Tuesday, August 11, 2009

രാവിലെ ഉണ്ണികളേ ഒരു കഥ പറയാം ഫിലിം ലെ പാട്ടു കേട്ടു.അതില്‍ ആടുകളെ കുറിച്ചു പാടുന്നുണ്ട് ,ആ ഫിലിം ല്‍ കുറെ ആടുകള്‍ ഉണ്ട് ,അതിനെ കുറിച്ചു പറയാം ,എന്റെ ഒരു അപ്പുപ്പന് പേപ്പാറ ഡാം -ല്‍ ആയിരുന്നു ജോലി ,അപ്പുപ്പനും,അമ്മമ്മ യും (കൊച്ചപ്പുപ്പനും,കൊച്ചമ്മംമയും എന്നാണ് ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്) അവിടെ സര്‍ക്കാര്‍ വക കെട്ടിടത്തില്‍ ആണ് താമസിച്ചിരുന്നത്‌,അവിടെ വെച്ചായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം ഫിലിം ന്റെ ഷൂട്ടിംഗ് ,അതിലേക്ക്‌ കുറെ ആടുകളെ വേണമായിരുന്നു ,അപ്പോള്‍ ഇവരുടെ രണ്ടു ആടുകളെയും ഷൂട്ടിംഗ് നായി കൊടുത്തു എന്ന് അവര്‍ പറഞ്ഞിട്ടുണ്ട് ,(സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു)

ആട് നല്ല ഓമനത്തമുള്ള മൃഗമാണ്‌ ,എന്റെ വീട്ടില്‍ എപ്പോളും ആടുകള്‍ കാണും ,ഒരു അടു പ്രസവിച്ചാല്‍ ,അതിന്റെ കുട്ടികള്‍ വളര്ന്നു അതിന്റെ പ്രസവം കഴിയുമ്പോള്‍ തള്ള ആടിനെ കൊടുക്കും ,അങ്ങനെ ആണ് വര്‍ഷങ്ങളായി നടന്നു വരുന്നതു ,ആട്ടിങ്കുട്ടി കള്‍ക്ക് ഞങ്ങള്‍ വായില്‍ തോന്നുന്ന പേരുകള്‍ വിളിക്കുമായിരുന്നു, ചക്കി,അമ്മു,പൊന്നു,കുട്ടന്‍ അങ്ങനെ അങ്ങനെ കുറെ പേരുകള്‍ .
ആടിനെ മേയ്ക്കാന്‍ കൊണ്ടു പോകുമായിരുന്നു ,ഫിലിം-ല്‍ കാണുന്നത് പോലെ അല്ല കേട്ടോ
,എല്ലാത്തിന്റെം കഴുത്തില്‍ കയറൊക്കെ കെട്ടി ,അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ തുള്ളികളിക്കുന്നത് കാണാന്‍ എന്ത് രസമാണ് ,പിന്നെ അതുങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു,ഉമ്മയൊക്കെ കൊടുത്തു ,എന്ത് രസമായിരുന്നു ആ കാലം.ആടിന്റെ പാല് കറക്കാന്‍ നല്ല രസമാണ് ,അതിന്റെ അകിടില്‍ എത്ര പിടിച്ചാലും പാല് വരില്ല,പിന്നെ വിരലൊക്കെ വേദനിക്കും ,അപ്പോളേക്കും ആട് തോഴിക്കാനും തുടങ്ങും,ആടിനെ കറക്കുന്നതിനു മുന്പ് അതിന്റെ പിറകിലത്തെ കാലില്‍ ഒരാള്‍ പിടിച്ചു കൊണ്ടിരിക്കണം ,അല്ലാതെ പശു വിനെ പോലെ പെട്ടെന്ന് പോയി കറക്കാന്‍ പറ്റില്ല,ആട്ടിന്‍പാല്‍ വളരെ ഔഷത ഗുണം ഉള്ളതാണ് ,എനിക്ക് ആട്ടിന്‍ പാല് ഇഷ്ട്ടം അല്ലായിരുന്നു,എന്നാലും ഞങ്ങള്‍ അറിയാതെ അമ്മ ആട്ടിന്‍പാല്‍ ചായ- ഇടുവാന്‍ ഉപയോഗിച്ചിരുന്നു .
മുട്ടനാടിനെ വളര്‍ത്തി ഇറച്ചി വെട്ടുകര്‍ക്ക് കൊടുത്തിരുന്നു,അയ്യോ ,അവന്‍ പുലി ആണ് കേട്ടോ ...
പെണ്‍കുട്ടികളെ കാണുമ്പോള്‍ ,ഇപ്പോളത്തെ ചില പയ്യന്മാര്‍ ക്രാവി ക്രാവി നോക്കുന്നത് പോലെ നോക്കും ,അതിനെ അഴിക്കാനും കെട്ടാനും ഒന്നും പെണ്ണുങ്ങള്‍ക്ക്‌ പറ്റില്ലാരുന്നു.
ഇപ്പോള്‍ ജയസൂര്യ യുടെ ഒരു പട്ടു ഓര്മ വരുന്നു .
ഞാനും വരട്ടെ ,ഞാനും വരട്ടെ
ആട് മേക്കാന്‍ കാട്ടിനുള്ളില്‍ ........


പിച്ചി പൂവ്

ഇന്നു ഒരു മതിലിനു മുകളില്‍ ഒരു പിച്ചി ചെടി നില്ക്കുന്നത് കണ്ടു,അതില്‍ ആകെ ഒരേ ഒരു പൂവ് ,എന്ത് ഭംഗി യായിരുന്നു ആ പൂവിനു ,കൈ നീട്ടി അതങ്ങ് പറിച്ചാലോ എന്ന് വിചാരിച്ചപ്പോലെക്കും ഒരു ചേട്ടന്‍ ഓപ്പോസിറ്റ്‌ വരുന്നതു കണ്ടു ,പിന്നെ പറിച്ചില്ല ,ആ പൂവിനെ കുറിച്ചു ഓര്‍ത്തോര്‍ത്തു നടന്നു ,
എന്ത് ഭംഗി ആണ് അഞ്ചു ഇതളുകള്‍ ഉള്ള ആ ചെറിയ പൂവിനെ കാണാന്‍ ,നിറയെ പൂത്തു നിന്നാലോ ,നല്ല ഭംഗി ആയിരിക്കും ,തിരുവന്തപുരം നഗരസഭ കാര്യാലയം ത്തിന്റെ മുന്നില്‍ ഒരു വലിയ മാവ് ഉണ്ട് ,അതില്‍ വലിയൊരു പിച്ചി ചെടി പടര്ന്നു വളരുന്നുണ്ട്‌,നിറയെ പൂവൊക്കെ ആയിട്ടു,പക്ഷെ അത് മുത്തശ്ശി ആയെന്നു തോന്നുന്നു ,പണ്ടു എന്റെ അമ്മ എപ്പോളും പറയും നമ്മുടെ വീട്ടില്‍ പിച്ചി വാഴില്ല എന്ന് ,കുറെ തൈ കൊണ്ടു വെച്ചു ,പക്ഷെ ഒന്നും പൊടിച്ചില്ല.ഇപ്പോള്‍ എന്റെ വീട്ടില്‍ രണ്ടു മൂട് പിച്ചി ഉണ്ട് ,രണ്ടിലും അഞ്ചാറ് പൂവ് പിടിച്ചു ,വീടിനു അടുത്തായി വിഷ്ണു വിന്റെ ഒരു അമ്പലം ഉണ്ടായിരുന്നു,പണ്ടു എന്നും അമ്പല ത്തില്‍ നട തുറക്കുന്നതിനു മുന്പ് പോയി നില്ക്കും,കാരണം തലേന്ന് ഭഗവാന് ചാര്‍ത്തിയ പിച്ചി പൂ ഹാരം ,പോറ്റി പുറത്തു എടുത്തു തരുന്നത്തിനായി ,പിറ്റേന്ന് അത് സ്കൂള്‍ -ല്‍ വെച്ചു കൊണ്ടു പോകാല്ലോ ,പിച്ചി പൂവ് രണ്ടു മൂന്നു ദിവസസം ഒക്കെ വാടാതെ ഇരിക്കും ,വെള്ളം തളിച്ച് വെച്ചിരുന്നാല്‍ മതില്‍ ,ഉണങ്ങിയ പിച്ചി പൂക്കള്‍ അലമാരയില്‍ തുണികള്‍ക്ക് ഇടയില്‍ .വെച്ചിരുന്നാല്‍ തുണികള്‍ക്ക് നല്ല മണം ആയിരിക്കും

എന്റെ ഇഷ്ട്ടങ്ങള്‍ (ഡ്രസ്സ്‌ )

ഇന്നു രാവിലെ പത്രത്തില്‍ ഒരു പരസ്യം കണ്ടു ,ഒന്നെടുത്താല്‍ ഒന്നു ഫ്രീ ,ഇവിടെ ഒരു ഹാള്‍-ല്‍ വസ്ത്രമേള നടക്കുന്നു .ഒരു ചുരിദാര്‍ എടുത്താല്‍ ഒന്നു ഫ്രീ .കഴിഞ്ഞ ദിവസവും ഈ പരസ്യം ഉണ്ടായിരുന്നു , അന്ന് സാരി ആയിരുന്നു ഒന്നെടുത്താല്‍ ഒന്നു ഫ്രീ ,അന്നും പോയി നോക്കി ,പക്ഷെ കൂറ(അഴുക്ക )സാരികള്‍ .
ഇന്നും പോയി നോക്കി ,കാരണം ഞാന്‍ ചുരിദാര്‍ ന്റെ ആരാധിക ആണ് ,ചുരിദാര്‍ തുണി മേടിക്കും,നൂറ്റി ഇരുപതു രൂപ കൊടുത്തു തയ്പിക്കും,കൊണ്ടു വന്നു ഇട്ട് നോക്കുമ്പോള്‍ കഴുത്ത് ചെറുതോ,സ്ലിറ്റ് കൂടുതലോ ഒക്കെ ആയിരിക്കും പിന്നത് ആര്‍ക്കെങ്ങിലും കൊടുക്കും ,പിന്നെ തയ്ച്ചു കൊണ്ടു വരുമ്പോളാണ് പുള്ളിക്കാരന്‍ കാണുന്നത് ,അപ്പോള്‍ നിറം ഇഷ്ട്ടയില്ലേല്‍ അതിടാന്‍ സമ്മതിക്കില്ല,അങ്ങനെ അത് വേറെ ആരെങ്കിലും ഇടും .അങ്ങനെ എന്റെ എത്ര രൂപ നഷ്ട്ടംയിരിക്കുന്നു ,,ഇനി എപ്പോ പറഞ്ഞിട്ട് എന്ത് കാര്യം അല്ലെ !!!!!!!!!!!!
അങ്ങനെ ഇന്നു ചുരിദാര്‍ നോക്കാന്‍ പോയി ,നൂലോക്കെ വലിഞ്ഞു ,അഴുക്കൊക്കെ പറ്റിയ കുറെ എണ്ണം ,പിന്നെ നോക്കിയാല്‍ കണ്ണിന്റെ കാഴ്ച പോകുന്ന നിറമുള്ള കുറെ എണ്ണം ,വെയിലത്ത്‌ അവിടം വരെ നടന്നു പോയതില്‍ ദുഖം തോന്നി .സുരറ്റ്‌ -ല്‍ നിന്നും ഇറക്കുമതി ചെയ്തത് എന്നൊക്കെ ആണ് പരസ്യം .ഇവന്‍ മാര്‍ക്കൊക്കെ നല്ല ലാഭം ആണ് ,എന്നിട്ടും മനുഷ്യരെ പറ്റിക്കുന്ന കുറെ സാധനങ്ങള്‍ കൊണ്ടു വന്നു വില്‍ക്കുന്നു ,പണ്ടു ഒരു കടയില്‍ കയറിയാല്‍ ഒന്നും വാങ്ങാതെ ഇറങ്ങില്ല , ഇന്നു പക്ഷെ ആഗോള സാമ്പത്തിക മാന്ദ്യം ഞങ്ങളെയും ബാധിച്ചത് കാരണം ,ആവശ്യമില്ലാത്ത ഒന്നും വാങ്ങില്ല ,അല്ലേലും വീട്ടില്‍ ഭയങ്കര ചിലവാണ്‌,ഇങ്ങനെ പോയാല്‍ എന്ത് ചെയ്യും ???????????ബിസിനസ്‌ വളരെ മോശമാണ് ,വരുമാനം തീരെ കുറവ് ,സാധനം തിനൊക്കെ ഭയങ്കര വില ,സാധാരണ കാരന്റെ കുടുബം എങ്ങനെ കഴിയും ,ഇപ്പോള്‍ ഞാന്‍ എല്ലാത്തിനും കണക്കു വെക്കുന്നുണ്ട് ,ഒന്നാം തിയ്യതി മുതല്‍ പത്താം തീയതി വരെ ആഹാര ചിലവിനായി രണ്ടായിരത്തി നു അടുത്തായി ,ഞങ്ങള്‍ രണ്ടു പേരുടെ ചെലവാണ് ഈ പറഞ്ഞതു,ഇങ്ങനെ പോയാല്‍ .............................................
ചുരിദാര്‍ നോക്കി ഇഷ്ട്ടവാതെ പിന്നെ ഞാന്‍ സാരി നോക്കാന്‍ തുടങ്ങി ,അപ്പോള്‍ നല്ല മുഖ പരിചയം ഉള്ള ഒരു പയ്യന്‍ നില്ക്കുന്നു ,വലിയ ഗമയില്‍ ,കൂടെ ഒരു ലേഡി യും ഉണ്ട് (അവന്റെ ഭാര്യ ആണെന്ന് തോന്നുന്നു ).ആലോചിച്ചപ്പോള്‍ അവന്‍ ആരെന്ന് മനസിലായി ,ഒരു ടിവി ഷോ നടത്തുന്ന പയ്യനാണ് .എന്താ അവന്റെ ജാഡ ,മനുഷ്യരുടെ മുഖത്തൊക്കെ നോക്കി ഒന്നു ചിരിച്ചൂടെ .അല്ലേലും സിനിമ ഫീല്‍ഡ്-ല്‍ ഉള്ളവര്‍ക്കൊക്കെ ജാഡ കൂടുതലാണ്,പ്രേക്ഷകര്‍ ഇല്ലങ്കില്‍ ഇവരൊക്കെ എന്ത് കോപ്രായം കാണിച്ചിട്ടും എന്ത് കാര്യം???????????????ങ്ങാ പോട്ടെ ..........

Monday, August 10, 2009

എന്റെ ഇഷ്ട്ടങ്ങള്‍ (നായ് കുട്ടി )

ഇപ്പോള്‍ എനിക്ക് രണ്ടു പട്ടികള്‍ ഉണ്ട് ,കല്യാണി ,മിന്നു .കല്യാണി ഭയങ്കരി ആണ് ,ചോറ് കൊടുത്താല്‍ മുന്നേ ഓടി വന്നു ഇറച്ചി എല്ലാം കഴിക്കും ,പാവം മിന്നു എവിടെയെങ്കിലും മാറി നിന്നിട്ട് കല്യാണി കഴിച്ചതിന്റെ ബാക്കി കഴിക്കും .രണ്ടാള്‍ക്കും ഏറ്റവും ഇഷ്ട്ടം ബിസ്കുറ്റ്‌ ആണ് .പിന്നെ ലഡ്ഡു,പേട,ബോളി എല്ലാം മധുര വസ്തുക്കള്‍ .ഇടക്ക് ഞങ്ങള്‍ക്ക്‌ ഒരു പോമെരനിയന്‍ പട്ടിയെ കളഞ്ഞു കിട്ടി.രാത്തിരി മൊത്തം കിടന്നു നിലവിളിക്കും ,മനുഷ്യരെ ഉറക്കില്ല ,രാവിലെ സൈറൌറ്റ്‌ -ല്‍ നിറയെ രോമം ,അതിന് മുടികൊഴിചിലിന്റെ അസുഖം ആയിരുന്നെന്നു തോന്നുന്നു ,അതിന്റെ ദേഹത്ത് പുരട്ടാന്‍ ധാത്രി മേടിക്കാന്‍ കാശ് ഇല്ലാത്തത് കൊണ്ടു ,അതിനെ ദൂരെ ഒരിടത്ത് കൊണ്ടു ഇറക്കി വിട്ടു . പിന്നെ കോവളം ത പോയി അടിപൊളി ഒരു പട്ടിയെ കൊണ്ടു വന്നു.ലാബ് ഇനത്തില്‍ പെട്ട പട്ടി,അതിന്റെ ബോഡി താങ്ങാനുള്ള ശേഷി അതിന്റെ ബാക്ക് കാലുകള്‍ക്കു ഇല്ലായിരുന്നു.കുറെ ദിവസം വളര്‍ത്തി,കുറെ നാള്‍ കഴിഞ്ഞു തിരികെ അവിടെ തന്നെ കൊണ്ടു വിട്ടു(കോവളത്ത് ഒരു മദാമ്മ പട്ടികളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട് ) എന്റെ കുടുംബ വീട്ടില്‍ ഒരു പോമറേനിയന്‍ പട്ടി ഉണ്ടായിരുന്നു,അവളെ മുറ്റത്ത്‌ കെട്ടി ഇട്ടിരിക്കും ,ഞങ്ങള്‍ ആരെങ്ങിലും എന്തെങ്ങിലും കഴിക്കാന്‍ വായ് തുറന്നാല്‍ ഉടനെ കുര തുടങ്ങും ,ചവക്കുന്ന ശബ്ദം കേട്ടാല്‍ പിന്നെ പറയുകയും വേണ്ട,അപ്പോള്‍ ഞങ്ങള്‍ കഴിക്കുന്നത് അവള്‍ക്ക്‌ കൊടുത്തിരിക്കണം,ഇല്ലേല്‍ ബഹളമാണ്.പച്ച ചക്ക ചുള കഴിക്കുന്ന പട്ടികളെ കണ്ടിട്ടുണ്ടോ? ഇവള്‍ക്ക് ഏറ്റവും ഇഷ്ട്ടം പച്ച ചക്ക ആണ് .എന്‍െ വീട്ടില്‍ പശു ഉള്ളത് കൊണ്ടു എന്നും അതിന് കൊടുക്കാന്‍ ചക്ക വെട്ടും,അപ്പോളൊക്കെ അവള്‍ക്കും കൊടുക്കണം ,അങ്ങനെ പോകുന്നു നായ് വിശേഷങ്ങള്‍ .

എന്റെ ഇഷ്ട്ടങ്ങള്‍

എന്റെ കുടുംബ വീട് സ്ഥിതിചെയ്യുന്നത് വളരെ മനോഹരമായ ഒരു ഗ്രാമത്തില്‍ ആണ് ,വീടിനു താഴെ വയലും ,തോടും ,വീടിനു മുകളില്‍ മൊട്ട കുന്നു ,പലതരം മരങ്ങള്‍ ,എന്ത് ഭംഗി ആയിരുന്നു എന്റെ വീടും ചുറ്റുപാടും ,പക്ഷെ വീട്ടിലെ അന്തരീക്ഷം എനിക്കിഷ്ട്ടംയിരുന്നില്ല .അപ്പുപ്പന്റെം അമ്മുമ്മ യുടെയും അടുത്ത് നിന്നാണ് കൊച്ചിലെ മുതല്‍ വളര്‍ന്നത്‌ ,പള്ളികൂടം അടക്കുമ്പോള്‍ മാത്രമാണ് ഞാന്‍ എന്റെ വീട്ടില്‍ വന്നിരുന്നത് ,ഞങ്ങള്‍ക്ക്‌ കുറെ വസ്തു ഉണ്ടായിരുന്നു ,അവിടൊക്കെ കൃഷി ചെയ്തിരുന്നു ,വഴ,ചേന ,ചേമ്പ്,കാച്ചില്‍,പച്ചക്കറികള്‍ ,മരിചീനി ,ഇഞ്ചി ,കച്ചോലം അങ്ങനെ എന്തെല്ലാം സാധനങ്ങള്‍ ................
എന്റെ വീട് നിറച്ചു മൃഗങ്ങളും പക്ഷികളും ആയിരുന്നു .(ഞങ്ങള്‍ നാലു മക്കള്‍ അല്ല കേട്ടോ )
എല്ലാത്തിനേം എനിക്കിഷ്ട്ടമായിരുന്നു .





ഞാന്‍ ആ വീട്ടില്‍ വരുന്നത് മുതല്‍ ഒരു പശു കുട്ടി ഉണ്ടായിരുന്നു,അവള്‍ടെ പേരു മോട്ടി എന്നായിരുന്നു .
ഈ ഇടക്ക് അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു അവള്‍ പതിമൂന്നാമത് പ്രസവിച്ചു എന്ന് ,
നല്ല പശു ആയിരുന്നു അവള്‍ , അടുത്ത് ചെന്നാല്‍ ഒന്നും ഇടിക്കില്ല ,പക്ഷെ അവള്‍ കാരണം ഞങ്ങള്‍ക്ക്‌ ജോലി ഭാരം കൂടുതല്‍ ആയിരുന്നു ,എന്നും ക്ലാസ്സ് കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ നാലു മക്കളും ഓരോ വല്ലം(പച്ച ഓല കൊണ്ടു ഉണ്ടാക്കിയ ഒരു കുട്ട) പുല്ലു സന്ധ്യ ക്ക് മുന്പ് പറിച്ചു കഴുകി വീട്ടില്‍ കൊണ്ടു വരണം , അത് വളരെ വലിയൊരു ബുദ്ധിമുട്ട് ആയിരുന്നു ,എന്നാലും നല്ല രസമാണ് പുല്ലു പറിക്കാന്‍ പോകുന്നത് ,സ്വന്തം പുരയിടത്തില്‍ നിന്നും പറിക്കാതെ ദൂരെ എവിടേലും പോയി പറിക്കും,അങ്ങനെ ഒരിക്കല്‍ പുല്ലു പറിക്കാനായി ഒരു വയലില്‍ ചെന്നപ്പോള്‍ അവിടെ അതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെടി കൃഷി ചെയ്തിരിക്കുന്നു , എന്താണെന്നു നോക്കണമല്ലോ,ഞങ്ങള ചെടി പറിച്ചു നോക്കി.ഹായ് അപ്പോളതാ ചെടിയുടെ വേരില്‍ നിറയെ കപ്പലണ്ടി (തോടുള്ള കപ്പലണ്ടി). അന്ന് കുറെ പിഴുതു പച്ചക്ക് കഴിച്ചു ,പിന്നെ കുറെ ദിവസം പുല്ലു പറിക്കല്‍ ആ വയലില്‍ ആക്കി ,കപ്പലണ്ടി ചെടി പിഴുതു കപ്പലണ്ടി എല്ലാം പറിച്ചിട്ടു തിരികെ നട്ടു വെക്കും ,കുറെ ആയപ്പോള്‍ കള്ളി വെളിച്ചത്തായി ,ഉടമസ്ഥന്‍ വീട്ടില്‍ വന്നു ,ഞങ്ങള്‍ നാലു പേരും അച്ഛന്റെ കോടതിതില്‍ ഹാജരായി ,അച്ഛന്റെ കയ്യിലെ അടിയുടെ ചൂടു മനസിലാക്കി എല്ലാ കുറ്റവും അണ്ണന്റെ തലയില്‍ വെച്ചിട്ട ഞങ്ങള്‍ തലയൂരി ,പാവം അണ്ണന്‍ (ജേഷ്ട്ടന്‍) അടി എല്ലാം കൊണ്ടു .

അടിയുടെ കാര്യം പറയുമ്പോള്‍ ,അടിക്കുന്ന ചൂരല്‍ നെ കുറിച്ചു പറയണ്ടേ ?
അച്ചന് പോലീസ് ല്‍ ആയിരുന്നു ജോലി .അന്നൊക്കെ വര്‍ഷാവര്‍ഷം sabarimala ഡ്യൂട്ടി കൊടുക്കും ,പത്തിരുപതു ദിവസം പിന്നെ അവിടെ ആയിരിക്കും ,തിരികെ വരുമ്പോള്‍ പല നീളത്തിലും വണ്ണത്തിലും ഉള്ള ചൂരല്‍ കൊണ്ടു വരും ,എന്നിട്ട് ഓരോരുത്തര്‍ക്കും ഓരോന്ന് എന്ന കണക്കില്‍ അച്ഛന്‍ കിടക്കുന്ന കട്ടിലിന്റെ അടിയില്‍ ഇട്ടിരിക്കും ,അമ്മ ക്ക് വരെ പ്രതേക ചൂരല്‍ ഉണ്ടായിരുന്നു ,പട്ടിയെ അടിക്കാന്‍ വേറൊരു ചൂരല്‍ ,വൈക്കോല് അടിക്കാന്‍ വേറൊരു ചൂരല്‍ ,അങ്ങനെ സംഭവ ബഹുലമായിരുന്നു അന്നത്തെ കാലം

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP