Thursday, April 1, 2010

സ്ത്രീധനം

നിയമങ്ങള്‍ എത്ര തന്നെ വന്നാലും സ്ത്രീകളുടെ പ്രശനങ്ങള്‍ക്ക് ഒരിക്കലും ഒരു പരിഹാരവും ഉണ്ടാകാതെ പോകുന്നു ,സ്ത്രീകള്‍ക്ക് മുപ്പത്തി മൂന്നു ശതമാനം സംവരണം ,സ്ത്രീധനത്തിനെതിരെ നിയമങ്ങള്‍ ,അങ്ങനെ ദിവസവും മാധ്യമങ്ങളില്‍ കുറെ കാര്യങ്ങള്‍ വരുന്നുണ്ട്,പക്ഷെ ഒരു സ്ത്രീയുടെജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌,സ്ത്രീധനത്തിന് എതിരെ ഘോരഘോരം പ്രസംഗം നടത്തുന്നവരുടെ  മക്കളെ പൊന്നില്‍ കുളിപ്പിച്ചാണ് വിവാഹ മണ്ഡപത്തിലേക്ക് അയക്കുന്നത് എന്ന പഴയ തിയറി എപ്പോഴും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു .പല സ്ഥലങ്ങളിലും സ്ത്രീധന വിരുദ്ധ ഗ്രാമങ്ങളും ,പഞ്ചായത്തുകളും ഒക്കെ ഉണ്ടാകുന്നുണ്ട്,എന്നാലും പെണ്ണിന്റെ ജീവിതം  സ്രീധനം എന്ന കുരുക്കില്‍ പിടഞ്ഞു കൊണ്ടേ ഇരിക്കുന്നു .അതിനു ഒരു അറുതി വരുത്താന്‍ ഒരു നിയമത്തിനും കഴിയില്ല ,സ്ത്രീധന പ്രശ്നങ്ങള്‍ കൂടുതലും തിരുവനന്തപുരത്താണ്  കേള്‍ക്കുന്നത് ,തിരുവനന്തപുരതുള്ളവര്‍ പണത്തിനു വളരെ ആര്‍ത്തി ഉള്ളവരാണ് എന്നാണ് പൊതുവേ പറയുന്നത് ..........
എന്തായാലും സ്രീധനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും ഉണ്ട്,പക്ഷെ പല കുടുംബങ്ങളിലും ആരും പുറത്തു പറയാതെ ഉള്ളില്‍ ഒതുക്കുകയാണ് ചെയ്യുന്നത് ,

എട്ടുവര്‍ഷത്തെ പ്രണയം ,ജീവിതമാക്കാന്‍ ശ്രെമിച്ച കാമുകന്റെ അച്ഛനും അമ്മയും ,ഒരു നിമിഷം മകന്റെ ജീവിതത്തില്‍  ഇടപെട്ടപ്പോള്‍ തകര്‍ന്നത് എട്ടു വര്‍ഷത്തെ  അവരുടെ സ്വപ്‌നങ്ങള്‍ ആയിരുന്നു , സ്നേഹിച്ച പെണ്ണിനെ മകന് വേണേല്‍ വീട്ടില്‍ വിളിച്ചു കൊണ്ട് വരാം ,പക്ഷെ ചില കണ്ടിഷനുകള്‍ ഉണ്ട് ,പെണ്ണിന്റെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ ,അവള്‍ ആന്നു വരെ ജോലി ചെയ്തു ഉണ്ടാക്കിയ കാശ്,അവളുടെ ഒപ്പ് ഇട്ട ബ്ലാങ്ക് ചെക്കുകള്‍ ,ഇവ കാമുകന്റെ വീട്ടുകാര്‍ക്ക് കൊടുക്കണം ,പിന്നെ പയ്യനുമായി ഒന്നിച്ചു ജീവിക്കുന്നതിനു മുന്‍പ് അവളുടെ വീട്ടില്‍ നിന്നും അവള്‍ക്കുള്ള  ഷെയര്‍ വാങ്ങിച്ചു വരണം ,മാതാ പിതാക്കളുടെ ഈ കണ്ടിഷനുകള്‍ക്ക് മുന്നില്‍ കാമുകന്‍ വെറും നോക്ക് കുത്തി മാത്രം ആയി തീരുന്നു ,ഈ കണ്ടിഷനുകള്‍ അന്ഗീകരിക്കാന്‍  പറ്റാത്ത കാമുകി ഒറ്റ നിമിഷം കൊണ്ട് ആ ബന്ധം ഇനി വേണ്ട എന്നു വെക്കുന്നു,പിന്നെ അവള്‍ക്കു ബെറ്റര്‍ എന്നു തോന്നിയ ഒരു ജീവിതം സ്വീകരിക്കുന്നു  ,ഒരു വിധത്തില്‍ പറഞ്ഞാല്‍ അവള്‍ മിടുക്കി യാണ് ,ഇങ്ങനെ ഒരു ഫാമിലി -ല്‍ ജീവിച്ചാല്‍ അവളുടെ ജീവന് ഒരു വിലയും ഇല്ലാതാകും,ആ വീട്ടില്‍ ജീവിച്ചു തുടങ്ങി  രണ്ടു മാസം കഴിയുമ്പോള്‍ അവള്‍ ഗ്യാസ് പൊട്ടിത്തെറിച്ചു മരിച്ചു എന്ന വാര്‍ത്ത‍ കേള്‍ക്കേണ്ടി വരും ,കാരണം പണത്തിനു  ആക്രാന്തം പിടിച്ചവരാണ്  ഇത്തരക്കാര്‍.


മധ്യ തിരുവിതാം കൂറിലെ വളരെ സമ്പന്നനായ ബിസിനസ്‌ കാരന്റെ മകന് കല്യാണം ,പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ ചുറ്റുപാടുകള്‍ അനേഷിക്കാന്‍ പോയി,വളരെ സമ്പന്നര്‍,പത്തു തലമുറക്ക്‌ ജീവിക്കാനുള്ള സ്വത്തുക്കള്‍ ,പെണ്ണിന്റെ അച്ഛന്‍ ഹാപ്പി ,വളരെ നന്നായി പെണ്ണിനെ കെട്ടിച്ചു വിട്ടു,രണ്ടു മാസം സുഘകരമായ ദാമ്പത്യം ,മൂന്നാം മാസം പെണ്ണ് ഗര്‍ഭിണി ,അപ്പോഴാണ് പയ്യന്റെയും,കുടുംബകാരുടെയും തനി നിറം പുറത്തു വരുന്നത് ,നിന്റെ വീട്ടില്‍ ചോതിച്ചു കുറെ കാശ് കൂടി കൊണ്ടുവാ എന്നു പയ്യന്‍ ,ഉള്ളതെല്ലാം തന്നാണ് കെട്ടിച്ചത് എന്നു പെണ്ണ് ,പയ്യന്റെ വീട്ടുകാരെ ഭീഷണി പിറകെ ,കല്യാണം കഴിച്ചതിന്റെ സമ്മാനം വയറ്റില്‍ ഉള്ളപ്പോള്‍ അവള്‍ ക്ക് വേറെ നിവര്‍ത്തി ഒന്നും ഇല്ലല്ലോ അപ്പോള്‍  കൂടുതല്‍ കാശ് കൊണ്ട് വരും എന്നു പയ്യന്‍ വീട്ടുകാര്‍ കരുതി ,പക്ഷെ പെണ്ണ് കുടുംബത്തിലേക്ക് തിരികെ പോന്നു ,ചെറുക്കന്റെ വീട്ടില്‍ ഒന്ന് കൂടി അനേഷിക്കാന്‍ പോയ ബന്ധുക്കള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്,ചെറുക്കനും,കുടുംബവും  കുടുംബത്തിലെ മറ്റുള്ളവര്‍ നടത്തുന്ന ബിസിനസ്‌ ന്റെ നടത്തിപ്പുകാര്‍ മാത്രം ,അതിലൊന്നും ഒരു ഉടമസ്ഥത അവകാശവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല ,ഈ മാതാപിതാക്കള്‍ക്ക്  എന്ത് ചെയ്യാന്‍ പറ്റും,ഉള്ളതെല്ലാം കൊടുത്തു മകളെ കെട്ടിച്ചു,ഉള്ളതെല്ലാം ഭര്‍ത്താവും കുടുംബക്കാരും വീതിച്ചു എടുത്തു ,പകരം ഒരു കുഞ്ഞിനേയും കിട്ടി ,ഇപ്പോള്‍ വിവാഹമോചനത്തിന് കേസ് കൊടുക്കാന്‍ പോകുന്നു ....................
ആ കുട്ടിയുടെ ജീവിതം പോയില്ലേ ,അതിന്റെ മനസ് എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും ,ഇത് സമൂഹത്തില്‍ വളരെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന കുടുംബത്തിലെ കാര്യമായതിനാല്‍ ഒരിക്കലും പുറത്ത് അറിയില്ല .സ്രീധനം എന്ന കാട്ടാള നിയമത്തിനു മുന്നില്‍ ആ  കുട്ടിയുടെ  ജീവിതം  ആണ് ഹോമിക്കേണ്ടി വന്നത് .
 മറ്റുള്ളവര്‍ മക്കള്‍ക്ക്‌ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ എന്‍റെ മകള്‍ക്ക് കൊടുക്കും എന്ന വാശിയില്‍ എല്ലാം കൊടുത്തു പെണ്‍കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ ,വിദേശത്തുള്ള ഡോക്ടര്‍ നെയോ എഞ്ചിനീയര്‍ യോ  വിലക്ക് വാങ്ങുപോള്‍  ഓര്മ്മിക്കുക ,വീണ്ടും വീണ്ടും അവര്‍ നിങ്ങള്ക്ക് നേരെ കൈ നീട്ടി കൊണ്ടിരിക്കും ,അപ്പോഴെല്ലാം നിങ്ങള്‍ അവര്‍ക്ക് കാശ് കൊടുത്തു കൊണ്ടേ ഇരിക്കണം .
വളരെ പ്രശസ്ത യായ ചലച്ചിത്ര താരം സ്രീധനതിന്റെ പേരില്‍ മൂന്നു മാസത്തെ ദാമ്പത്യം മതിയാക്കി വന്ന വാര്‍ത്ത‍ ഈ അടുത്ത കാലത്താണ് ഉണ്ടായതു .(സത്യം അതാണോ എന്നു അറിയില്ല)
  എത്ര കേട്ടാലും ,കണ്ടാലും ഒരു അച്ഛനും അമ്മയും പഠിക്കില്ല ,ഇതിനെതിരെ പെണ്‍കുട്ടികള്‍ തന്നെ മുന്‍കൈ എടുക്കണം , സ്രീധനം ചോതിക്കുന്നവനെ വേണ്ട എന്നു പറയാനുള്ള ധൈര്യം  പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം,അച്ഛനും അമ്മയ്ക്കും ഉള്ളതൊക്കെ മക്കള്‍ക്ക്‌ ആണല്ലോ ,അവര്‍ക്ക് ജീവിക്കാനുള്ളത് എന്നായാലും കൊടുക്കുക,അല്ലാതെ സ്രീധനം എന്ന പേരില്‍ ഒന്നും കൊടുക്കാതിരിക്കുക ,കല്യാണത്തിന് മുന്നേ വീടും വസ്തുക്കളും, പയ്യന്റെ പേരില്‍ കൂടി എഴുതുന്ന ഏര്‍പ്പാട് ഉണ്ട് ,അങ്ങനെ എഴുതി വച്ചതിന്റെ പേരില്‍ ഇപ്പോഴും നരഗ തുല്യമായ ജീവിതത്തില്‍ നിന്നും രക്ഷപെടുവാന്‍ ആകാതെ പല സ്ത്രീകളും ജീവിക്കുന്നു  .ഇതിനൊക്കെ ഒരു അറുതി വരണ്ടേ,
പെണ്ണുങ്ങള്‍ തന്നെ തുനിഞ്ഞു ഇറങ്ങിയാല്‍  മാത്രമേ എന്തെങ്കിലും നടക്കു ....ലക്ഷങ്ങള്‍ ചെലവാക്കി വനിതാ കമ്മിഷന്‍ ,സ്രീധനതിനു എതിരെ ഉള്ള പരസ്യം മാധ്യമങ്ങളില്‍ കൂടി കാണിക്കുന്നുണ്ട് ,പക്ഷെ എന്ത് ഫലം ......................
ചങ്കരന്‍ പിന്നേം തെങ്ങുമ്മേ തന്നെ ......

Thursday, March 18, 2010

മാനത്തിനു വില പറയുമ്പോള്‍

കോഴിക്കോട്  പെണ്‍കുട്ടികളുടെ മാനത്തെ ,മൊബൈല്‍ ഫോണ്‍ ല്‍ കൂടി പകര്‍ത്തി മോശമാക്കാന്‍ ശ്രെമിച്ച,ഞരമ്പ്‌ രോഗിയെ സംരക്ഷിക്കാന്‍ ശ്രെമിക്കുന്നപോലീസ് ന്റെ പിടിപ്പു കേടിനു സര്‍ക്കാര്‍ എന്ത് നടപടി ആണ് എടുത്തത്‌,വെറും ഒരു സസ്പെന്‍ഷന്‍ ,
"എന്ത് സസ്പെന്‍ഷന്‍ ,"സര്‍ക്കാര്‍ ശമ്പളം പറ്റി   വീട്ടില്‍ ഇരുന്നു തീറ്റയും  ,കുടിയും ,അങ്ങനെ ഇരുന്നു തിന്നു ചീര്‍ക്കുംപോള്‍ ആ സസ്പെന്‍ഷന്‍ പിന്‍‌വലിക്കുന്നു,വീണ്ടും സര്‍ക്കാര്‍ ചെലവില്‍ അഴിഞ്ഞാടാന്‍ അവസരം.ഇവരെ ഒക്കെ സര്‍വീസ്-ല്‍ നിന്നും ഡിസ്മിസ്‌  ചെയ്യുകയാണ് വേണ്ടത് .
കേരള പോലീസ് ന്റെ പുലിയെ എലി ആക്കുന്ന വിദ്യ  നമുക്കൊക്കെ നന്നായി അറിയാം,വിദ്യാഭ്യാസം ഉള്ള ആ പെണ്‍കുട്ടി ആ കാര്യം നന്നയി മനസിലാക്കിയിട്ടാണ് ആ ഫോണ്‍ ഉയര്‍ന്ന ഉധ്യോഗസ്തരുടെ കയ്യിലെ കൊടുക്ക്‌ എന്നു വാശി പിടിച്ചത് ,അതിനു ,ഒരു പോലീസ് ഉധ്യോഗസ്ഥന്‍ ചെയ്തത് ,തന്റെ കയ്യിലിരുന്ന ഫോണ്‍ നെ മേശ പുറത്തേക്കു എറിഞ്ഞു കൊടുക്കുകയും,നിന്റെ കയ്യില്‍ ഇരിക്കുന്നതില്‍ കൂടുതല്‍ ഫോട്ടോകള്‍   ഇതിലുണ്ട്,ഇത് കണ്ടു രസിക്കടി എന്നു പറയുകയും ചെയ്തു ,എന്ത് കഷ്ട്ടമാണ്  ,നിയമം പാലിക്കപെടെണ്ടാതല്ലേ?
ആ ഓഫീസര്‍-ക്ക് വെറുമൊരു സസ്പെന്‍ഷന്‍ ,സ്വന്തം വീട്ടിലെ പെണ്ണിനാണ് ഈ അനുഭവം എങ്കില്‍ അയാള്‍ ഇത് പോലെ വില പേശുമോ?
എന്തിനും ഏതിനും കൊടി പിടിച്ചു സിന്ധബാദ് വിളിക്കുന്ന രാഷ്രീയ ചൂതാട്ടക്കാര്‍ എല്ലാം എവിടെ പോയി ?
   പൊതു ജനത്തിനെ ഒരിക്കല്‍ കൂടി കഴുതകള്‍ ആക്കാന്‍ ഇവിടെ കൊടി പിടുത്തം ഒറ്റ ദിവസം മാത്രം.
എങ്ങനെ കൊടി പിടിക്കും എല്ലാരും വമ്പന്‍ മാരുടെ പറ്റുകാര്‍ ആണല്ലോ ?
കേരള വനിതാ കമ്മിഷനിലും ,മനുഷ്യ അവകാശ കമ്മിഷനിലും കുറച്ചു വിശ്വാസം ഉണ്ട് ,രാഹുലിനും അനുജത്തിക്കും നീതി ലഭിക്കും എന്നും,തിന്മയുടെ കാവല്‍ ഭടന്മാര്‍ ക്ക്  തക്ക ശിക്ഷ കിട്ടും എന്നു പ്രതീക്ഷിക്കുന്നു ,പ്രതീക്ഷ മാത്രം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സ്ത്രീകളുടെ മാനം രണ്ടും മൂന്നും മിനുട്ട് ഉള്ള ബിറ്റുകള്‍ ആയി മാറുമ്പോള്‍ ,ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആരെ എങ്ങനെ വിശ്വസിക്കും,
പെണ്ണായി പിറന്നത്‌ കൊണ്ട് സര്‍വ്വതും സഹിക്കണം എന്നില്ലല്ലോ ,എന്നും പെണ്ണിന് നീതി കിട്ടുന്ന ഒരു കാലം....................................അങ്ങനെ ഒന്ന് ഉണ്ടാകുമോ? 

കേരളം ഒരു ഭ്രാന്താലയം എന്നു സ്വാമി വിവേകാനന്ദന്‍ പണ്ട് പറഞ്ഞത് വളരെ ശെരിയാണ്‌ ,അരച്ചകത്വതിന്റെയും,തെറ്റുകളുടെയും,വര്‍ഗീയത യുടെയും നാടായി കേരളം മാറി കൊണ്ടിരിക്കുന്നു . 
വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം അധപതനതിന്റെ  പടും കുഴിയിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്നു......
ഇനി വരുന്ന തലമുറക്കെങ്കിലും ,കേരളത്തെ കൈ പിടിച്ചു ഉയര്‍ത്താന്‍ കഴിയട്ടെ......................

തമ്മില്‍ ഭേദം തൊമ്മന്‍ -------------------തമിഴ്‌നാട്ടില്‍ കേരളത്തില്‍ ഉള്ളതിന്റെ പകുതി പ്രശനം പോലും ഇല്ല .... 




Monday, March 15, 2010

പരീക്ഷാ കാലം

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ള നാളുകള്‍ പരീക്ഷാ സമയത്തു ആണ് ,എസ് എസ് എല്‍ സി  പരീക്ഷാ കാലത്ത് ,ഹൃദയം ടപ ടപ എന്നാണ് ഇടിക്കുന്നത്‌ ,ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടി വായിച്ചു നോക്കുന്നത് വരെ ഈ ഹൃധയമിടിപ്പ്  തുടരും,പിന്നെ ചോദ്യ  പേപ്പര്‍ വായിച്ചു നോക്കി ,കൂടുതലും,പഠിച്ച പാഠങ്ങളിലെ ചോദ്യങ്ങള്‍ ആണെന്ന് കാണുമ്പൊള്‍ മനസൊന്നു തണുക്കും ,എങ്കിലും കൃത്യ സമയത്തിന് മുന്നേ എഴുതി തീര്‍ക്കാന്‍ പറ്റുമോ എന്ന പേടി വേറെ കാണും ,
എന്നാല്‍ പഠിക്കേണ്ട സമയം നന്നായി പഠിച്ചിരുന്നെങ്കില്‍ ഈ പേടി യുടെ കാര്യം വല്ലതും ഉണ്ടോ,ഓപ്പണ്‍ എയര്‍-ല്‍ ഇരുന്നാലെ പഠിത്തം വരൂ എന്നു പറഞ്ഞു ബുക്ക്‌ ഉം എടുത്തു കൊണ്ട് പറങ്കി മാവിന്റെ(കശുമാവ് ) തോട്ടത്തില്‍ പോകും ,ഏതെങ്കിലും ഒരു തടിച്ച കൊമ്പില്‍ കയറി ഇരുന്നു ,ആകാശം നോക്കി ദിവാ സ്വപ്നം കാണും,പിന്നെ കുറച്ചു ഉറങ്ങും,പിന്നെ പച്ച മാങ്ങ പറിച്ചു ഉപ്പും കൂട്ടി കഴിക്കും,പിന്നെ നേരത്തെ അവിടെ എവിടെങ്കിലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന വീക്കിലി വായിക്കും,ഇതിനിടക്ക്‌ കുറച്ചു പഠിക്കും,ഇതായിരുന്നു എന്‍റെ 
പരീക്ഷാ പഠിത്തം ,ഇപ്പോള്‍ ആലോചിക്കുന്നു ആന്നു നന്നായി പഠിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു എന്നു .

 എസ് എസ് എല്‍ സി  പരീഷകാലത്ത്  കൂടുതല്‍ ഉത്തര പേപ്പര്‍ വാങ്ങാന്‍ എനിക്കിഷ്ട്ടമായിരുന്നു ,വലിയ അക്ഷരത്തില്‍ എഴുതി പേപ്പര്‍ റുകള്‍ പെട്ടെന്ന് നിറച്ചിട്ട്‌ അടുത്തത് വാങ്ങും ,കൂടുതലും മൊട്ട തെറ്റാകും എഴുതുന്നത്‌ .ഏറ്റവും കൂടുതല്‍ പേപ്പര്‍  വാങ്ങിയിട്ടുള്ളത് ഹിസ്റ്ററി പരീക്ഷക്കാണ്,ഫ്രഞ്ച് വിപ്ലവം ഒക്കെ അറും ഏഴും ഷീറ്റ് പെപേര്‍-ല്‍ ആണ്  എഴുതിയത് .ഏറ്റവും കുറവ് പേപ്പര്‍ വാങ്ങിയിട്ടുള്ളത് ഇംഗ്ലീഷ് പരീക്ഷക്കാണ്,അന്നും ,ഇന്നും ഇംഗ്ലീഷ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിറകോട്ടാണ് .പിന്നെ ചരിത്ര പ്രാധാന്യമുള്ള ഒരു തീയതികളും,വര്‍ഷങ്ങളും എന്‍റെ ഓര്‍മ്മയില്‍ നില്‍ക്കില്ല,അന്നും ഇന്നും,ഭാഗ്യത്തിന്  സ്വാതന്ത്യം കിട്ടിയത് എന്നെന്നു അറിയാം,അത് തന്നെ മഹാഭാഗ്യം .ഇപ്പോളും പി എസ്  സി പരീക്ഷകള്‍ എഴുതാന്‍ പോകുമ്പോള്‍ എല്ലാ വര്‍ഷങ്ങളുംതീയതി കളും മന പാഠമാക്കി ആണ് പോകാറ്‌ ,പക്ഷെ ചോദ്യ പേപ്പര്‍  കിട്ടുമ്പോള്‍ അകെ അങ്കലാപ്പ് ആണ്,എല്ലാം തല തിരിച്ചു എഴുതിയിട്ട് വരും ,അത് കൊണ്ട് വര്‍ഷവും ,തീയതിയും  ചോദിക്കുന്ന ചോദ്യങ്ങളെ ഞാന്‍ തിരിഞ്ഞു നോക്കാറില്ല .

എസ് എസ് എല്‍ സി  പരീക്ഷാ  തീരുന്ന ദിവസം മനസ്സില്‍ ഒരു ഐസ്സ് കട്ട എടുത്തു വെച്ച പ്രതീതി ആണ് , ജീവിതത്തിലെ ആ വലിയ ഭാരം ഒന്നിറക്കി വെക്കാന്‍ കഴിഞ്ഞല്ലോ എന്ന സമാധാനവും , പിന്നെ റിസള്‍ട്ട്‌ വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വരെ ഒരു കുഴപ്പവും കാണില്ല ,അത് കഴിയുമ്പോള്‍ ആണ് വീണ്ടും മുള്‍മുനയില്‍ നില്ക്കാന്‍ തുടങ്ങുന്നത്,ഉറക്കമില്ല,ആഹാരം തൊണ്ടക്ക് താഴെ ഇറങ്ങില്ല ,ഹോ വല്ലാത്ത ഒരവസ്ഥ തന്നെ ,ആന്നു മുപ്പത്തി മുക്കോടി ദൈവങ്ങളെ എല്ലാം വിളിക്കും,തലേ ദിവസം  ടൂഷന്‍ സെന്റര്‍ -ല്‍ നിന്നും റിസള്‍ട്ട്‌ അറിഞ്ഞാലും പിറ്റേന്ന് പത്രം വരുമ്പോള്‍ വീണ്ടും ഒരു അങ്കലാപ്പ് ആണ്,റോള്നമ്പര്‍ പേപ്പര്‍-ല്‍ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ കുളിര്‍ മഴ നനഞ്ഞപോലെ ആണ്,പിന്നെ കുറച്ചു അഹങ്കാരം തോന്നും .

ഡിഗ്രീ പരീക്ഷക്ക്‌  ഇത്രയും ടെന്‍ഷന്‍ ഇല്ലങ്കിലും,അപ്പോളും ടെന്‍ഷന്‍ തന്നെ ,സാമ്പത്തിക ശാസ്ത്രം മെയിന്‍ വിഷയം ആയതു കൊണ്ട് ,പരീക്ഷാ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കുമെന്ന് എല്ലാര്ക്കും അറിയാം ,അപ്പോഴാണ്  അന്കുട്ടികളുടെ ഒരു ഗാങ്ങ് രഹസ്യമായി  കോളേജ്-ല്‍ പ്രചരണം നടത്തിയത്  ,മെയിന്‍ പരീക്ഷയുടെ ആന്നു ഉത്തരങ്ങള്‍  വേണമെന്നുള്ളവര്‍ക്ക് ,പരീക്ഷാ തുടങ്ങി അര മണിക്കൂര്‍ നു അകം ഉത്തരങ്ങള്‍ അവരവരുടെ എക്സാം ഹാള്‍-ല്‍ കിട്ടും ,പക്ഷെ അമ്പതു രൂപ കൊടുക്കണം ,അങ്ങനെ ഞങ്ങള്‍ കുറെ പേര്‍ അമ്പതു രൂപ വെച്ചു കൊടുത്തു ,ആന്നു അമ്പതു രൂപ എന്നു പറഞ്ഞാല്‍ വളരെ വലുതാണ് ...
അന്നത്തെ എക്സാം തുടങ്ങി അര മണികൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ കാശ് വാങ്ങിച്ചവര്‍ വാക്ക് പാലിച്ചു .അവര്‍ എല്ലാ ക്ലാസ്സ്‌ കളിലും ,ക്ലാസ്സ്‌ മുറികളുടെ എയര്‍ ഹാള്‍ -ല്‍ കൂടി ഉത്തരങ്ങള്‍ അടങ്ങിയ പേപ്പര്‍ അകത്തേക്ക് ഇട്ടു തന്നു ,പക്ഷെ ഒരു ക്ലാസ്സ്‌-ല്‍ ഒരു കോപ്പി മാത്രമേ ഇട്ടുള്ളൂ,എല്ലാരും അത് കൈമാറി കോപ്പി അടിക്കണം എന്നാകും അവര്‍ ഉദേശിച്ചത്‌ ,ഞങ്ങളുടെ ക്ലാസ്സ്‌-ല്‍ ഇട്ട പേപ്പര്‍ കിട്ടിയത് ,സ്വന്തം കാര്യം സിന്ധാബത് എന്നു കരുതുന്നതും,അമ്പതു രൂപ കൊടുക്കതതുമായ ഒരു പെണ്‍കുട്ടിയുടെ കയ്യിലാണ് ,അവള്‍ മിടുക്കി സുഗംയിട്ടു എല്ലാം കോപ്പി ചെയ്തു എഴുതി,പലരും കയ്യും,കണ്ണും ഉപയോഗിച്ച് അവളോട്‌ ചോതിച്ചിട്ടും അവള്‍ ഒന്നും അറിയാത്ത പോലെ അവളുടെ എക്സാം എഴുത്ത് തുടര്‍ന്ന് ,അമ്പതു രൂപ കൊടുത്ത ഞങ്ങള്‍ എല്ലാം വിഡ്ഢികളെ പോലെ അവള്‍ എഴുതുന്നത്‌ നോക്കി ,അവളെ പ്രാകി കൊണ്ട്  അറിയാവുന്നത് പോലെ പരീക്ഷാ എഴുതി,അവളെ എക്സാം ഡ്യൂട്ടി ക്ക് നിക്കുന്ന സര്‍ നു ഒറ്റി കൊടുക്കാന്‍  അറും തയ്യാറായില്ല ,അവിടെ ഞങ്ങള്‍ എല്ലാം സുഹൃത്ത്‌ ബന്ധത്തിന് അര്‍ഥം കൊടുത്തെങ്കിലും അവള്‍..........................അതൊക്കെ ഇനി ഓര്‍ത്തിട്ടു എന്ത് കാര്യം ,പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവള്‍ക്കു ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു ,ഞങ്ങളൊക്കെ ജസ്റ്റ്‌ പാസ്‌
പക്ഷെ അന്നത്തെ പേപ്പര്‍ ഇട്ടുകൊടുക്കള്‍ വലിയ ഇഷ്യൂ ആയി ,ഏതോ ക്ലാസ്സ്‌ -ല്‍ ഇട്ട പേപ്പര്‍ എക്സാം ഡ്യൂട്ടി ക്ക് നിന്ന സര്‍ ന്റെ കയ്യില്‍ തന്നെ കിട്ടി,സര്‍ ആരെട അത് എന്നു വിളിച്ചു ചോതിച്ചതും ,പേപ്പര്‍ ഇടുവാന്‍ വന്നവര്‍ എല്ലാം കൂട്ടത്തോടെ ഓടി,കൂട്ടത്തോടെ കരിയിലക്ക് മുകളില്‍ കൂടി ഓടുന്ന സൌണ്ട് കേട്ടു  എല്ലാ സര്‍-ന്‍ മാറും ഇറങ്ങി നോക്കി,പക്ഷെ അവര്‍ പിടി കൊടുത്തില്ല,ഓടി തള്ളികളഞ്ഞു ,പക്ഷെ പല ക്ലാസ്സ്‌ കളിലും സര്‍ ന്‍  മാര്‍ അവര്‍ ഇട്ടു കൊടുത്ത ഉത്തര പേപ്പര്‍ വാങ്ങിച്ചു നശിപ്പിച്ചു കളയുകയുണ്ടായി .

അത് കഴിഞ്ഞു ഐ ടി ഐ -ല്‍ പഠിക്കുമ്പോള്‍ എക്സാം ,അതും ടെന്‍ഷന്‍ തന്നെ ,എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്,അവള്‍ നന്നായി പഠിക്കും,അവള്‍ക്കു എല്ലാത്തിന്റെം ആന്‍സര്‍ അറിയാം ,അവള്‍ എനിക്ക് ആന്‍സര്‍ പേപ്പര്‍ നീക്കി വെച്ചു കാണിച്ചു തരുമായിരുന്നു,പക്ഷെ എക്സാം ഡ്യൂട്ടി ക്കാര്‍ അത്ര നല്ല സ്വഭാവക്കരല്ലയിരുന്നു ,അവരുടെ കണ്ണിലെ കരടായി മാറി ഞാന്‍ ,എങ്കിലും നല്ല മാര്‍ക്ക്‌ കിട്ടി .
ഇപ്പോഴത്തെ ഗ്രേഡ് സിസ്റ്റം നന്നല്ല എന്നാണ് എന്‍റെ അഭിപ്രായം,പണ്ട് എല്ലാരും ഒന്നാം റാങ്ക് വേണം എന്നു മത്സരിച്ചു പഠിക്കുമായിരുന്നു ,ഇപ്പോള്‍ അത് വേണ്ടല്ലോ ,കുട്ടികളില്‍ മത്സര ബുദ്ധി ഉണ്ടാകേണ്ടത് നല്ല കാര്യം തന്നെ ആണ് ,പഴയ വിദ്യാഭ്യാസ നയങ്ങള്‍ തിരികെ കൊണ്ട് വരണം .

പിന്നെ കഴിവതും കുട്ടികളെ ഇംഗ്ലീഷ് മീഡിയം  തന്നെ ചേര്‍ക്കുക,വലിയ ക്ലസ്സ് കളില്‍ എതുംപോളാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നത് , ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എല്ലാം ഇംഗ്ലീഷ്-ല്‍ പറയുമ്പോള്‍ നമ്മള്‍ മലയാളം മീഡിയം പഠിച്ചവര്‍ വായും പൊളിച്ചു നില്‍ക്കും ,ഇപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ,ആന്നു ഇംഗ്ലീഷ് മീഡിയം ത്തില്‍ എന്നെ പഠിപ്പിച്ചിരുന്നെങ്കില്‍...........................(എങ്കില്‍ പിന്നെ ഇപ്പോള്‍ അങ്ങ്  മല മറിച്ച്  കളഞ്ഞേനെ ,എന്തെങ്കിലും പുളു അങ്ങ്  പറയുകയാണ്  ..)






Tuesday, March 9, 2010

കാവ്

എന്‍റെ വീടിനു അടുത്ത് ഒരു വലിയ കാവ്‌ ഉണ്ടായിരുന്നു ,അതിനെ പണ്ട് ഊളെന്‍ കാവ് എന്നാണ് പറഞ്ഞിരുന്നത്,ഇപ്പോള്‍ ഇലങ്ങത്തും കാവ് എന്ന പേരിലാണ് അറിയപെടുന്നത് ,
പണ്ടൊക്കെ ആ കാവ്‌ കാണുമ്പൊള്‍  തന്നെ പേടിയാകും ,ഉച്ച സമയത്തൊന്നും ആരും അത് വഴി യാത്ര ചെയ്യാറില്ല ,അവിടെ എന്തൊക്കെയോ ദൈവീക ശക്തികള്‍ ഉണ്ടെന്നു പലര്‍ക്കും അനുഭവത്തില്‍ പ്രകടമായിട്ടുണ്ട്,എന്‍റെ അച്ഛന്റെ കുട്ടികാലത്ത്  ഊഞ്ഞാല്‍ കെട്ടാന്‍ വള്ളികള്‍ മുറിക്കാന്‍ ആള്‍ക്കാര്‍ അവിടെ പോകുമായിരുന്നു എന്നു പറയുന്നത് കേട്ടിട്ടുണ്ട്, ആ കാവില്‍ നിന്നും പണ്ട് ആരോ മരം മുറിച്ചു കടത്താന്‍ ശ്രേമിച്ചു ,മുറിച്ചിട്ട മരം എടുക്കാന്‍ പണിക്കാര്‍ വന്നപ്പോള്‍ ആ മരം തറയില്‍ നിന്നും ഉയര്‍ന്നില്ല ,ആ മരത്തിന്റെ തടി ഇപ്പോഴും ആ കാവിനുള്ളില്‍ എവിടെയോ കിടക്കുന്നുണ്ട് എന്നാണ് പറയുന്നത്,വേറൊരാള്‍ ഇതുപോലെ മരം മുറിച്ചു ,പിന്നീടു അയാള്‍ക്ക് തളര്‍വാതം വന്നു ,പിന്നെ മരിക്കും വരെ കട്ടിലില്‍ നിന്നും എഴുനേല്‍ക്കാന്‍ പറ്റിയിട്ടില്ല.
പണ്ട് ഈ കാവ്‌ നിറയെ വള്ളി പടര്പ്പുകളും കൂറ്റന്‍ മരങ്ങളും ആയിരുന്നു ,പലതരം കിളികളുടെ ചിലംബലുകലുകള്‍ എപ്പോഴും കേള്‍ക്കാമായിരുന്നു ,പിന്നെ കുറുക്കന്‍ മാരുടെ താവളം ആയിരുന്നു ,രാത്രി കാലങ്ങളില്‍ ഇവിടെ നിന്നും ഇറങ്ങുന്ന കുറുക്കന്മാര്‍ വീടുകളില്‍ നിന്നും കോഴിയെ മൊഴ്ട്ടിച്ചു ഓടി പോകുമായിരുന്നു ,

ഈ കാവ്‌ ഇരിക്കുന്ന സ്ഥലം എന്‍റെ വലിയമ്മയുടെ ഭാഗത്തില്‍ ഉള്ള ഭൂമി ആയിരുന്നു ,ഒരിക്കല്‍ കുറെ ആള്‍ക്കാര്‍ വന്നു കാവ്‌ വെട്ടി തളിക്കാന്‍ തുടങ്ങി ,ആന്നു അതിനെ ചൊല്ലി  എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി ,അതൊന്നും ഓര്‍മയില്ല,ആന്നു വന്നവര്‍ പറഞ്ഞത്  ഇവിടെ കാലാകാലങ്ങളായി പൂജകള്‍ ഒന്നും ലഭിക്കാതെ കിടക്കുന്ന വിഗ്രഹങ്ങള്‍ ഉണ്ട്,അവര്‍ അവരുടെ കുടുംബ ഷേക്ത്രത്തില്‍ പ്രശനം വെച്ചപ്പോള്‍ ഈ കാവ്‌ തെളിഞ്ഞു വരികയും അവിടെ പോയി പുനര്പ്രതിഷ്ട്ട ചെയ്യണം എന്നു അരുളിപാട് ഉണ്ടാകുകയും ചെയ്തു എന്നുമാണ്  ,ആദ്യമൊക്കെ കാവ്‌ വിട്ട് കൊടുക്കില്ല എന്നു വലിയമ്മ പറഞ്ഞങ്ങിലും,പിന്നെ കാവ്‌ അവര്‍ക്ക് വിട്ട് കൊടുത്തു .അങ്ങനെ അവര്‍ കാവ് വെട്ടി തളിച്ചപ്പോള്‍ ,കാവിന്റെ ഉള്ളില്‍ നിന്നും ദേവി വിഗ്രഹവും,നാഗ പ്രതിഷ്ട്ടകളും,കൊത്തു പണികള്‍  ഉള്ള  കരിങ്കല്‍  തൂണുകളും ഒക്കെ കിട്ടി,പിന്നെ അഞ്ചു തല ഉള്ള സര്‍പ്പത്തെ പലരും അവിടെ ഉള്ള വലിയ മരത്തില്‍ കണ്ടു എന്ന വാര്‍ത്ത‍ കാട്ടു തീ പോലെ പറന്നു ,അങ്ങനെ വളരെ പെട്ടെന്ന് കാവ് പ്രശസ്തമായി ,എല്ലാ ഞായറാഴ്ചയും അവിടെ തുള്ളല്‍ ഉണ്ടായിരുന്നു,തുള്ളുന്ന ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഭാവിയും,ഭൂതവും ഒക്കെ പറയുമായിരുന്നു,തുള്ളലിന്റെ അവസാനം,തുള്ളുന്ന ആളു  തിളയ്ക്കുന്ന പായസം ശരീരത്തില്‍ കൂടി എടുത്തു ഒഴിക്കും ,എല്ലാരും ശ്വാസം അടക്കി പിടിചു അത് കാണും ,ഞാനും എല്ലാ ഞായറാഴ്ചയും കാവില്‍ പോയിരുന്നു,കാവിനകത്തു കയറി കഴിഞ്ഞാല്‍ ശരീരത്തില്‍ കൂടി ഒരു തണുപ്പ് അരിച്ചു കയറാന്‍ തുടങ്ങും ,സൂര്യന്റെ വെട്ടം  വളരെ കുറച്ചു മാത്രമേ കാവിനുള്ളില്‍ എത്തി യിരുന്നുല്ല് ,
തൊഴുതു കഴിയുന്നത്‌ വരെ എല്ലാ മരത്തിന്റെ ശിഖരത്തിലും ഞാന്‍ നോക്കിയിരുന്നു,അഞ്ചു തലയുള്ള സര്‍പ്പത്തെ കാണാന്‍,പക്ഷെ ഇത് വരെ കണ്ടിട്ടില്ല ,കാവിന്റെ ഉള്ളില്‍ ഒരു മരച്ചുവട്ടില്‍ അവിടെ നിന്നും കിട്ടിയ ഒരു വിഗ്രഹം വെച്ചിട്ടുണ്ട്,ഒരു ദേവിയുടെ കൊച്ചു വിഗ്രഹം,ദേവിയുടെ പ്രതിഷ്ട്ടക്ക് താഴെ ആയി കുറെ പടികള്‍ ..,എനിക്ക് ആ വിഗ്രഹം കാണുന്നത് വലിയ ഇഷ്ട്ടമുള്ള കാര്യമാണ് .കാവിന്റെ ഉള്ളില്‍ എവിടെയോ  ഒരു കിണര്‍ ഉണ്ടെന്നു ,അങ്ങോട്ട്‌ ആര്‍ക്കും പോകാന്‍ കഴിയുന്നില്ല എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു ,എന്തായാലും ആ കാവില്‍ ഒരു ശക്തി ഉണ്ട് എന്നത് സത്യം തന്നെ ,കാവിനടുത്ത്‌ താമസിക്കുന്ന മുസ്ലിം കുടുംബം മാസം തോറും എണ്ണയും,തിരിയും വാങ്ങി കാവിലെക് നല്‍കാറുണ്ടായിരുന്നു ,ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒത്തിരി  കഴിഞ്ഞു  ഞാന്‍ കാവില്‍ പോയിട്ട് ,കുറെ നാള് മുന്നേ പോയപ്പോള്‍ കാവ് ആകെ മാറി പോയി ,ദേവി പ്രതിഷ്ട്ടയും ,അമ്പലവും ഒക്കെ ആയി ,

ഞാന്‍ ഇത് എന്തിനാണ് എഴുതിയത് എന്നു ചോതിച്ചാല്‍ ,കഴിഞ്ഞ ദിവസം എനിക്ക് വന്ന മെയില്‍-ല്‍ അഞ്ചു തലയുള്ള സര്‍പ്പത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു ,അത് കണ്ടപ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മിച്ചു ...


















Monday, March 8, 2010

An Important Issue: MUST READ
 
 
 
Politics is not a SERVICE anymore but a PROFESSION!!!
An Important Issue!
Salary & Govt. Concessions for a Member of Parliament (MP)

Monthly Salary :
Rs... 12,000/-

Expense for Constitution per month :
Rs. 10,000/-
Office expenditure per month :
Rs. 14,000/-

Traveling concession (Rs. 8 per km) :
Rs. 48,000/-
(eg. For a visit from South India to Delhi & return : 6000 km)

Daily DA TA during parliament meets :
Rs.. 500/day

Charge for 1 class (A/C) in train :
Free (For any number of times)  
(All over India )
 

Charge for Business Class in flights :
Free for 40 trips / year (With wife or P..A.)  

Rent for MP hostel at Delhi
: Free.

Electricity
  costs at home : Free up to 50,000 units.

Local phone call charge :
Free up to 1, 70,000 calls..

TOTAL expense for a MP
[having no qualification] per year :  Rs.32, 00,000/-
[i.e. 2.66 lakh/month]
TOTAL expense for 5 years :
  Rs. 1, 60, 00,000/-
For 534 MPs, the expense for 5 years :
Rs. 8,54,40,00,000/-
 (Nearly 855 crores)
AND THE PRIME MINISTER IS ASKING THE HIGHLY QUALIFIED, OUT PERFORMING CEOs TO CUT DOWN THEIR SALARIES......
This is how all our tax money is been swallowed and price hike on our regular commodities..........
And this is the present condition of our country :


Error! Filename not specified.

855 crores could make their lives livable!!
 
Think of the great democracy we have…
&
FORWARD
THIS MESSAGE TO ALL REAL CITIZENS OF INDIA !!
ARE YOU?
        
 


 










--







Sunday, February 21, 2010

വായന

പണ്ട് ഞാന്‍ ഒരുപാട് വായിക്കുന്ന സ്വഭാവം ഉള്ള ആളായിരുന്നു,പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ഒന്നും വായിക്കാന്‍ കഴിയാറില്ല ,പബ്ലിക്‌ ലൈബ്രറി-ലെ പൊടിപിടിച്ച പുസ്തകങ്ങല്‍ക്കിടക്ക് നിന്നും നല്ലതൊന്നു തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ,അത് കൊണ്ട് കയ്യില്‍ കിട്ടുന്നതും എടുത്തു കൊണ്ട് വരും ,
പണ്ട് മുതലേ എല്ലാ ആഴ്ച പതിപ്പുകളും ഞാന്‍ വായിച്ചിരുന്നു ,അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ആഴ്ച പതിപ്പുകളുടെ ആരാധിക ആയി മാറിയിരുന്നു,എല്ലാ ആഴ്ച പതിപ്പുകളും വായിക്കും എന്നു പറയുമ്പോള്‍ എല്ലാരും കളിയാക്കും വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ടാണ് അതൊക്കെ വായിക്കുന്നത് എന്നു,പക്ഷെഇപ്പോള്‍ മലയാളമനോരമ  ആഴ്ചപതിപ്പിന്റെ പരസ്യം കണ്ടിട്ടില്ലേ -നല്ല വീട്ടുകാരികളുടെ കൂട്ടുകാരി,ഇപ്പോള്‍ അതും,വനിടിഹയും മാത്രമേ വായിക്കു ,അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ വായിക്കാനൊന്നും സമയം കിട്ടാറില്ല ,

പണ്ട് മിക്ക വീടുകളിലും കുട്ടികളെ മനോരമ,മംഗളം ഇവയൊന്നും വായിക്കാന്‍ സമ്മതിക്കില്ല,അതൊക്കെ വായിച്ചാല്‍ ചീത്ത ആയി പോകും എന്നാണ് അന്നൊക്കെ മുതിര്‍ന്നവരുടെ വിശ്വാസം ,പക്ഷെ കുട്ടികള്‍ ചീത്ത ആകാന്‍ പാകത്തില്‍ അതിലൊന്നും തന്നെ  ഇല്ല എന്നുള്ള കാര്യവും അവര്‍ക്കറിയാം ,എന്നാലും അവരൊക്കെ അവരായി തന്നെ പെരുമാറുന്നു .

ഞാന്‍ sslc  പരീക്ഷ യുടെ തലേന്നും ആഴ്ച പതിപ്പിലെ നോവലുകള്‍ എല്ലാം വായിക്കും,ഏകാഗ്രതയോടെ പഠിക്കാനെന്നും പറഞ്ഞു ,വീട്ടില്‍ നിന്നും ബുക്കുകളും എടുത്തു ഇറങ്ങും ,എന്നിട്ട്  ഞങ്ങളുടെ പറമ്പില്‍ ഉള്ള കശുമാവിന്റെ തോട്ടത്തില്‍ ,താഴ്ന്നു കിടക്കുന്ന ഏതെങ്കിലും ചില്ല കൊമ്പില്‍ കയറി ഇരുന്നു പഠിക്കുന്നതായി ഭാവിക്കും,ഇതിനിടയില്‍ നേരത്തെ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആഴ്ചപതിപ്പ്  എടുത്തു വിശാലമായി വായിക്കും, കൂടെ കുറെ പച്ച താളിമാങ്ങ (പുളി കൂടുതലല്ലാത്ത,നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ഇനം മാങ്ങ) കൂടി പറിച്ചു ഉപ്പും കൂട്ടി കഴിക്കും ,പഠിത്തം കഴിഞ്ഞു എന്നു തോന്നുള്ള നിമിഷം അഴ്ച്ചപതിപ്പിനെ വീണ്ടും ഏതെങ്കിലും തെങ്ങിന്‍ തൈയുടെ മടലിനു ഇടയില്‍ ഒളിപ്പിച്ചു വെക്കും ,പഠിച്ചു സ്ഖീനിച്ച പോലെ ബുക്ക്‌ ഒക്കെ കൊണ്ട് വെക്കും ,അമ്മ വിചാരിക്കും പാവം കുട്ടി,ഇത്രയും നേരം പഠിക്കുകയായിരുന്നു ,പിന്നെ എപ്പോളെങ്കിലും  ആരും കാണാതെ ആഴ്ചപതിപ്പ് വലിയമ്മയുടെ വീട്ടില്‍ കൊണ്ട് കൊടുക്കും,ആഴ്ച പതിപ്പ് എന്‍റെ വീട്ടില്‍ വാങ്ങില്ല,വല്യമ്മയുടെ മകനാണ് പത്രതിനോടൊപ്പം വാരിക വരുത്തുക,ചില ദിവസങ്ങളില്‍ തുടര്‍ക്കഥയുടെ ബാക്കി ഭാഗംഎന്താകും എന്നറിയാന്‍ കാത്തിരിക്കും ,അപ്പോള്‍ രാവിലെ പത്രം വരുന്ന സമയം ,വല്യമ്മയുടെ വീട്ടിലേക്കു ഒറ്റ ഓട്ടം ആണ് ,വാരന്ധയില്‍ കിടക്കുന്നവാരിക എടുത്തു ബാക്കി കഥ വായിച്ചിട്ട് തിരികെ വീട്ടിലേക്കു ഓടും,അമ്മ വഴക്ക് പറയാതിരിക്കാന്‍ തിരികെ പോകുന്ന വഴി തൊഴിഞ്ഞു വീണു കിടക്കുന്ന കശുവണ്ടികള്‍ പറക്കി കൊണ്ട് പോകും ,അമ്മ ചോതിച്ചാല്‍ ഇതു പറക്കാന്‍ പോയെന്നു പറയാമല്ലോ .

അച്ഛന്‍ വീട്ടില്‍ ഭയങ്കര സ്രിക്ത്റ്റ്   ആണ് ,വൈകിട്ട് 6 മണി മുതല്‍  10 മണി  വരെ നിര്‍ബന്ധമായും ഞങ്ങള്‍  എല്ലാരും ഇറയത് (ഉമ്മറം) ഇരുന്നു പഠിച്ചിരിക്കണം ,അപ്പോള്‍ അച്ഛനും അമ്മയും കൂടി ടി വി കാണുന്നുണ്ടാകും,10  മിനിറ്റ് കൂടുമ്പോള്‍ അച്ഛന്‍ ഞങ്ങള്‍ ഇരിക്കുന്നടുതെക്ക് ജന്നലിന്റെ കര്‍ട്ടന്‍ പൊക്കി നോക്കും ,ഞങ്ങള്‍ പഠിക്കുന്നോ ഉറങ്ങുന്നോ എന്നറിയാന്‍ ,ആരെങ്കിലും ഉറങ്ങുന്നത് കണ്ടാല്‍ ആ ആളിന്റെ പേര് വിളിച്ചു പറയും ,...............പോയി മുഖം കഴുകിയിട്ട് ഇരുന്നു വായിക്കു എന്നു ,ആ ചാന്‍സ് ഞങ്ങള്‍ മുതലാക്കിയിരുന്നു,ഇടക്ക് മുഖം കഴുകാനും ,ഒന്നിന് പോകാനും എന്നു പറഞ്ഞു എഴുനേറ്റു പോകും,എന്നിട്ട് അച്ഛന്‍ കാണാതെ ചെടികല്‍ക്കിടക്ക് എവിടെങ്കിലും പോയി നിന്നു ആകാശത്തിലെ നക്ഷത്രങ്ങളെയും,അമ്പിളി മാമനെയും ഒക്കെ നോക്കി പത്തു പതിനഞ്ചു മിനുട്ട്  നില്‍ക്കും ,അങ്ങനെ ഒരാളുടെ ഡ്യൂട്ടി കഴിയുമ്പോള്‍ അടുത്ത ആള്‍ പോകും ,അങ്ങനെ അച്ഛനെയും അമ്മയെയും പറ്റിച്ചു ഞങ്ങള്‍ പഠിച്ചു ,പിന്നെ ആരെങ്കിലും ഏതെങ്കിലും പിള്ളേരുടെ കയ്യില്‍ നിന്നും ബാലരമ യോ , പൂമ്പാറ്റ യോ ,ബാലാ മംഗളമോ   വാങ്ങിച്ചു കൊണ്ട് വരും ,ഞങ്ങള്‍ ഓരോരുത്തര്‍ ആയി വായിക്കുന്ന ബുക്ക്‌ നു ഇടക്ക് വെച്ചു അത് വായിക്കും ,അച്ഛന്‍ അടുതോട്ടു എങ്ങാനും വരുന്നെന്നു തോന്നിയാല്‍ അപ്പൊ തന്നെ എവിടെങ്കിലും അത് ഒളിപ്പിക്കും,അങ്ങനെ പഠിക്കേണ്ട സമയത്തു പഠിക്കാത്തത് കൊണ്ട് മാര്‍ക്ക്‌ വളരെ കുറച്ചേ കിട്ടിയുള്ളൂ,ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കുറച്ചു മനസിരുത്തി പഠിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു എന്നു .

സ്കൂളില്‍ നിന്നും ഇറങ്ങിയതിനു ശേക്ഷം ആണ് നോവലുകള്‍ വായിച്ചു തുടങ്ങിയത്,കോളേജ് ലൈബ്രറി -ല്‍ നിന്നും പ്രീഡിഗ്രി കുട്ടികള്‍ക്ക് ബുക്കുകള്‍ അന്ന് തരില്ലായിരുന്നു,ഡിഗ്രീ ക്ലാസ്സ്‌ ലെ ആരെയെങ്കിലും സോപ്പ് ഇട്ടു ഏതെങ്കിലും ബുക്ക്‌ ഒക്കെ എടുത്തു വായിക്കുമായിരുന്നു,ഡിഗ്രി ആയപ്പോള്‍ ഒരുപാട്  പുസ്തകങ്ങള്‍  വായിക്കാന്‍ പറ്റി,ഒരു പക്ഷെ  ഡിഗ്രീ ക്ക് പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചത് ഞാന്‍ ആയിരുന്നു എന്നു തോന്നുന്നു,അതിനു വേറൊരു കാര്യം കൂടി ഉണ്ട് ,ഞങ്ങളുടെ കോളേജ്-ലെ ലൈബ്രേറിയന്‍ വളരെ ചെറുപ്പമായിരുന്നു,കൂടെ സുന്ദരനും .

വെക്കേഷന്‍ സമയത്തു വായിക്കാന്‍ ഒന്നും കിട്ടരില്ലായിരുന്നു,അപ്പോള്‍ തട്ടിന് മുകളില്‍ കയറി പഴയ എതെക്കെയോ വാര്‍ഷിക പതിപ്പുകള്‍ എടുത്തു വായിക്കും ,അന്നൊക്കെ ഒരു വരി പോലും വിടാതെ എല്ലാ കഥകളും ,ലേഖനങ്ങളും വായിക്കും,എല്ലാ വര്‍ഷവും വെക്കേഷന്‍  സമയത്ത്  ഇതേ ബുക്കുകള്‍ വീണ്ടും വീണ്ടും വായിച്ചിരുന്നു,അന്നൊന്നും ആവര്‍ത്തന വിരസത തോന്നിയിരുന്നില്ല,അന്നൊക്കെ മാതൃഭൂമി പത്രത്തോടൊപ്പം ഉണ്ടായിരുന്ന ഞായറാഴ്ച പതിപ്പുകള്‍ ആര്‍ത്തിയോടെ ആന്നു വായിച്ചിരുന്നത്,ഇന്നു നക്ഷ്ത്രഫലവും ,സിനിമ യും നോക്കും ,കാലം നമ്മളെ എങ്ങനെ ഒക്കെ മാറ്റുന്നു ,ജീവിത സാഹചര്യങ്ങള്‍ മാറുമ്പോള്‍ നമ്മുടെ കാഴ്ചപാടും,സ്വഭാവവും മാറുന്നു ,

വളരെ കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ എനിക്ക് വായിക്കാന്‍ കൂടുതല്‍ ഇഷ്ട്ടം പൂമ്പാറ്റ ആയിരുന്നു ,അതിലെ പപ്പൂസ്  നെ വളരെ ഇഷ്ട്ടം ആയിരുന്നു ,സംഭാഷണം ഒന്നും ഇല്ലാതെ പപ്പൂസ് ന്റെ മണ്ടത്തരങ്ങള്‍ ചിത്രീകരിച്ചിരുന്നത് വളരെ മികച്ച രീതിയില്‍  ആയിരുന്നു .ബാല മംഗളം ത്തിലെ ഡിങ്കനെ എനിക്ക് ഇഷ്ട്ടമില്ലയിരുന്നു ,ബാലരമയിലെ മായാവി യെ എനിക്ക് വളരെ ഇഷ്ട്ടംമായിരുന്നു.എന്‍റെ ഒരു അമ്മാവന്റെ മകള്‍ക്ക് കുറെ കഥാപുസ്തകങ്ങള്‍ ആന്നു ഉണ്ടായിരുന്നു ,ഓരോ പേജ് മരിക്കുമ്പോഴും മൃഗങ്ങളുടെ  രൂപങ്ങള്‍  ഒരു പൂവ് വിരിയുന്ന പോലെ നമുക്ക് കാണാന്‍ പറ്റുന്ന  കുറെ പുസ്തകങ്ങള്‍ അവള്‍ക്കു ഉണ്ടായിരുന്നു,പക്ഷെ അവള്‍ അത് ആര്‍ക്കും കൊടുക്കില്ല,ഞങ്ങള്‍ അത്ഭുതത്തോടെ അത് നോക്കി ഇരിക്കും ,അവള്‍ ഓരോ പേജ് ആയിട്ട് മറിച്ച് കാണിച്ചു തരും,അതില്‍ ഒന്ന് തൊടുവാന്‍ പോലും സമ്മതിക്കില്ലായിരുന്നു,

അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍ .....................................................




.










Tuesday, February 16, 2010

ഒരു പ്രണയ ദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഒരു പ്രണയ  ദിനം  കൂടി  കടന്നു പോയി,വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രണയദിനം എനിക്ക് സമ്മാനിച്ച വേതനിപ്പിക്കുന്ന  ഓര്‍മ്മകളിലേക്ക്,,,,,,,,,,,,,,,,,,,,,,,,,,,

ഡിഗ്രി കഴിഞ്ഞിട്ട് ഞാന്‍ വനിതാ ഐ ടി ഐ -ല്‍  പഠിക്കുവാന്‍ പോയി,ഒരു ബാച്ച്-ല്‍ ഞങ്ങള്‍ പതിനെട്ടു കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്,കുറച്ചു കുട്ടികള്‍ മാത്രം ഉള്ളത് കൊണ്ട് ഞങ്ങള്‍ എല്ലാവരും നല്ല ആത്മബന്ധം ഉള്ളവരായി തീര്‍ന്നു ,എങ്കിലും എനിക്കെന്നും പ്രിയപ്പെട്ട ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു ,ആദ്യം ഒന്നും അവള്‍ എന്‍റെ  സുഹൃത്ത്‌ അല്ലായിരുന്നു,പിന്നെ പിന്നെ ഞങ്ങള്‍ പിരിയുവാന്‍ വയ്യാത്ത സൌഹൃതത്തിനു   ഉടമകളായി ,അവളുമായി എന്തോ മുന്‍ജന്മ ബന്ധം ഉണ്ടായിരുന്നതായി  എനിക്ക് പലപ്പോളും തോന്നാറുണ്ട്,പണ്ടൊക്കെ അവള്‍ വേറെ ആരോടും കൂട്ട് കൂടുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല,അവള്‍ക്കും അങ്ങനെ തന്നെ ബസ്‌-ല്‍ കയറുമ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ മാത്രം ഒരു സീറ്റില്‍ ഇരിക്കാന്‍ ശ്രേമിക്കും ,,ആതെ ബസ്‌-ല്‍ പോകേണ്ട വേറെ കൂട്ടുകാരികള്‍ ഉണ്ടങ്കില്‍ ഞങ്ങള്‍ രണ്ടാളും അവര്‍ കാണാതെ വേറെ ഏതെങ്കിലും ബസ്‌-ല്‍ പോയി കയറും ,അന്നൊക്കെ എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ അവളെ പിച്ചി എടുക്കുമായിരുന്നു ,പാവം ഒന്നും പറയാതെ  ഇരുന്നു കരയും,ഒരു ചെറിയ വേതന പോലും അവള്‍ സഹിക്കില്ല,ഒരു മുള്ള് കൊണ്ട് കൈ മുറിഞ്ഞാലും അവള്‍ അതിനെ ആഗോള വാര്‍ത്ത‍ പ്രാധാന്യമുള്ള  വിഷയമായി അവതരിപ്പിക്കും,അതിനൊക്കെ ഞാന്‍ അവളെ എപ്പോഴും വഴക്ക് പറയുമായിരുന്നു .........അവള്‍ നന്നായി പഠിക്കുമായിരുന്നു,മണ്ടിയായ എനിക്ക് എല്ലാ പരീക്ഷകളിലും അവള്‍അവളുടെ ഉത്തരകടലാസു തരുമായിരുന്നു ,എനിക്ക്  കണ്ടെഴുതാന്‍ ,അവളെനിക്കു ഇന്നും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ,അതിനെക്കാളുപരി എനിക്ക് വേറെ കൂട്ടുകാരികള്‍ ഇല്ല എന്നു parayunnathakaam  ശെരി ..
ഞാന്‍ പറയാന്‍ വന്നത്...........പറഞ്ഞില്ല അല്ലെ
അങ്ങനെ ഞങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു പ്രണയദിനം ,വീട്ടില്‍ നിന്നും ഇറങ്ങിയപ്പോലെ വിചാരിച്ചു കൂട്ടുകാരിക്ക് ഒരു പൂവ് കൊണ്ട് കൊടുക്കണം എന്നു ,അപ്പോള്‍ അതാ  വഴിയില്‍ ഒരു ബോഗന്‍ വില്ല ചെടി (കടലാസ് പൂവ്) നിറയെ പൂവുമായി  മതിലിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നു,പിന്നൊന്നും ചിന്തിച്ചില്ല ഒരു കുല പൂവ് ആക്രാന്തത്തോടെ ഒടിച്ചെടുത്തു,അപ്പോഴാണ് അത് സംഭവിച്ചത് ,ഒരു പറ്റം കടന്നലുകള്‍  എന്‍റെ നേര്‍ക്ക്‌ കൊന്ത്രപല്ലും കാണിച്ചു പറന്നു വരുന്നു ,തക്ക സമയത്ത് മാറി നിന്നത് കൊണ്ട് എല്ലാപേരും കൂടി എന്നെ ആക്രമിച്ചില്ല,എങ്കിലും ഒന്ന് രണ്ടു പേര്‍ എന്നെ വെറുതെ വിട്ടില്ല,എന്‍റെ മുഖത്ത്  തന്നെ അതിന്റെ കൊമ്പുകള്‍ കുത്തി ഇറക്കി ,റോഡ്‌ അല്ലെ നിലവിളിക്കാന്‍ പറ്റുമോ/. ഞാന്‍ വേധന കടിച്ചമര്‍ത്തി കിട്ടിയ പൂവും കൊണ്ട് ബുസ്സ്റൊപ്-ലേക്ക് നടന്നു ,ബസ്‌-ല്‍ കുയറി കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ മുഖം വണ്ണം വെക്കുന്ന പോലെ ഒരു തോന്നല്‍ ,കുറെ കഴിഞ്ഞപ്പോള്‍ മുഖത്ത്  അവിടവിടെ ബോള്‍ പോലെ പ്രക്ത്യഷപെടുവാന്‍  തുടങ്ങി ,ക്ലാസ്സ്‌-ല്‍  ചെന്നപ്പോള്‍ എല്ലാരും മുഖത്ത്  നോക്കി ചിരിക്കുന്നു ,എന്‍റെ മുഖമാകെ  ചുവന്നു തടിച്ചു,അത് കണ്ടാല്‍ ചിരി വരില്ലേ ,എന്താണ് സംഭവിച്ചത് എന്നു   കൂടി പറഞ്ഞപ്പോള്‍ അതൊരു കൂട്ടച്ചിരി ആയി മാറി,പക്ഷെ എനിക്കപ്പോള്‍ കരച്ചില്‍ വന്നു,ഞാന്‍ പൊട്ടികരയാന്‍ തുടങ്ങി ,ടീച്ചര്‍ പേടിച്ചു പോയി,ഉടനെ തന്നെ അടുത്തുള്ള ക്ലിനിക്‌-ല്‍ കൊണ്ട് പോയി  കുത്തിവെപ്പ്  ,ട്രിപ്പ്  അങ്ങനെ ആ പ്രണയദിനത്തില്‍ ഞാന്‍ ആശുപത്രിയില്‍ ആയി ,ഇന്നും എല്ലാ വര്‍ഷവും പ്രണയദിനത്തില്‍  അവള്‍ക്കു ഞാന്‍ message അയക്കാറുണ്ട് ,ഓര്‍ക്കുന്നുവോ നീ  ആ പ്രണയദിനം എന്നു,അവള്‍ക്കു ഇപ്പോഴും  ചിരിയാണ്........

പണ്ടേ എനിക്ക് കൊച്ചു കൊച്ചു കവിതകള്‍ എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു,എന്‍റെ ബുക്കുകളില്‍ എവിടെയെങ്കിലും ഞാന്‍ കവിതകള്‍ കുറിച്ച് ഇടാറുണ്ട്,വെറുതെ രിക്കുംപോള്‍ ആരെങ്കിലും ബുക്ക്‌ തന്നിട്ട് പറയും ഒരു കവിത എഴുതി തരുമോ എന്നു,ഞാന്‍ വല്ല പൊട്ടത്തരവും എഴുതി  കൊടുക്കും,അങ്ങനെ ഒരിക്കല്‍ എന്‍റെ പ്രിയ കൂട്ടുകാരിക്കും ഒരു കവിത എഴുതി കൊടുക്കേണ്ടതായി വന്നു ,അവള്‍ക്കങ്ങനെ കവിതയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല ,അവളുടെ ബുക്കില്‍ അന്ന് ഞാന്‍  ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുംണര്‍ന്നു നീ എന്നു തുടങ്ങുന്ന കവിതയിലെ  "അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍  നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും" എന്നു തുടങ്ങുന്ന  വരികള്‍  ആണ് എഴുതി കൊടുത്തത് ,അവള്‍ കരുതി അത് എന്‍റെ സ്വന്തം ഭാവന ആണെന്ന്,അര്‍ത്ഥമുള്ള വരികള്‍ വായിച്ചു കൂട്ടുകാരിയുടെ കഴിവില്‍ അഭിമാനിച്ചു അവള്‍ ഇരുന്നു,വേറൊരു പ്രണയ ദിനത്തില്‍ അവളുടെ കൂട്ടുകാരന് (ഇപ്പോള്‍ അവളുടെ ഭര്‍ത്താവ്) നു കൊടുത്ത ആശംസ കാര്‍ഡ്‌-ല്‍ അവള്‍ ആ വരികള്‍ എഴുതി കൊടുത്തു ,പുള്ളിക്കാരനും അത് വായിച്ചു കൂടുതല്‍ റൊമാന്റിക്‌ ആയി ,അപ്പോളാണ് അവളുടെ ചോദ്യം ?
കവിത കൊള്ളാമോ? ശ്രീ എഴുതിയതാണ് ...........................................
പുള്ളിക്കാരന്‍ ഒന്ന് ഞെട്ടി,അവളെ തുറിച്ചു നോക്കി, എന്താ പറഞ്ഞത് എന്നു അര്‍ത്ഥത്തില്‍ ...
പാവം വീണ്ടും ചോതിക്കുകയാണ് എന്താ കൊള്ളില്ലേ ശ്രീ എഴുതിയതാണ് എന്നു
കവിതകളെ കുറിച്ചും ,കവികളെ കുറിച്ചും വിവരമുള്ള അവളുടെ കൂട്ടുകാരന്‍ samyapanam പാലിച്ചു അവള്‍ക്കു പറഞ്ഞു മനസിലാക്കി koduthu ,ഇങ്ങനെ ആന  മണ്ടത്തരം ആരോടും ചെന്ന് പറയരുത്,ഇതു മധുസുധനന്‍ നായര്‍  എഴുതിയ കവിത ആണ് ,അല്ലാതെ ശ്രീ എഴുതിയത് അല്ല ,പാവം അവള്‍ നന്നായി ചമ്മി പോയി,
അത് കഴിഞ്ഞു എന്നെ കണ്ടപ്പോള്‍ അവള്‍ എന്നെ വിളിച്ച വാക്കുകള്‍ ............................ഓര്‍മ്മിക്കാന്‍ വയ്യ
ഇന്നും ഓരോ പ്രണയ ദിനത്തിലും അവളും ഭര്‍ത്താവും കൂടി  ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നു ,കൂടെ njanum ..

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP