Monday, March 15, 2010

പരീക്ഷാ കാലം

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ള നാളുകള്‍ പരീക്ഷാ സമയത്തു ആണ് ,എസ് എസ് എല്‍ സി  പരീക്ഷാ കാലത്ത് ,ഹൃദയം ടപ ടപ എന്നാണ് ഇടിക്കുന്നത്‌ ,ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടി വായിച്ചു നോക്കുന്നത് വരെ ഈ ഹൃധയമിടിപ്പ്  തുടരും,പിന്നെ ചോദ്യ  പേപ്പര്‍ വായിച്ചു നോക്കി ,കൂടുതലും,പഠിച്ച പാഠങ്ങളിലെ ചോദ്യങ്ങള്‍ ആണെന്ന് കാണുമ്പൊള്‍ മനസൊന്നു തണുക്കും ,എങ്കിലും കൃത്യ സമയത്തിന് മുന്നേ എഴുതി തീര്‍ക്കാന്‍ പറ്റുമോ എന്ന പേടി വേറെ കാണും ,
എന്നാല്‍ പഠിക്കേണ്ട സമയം നന്നായി പഠിച്ചിരുന്നെങ്കില്‍ ഈ പേടി യുടെ കാര്യം വല്ലതും ഉണ്ടോ,ഓപ്പണ്‍ എയര്‍-ല്‍ ഇരുന്നാലെ പഠിത്തം വരൂ എന്നു പറഞ്ഞു ബുക്ക്‌ ഉം എടുത്തു കൊണ്ട് പറങ്കി മാവിന്റെ(കശുമാവ് ) തോട്ടത്തില്‍ പോകും ,ഏതെങ്കിലും ഒരു തടിച്ച കൊമ്പില്‍ കയറി ഇരുന്നു ,ആകാശം നോക്കി ദിവാ സ്വപ്നം കാണും,പിന്നെ കുറച്ചു ഉറങ്ങും,പിന്നെ പച്ച മാങ്ങ പറിച്ചു ഉപ്പും കൂട്ടി കഴിക്കും,പിന്നെ നേരത്തെ അവിടെ എവിടെങ്കിലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന വീക്കിലി വായിക്കും,ഇതിനിടക്ക്‌ കുറച്ചു പഠിക്കും,ഇതായിരുന്നു എന്‍റെ 
പരീക്ഷാ പഠിത്തം ,ഇപ്പോള്‍ ആലോചിക്കുന്നു ആന്നു നന്നായി പഠിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു എന്നു .

 എസ് എസ് എല്‍ സി  പരീഷകാലത്ത്  കൂടുതല്‍ ഉത്തര പേപ്പര്‍ വാങ്ങാന്‍ എനിക്കിഷ്ട്ടമായിരുന്നു ,വലിയ അക്ഷരത്തില്‍ എഴുതി പേപ്പര്‍ റുകള്‍ പെട്ടെന്ന് നിറച്ചിട്ട്‌ അടുത്തത് വാങ്ങും ,കൂടുതലും മൊട്ട തെറ്റാകും എഴുതുന്നത്‌ .ഏറ്റവും കൂടുതല്‍ പേപ്പര്‍  വാങ്ങിയിട്ടുള്ളത് ഹിസ്റ്ററി പരീക്ഷക്കാണ്,ഫ്രഞ്ച് വിപ്ലവം ഒക്കെ അറും ഏഴും ഷീറ്റ് പെപേര്‍-ല്‍ ആണ്  എഴുതിയത് .ഏറ്റവും കുറവ് പേപ്പര്‍ വാങ്ങിയിട്ടുള്ളത് ഇംഗ്ലീഷ് പരീക്ഷക്കാണ്,അന്നും ,ഇന്നും ഇംഗ്ലീഷ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിറകോട്ടാണ് .പിന്നെ ചരിത്ര പ്രാധാന്യമുള്ള ഒരു തീയതികളും,വര്‍ഷങ്ങളും എന്‍റെ ഓര്‍മ്മയില്‍ നില്‍ക്കില്ല,അന്നും ഇന്നും,ഭാഗ്യത്തിന്  സ്വാതന്ത്യം കിട്ടിയത് എന്നെന്നു അറിയാം,അത് തന്നെ മഹാഭാഗ്യം .ഇപ്പോളും പി എസ്  സി പരീക്ഷകള്‍ എഴുതാന്‍ പോകുമ്പോള്‍ എല്ലാ വര്‍ഷങ്ങളുംതീയതി കളും മന പാഠമാക്കി ആണ് പോകാറ്‌ ,പക്ഷെ ചോദ്യ പേപ്പര്‍  കിട്ടുമ്പോള്‍ അകെ അങ്കലാപ്പ് ആണ്,എല്ലാം തല തിരിച്ചു എഴുതിയിട്ട് വരും ,അത് കൊണ്ട് വര്‍ഷവും ,തീയതിയും  ചോദിക്കുന്ന ചോദ്യങ്ങളെ ഞാന്‍ തിരിഞ്ഞു നോക്കാറില്ല .

എസ് എസ് എല്‍ സി  പരീക്ഷാ  തീരുന്ന ദിവസം മനസ്സില്‍ ഒരു ഐസ്സ് കട്ട എടുത്തു വെച്ച പ്രതീതി ആണ് , ജീവിതത്തിലെ ആ വലിയ ഭാരം ഒന്നിറക്കി വെക്കാന്‍ കഴിഞ്ഞല്ലോ എന്ന സമാധാനവും , പിന്നെ റിസള്‍ട്ട്‌ വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വരെ ഒരു കുഴപ്പവും കാണില്ല ,അത് കഴിയുമ്പോള്‍ ആണ് വീണ്ടും മുള്‍മുനയില്‍ നില്ക്കാന്‍ തുടങ്ങുന്നത്,ഉറക്കമില്ല,ആഹാരം തൊണ്ടക്ക് താഴെ ഇറങ്ങില്ല ,ഹോ വല്ലാത്ത ഒരവസ്ഥ തന്നെ ,ആന്നു മുപ്പത്തി മുക്കോടി ദൈവങ്ങളെ എല്ലാം വിളിക്കും,തലേ ദിവസം  ടൂഷന്‍ സെന്റര്‍ -ല്‍ നിന്നും റിസള്‍ട്ട്‌ അറിഞ്ഞാലും പിറ്റേന്ന് പത്രം വരുമ്പോള്‍ വീണ്ടും ഒരു അങ്കലാപ്പ് ആണ്,റോള്നമ്പര്‍ പേപ്പര്‍-ല്‍ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ കുളിര്‍ മഴ നനഞ്ഞപോലെ ആണ്,പിന്നെ കുറച്ചു അഹങ്കാരം തോന്നും .

ഡിഗ്രീ പരീക്ഷക്ക്‌  ഇത്രയും ടെന്‍ഷന്‍ ഇല്ലങ്കിലും,അപ്പോളും ടെന്‍ഷന്‍ തന്നെ ,സാമ്പത്തിക ശാസ്ത്രം മെയിന്‍ വിഷയം ആയതു കൊണ്ട് ,പരീക്ഷാ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കുമെന്ന് എല്ലാര്ക്കും അറിയാം ,അപ്പോഴാണ്  അന്കുട്ടികളുടെ ഒരു ഗാങ്ങ് രഹസ്യമായി  കോളേജ്-ല്‍ പ്രചരണം നടത്തിയത്  ,മെയിന്‍ പരീക്ഷയുടെ ആന്നു ഉത്തരങ്ങള്‍  വേണമെന്നുള്ളവര്‍ക്ക് ,പരീക്ഷാ തുടങ്ങി അര മണിക്കൂര്‍ നു അകം ഉത്തരങ്ങള്‍ അവരവരുടെ എക്സാം ഹാള്‍-ല്‍ കിട്ടും ,പക്ഷെ അമ്പതു രൂപ കൊടുക്കണം ,അങ്ങനെ ഞങ്ങള്‍ കുറെ പേര്‍ അമ്പതു രൂപ വെച്ചു കൊടുത്തു ,ആന്നു അമ്പതു രൂപ എന്നു പറഞ്ഞാല്‍ വളരെ വലുതാണ് ...
അന്നത്തെ എക്സാം തുടങ്ങി അര മണികൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ കാശ് വാങ്ങിച്ചവര്‍ വാക്ക് പാലിച്ചു .അവര്‍ എല്ലാ ക്ലാസ്സ്‌ കളിലും ,ക്ലാസ്സ്‌ മുറികളുടെ എയര്‍ ഹാള്‍ -ല്‍ കൂടി ഉത്തരങ്ങള്‍ അടങ്ങിയ പേപ്പര്‍ അകത്തേക്ക് ഇട്ടു തന്നു ,പക്ഷെ ഒരു ക്ലാസ്സ്‌-ല്‍ ഒരു കോപ്പി മാത്രമേ ഇട്ടുള്ളൂ,എല്ലാരും അത് കൈമാറി കോപ്പി അടിക്കണം എന്നാകും അവര്‍ ഉദേശിച്ചത്‌ ,ഞങ്ങളുടെ ക്ലാസ്സ്‌-ല്‍ ഇട്ട പേപ്പര്‍ കിട്ടിയത് ,സ്വന്തം കാര്യം സിന്ധാബത് എന്നു കരുതുന്നതും,അമ്പതു രൂപ കൊടുക്കതതുമായ ഒരു പെണ്‍കുട്ടിയുടെ കയ്യിലാണ് ,അവള്‍ മിടുക്കി സുഗംയിട്ടു എല്ലാം കോപ്പി ചെയ്തു എഴുതി,പലരും കയ്യും,കണ്ണും ഉപയോഗിച്ച് അവളോട്‌ ചോതിച്ചിട്ടും അവള്‍ ഒന്നും അറിയാത്ത പോലെ അവളുടെ എക്സാം എഴുത്ത് തുടര്‍ന്ന് ,അമ്പതു രൂപ കൊടുത്ത ഞങ്ങള്‍ എല്ലാം വിഡ്ഢികളെ പോലെ അവള്‍ എഴുതുന്നത്‌ നോക്കി ,അവളെ പ്രാകി കൊണ്ട്  അറിയാവുന്നത് പോലെ പരീക്ഷാ എഴുതി,അവളെ എക്സാം ഡ്യൂട്ടി ക്ക് നിക്കുന്ന സര്‍ നു ഒറ്റി കൊടുക്കാന്‍  അറും തയ്യാറായില്ല ,അവിടെ ഞങ്ങള്‍ എല്ലാം സുഹൃത്ത്‌ ബന്ധത്തിന് അര്‍ഥം കൊടുത്തെങ്കിലും അവള്‍..........................അതൊക്കെ ഇനി ഓര്‍ത്തിട്ടു എന്ത് കാര്യം ,പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവള്‍ക്കു ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു ,ഞങ്ങളൊക്കെ ജസ്റ്റ്‌ പാസ്‌
പക്ഷെ അന്നത്തെ പേപ്പര്‍ ഇട്ടുകൊടുക്കള്‍ വലിയ ഇഷ്യൂ ആയി ,ഏതോ ക്ലാസ്സ്‌ -ല്‍ ഇട്ട പേപ്പര്‍ എക്സാം ഡ്യൂട്ടി ക്ക് നിന്ന സര്‍ ന്റെ കയ്യില്‍ തന്നെ കിട്ടി,സര്‍ ആരെട അത് എന്നു വിളിച്ചു ചോതിച്ചതും ,പേപ്പര്‍ ഇടുവാന്‍ വന്നവര്‍ എല്ലാം കൂട്ടത്തോടെ ഓടി,കൂട്ടത്തോടെ കരിയിലക്ക് മുകളില്‍ കൂടി ഓടുന്ന സൌണ്ട് കേട്ടു  എല്ലാ സര്‍-ന്‍ മാറും ഇറങ്ങി നോക്കി,പക്ഷെ അവര്‍ പിടി കൊടുത്തില്ല,ഓടി തള്ളികളഞ്ഞു ,പക്ഷെ പല ക്ലാസ്സ്‌ കളിലും സര്‍ ന്‍  മാര്‍ അവര്‍ ഇട്ടു കൊടുത്ത ഉത്തര പേപ്പര്‍ വാങ്ങിച്ചു നശിപ്പിച്ചു കളയുകയുണ്ടായി .

അത് കഴിഞ്ഞു ഐ ടി ഐ -ല്‍ പഠിക്കുമ്പോള്‍ എക്സാം ,അതും ടെന്‍ഷന്‍ തന്നെ ,എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്,അവള്‍ നന്നായി പഠിക്കും,അവള്‍ക്കു എല്ലാത്തിന്റെം ആന്‍സര്‍ അറിയാം ,അവള്‍ എനിക്ക് ആന്‍സര്‍ പേപ്പര്‍ നീക്കി വെച്ചു കാണിച്ചു തരുമായിരുന്നു,പക്ഷെ എക്സാം ഡ്യൂട്ടി ക്കാര്‍ അത്ര നല്ല സ്വഭാവക്കരല്ലയിരുന്നു ,അവരുടെ കണ്ണിലെ കരടായി മാറി ഞാന്‍ ,എങ്കിലും നല്ല മാര്‍ക്ക്‌ കിട്ടി .
ഇപ്പോഴത്തെ ഗ്രേഡ് സിസ്റ്റം നന്നല്ല എന്നാണ് എന്‍റെ അഭിപ്രായം,പണ്ട് എല്ലാരും ഒന്നാം റാങ്ക് വേണം എന്നു മത്സരിച്ചു പഠിക്കുമായിരുന്നു ,ഇപ്പോള്‍ അത് വേണ്ടല്ലോ ,കുട്ടികളില്‍ മത്സര ബുദ്ധി ഉണ്ടാകേണ്ടത് നല്ല കാര്യം തന്നെ ആണ് ,പഴയ വിദ്യാഭ്യാസ നയങ്ങള്‍ തിരികെ കൊണ്ട് വരണം .

പിന്നെ കഴിവതും കുട്ടികളെ ഇംഗ്ലീഷ് മീഡിയം  തന്നെ ചേര്‍ക്കുക,വലിയ ക്ലസ്സ് കളില്‍ എതുംപോളാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നത് , ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എല്ലാം ഇംഗ്ലീഷ്-ല്‍ പറയുമ്പോള്‍ നമ്മള്‍ മലയാളം മീഡിയം പഠിച്ചവര്‍ വായും പൊളിച്ചു നില്‍ക്കും ,ഇപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ,ആന്നു ഇംഗ്ലീഷ് മീഡിയം ത്തില്‍ എന്നെ പഠിപ്പിച്ചിരുന്നെങ്കില്‍...........................(എങ്കില്‍ പിന്നെ ഇപ്പോള്‍ അങ്ങ്  മല മറിച്ച്  കളഞ്ഞേനെ ,എന്തെങ്കിലും പുളു അങ്ങ്  പറയുകയാണ്  ..)






No comments:

Post a Comment

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP