapettu.. I mean your blog..

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP