ഒരു പ്രണയ ദിനം കൂടി കടന്നു പോയി,വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രണയദിനം എനിക്ക് സമ്മാനിച്ച വേതനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക്,,,,,,,,,,,,,,,,,,,,,,,,,,,
ഡിഗ്രി കഴിഞ്ഞിട്ട് ഞാന്‍ വനിതാ ഐ ടി ഐ -ല്‍ പഠിക്കുവാന്‍ പോയി,ഒരു ബാച്ച്-ല്‍ ഞങ്ങള്‍ പതിനെട്ടു കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്,കുറച്ചു കുട്ടികള്‍ മാത്രം ഉള്ളത് കൊണ്ട് ഞങ്ങള്‍ എല്ലാവരും നല്ല ആത്മബന്ധം ഉള്ളവരായി തീര്‍ന്നു ,എങ്കിലും എനിക്കെന്നും പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉണ്ടായിരുന്നു ,ആദ്യം ഒന്നും അവള് എന്റെ സുഹൃത്ത് അല്ലായിരുന്നു,പിന്നെ പിന്നെ ഞങ്ങള്‍ പിരിയുവാന്‍ വയ്യാത്ത സൌഹൃതത്തിനു ഉടമകളായി ,അവളുമായി എന്തോ മുന്ജന്മ ബന്ധം ഉണ്ടായിരുന്നതായി എനിക്ക് പലപ്പോളും തോന്നാറുണ്ട്,പണ്ടൊക്കെ അവള് വേറെ ആരോടും കൂട്ട് കൂടുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല,അവള്‍ക്കും അങ്ങനെ തന്നെ ബസ്-ല്‍ കയറുമ്പോള്‍ ഞങ്ങള്‍ രണ്ടാള് മാത്രം ഒരു സീറ്റില്‍ ഇരിക്കാന്‍ ശ്രേമിക്കും ,,ആതെ ബസ്-ല്‍ പോകേണ്ട വേറെ കൂട്ടുകാരികള്‍ ഉണ്ടങ്കില്‍ ഞങ്ങള്‍ രണ്ടാളും അവര്‍ കാണാതെ വേറെ ഏതെങ്കിലും ബസ്-ല്‍ പോയി കയറും ,അന്നൊക്കെ എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ അവളെ പിച്ചി എടുക്കുമായിരുന്നു ,പാവം ഒന്നും പറയാതെ ഇരുന്നു കരയും,ഒരു ചെറിയ വേതന പോലും അവള് സഹിക്കില്ല,ഒരു മുള്ള് കൊണ്ട് കൈ മുറിഞ്ഞാലും അവള് അതിനെ ആഗോള വാര്‍ത്ത പ്രാധാന്യമുള്ള വിഷയമായി അവതരിപ്പിക്കും,അതിനൊക്കെ ഞാന്‍ അവളെ എപ്പോഴും വഴക്ക് പറയുമായിരുന്നു .........അവള് നന്നായി പഠിക്കുമായിരുന്നു,മണ്ടിയായ എനിക്ക് എല്ലാ പരീക്ഷകളിലും അവള്അവളുടെ ഉത്തരകടലാസു തരുമായിരുന്നു ,എനിക്ക് കണ്ടെഴുതാന്‍ ,അവളെനിക്കു ഇന്നും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ,അതിനെക്കാളുപരി എനിക്ക് വേറെ കൂട്ടുകാരികള്‍ ഇല്ല എന്നു parayunnathakaam ശെരി ..
ഞാന്‍ പറയാന്‍ വന്നത്...........പറഞ്ഞില്ല അല്ലെ
അങ്ങനെ ഞങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു പ്രണയദിനം ,വീട്ടില്‍ നിന്നും ഇറങ്ങിയപ്പോലെ വിചാരിച്ചു കൂട്ടുകാരിക്ക് ഒരു പൂവ് കൊണ്ട് കൊടുക്കണം എന്നു ,അപ്പോള്‍ അതാ വഴിയില്‍ ഒരു ബോഗന്‍ വില്ല ചെടി (കടലാസ് പൂവ്) നിറയെ പൂവുമായി മതിലിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നില്ക്കുന്നു,പിന്നൊന്നും ചിന്തിച്ചില്ല ഒരു കുല പൂവ് ആക്രാന്തത്തോടെ ഒടിച്ചെടുത്തു,അപ്പോഴാണ് അത് സംഭവിച്ചത് ,ഒരു പറ്റം കടന്നലുകള്‍ എന്റെ നേര്‍ക്ക് കൊന്ത്രപല്ലും കാണിച്ചു പറന്നു വരുന്നു ,തക്ക സമയത്ത് മാറി നിന്നത് കൊണ്ട് എല്ലാപേരും കൂടി എന്നെ ആക്രമിച്ചില്ല,എങ്കിലും ഒന്ന് രണ്ടു പേര് എന്നെ വെറുതെ വിട്ടില്ല,എന്റെ മുഖത്ത് തന്നെ അതിന്റെ കൊമ്പുകള്‍ കുത്തി ഇറക്കി ,റോഡ് അല്ലെ നിലവിളിക്കാന്‍ പറ്റുമോ/. ഞാന്‍ വേധന കടിച്ചമര്‍ത്തി കിട്ടിയ പൂവും കൊണ്ട് ബുസ്സ്റൊപ്-ലേക്ക് നടന്നു ,ബസ്-ല്‍ കുയറി കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ മുഖം വണ്ണം വെക്കുന്ന പോലെ ഒരു തോന്നല്‍ ,കുറെ കഴിഞ്ഞപ്പോള്‍ മുഖത്ത് അവിടവിടെ ബോള്‍ പോലെ പ്രക്ത്യഷപെടുവാന് തുടങ്ങി ,ക്ലാസ്സ്-ല്‍ ചെന്നപ്പോള്‍ എല്ലാരും മുഖത്ത് നോക്കി ചിരിക്കുന്നു ,എന്റെ മുഖമാകെ ചുവന്നു തടിച്ചു,അത് കണ്ടാല്‍ ചിരി വരില്ലേ ,എന്താണ് സംഭവിച്ചത് എന്നു കൂടി പറഞ്ഞപ്പോള്‍ അതൊരു കൂട്ടച്ചിരി ആയി മാറി,പക്ഷെ എനിക്കപ്പോള്‍ കരച്ചില് വന്നു,ഞാന്‍ പൊട്ടികരയാന്‍ തുടങ്ങി ,ടീച്ചര്‍ പേടിച്ചു പോയി,ഉടനെ തന്നെ അടുത്തുള്ള ക്ലിനിക്-ല്‍ കൊണ്ട് പോയി കുത്തിവെപ്പ് ,ട്രിപ്പ് അങ്ങനെ ആ പ്രണയദിനത്തില്‍ ഞാന്‍ ആശുപത്രിയില്‍ ആയി ,ഇന്നും എല്ലാ വര്‍ഷവും പ്രണയദിനത്തില്‍ അവള്‍ക്കു ഞാന്‍ message അയക്കാറുണ്ട് ,ഓര്‍ക്കുന്നുവോ നീ ആ പ്രണയദിനം എന്നു,അവള്‍ക്കു ഇപ്പോഴും ചിരിയാണ്........
പണ്ടേ എനിക്ക് കൊച്ചു കൊച്ചു കവിതകള്‍ എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു,എന്റെ ബുക്കുകളില്‍ എവിടെയെങ്കിലും ഞാന്‍ കവിതകള്‍ കുറിച്ച് ഇടാറുണ്ട്,വെറുതെ രിക്കുംപോള്‍ ആരെങ്കിലും ബുക്ക് തന്നിട്ട് പറയും ഒരു കവിത എഴുതി തരുമോ എന്നു,ഞാന്‍ വല്ല പൊട്ടത്തരവും എഴുതി കൊടുക്കും,അങ്ങനെ ഒരിക്കല്‍ എന്റെ പ്രിയ കൂട്ടുകാരിക്കും ഒരു കവിത എഴുതി കൊടുക്കേണ്ടതായി വന്നു ,അവള്‍ക്കങ്ങനെ കവിതയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല ,അവളുടെ ബുക്കില്‍ അന്ന് ഞാന്‍ ഇരുളിന് മഹാനിദ്രയില്‍ നിന്നുംണര്ന്നു നീ എന്നു തുടങ്ങുന്ന കവിതയിലെ "അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും" എന്നു തുടങ്ങുന്ന വരികള്‍ ആണ് എഴുതി കൊടുത്തത് ,അവള് കരുതി അത് എന്റെ സ്വന്തം ഭാവന ആണെന്ന്,അര്‍ത്ഥമുള്ള വരികള്‍ വായിച്ചു കൂട്ടുകാരിയുടെ കഴിവില്‍ അഭിമാനിച്ചു അവള് ഇരുന്നു,വേറൊരു പ്രണയ ദിനത്തില്‍ അവളുടെ കൂട്ടുകാരന് (ഇപ്പോള്‍ അവളുടെ ഭര്‍ത്താവ്) നു കൊടുത്ത ആശംസ കാര്‍ഡ്-ല്‍ അവള് ആ വരികള്‍ എഴുതി കൊടുത്തു ,പുള്ളിക്കാരനും അത് വായിച്ചു കൂടുതല്‍ റൊമാന്റിക് ആയി ,അപ്പോളാണ് അവളുടെ ചോദ്യം ?
കവിത കൊള്ളാമോ? ശ്രീ എഴുതിയതാണ് ...........................................
പുള്ളിക്കാരന് ഒന്ന് ഞെട്ടി,അവളെ തുറിച്ചു നോക്കി, എന്താ പറഞ്ഞത് എന്നു അര്‍ത്ഥത്തില്‍ ...
പാവം വീണ്ടും ചോതിക്കുകയാണ് എന്താ കൊള്ളില്ലേ ശ്രീ എഴുതിയതാണ് എന്നു
കവിതകളെ കുറിച്ചും ,കവികളെ കുറിച്ചും വിവരമുള്ള അവളുടെ കൂട്ടുകാരന് samyapanam പാലിച്ചു അവള്‍ക്കു പറഞ്ഞു മനസിലാക്കി koduthu ,ഇങ്ങനെ ആന മണ്ടത്തരം ആരോടും ചെന്ന് പറയരുത്,ഇതു മധുസുധനന് നായര്‍ എഴുതിയ കവിത ആണ് ,അല്ലാതെ ശ്രീ എഴുതിയത് അല്ല ,പാവം അവള് നന്നായി ചമ്മി പോയി,
അത് കഴിഞ്ഞു എന്നെ കണ്ടപ്പോള്‍ അവള് എന്നെ വിളിച്ച വാക്കുകള്‍ ............................ഓര്‍മ്മിക്കാന്‍ വയ്യ
ഇന്നും ഓരോ പ്രണയ ദിനത്തിലും അവളും ഭര്‍ത്താവും കൂടി ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നു ,കൂടെ njanum ..
Tuesday, February 16, 2010
Monday, February 15, 2010
ഇങ്ങനെയും ചിലര്‍
ബന്ധങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ് എന്നു എനിക്ക് തോന്നിയ ചില സംഭവങ്ങള്‍ കുറിക്കുന്നു .
എന്റെ അച്ഛന്റെ കുടുംബ വീട് ,ഭാഗത്തില്‍ അച്ഛനാണ് കിട്ടിയത് ,മച്ച് ഒക്കെ ഉള്ള വീടായിരുന്നു
അത്,അവിടെയാണ് പതിമൂന്നാം വയസു മുതല്‍ ഞാനും താമസിച്ചിരുന്നത് ,മച്ചിന് മുകളില്‍ നിറയെ
മാറാല ആയിരുന്നു,വലിയ വലിയ ഭരണികള്‍,പണ്ടത്തെ ചെമ്പ് പാത്രങ്ങള്‍,കിണ്ടി,പറ,ഉപ്പ്
പരവി,നിലവിളക്ക് അങ്ങനെ ഒരുപാട് സാധനങ്ങള്‍ ആ മച്ചിന് മുകളില്‍ ഉണ്ടായിരുന്നു ,വലിയ
കലങ്ങള്‍ നിറയെ വാളന്‍ പുളി ഉണക്കി നിറച്ചു വെച്ചിരിക്കും,കുറെ വര്‍ഷങ്ങളായി കറുത്ത
വാളന്‍പുളി സൂക്ഷിച്ചിരിക്കുന്ന കലങ്ങളുടെ അടിയില്‍ കറുത്ത നിറത്തില്‍ തേന്‍ അടിഞ്ഞു കൂടി
കിടക്കും,അമ്മ കാണാതെ പലപ്പോളും തട്ടിന് മുകളില്‍ കയറി ആ തേന്‍ കോരി കുടിക്കുക എന്നത്
എന്റെ ഒരു ശീലമായിരുന്നു ,ആ തേന്‍ ഒരുപാടു കുടിച്ചാല്‍ വയറിളകും ,
അത്,അവിടെയാണ് പതിമൂന്നാം വയസു മുതല്‍ ഞാനും താമസിച്ചിരുന്നത് ,മച്ചിന് മുകളില്‍ നിറയെ
മാറാല ആയിരുന്നു,വലിയ വലിയ ഭരണികള്‍,പണ്ടത്തെ ചെമ്പ് പാത്രങ്ങള്‍,കിണ്ടി,പറ,ഉപ്പ്
പരവി,നിലവിളക്ക് അങ്ങനെ ഒരുപാട് സാധനങ്ങള്‍ ആ മച്ചിന് മുകളില്‍ ഉണ്ടായിരുന്നു ,വലിയ
കലങ്ങള്‍ നിറയെ വാളന്‍ പുളി ഉണക്കി നിറച്ചു വെച്ചിരിക്കും,കുറെ വര്‍ഷങ്ങളായി കറുത്ത
വാളന്‍പുളി സൂക്ഷിച്ചിരിക്കുന്ന കലങ്ങളുടെ അടിയില്‍ കറുത്ത നിറത്തില്‍ തേന്‍ അടിഞ്ഞു കൂടി
കിടക്കും,അമ്മ കാണാതെ പലപ്പോളും തട്ടിന് മുകളില്‍ കയറി ആ തേന്‍ കോരി കുടിക്കുക എന്നത്
എന്റെ ഒരു ശീലമായിരുന്നു ,ആ തേന്‍ ഒരുപാടു കുടിച്ചാല്‍ വയറിളകും ,
ചില കലങ്ങള്‍ നിറയെ കുരുമുളക് ഉണക്കി സൂക്ഷിച്ചിരിക്കും,കുരുമുളകിന് വില കൂടുന്ന
അവസരത്തില്‍ അതില്‍ നിന്നും കുറെ ഒക്കെ വില്‍ക്കുമായിരുന്നു,വീണ്ടും അടുത്ത വര്‍ഷം കുരുമുളക്
പറിച്ചു ഉണക്കി തട്ടിന് മുകളില്‍ കയറ്റും ,ഞങ്ങളുടെ പുരയിടത്തില്‍ മിക്കവാറും എല്ലാ മരത്തിലും
കുരുമുളക് വള്ളികള്‍ പടര്‍ത്തി ഇട്ടിട്ടുണ്ടായിരുന്നു ,അത് വലിയൊരു ശല്യംയാണ് ഞങ്ങള്‍ക്ക് അന്ന്
തോന്നിയിരുന്നത്,കാരണം കുരുമുളക് പഴുത്തു തുടങ്ങിയാല്‍ പഠിക്കാന്‍ പോകുന്നതിനു മുന്നേ
നിലത്തു നിന്നാല്‍ എത്തുന്ന കുരുമുളക് എല്ലാം പറിക്കണം ,ഞങ്ങള്‍ ഒരു നേരമാകുമ്പോള്‍ ചെറിയ
വട്ടികളുമായി ഓരോ മരത്തിന്റെ ചുവടുകളില്‍ എത്തും,എന്നിട്ട് ഓരോരുത്തര് പറിച്ച കുരുമുളക്
ഓരോ സ്ഥലത്തായി കൂട്ടി ഇടും ,പിന്നെ അത് ചവിട്ടി പൊഴിക്കുക എണ്ണ ജോലി ആണ് ,അത് നല്ല
രസമാണ്,ആ ജോലി ചെയ്യാന്‍ എനിക്കിഷ്ട്ടമാണ് ,കൂട്ടിയിട്ട കുരുമുളകിന്റെ മുകളില്‍ കയറി നിന്നു
ചവിട്ടണം ,അപ്പോള്‍ കുരുമുളക് തണ്ടില്‍ നിന്നും മുത്ത് പോലെ ഓരോ കുരുമുളക് മണിയും
പൊഴിഞ്ഞു വരും ,എല്ലാം ചവിട്ടി പൊഴിച്ച് കഴിയുമ്പോള്‍ കാലിന്റെ പാദം കറുത്ത നിറമാകും ,പിന്നെ
കുളിക്കുമ്പോള്‍ അത് തേയ്ച്ചു ഇളക്കുക എന്നത് വലിയൊരു പണി തന്നെ ആണ് .ചവിട്ടി പൊഴിച്ച
കുരുമുളക് ഉണക്കി എടുക്കുന്ന ജോലി അമ്മക്കാണ്.
അവസരത്തില്‍ അതില്‍ നിന്നും കുറെ ഒക്കെ വില്‍ക്കുമായിരുന്നു,വീണ്ടും അടുത്ത വര്‍ഷം കുരുമുളക്
പറിച്ചു ഉണക്കി തട്ടിന് മുകളില്‍ കയറ്റും ,ഞങ്ങളുടെ പുരയിടത്തില്‍ മിക്കവാറും എല്ലാ മരത്തിലും
കുരുമുളക് വള്ളികള്‍ പടര്‍ത്തി ഇട്ടിട്ടുണ്ടായിരുന്നു ,അത് വലിയൊരു ശല്യംയാണ് ഞങ്ങള്‍ക്ക് അന്ന്
തോന്നിയിരുന്നത്,കാരണം കുരുമുളക് പഴുത്തു തുടങ്ങിയാല്‍ പഠിക്കാന്‍ പോകുന്നതിനു മുന്നേ
നിലത്തു നിന്നാല്‍ എത്തുന്ന കുരുമുളക് എല്ലാം പറിക്കണം ,ഞങ്ങള്‍ ഒരു നേരമാകുമ്പോള്‍ ചെറിയ
വട്ടികളുമായി ഓരോ മരത്തിന്റെ ചുവടുകളില്‍ എത്തും,എന്നിട്ട് ഓരോരുത്തര് പറിച്ച കുരുമുളക്
ഓരോ സ്ഥലത്തായി കൂട്ടി ഇടും ,പിന്നെ അത് ചവിട്ടി പൊഴിക്കുക എണ്ണ ജോലി ആണ് ,അത് നല്ല
രസമാണ്,ആ ജോലി ചെയ്യാന്‍ എനിക്കിഷ്ട്ടമാണ് ,കൂട്ടിയിട്ട കുരുമുളകിന്റെ മുകളില്‍ കയറി നിന്നു
ചവിട്ടണം ,അപ്പോള്‍ കുരുമുളക് തണ്ടില്‍ നിന്നും മുത്ത് പോലെ ഓരോ കുരുമുളക് മണിയും
പൊഴിഞ്ഞു വരും ,എല്ലാം ചവിട്ടി പൊഴിച്ച് കഴിയുമ്പോള്‍ കാലിന്റെ പാദം കറുത്ത നിറമാകും ,പിന്നെ
കുളിക്കുമ്പോള്‍ അത് തേയ്ച്ചു ഇളക്കുക എന്നത് വലിയൊരു പണി തന്നെ ആണ് .ചവിട്ടി പൊഴിച്ച
കുരുമുളക് ഉണക്കി എടുക്കുന്ന ജോലി അമ്മക്കാണ്.
അങ്ങനെ ഈ കുരുമുളക് പ്രസ്ഥാനം വര്‍ഷാവര്‍ഷം തുടര്‍ന്ന് വന്നിരുന്നു,
എല്ലാ വര്‍ഷവും തട്ടിന് മുകളിലെ വലിയ കലങ്ങള്‍ കുരുമുളക് കൊണ്ട് നിറഞ്ഞിരുന്നു .
ഒരു ദിവസം അമ്മയുടെ അച്ഛന് അഥവാ എന്റെ അപ്പുപ്പന് വീട്ടില്‍ വന്നു ,അപ്പുപ്പന് വല്ലോഴും
ഒക്കെ ഞങ്ങളെ കാണാന്‍ വീട്ടില്‍ വരുമായിരുന്നു ,വന്നിട്ടു തിരികെ പോകുമ്പോള്‍
മരിച്ചീനി,വാഴകുല,വരിക്ക ചക്ക,ചേന,ചേമ്പ്,കാച്ചില് അങ്ങനെ ഉള്ള സാധനങ്ങള്‍ ഒക്കെ വീട്ടില്‍
നിന്നും കൊണ്ട് പോകും ,അച്ഛന് വീട്ടില്‍ ഉള്ളപ്പോലാണ് അമ്മ വീട്ടില്‍ നിന്നും ആരെങ്കിലും
വരുന്നതെങ്കില്‍ അച്ഛന് വലിയ ഉത്സാഹമാണ് എന്തെങ്കിലും ഒക്കെ അവര്‍ക്ക് കൊടുത്തയക്കാന്‍
,ഉടനെ അച്ഛന് തന്നെ പോയി മരിച്ചീനി പിഴുതു കൊണ്ട് വരും ,പക്ഷെ അമ്മക്ക് അങ്ങനത്തെ
മനസോന്നും ഇല്ല,വരുന്നവര്‍ ഒന്നും ചോതിചില്ലങ്കില് അമ്മ ഒന്നും കൊടുത്തു വിടില്ല ,
ഒക്കെ ഞങ്ങളെ കാണാന്‍ വീട്ടില്‍ വരുമായിരുന്നു ,വന്നിട്ടു തിരികെ പോകുമ്പോള്‍
മരിച്ചീനി,വാഴകുല,വരിക്ക ചക്ക,ചേന,ചേമ്പ്,കാച്ചില് അങ്ങനെ ഉള്ള സാധനങ്ങള്‍ ഒക്കെ വീട്ടില്‍
നിന്നും കൊണ്ട് പോകും ,അച്ഛന് വീട്ടില്‍ ഉള്ളപ്പോലാണ് അമ്മ വീട്ടില്‍ നിന്നും ആരെങ്കിലും
വരുന്നതെങ്കില്‍ അച്ഛന് വലിയ ഉത്സാഹമാണ് എന്തെങ്കിലും ഒക്കെ അവര്‍ക്ക് കൊടുത്തയക്കാന്‍
,ഉടനെ അച്ഛന് തന്നെ പോയി മരിച്ചീനി പിഴുതു കൊണ്ട് വരും ,പക്ഷെ അമ്മക്ക് അങ്ങനത്തെ
മനസോന്നും ഇല്ല,വരുന്നവര്‍ ഒന്നും ചോതിചില്ലങ്കില് അമ്മ ഒന്നും കൊടുത്തു വിടില്ല ,
അങ്ങനെ ഒരു ദിവസം അപ്പുപ്പന് വന്നിട്ടു പോകാന്‍ നേരം ചോതിച്ചു ,"എടി കുരുമുളക് ഉണ്ടെങ്കില്‍ കുറച്ചു താ,"
ഉടനെ അമ്മയുടെ മറുപടി "അയ്യോ ,ഈ കൊല്ലം ഒരു മണി കുരുമുളക് പോലും കായ്ച്ചില്ല
,പിന്നെങ്ങനെ തരും,ഇവിടെ ആണെങ്കില്‍ ഒന്നും ഇരിക്കുന്നും ഇല്ല ".പാവം അപ്പുപ്പന് അത് അന്ന്
വിശ്വസിച്ചു കാണും എന്നു ഞാന്‍ കരുതുന്നു ,അതോ അപ്പുപ്പന് സൃഷ്ട്ടിച്ചു വളര്‍ത്തി വലുതാക്കിയ ഒറ്റ
മകള്‍ വളരെ കേമി ആയതില്‍ മനസുകൊണ്ട് അഭിമാനിച്ചോ ,എന്തായാലും അപ്പുപ്പന് കുരുമുളക്
കൊടുക്കാതെ അമ്മ പറഞ്ഞു അയച്ചു .
,പിന്നെങ്ങനെ തരും,ഇവിടെ ആണെങ്കില്‍ ഒന്നും ഇരിക്കുന്നും ഇല്ല ".പാവം അപ്പുപ്പന് അത് അന്ന്
വിശ്വസിച്ചു കാണും എന്നു ഞാന്‍ കരുതുന്നു ,അതോ അപ്പുപ്പന് സൃഷ്ട്ടിച്ചു വളര്‍ത്തി വലുതാക്കിയ ഒറ്റ
മകള്‍ വളരെ കേമി ആയതില്‍ മനസുകൊണ്ട് അഭിമാനിച്ചോ ,എന്തായാലും അപ്പുപ്പന് കുരുമുളക്
കൊടുക്കാതെ അമ്മ പറഞ്ഞു അയച്ചു .
ഏത് കേട്ടു നിന്ന എനിക്ക് കാലില്‍ നിന്നും പെരുത്ത് കയറുന്നുണ്ടായിരുന്നു,എന്നാലും അപ്പുപ്പന്
പോകുന്ന വരെ ഞാന്‍ ക്ഷമിച്ചു ,അപ്പുപ്പന് പോയപ്പോള്‍ ഞാന ചോതിച്ചു എന്താ കലം നിറയെ
കുരുമുളക് ഉണക്കി വെച്ചിട്ട് അപ്പുപ്പനോട് ഇല്ല എന്നു പറഞ്ഞത് എന്നു ,അതൊക്കെ നീ അറിയേണ്ട
കാര്യങ്ങളല്ല ,നീ എന്നെ ഭരിക്കാന്‍ വരണ്ട എണ്ണ മറുപടിയാണ് കിട്ടിയത് ,പക്ഷെ ആ സംഭവം
കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അതൊരു കരടായി
കിടക്കുന്നു,"നമ്മള് നമ്മുടെ മാതാപിതാക്കളോട് കാണിക്കുന്നത് എന്തായാലും നമ്മുടെ മക്കള്‍
നമ്മളോടും അതെ കാണിക്കു" ,പക്ഷെ ആരും അത് ഓര്‍ക്കാറില്ല ,ദൈവം തരുന്ന
ആരോഗ്യത്തിലും,സുഖ സൌകര്യങ്ങളിലും മതി മറന്നു ജീവിക്കുന്നു .
പോകുന്ന വരെ ഞാന്‍ ക്ഷമിച്ചു ,അപ്പുപ്പന് പോയപ്പോള്‍ ഞാന ചോതിച്ചു എന്താ കലം നിറയെ
കുരുമുളക് ഉണക്കി വെച്ചിട്ട് അപ്പുപ്പനോട് ഇല്ല എന്നു പറഞ്ഞത് എന്നു ,അതൊക്കെ നീ അറിയേണ്ട
കാര്യങ്ങളല്ല ,നീ എന്നെ ഭരിക്കാന്‍ വരണ്ട എണ്ണ മറുപടിയാണ് കിട്ടിയത് ,പക്ഷെ ആ സംഭവം
കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അതൊരു കരടായി
കിടക്കുന്നു,"നമ്മള് നമ്മുടെ മാതാപിതാക്കളോട് കാണിക്കുന്നത് എന്തായാലും നമ്മുടെ മക്കള്‍
നമ്മളോടും അതെ കാണിക്കു" ,പക്ഷെ ആരും അത് ഓര്‍ക്കാറില്ല ,ദൈവം തരുന്ന
ആരോഗ്യത്തിലും,സുഖ സൌകര്യങ്ങളിലും മതി മറന്നു ജീവിക്കുന്നു .
ഇനി വേറെ ഒരു സംഭവം
ഇല്ല വര്‍ഷവും തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടത്തിന്റെ അന്ന് ഞങ്ങള്‍ അമ്മയും മക്കള്‍ നാല് പേരും കൂടി അപ്പുപ്പനെയും അമ്മുമ്മയേയും കാണാന്‍ പോകും ,അച്ഛന് അന്ന് ഡ്യൂട്ടി ഉണ്ടായിരിക്കും,എന്നാലും അച്ഛന് ഡ്യൂട്ടി ക്ക് പോകാന്‍ നേരം ഞങ്ങളെ രണ്ടു പേരെ വിളിച്ചിട്ട് നൂറു രൂപ വീതം തരും അപ്പുപ്പനും അമ്മാമ്മക്കും കൊടുക്കാന്‍ ,പിന്നെ നല്ല പുകയില ,cigarate ,എന്തെങ്കിലും പലഹാരങ്ങള്‍ ഇവയൊക്കെ ആണ് അവരെ കാണാന്‍ പോകുമ്പോള്‍ ഞങ്ങള്‍ കൊണ്ട് പോയിരുന്നത് ,അച്ഛന് പോയി കഴിയുമ്പോള്‍ അമ്മ ഞ്നങ്ങളുടെ കയ്യില്‍ ഇരിക്കുന്ന നൂറു രൂപ നോട്ടുകള്‍ വാങ്ങിയിട്ട് അമ്പതു രൂപയുടെ ഓരോ നോട്ടു തരും ,അമ്മക്ക് നൂറു രൂപ ലാഭം ,അമ്മ എന്തിനായിരുന്നു അങ്ങനെ ചെയ്തിരുന്നത് എന്നു ഞാന്‍ ഇല്ല വര്‍ഷവും ആലോചിക്കുമായിരുന്നു ,പാവം അച്ഛന് അമ്മയുടെ പൂഴ്ത്തി വെയ്പ്പ് ഒന്നും അറിഞ്ഞിരുന്നില്ല ,ഞങ്ങള്‍ വല്ലതും ചോതിച്ചാല്‍ വഴക്കാണ് ,പിന്നെ എല്ലാം മനസ്സില്‍ ഒതുക്കും ,എനിക്ക് മാത്രമേ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തോന്നിയിരുന്നുള്ളൂ ,അത് കൊണ്ട് ഞാന്‍ നിഷേദി ആയി മാറി .
ഞാന്‍ ഡിഗ്രി ക്ക് പഠിക്കുമ്പോളാണ് അപ്പുപ്പന് മരിക്കുന്നത്,ഒരു ദിവസം കോളേജ്-ല്‍ നിന്നും വന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ല ,പഴയ വീട് ആയതിനാല്‍ പുറത്തു നിന്നു താക്കോല്‍ ഇല്ലാതെ തുറക്കാവുന്ന സൂത്രപണി ഒക്കെ ഉണ്ടായിരുന്നു ,വീട്ടിനു അകത്തു കയറിയപ്പോള്‍ ഒരു പേപ്പര്‍ കക്ഷണത്തില്‍ ഒരു കുറിപ്പ് ,അപ്പുപ്പന് മറിച്ച് പോയി ,ഞങ്ങള്‍ അങ്ങോട്ട് പോകുന്നു ,ഉറിയില്‍ (അന്ന് വീട്ടില്‍ ഫ്രിഡ്ജ് ഒന്നും ഇല്ല)അച്ഛന് വാങ്ങിച്ചിട്ട് വന്ന മീന്‍ ഇരിപ്പുണ്ട് ,അത് വെട്ടി കറി വെച്ചു വെച്ചിട്ട് വന്നാല്‍ മതി ,എന്തൊരു കഷ്ട്ടം എന്നു പറഞ്ഞു പോയ നിമിഷങ്ങള്‍ ആയിരുന്നു അത്,എന്നാലും അതു കറി വെച്ചു വെച്ചിട്ടാണ് ഞാന്‍ പോയത് .
ഇനിയും ഉണ്ട് കാര്യങ്ങള്‍
ഓര്‍മ്മ വരുമ്പോള്‍ ബാക്കി എഴുതാം
Wednesday, February 3, 2010
ഉത്സവകാലം
വീണ്ടും ഒരു ഉത്സവകാലം കൂടി,
ഓര്‍മ്മകളുടെ വര്‍ണ്ണ വസന്തത്തില്‍ വീണ്ടും തളിരുകള്‍ വിരിയുന്നു ,
ഉത്സവം എനിക്കെന്നും പ്രിയപെട്ടതായിരുന്നു.
ഞാന്‍ എന്റെ വീടിനെ ഇഷ്ട്ടപെട്ടിരുന്നില്ല എങ്കിലും,ആ നാടിനെയും,നാട്ടുകാരെയും എനിക്കൊരുപാട് ഇഷ്ട്ടമായിരുന്നു .
ആ നാട്ടില്‍ വളരെ പ്രശസ്തമായ ഒരു ദേവി ഷേക്ത്രം ഉണ്ടായിരുന്നു .
എന്നും വെള്പ്പിനും,വൈകുന്നേരവും അവിടുത്തെ മൈക്ക് സെറ്റില്‍ നിന്നും കേള്‍ക്കുന്ന ദാസേട്ടന്റെ ഭക്തി ഗാനങ്ങളെ ഞാന്‍ ഒരു പാട് ഇഷ്ട്ടപെട്ടിരുന്നു ,രാധ താന്‍ പ്രേമത്തോടാണോ കൃഷ്ണാ,ഞാന്‍ പാടും ഗീതത്തോടാണോ ,പറയു നിനക്കേറ്റം ഇഷ്ട്ടം ...........ആ പാട്ടൊക്കെ കേട്ടു തുടങ്ങിയത് ,ആ അമ്പലത്തിലെ മൈക്ക് സെറ്റില്‍ നിന്നാണ് .
എല്ലാ ആണ്ടിലും അവിടെ ഉത്സവം നടത്തി വന്നിരുന്നു, പത്തു ദിവസം നീളുന്ന ഉത്സവത്തിന്റെ അവസാന ദിവസം "തൂക്കം " നേര്‍ച്ച നടത്തിയിരുന്നു ,അന്നത്തെ ദിവസം കിലോമെറെരെ-കള്‍ താണ്ടി ആള്ക്കാര് അവിട തൂക്കം കാണാന്‍ വരുമായിരുന്നു .
പത്തു ദിവസം നീളുന്ന ഉത്സവത്തിന്റെ തുടക്കം മുതല്‍ എല്ലാ ദിവസവും രാത്രി കലാപരിപാടികള്‍ നടത്തിയിരുന്നു .നാടകം ,ബാലെ ,ഗാനമേള,മാജിക്ക് അങ്ങനെ ഒരുപാട് കലാപരിപാടികള്‍ ....
പണ്ട് ഞാന്‍ മുതുകാടിന്റെ ഭയങ്കര ആരാധിക ആയിരുന്നു ,ഒരിക്കല്‍ അമ്പലത്തില്‍ അദ്ദേഹത്തിന്റെ മാജിക് ഉണ്ടായിരുന്നു,അന്ന് കയ്യും ,കാലും ചങ്ങല ഇട്ടു പൂട്ടി പെട്ടിയില്‍ അടച്ച മുതുകാട് ,കുറെ സമയത്തിന് ശേക്ഷം കാണികളുടെ ഇടയില്‍ നിന്നും സ്വതന്ത്രനായി ഇറങ്ങി വന്നു,അന്ന് ഞാന്‍ കരുതി ,ഒരുപാടു ശക്തിയും,കഴിവും ഉള്ള ആളാണ് മുതുകാട് എന്നു,പക്ഷെ ഇപ്പോള്‍ axn -ല്‍ മാജിക് ന്റെ കള്ളത്തരങ്ങള്‍ നമുക്ക് മനസിലാക്കി തരുന്ന പരിപാടി കണ്ട ശേക്ഷം മാജിക് -എന്നാല്‍ മായാജാലം മാത്രമാണെന്ന് മനസിലാക്കി .
തിരികെ ഉത്സവത്തിലേക്ക് വരാം
അന്നൊക്കെ ഉത്സവപറമ്പില്‍ പോയിരുന്നു കലാപരിപാടികള്‍ കാണാന്‍ ഞങ്ങള്‍ക്ക് വലിയ ഇഷ്ട്ടമായിരുന്നു, അന്ന് അച്ഛന് വീടിനു അടുത്തുള്ള സ്റ്റേഷന് -ല്‍ ആയിരുന്നു ഡ്യൂട്ടി , അച്ഛന് നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത സമയം മാത്രമേ ഞങ്ങളെ പരിപാടികള്‍ കാണുവാന്‍ വിട്ടിരുന്നുള്ളൂ.എന്നാല്‍ ചില ദിവസങ്ങളില്‍ അച്ഛന് ഉത്സവപറമ്പില്‍ ഡ്യൂട്ടി ഉണ്ടായിരിക്കും ,മിക്കവാറും അന്നായിരിക്കും ഏറ്റവും നല്ല പരിപാടി ഉണ്ടാകുക ,അച്ഛന് വീട്ടില്‍ ഇല്ലാത്തത് കൊണ്ട് അന്ന് പരിപാടി കാണാന്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല,എന്നാലും അമ്മയെ സോപ്പിട്ടു വീടിനടുത്തുള്ള ആരുടെയെങ്കിലും കൂടെ ഞാനും ,അനുജത്തിയും ഉത്സവ പറമ്പില്‍ പോയിരുന്നു, തലയില്‍ കൂടി തോര്‍ത്ത് ഇട്ടു മൂടി അച്ഛന് കാണാതെ ഏതെങ്കിലും കോണില്‍ ചെന്നിരിക്കും,പരിപാടി തീര്‍ന്നാല്‍ മരണ വെപ്രാളത്തോടെ തിരികെ ഓടും ,അച്ഛന് അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു സ്റ്റേഷന്-ല്‍ പോയി യുണിഫോം ഒക്കെ മാറ്റി വീട്ടില്‍ എത്തുന്നതിനു മുന്നേ ഞങ്ങള്‍ വീട്ടില്‍ എത്തി കതകു അടച്ചു കിടക്കും ,ഞങ്ങള്‍ എത്തി പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ അച്ഛനും വീട്ടിലെത്തും ,അമ്മ ഉറക്ക ചടവോടെ കതകു തുറന്നു കൊടുക്കുമ്പോള്‍ ഞങ്ങള്‍ കള്ളാ ഉറക്കം നടിച്ചു കിടക്കുന്നുണ്ടാകും ,അങ്ങനെ എല്ലാ വര്‍ഷവും അച്ഛനെ പറ്റിച്ചു ഞങ്ങള്‍ ഉത്സവം കണ്ടിരുന്നു .
ഈ ഉത്സവം നടക്കുന്ന അമ്പലത്തിലേക്ക് പോകണമെങ്കില്‍ വീട്ടില്‍ നിന്നും ഒരു ഒന്നര കിലോമീറ്റര്‍ എങ്കിലും പോകണമായിരുന്നു ,ഈ ഒന്നര കിലോമീറ്റര്‍ റോഡ് ഇല്ലാത്ത സ്ഥലമാണ് ,വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ കൈതമുളുകള് ഇടതോര്ര്ന്നു വളര്‍ന്നു നില്ക്കുന്ന തോടു വരമ്പാണ് ,തോടിന്റെ ദിശ മാറുന്ന സ്ഥലം വരുമ്പോള്‍ രണ്ടു വശവും ഇടതൂര്‍ന്നു വളര്‍ന്നു നില്ലുന്ന മരിച്ചീനി ചെടികള്‍ ,അതിനു നടുവിലായി ഒറ്റയടി പാത,സമീപത്തെങ്ങും വീടുകള്‍ ഒന്നും ഇല്ല,ആ ഒറ്റയടി പാത തീരുന്നിടം നിറയെ വാഴകള്‍ ഇടതൂര്‍ന്നു നില്ക്കുന്നു ,വീണ്ടും അവിടെ നിന്നും ഒരു കുന്നിന്റെ നടുവിലൂടെ പണ്ടെങ്ങോ ആരോ ഉണ്ടാക്കിയ മറ്റൊരു ഒറ്റയടി പാത ,അതിന്റെ രണ്ടു വശങ്ങളും നിറയെ കാട് പിടിച്ചു,കരിയിലയും നിറഞ്ഞു കിടക്കുന്നു,ആ പാത അവസാനിക്കുന്നിടം ഒരു ചെറിയ തോടാണ്,ആ തോട് ഇറങ്ങി വീണ്ടും ആ തോടിന്റെ കരയില്‍ കൂടി മുന്നോട് ,ഒരു വശം തോടും,കാടും ,മറ്റേ വശം തെങ്ങിന് തോപ്പ് ,മുന്നോട്ടു നടക്കും തോറും വീണ്ടും കൈതകാടുകള്‍,മരിച്ചീനി തോട്ടങ്ങള്‍ ,വീണ്ടും ഒറ്റയടി പാതകള്‍ ആ ഒറ്റയടി പാത അവസാനിക്കുന്നിടം വീണ്ടും ഇടവഴി ,പക്ഷെ അതിന്റെ രണ്ടു വശങ്ങളിലും ആളു താമസം ഉണ്ട് ,വീട്ടില്‍ നിന്നും ഇറങ്ങി ഈ ഇടവഴിയില്‍ എത്തുന്നത് വരെ നിലാവ് അല്ലാതെ ഒരു വെളിച്ചവും ഇല്ല,ഇത്രയും പറഞ്ഞത് എന്തിനെന്നോ ,ഞാനും അനുജത്തിയും മാത്രം ഒരിക്കല്‍ വളരെ സാഹസികമായി ഉത്സവം കാണാന്‍ പോയ കഥ പറയാന്‍ .....
അന്ന് അച്ഛന് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസമായിരുന്നു (അന്ന് അമ്പലത്തില്‍ അല്ലായിരുന്നു).അന്ന് നല്ല എന്തോ പ്രോഗ്രാം ഉള്ള ദിവസം ആയിരുന്നു,അമ്മ ആദ്യമേ പറഞ്ഞു ഞാന്‍ വരുന്നില്ല ,വല്യമ്മ പോകുന്നെങ്കില്‍ കൂടെ പൊക്കോ ,ഞങ്ങള്‍ വല്യമ്മ യോട് ചോതിച്ചപ്പോള്‍ അന്ന് പരിപാടി കാണാന്‍ വരുന്നില്ല എന്ന മറുപടിയാണ് കിട്ടിയത് ,ഞങ്ങള്‍ക്ക് അകെ വിഷമമാമായി ,എങ്കിലും ഞങ്ങള്‍ സന്ധ്യക്ക് മുന്‍പ് ചൂട്ടു ഒക്കെ കെട്ടി വെച്ചു,. (ഉത്സവം കാണാന്‍ പോകുന്നവര്‍ ഓല ചൂട്ടു ഒന്നിച്ചു കെട്ടി വെച്ചു ,അതും കത്തിച്ചു വീശി വീശി ആണ് പോകാറ്,അന്ന് എല്ലാ വീട്ടിലും ടോര്‍ച് ഒന്നും ഇല്ല )
രാത്രി പത്തര ആയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ,വല്യമ്മ യെയും വിളിച്ചു കൊണ്ട് ഉത്സവത്തിന് പോകും എന്നു അമ്മയെ വിശ്വസിപ്പിച്ചു ,ഉത്സവം കാണുവാന്‍ പോകുന്ന അരുടെയെക്ന്കിലും കൂടെ പോകാമെന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍ ,പക്ഷെ അന്ന് പരിചയക്കാരെ ആരെയും കണ്ടില്ല ,സമയം പതിനൊന്നായി ,അമ്പലത്തില്‍ പരിപാടി തുടങ്ങി എന്ന അനൌന്സ്മെന്റ് കേട്ടു തുടങ്ങി,പിന്നെ ഒന്നും നോക്കിയില്ല തയ്യാറാക്കി വെച്ചിരുന്ന ചൂട്ടില്‍ തീയും കൊളുത്തി ഞാനും അനുജത്തിയും കൂടി ഒറ്റ നടത്തം ,പിറകില്‍ നിന്നും ആറു വിളിച്ചാലും തിരിഞ്ഞു നോക്കരുതെന്ന് രണ്ടാളും കൂടി തീരുമാനിച്ചു ,കുറച്ചു നടക്കുമ്പോള്‍ പിറകില്‍ കൂടി ആരോ നടക്കുന്ന ശബ്തം ,എങ്കിലും ദൈവത്തിനെ വിളിച്ചു സ്പീഡില്‍ ആ കുറ്റാ കുറ്റിരുട്ടില്‍ ചൂട്ടും വീശി നടന്നു,ഒന്നും സംഭവിക്കാതെ അമ്പലത്തില്‍ എത്തി ,പിന്നെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അന്ന് ഞങ്ങളെ വീട്ടില്‍ നിന്നും അമ്പലം വരെ കൊണ്ട് പോയത് ദേവി ആയിരുന്നു എന്നു ,ദേവി യുടെ നടയിലെ പരിപാടി കാണാനുള്ള രണ്ടു ചെറിയ കുട്ടികളുടെ ആഗ്രഹത്തെ ദേവി നടത്തിതരിക ആയിരുന്നു .
എന്തായാലും പരിപാടി തീര്‍ന്നപ്പോള്‍ തിരികെ വരാനായി ബുദ്ടിമുട്ടൊന്നും ഉണ്ടായില്ല,ഞങ്ങളുടെ വീട് കഴിഞ്ഞു പോകേണ്ട ഒരുപാടു ആള്ക്കാര് കൂട്ട് ഉണ്ടായിരുന്നു .
ഉത്സവം അവസാനിക്കുന്ന ദിവസം ആ നാട്ടിലെ എല്ലാ വീടുകളിലും സദ്യയാണ്,ഉച്ചകഴിഞ്ഞ് മൂന്നു മണി ആകുംപോലെക്കും അമ്പലത്തില്‍ തൂക്കം തുടങ്ങും ,*ഇപ്പോള്‍ തൂങ്ങുന്ന തൂക്കം പിള്ള കെട്ടി തൂക്കം ആണ് * എന്നൊക്കെ ഉള്ള അനോന്‍സ്മെന്റ്റ് കേള്‍ക്കുമ്പോള്‍ വെപ്രാളം തുടങ്ങും,പിന്നെ കുളിച്ചു ,ഏറ്റവും നല്ല ഉടുപ്പിട്ട് ,ഞങ്ങള്‍ നാല് മക്കളും അമ്മയും കൂടി അമ്പലത്തിലേക്ക് പോകും ,അച്ഛന് പിന്നീട് അമ്പലത്തിലേക്ക് വരും ,തൂക്കം കാണുക എന്ന ലക്ഷ്യത്തിനും അപ്പുറം വേറെ പല ലക്ഷ്യങ്ങളും മനസ്സില്‍ വെച്ചിട്ടാണ് ഞങ്ങള്‍ അന്നത്തെ ദിവസം അമ്പലത്തിലേക്ക് പോകുന്നത് ,ഞങ്ങള്‍ പോകുന്ന വഴി തൂക്കം കണ്ടു തിരികെ വരുന്നവരെ കാണാം,വലിയ കറുത്ത കരിമ്പും കയ്യില്‍ പിടിച്ചു ,നിറയെ ബലൂണ്‍ കളുമായി ആള്ക്കാര് പോകുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗി ആണ് ,
ഞങ്ങള്‍ പറമ്പില്‍ എത്തിയാലുടന്‍ വാങ്ങേണ്ട ബലൂണിന്റെ നിറങ്ങള്‍ നോക്കി വെക്കും ,എല്ലാ വര്‍ഷവും അപ്പുപ്പ അമ്മുമ്മ ബലൂണ്‍ ആണ് വാങ്ങി തരുന്നത് ,അത് ഊതി വീര്‍പ്പിച്ചാല്‍ "അപ്പുപ്പ അമ്മുമ്മ "എന്ന ശബ്തം കേള്‍ക്കാം ,ചിലപ്പോള്‍ മത്തങ്ങാ ബലൂണും വ്വാങ്ങി തരും ,പിന്നെ മരിച്ചീനി മുറുക്ക് ,കൊഴുന്നു,കരിമ്പ് ,ഈന്തപഴം ,പിന്നെ ഓരോ ഐസ്ക്രീം ,ഇത്രയും കിട്ടികഴിഞ്ഞാല്‍ തൂക്കം കണ്ടെന്നു വരുത്തി പിന്നെ വീട്ടിലേക്കു പോകും ,വീട്ടില്‍ ചെന്നാല്‍ പിന്നെ കരിമ്പിനോട് ഗുസ്തി പിടിക്കാന്‍ തുടങ്ങും,കരിമ്പ് ചവച്ചു തുപ്പി തുപ്പി വായ് വേദനിക്കും,ഈന്തപഴവും മുറുക്കും അപ്പോഴൊന്നും കിട്ടില്ല,അച്ഛന് വന്നു ഞങ്ങള്‍ നാല് മക്കള്‍ക്കും ഉള്ളത് തുല്യമായി പകുത്തു ഓരോ കടലാസ് കഷണങ്ങളില്‍ ആക്കി തരും ,അന്ന് ഈന്തപഴം ഇന്നത്തെ പോലെ സുലഭമായി കിട്ടില്ലരുന്നു,വര്‍ഷം തോറും ഉത്സവത്തിന് മാത്രം കിട്ടുന്ന ആ സാധനം അമൃത് പോലാണ് ഞങ്ങള്‍ കഴിച്ചിരുന്നത്,അന്ന് നല്ല തിളങ്ങുന്ന ഈന്തപഴം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയും, അന്ന് തിളക്കമുള്ള ആ ഈന്തപഴങ്ങള്‍ കാണുമ്പൊള്‍ അറിയത്തില്ലായിരുന്നു ,അതൊക്കെ എണ്ണ ഒഴിച്ച് ചവിട്ടി കുഴച്ചു കൊണ്ട് വരുന്നതാണെന്ന് ,ഇപ്പോഴല്ലേ ഏതൊക്കെ മനസിലാക്കുന്നത് .പിറ്റേ ദിവസം സ്കൂള്‍-ല്‍ പോകുമ്പോള്‍ കൊഴുന്നു തലായി വെച്ചു കൊണ്ട് പോകും ,മയിലിന്റെ പിറകില്‍ മയില്‍ പീലി ഉയര്‍ന്നു ഇരിക്കുന്നത് പോലെ തലയ്ക്കു പിന്നില്‍ കൊഴുന്നിന്റെ കൊണ്ട ഉയര്‍ന്നു ഇരിക്കും ,അന്നൊന്നും അതൊരു മോശം ആയി തോന്നിയിട്ടില്ല , ഇന്ന് ആ കാര്യങ്ങള്‍ ഓര്‍മ്മിക്കുമ്പോള്‍ തന്നെ നാണം തോന്നുന്നു .
അതൊക്കെ ഒരു കാലം
Tuesday, January 19, 2010
മലയാളത്തിന്റെ മാണിക്യം
- |
Saturday, January 2, 2010
അമ്മ
Do you know?
a human body can bear only upto 45 Del (unit) of pain.
But at the time of giving birth, a woman feels upto 57 Del of Pain.
This is similar to 20 bones getting fractured at a time!!!!
LOVE UR MOM...
a human body can bear only upto 45 Del (unit) of pain.
But at the time of giving birth, a woman feels upto 57 Del of Pain.
This is similar to 20 bones getting fractured at a time!!!!
LOVE UR MOM...
എന്റെ ഇമെയില്‍-ല്‍ വന്ന ഒരു മെയില്‍ -ല്‍ ഉണ്ടായിരുന്ന വാചകങ്ങള്‍ ആണ് ഇത് .
ഈ ലോകത്തില്‍ ഏറ്റവും വലിയ വേദനകള്‍ സഹിക്കുന്നത് അമ്മയായിരിക്കാം .അതാണല്ലോ മക്കളും അമ്മയും തമ്മില്‍ വളരെ ധ്രിടമായ ഒരു ബന്ധം ഉണ്ടാകുന്നതും .
അമ്മ എത്ര മനോഹരമായ പദം ,ആ വാക്കില്‍ സ്നേഹത്തിന്റെ ഒരു കടല്‍ തന്നെ ഉണ്ട് .പല പെണ്‍കുട്ടികളും അമ്മ ആയി കഴിയുമ്പോള്‍ സ്വഭാവത്തില്‍ തന്നെ വളരെ മാറ്റങ്ങള്‍ വരുന്നു ,എന്റെ പ്രിയ സുഹൃത്തിന്റെ മാറ്റങ്ങള്‍ ഞാന്‍ ഇപ്പോള്‍ നേരിട്ട് മനസിലാക്കുന്നുണ്ട് ,അവള് എത്ര കരുതലോടെ ആണ് അവളുടെ മകളെ നോക്കുന്നത് ,ചില സമയം അവളുടെ പറച്ചിലുകള്‍ കേട്ടാല്‍ ലോകത്തെ ആദ്യത്തെ അമ്മ അവളാനെന്നു തോന്നും,കാക്കക്കും താന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്നല്ലേ ,മക്കളെ ഇത്രയും സ്നേഹിക്കുന്നത് കൊണ്ടാകാം മക്കളും അമ്മ യെ ഇത്രയും സ്നേഹിക്കുന്നതും,വിശ്വസിക്കുന്നതും ,
പക്ഷെ എനിക്ക് എന്റെ അമ്മയോട് അത്രക്കൊന്നും മാനസിക അടുപ്പം തോന്നിയിട്ടില്ല ,(എന്നെ പോലത്തെ ഒരുപാടു പേരെ എനിക്കറിയാം)
എന്റെ ഒന്നര വയസില്‍ അമ്മ എന്നെ അമ്മാമ്മ യുടെ അടുത്ത് ആക്കി,അമ്മാമ്മ ആണ് എന്നെ വളര്‍ത്തിയത് ,അത് കൊണ്ടാകാം എനിക്ക് അമ്മയോട് വളരെ അടുപ്പം തോന്നാത്തത്,അതുകൊണ്ടാകാം അമ്മയാകാന്‍ കഴിയാത്തതില്‍ എനിക്ക് ദുഖവും ഇല്ലാത്തതു ,എന്റെ അമ്മക്ക് ഞങ്ങള്‍ നാലു മക്കള്‍ക്കും തുല്യ സ്നേഹം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു എനിക്ക് തോന്നിയിട്ടില്ല ,പലപ്പോഴും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ,കുഞ്ഞുങ്ങള്‍ ഉണ്ടായിപോയത് കൊണ്ട് വളര്‍ത്തുന്നു എന്നാണ് ,പണ്ട് എല്ലാരും എന്നോട് പറയുമായിരുന്നു ,നിന്നെ പ്രസവിച്ചതല്ല ,തവിട് കൊടുത്തു ആരില്‍ നിന്നോ വാങ്ങിയതാണെന്ന് ,അന്നേ എന്റെ കുഞ്ഞു മനസ്സില്‍ അത് വേദന ഉണ്ടാക്കിയിരുന്നു ,അന്ന് പ്രസവത്തെ കുറിച്ചൊന്നും അറിയാത്ത പ്രായം ആണല്ലോ ,
ഇപ്പോള്‍ എനിക്ക് ചിലപ്പോളൊക്കെ തോന്നാറുണ്ട്,ഒരമ്മക്കും അവള് നൊന്തു പ്രസവിച്ച മക്കളെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല ,എന്റെ അമ്മയും എന്നെ സ്നേഹിചിരുന്നിരിക്കാം ,പക്ഷെ ഞങ്ങളുടെ കുടുംബ അന്തരീക്ഷത്തില്‍ അതൊന്നും പുറത്തു കാണിക്കാന്‍ ഉള്ള മാനസിക അവസ്ഥ അമ്മക്ക് ഇല്ലായിരുന്നിരിക്കാം ,
മുന്‍പ് ഞാന്‍ ഒരു കവിത എഴുതിയിരുന്നു ,അമ്മ എന്ന പേരില്‍ ,അതില്‍ അമ്മയെ സ്നേഹമില്ലാത്ത ഒരു വ്യക്തി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് , ഇപ്പോള്‍ ഞാന്‍ ആ കവിത പുറത്തു കാണിക്കാറില്ല കാരണം ഒരു കുടുംബം നയിക്കുന്നതിന്റെ വിഷമം എനിക്കിപ്പോള്‍ അറിയാം ,അമ്മയുടെ സ്നേഹം സത്യമാണെന്ന് വല്ലപോലും എനിക്ക് വരുന്ന ഫോണ്‍ കാള്‍-ല്‍ നിന്നും ഇപ്പോള്‍ എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ട് ,എനിക്ക് അമ്മയെ സ്നേഹിക്കാന്‍ കഴിയുമോ എന്നെനിക്കു അറിയില്ല,അല്ലെങ്കിലും ഞാന്‍ അമ്മയില്‍ നിന്നും എത്രയോ കാതം അകലെ ആണ് ,മനസ് കൊണ്ട്,
ഞാന്‍ എന്റെ അമ്മാമ്മ യെ ആണ് അമ്മ എന്നി വിളിച്ചിരുന്നത്,അമ്മയെ അമ്മയുടെ പേര് ചേര്‍ത്ത് അമ്മ എന്നും വിളിച്ചിരുന്നു,അന്നൊക്കെ മാസത്തില്‍ ഒരിക്കല്‍ എന്നെ കാണാന്‍ വരുന്ന വ്യക്തി എന്നതില്‍ അപ്പുറം അമ്മ എന്ന വാക്കിന് എന്റെ ജീവിതത്തില്‍ ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല ,കുറെ മുതിര്‍ന്നപ്പോള്‍ അമ്മയോടും,അച്ഛനോടും സഹോദരങ്ങള്‍ ക്കും ഒപ്പം താമസിക്കേണ്ടി വന്നത് എന്നെ സംബന്തിച്ചു ജയില്‍-ല്‍ കിടക്കുന്ന അനുഭവം ആയിരുന്നു ,എനിക്കിഷ്ട്ടമല്ലാത്ത കുടുംബ അന്തരീക്ഷം,എനിക്ക് ഒരിക്കലും സ്നേഹം തോന്നിയിട്ടില്ലാത്ത ആളുകള്‍ ,പട്ടാള ചിട്ടയോടെ ഉള്ള ആ ജീവിതം ഞാന്‍ വെറുത്തിരുന്നു,എന്റെ കുഞ്ഞു മനസ് അന്നേ ഒരുപാടു കരഞ്ഞിരുന്നു ,പിന്നെ ആ സാഹചര്യത്തില്‍ ,വേറെ നിവര്‍ത്തി ഇല്ലാത്തതു കൊണ്ട് ജീവിക്കുക ആയിരുന്നു ,
മുതിര്‍ന്നപ്പോള്‍ അനുജത്തിക്ക് അമ്മ തലമുടി ഒക്കെ ചീകി കെട്ടികൊടുക്കുന്നത് കാണുമ്പൊള്‍ കൊതി വരുമായിരുന്നു ,പക്ഷെ ഒരിക്കലും എന്റെ തലമുടി ചീകി കെട്ടാന്‍ അമ്മ മിനക്കെട്ടിരുന്നില്ല ,അതിന്റെ കാരണം എനിക്കറിയില്ല, അനുജത്തിക്ക് പഠിക്കാന്‍ പോകുന്നതിനു മുന്നേ ചോറൊക്കെ വെച്ചു പാത്രത്തില്‍ ആക്കി കൊടുക്കും,എനിക്കൊരിക്കലും അമ്മ ചോറ് കെട്ടി തന്നിട്ടില്ല ,രാവിലത്തെ പലഹാരങ്ങള്‍ എല്ലാര്ക്കും ഉള്ളത് അമ്മ ഉണ്ടാക്കി കൊടുക്കും,പക്ഷെ പല ദിവസങ്ങളിലും എനിക്കുള്ളത് ഞാന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും,എന്താണ് അങ്ങനെ ഒരു വേര്‍തിരിവ് അമ്മ എന്നോട് കാണിച്ചിരുന്നത്?ഞാന്‍ അന്നേ ഒരു നിക്ഷേദി കുട്ടി ആയിരുന്നത് കൊണ്ടാണോ?തെറ്റ് കണ്ടാല്‍ തെറ്റാണു എന്നു പറയാന്‍ അന്നേ ഞാന്‍ ശീലിച്ചിരുന്നു ,ഞാന്‍ തര്ക്കുതരക്കാരി ആണ് എന്നു അമ്മ എപ്പോഴും പറയുമായിരുന്നു , ഒരിക്കല്‍ എന്തോ തര്‍ക്കുത്തരം പറഞ്ഞതിന് എന്റെ മുഖം അമ്മ പിച്ചി എടുത്തു,പിറ്റേന്ന് മുഖത്ത് വലിയ പാടുമായി കോളേജ്-ല്‍ പോയപ്പോള്‍ എല്ലാരും ചോതിച്ചു എന്ത് പറ്റി എന്നു ,മറിഞ്ഞു വീണപ്പോള്‍ കമ്പ് കൊണ്ട് എന്നു പറഞ്ഞു അന്ന് രക്ഷപെട്ടു ,അമ്മമാര്‍ക്ക് എങ്ങനെ കഴിയുന്നു ഒരു പെണ്‍കുട്ടിയുടെ മുഖം പിച്ചി വികൃതമാക്കാന്‍ ,ഒരിക്കല്‍ ഞാന്‍ അമ്മയോട് തുറന്നു പറഞ്ഞു ,എന്നോട് ഇങ്ങനെ വേര്‍തിരിവ് കാണിക്കുന്നതിന് ,വയസാകുമ്പോള്‍ നിങ്ങളെ നോക്കാന്‍ ഞാന്‍ മാത്രമേ കാണു എന്നു ,അന്ന് അമ്മ പറഞ്ഞത് അങ്ങനെ നിന്റെ കയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങി കഴിച്ചു ജീവിക്കേണ്ടി വരുന്നതില്‍ ഭേദം തൂങ്ങി ചാകുന്നതാണെന്ന് ,ഇന്നും ആ വാക്കുകള്‍ എന്നെ വേദനിപ്പിക്കുന്നു ,അമ്മ ഇപ്പോള്‍ ഇതൊക്കെ മറന്നു കാണും,ചെറിയ പ്രായത്തിലെ ഇഇതരം അനുഭവങ്ങള്‍ കൊണ്ടാകാം അമ്മയെ സ്നേഹിക്കാന്‍ എനിക്കാകാത്തത്, ഇന്ന് വല്ലപോലും അച്ഛന് പുറത്തു പോകുന്ന സമയം നോക്കി എന്നെ തേടി വരുന്ന അമ്മയുടെ ഫോണ്‍ വിളികളില്‍ നിന്നും ,അമ്മമാര്‍ക്ക് ഒരിക്കലും മക്കളെ നിശേഷം തള്ളികളയാന്‍ പറ്റില്ല എന്നു ഞാന്‍ മനസിലാക്കുന്നു.
(ഇനിയും എഴുതാനുണ്ട്,,വേറൊരിക്കല്‍ ബാക്കി എഴുതാം)
Monday, December 7, 2009
നീലത്താമര
ലാല്‍ ജോസ് ന്റെ നീല താമര കണ്ടു ,കൊള്ളാം,ഒരു സോഫ്റ്റ് സിനിമ ,ലാല്‍ജോസ് പറഞ്ഞ പോലെ ഫലൂടയും ,ഐസ് ക്രീം ഒക്കെ കഴിക്കുന്നതിനിടക്ക് ഒരു നാരങ്ങമിടായി കഴിച്ചത് പോലെ,സത്യത്തില്‍ അത് പോലെ തന്നെ ആയിരുന്നു ,ഈ സിനിമ യിലെ ഗ്രാമത്തില്‍ ഒരിക്കല്‍ പോയി താമസിക്കണം എന്ന ആഗ്രഹം തോന്നുന്നു,ആ കുളവും,ആലിന് ചുവടും ,ഹരിദാസിന്റെ വീടും ,മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു ,കുഞ്ഞിമാളൂ ന്റെ വേഷങ്ങളും,ഭാവങ്ങളും ഒക്കെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു,എന്തായാലും കൊള്ളാം എനിക്കിഷ്ട്ടപെട്ടു ,അനുരാഗ ..... എന്നു തുടങ്ങുന്ന ഗാനം എടുതിരിക്കുന്നതും നന്നായിട്ടുണ്ട് ,പക്ഷെ സംവൃതയുടെ കുറച്ചു വയസായ വേഷം ചെയ്ത ആലിന്റെ അഭിനയം അത്ര പോരായിരുന്നു ,പിന്നെ ഹരിദാസ് ന്റെ മകള്‍ ആണെന്ന് കാണിച്ച കഥാപാത്രവും വേണ്ടായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്ത്രീ പക്ഷ സിനിമ എന്നു വേണമെങ്കില്‍ ഇതിനെ പറയാം .
Tuesday, December 1, 2009
എന്താണ് ദാമ്പത്യ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം ??????????
എന്താണ് ദാമ്പത്യ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം ??????????
@പരസ്പര വിശ്വാസം
@സ്നേഹം
@കുട്ടികള്‍
@കാശ്
എന്താണ് ?
ഇവ എല്ലാം ഉണ്ടായിട്ടും പല ബന്ധങ്ങളും അറ്റ് പോകുന്നത് എന്ത് കൊണ്ടാണ് .........?
പരസ്പര വിശ്വാസം:- ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ അതിന്റെ പ്രസക്തി വളരെ കുറഞ്ഞു വരുന്നു .
സ്നേഹം :- സ്നേഹം ,എന്ത് സ്നേഹം ,രാവിലെ മുതല്‍ വൈകിട്ട് വരെ കണ്ട പെന്നുങ്ങലോടൊക്കെ പഞ്ചാര ചാറ്റ് ഉം ചെയ്തിട്ട് വൈകിട്ട് ഭാര്യയെ കാണുമ്പൊള്‍ കെട്ടി പിടിക്കുന്നതോ സ്നേഹം .
അത് സ്നേഹമല്ല ചടങ്ങ് മാത്രം .
കുട്ടികള്‍:- പലരും ദാമ്പത്യം എന്ന സംഭവത്തെ സഹിക്കുന്നത് കുട്ടികളുടെ ഭാവി ഒന്ന് കൊണ്ടാണ് .
കാശ് :- ഭാര്യ,ഭര്‍ത്താവ് ,ആര്‍ക്കെങ്കിലും ഇട്ടു മൂടാന്‍ തക്ക സ്വത്തു ഉണ്ടെങ്കില്‍ ദാമ്പത്യത്തില്‍ എന്ത് കൊള്ളരുതായ്മ ഉണ്ടെങ്കിലും അവര്‍ അങ്ങ് സഹിക്കുന്നു .
ദാമ്പത്യത്തിന്റെ വിവിധ മുഖങ്ങള്‍ ഞാന്‍ കണ്ട കാഴ്ചകളിലൂടെ ..........
*പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്റെ ഭര്‍ത്താവിനു എന്നോട് സ്നേഹമുണ്ടോ എന്നു ?ഇല്ലേ എന്നു ചോതിച്ചാല്‍ ഉണ്ട്,പക്ഷെ നമ്മള് സ്നേഹം ആഗ്രഹിക്കുന്ന സമയത്ത് ,അല്ലെങ്കില്‍ കരുതല്‍ ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടാറില്ല ,അപ്പോള്‍ തോന്നും വിവാഹം കഴിച്ചത് വെറുതെ ആയല്ലോ എന്നു ,
നമ്മുടെ വിഷമങ്ങള്‍ ഇറക്കി വെക്കാന്‍ ഒരു താങ്ങായി,നമ്മുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ ഒരു കൂട്ടുകാരനായി ഒരാളിനെ അല്ലെ നമ്മള് ആഗ്രഹിക്കുന്നത് ,പലപ്പോളും അവരുടെ ഭാഗത്ത് നിന്നു വേണ്ട സമയത്ത് അത് ലഭിക്കാറില്ല ,പക്ഷെ ഞാനും എന്റെ ഭര്‍ത്താവും ദിവസവും ഒരു നേരം എങ്കിലും പറയുന്ന ഒരു വാചകം ഉണ്ട് ,"വീ ആര് ബെസ്റ്റ് friends ".അത് ചിലപ്പോള്‍ എന്തിനെങ്കിലും പിണങ്ങുന്ന സമയത്ത്,പിന്നെ ഇണങ്ങാന്‍ വേണ്ടി ആകും ,കല പില സംസാരിക്കുന്ന പ്രകൃതക്കാരിയായ ,പെട്ടെന്ന് ദേഷ്യം വരുന്ന,ദേഷ്യം വന്നാല്‍ കണ്ണ് കാണാത്ത,പിന്നെ പണ്ട് മുതലുള്ള കഥകളൊക്കെ വിളിച്ചു പറയുന്ന എന്നെ സഹിക്കുന്നതിനു അങ്ങേര്‍ക്കു അവാര്‍ഡ് കൊടുക്കണം ,വേറെ വല്ല ഭര്ത്താക്കന്മാരും ആയിരുന്നെങ്കില്‍ എന്നെ എന്നെ കുഴിച്ചു മൂടിയേനെ ............
ഇവിടെ എന്റെ ഭര്‍ത്താവിന്റെ സഹനം ഞങ്ങളുടെ ദാമ്പത്യത്തിനു അടിസ്ഥാനം ആകുന്നു
*ഇടത്തരം കുടുംബത്തിലെ ,സര്‍ക്കാരില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ ,കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന ഭര്‍ത്താവ്,ഭര്‍ത്താവിനു ആറു മാസം മാത്രം ജോലി ,തുച്ചമായ വേതനം .അവധി എടുത്തു നാട്ടില്‍ വന്നാല്‍ പിന്നെ ഭാര്യയുടെ സംരക്ഷണത്തില്‍ പിന്നുള്ള ആറു മാസം ,മുപ്പത്തി ഒന്‍പതു വയസായ അമ്മ ക്ക് ഇരുപത്തി രണ്ടു വയസായ മകള്‍ ,തന്റെ ഭര്‍ത്താവിന്റെ വരുമാനത്തെ അശ്രേയിക്കാതെ ,സ്വന്തം അദ്വാനതിലൂടെ ,നേടിയതും ,കടം വാങ്ങിയതും എല്ലാം കൂട്ടി മാന്യമായി മകളെ കെട്ടിച്ചു.ഇവിടെ ഭര്‍ത്താവ് വെറും "ഭര്‍ത്താവ് ഉധ്യോഗസ്തന്" മാത്രം ,പക്ഷെ അവിടെ ഭാര്യ ഭര്‍തൃ ബന്ധം ശിടിലമാകതിരിക്കാന് ഭാര്യ ഒരുപാടു ക്ഷ്ട്ടപെടുന്നു ,വിവാഹം കഴിച്ച സമയത്ത് കുഞ്ഞു ഉണ്ടാകാന്‍ താമസിച്ചതിനു ഭാര്യ യെ കുറ്റങ്ങള്‍ നിരത്തി മാനസികമായി ഒരുപാടു പീഡിപ്പിച്ച ,വിവാഹം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും സ്വന്തമായി ഒന്നും നേടാന്‍ കഴിയാത്ത ആ ഭര്‍ത്താവിനെ ഈ ഭാര്യ സ്നേഹിക്കുന്നില്ലേ ,ഒരു അടിസ്ഥാനവും ഇല്ലാതെ ......
*നാല് മക്കള്‍ ഉണ്ടായി പോയത് കൊണ്ട് ,മുപ്പതു വര്‍ഷമായി പരാതികള്‍ ഇല്ലാതെ ദാമ്പത്യം സഹിക്കുന്ന ഒരാള്‍ ,സ്നേഹത്തോടെ ഒരു വാക്ക് കേള്‍ക്കാതെ,ഒരു കുടുംബത്തിലെ ഭാരം മുഴുവന്‍ താങ്ങി,ഭര്‍ത്താവ് കൊണ്ട് വരുന്ന ശമ്പളത്തില്‍ മക്കളെ വളര്‍ത്തി,അതില്‍ നിന്നും മിച്ചം പിടിച്ചു നല്ലൊരു നിക്ഷേപം ഉണ്ടാക്കി എന്നിട്ടും ഇപ്പോളും കുത്ത് വാക്കുകളും ,ചീത്തവിളികളും സഹിച്ചു ഒരു ഭാര്യ ......
ഭര്‍ത്താവ് ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നു,ഭര്‍ത്താവ് തോഴിക്കുംപോള് തൊഴി കൊണ്ട് കരയുന്നു.പരാതി ഇല്ല ,പരിഭവം ഇല്ല .
തന്റെ ശരീരത്തില്‍ ഭര്‍ത്താവിന്റെ ക്രൂര പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും ,ആരോടും തന്റെ ഭര്‍ത്താവിനെ കുറിച്ച് കുറ്റമൊന്നും പറയാതെ ഒരു സ്ത്രീ .ഇവിടെ ഈ ദാമ്പത്യത്തിനു അടിസ്ഥാനം എന്താണ് .
*ഭര്‍ത്താവ് മുഖത്ത് നോക്കി ചിരിച്ചില്ല ,കുഞ്ഞിനെ കളിപ്പിച്ചില്ല ,തന്റെ കൂടെ ഒരു പാട് സമയം ചിലവഴിക്കുന്നില്ല എന്നു വിലപിക്കുന്ന വേറൊരു ഭാര്യ ,ഇവിടെ ഭാര്യയുടെ ചോട്ടാ ചോട്ടാ പ്രശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന ഭര്‍ത്താവിന്റെ സഹനശക്തി തന്നെ അല്ലെ ആ ദാമ്പത്യത്തിനു അടിസ്ഥാനം .
*വിവാഹം കഴിഞു നാല് വര്‍ഷം അയപ്പോലെക്കും,വീട്ടുകാര്‍ കഷ്ട്ടപെട്ടു മകള്‍ക്ക് കൊടുത്ത സ്വര്‍ണവും ,തിരച്ച്ടക്കാന് കഴിയാത്ത വിധം കടങ്ങളും ഉണ്ടാക്കിയ ഭര്‍ത്താവിനെ ,കുഞ്ഞിന്റെ പേരില്‍ തള്ളാനും,ആത്മ വഞ്ചനയുടെ പേരില്‍ കൊള്ളാനും വയ്യാത്ത ഒരു പാവം പെണ്‍കുട്ടി , നെടുവീര്പ്പുകള്ക്കിടയില് ഇനി എന്താണ് ജീവിതത്തില്‍ എന്നു ചിന്തിക്കാന്‍ കൂടി മനസ് പാകമാകാത്ത ഒരു കുട്ടി ,ചെറിയ പ്രായത്തിലെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി,ഭര്‍ത്താവാണ് സ്നേഹം,ഭര്‍ത്താവാണ് ലോകം എന്നു കരുതിയ പാവം കുട്ടിയെ ചിരിച്ചു കൊണ്ട് കഴുത്ത് അറുത്ത ഭര്‍ത്താവ് ..(പാരിജാതം സീരിയല്‍ ലെ ജെ പി യെ പോലെ ).
പെണ്‍കുട്ടികള്‍ കുറച്ചു കൂടി സ്വയം പര്യാപ്തത നേടണം ,ഇനി എങ്ങനെ ഏച്ച് കെട്ടിയാലും മുഴചിരിക്കുന്ന ഒരു ബന്ധം .ഇവിടെ ദാമ്പത്യത്തിനു എന്താണ് അര്‍ഥം ...
*പണ്ട്രെണ്ട് വര്‍ഷം ഭാര്യയുടെ രോഗം കാരണം ജീവിതം ഗതി മാറി പോയ ഒരു കുടുംബം,ഭാര്യയുടെ വികലമായ സ്വഭാവത്തെ സഹിക്കാന്‍ കഴിയാതെ,ആ രോഗത്തിന്റെ പരിണിത ഭലം പോലെ ഭര്‍ത്താവിനെ കുറിച്ച് ദുഷ്പ്രചരണം നടത്തുന്ന ഭാര്യ ,എല്ലാരും ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും,എങ്ങനെ എങ്കിലും കുടുംബം മുന്നോട്ടു പോകാന്‍ ഭാര്യ ഇരിക്കവേ മറ്റൊരു പെണ്‍കുട്ടി യെ ആസ്രെയിച്ച ഭര്‍ത്താവ് , ഒന്നും നഷ്ട്ടപെടതിരിക്കാന്‍ ,പലരില്‍ നിന്നും കുത്ത് വാക്കുകള്‍ കേട്ടിട്ടും സ്വന്തം കുടുംബത്തെ നന്നായി നോക്കിയ ഒരു ഭര്‍ത്താവ് ,ഇവിടെ ദാമ്പത്യം ഒരു അനുഗ്രഹം,ആകുന്നു .
*സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ്, മുറപെന്നിനെ സ്നേഹിച്ചു കെട്ടിയപ്പോള്‍ കരുതിയില്ല ജീവിതം ഇത്രമേല്‍ ഗതികേട് ആകുമെന്ന് ,രണ്ടു പെണ്മക്കള് ,ഭാര്യയുടെ പര പുരുഷ ബന്ധം ,വഴിവിട്ട ജീവിതം (ഭര്‍ത്താവ് ആരോപിക്കുന്നത്,സത്യം കുറച്ചുണ്ട് ) ഏഴു വര്‍ഷമായി ഒരേ വീട്ടില്‍ പരസ്പരം മിണ്ടാതെ കഴിയുന്ന ഭാര്യയും ഭര്‍ത്താവും ,അവര്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന രണ്ടു കുട്ടികള്‍,ഭര്‍ത്താവ് മുഴു കുടിയന് ആയി വരുന്നു ,ഇനി ആ ദാമ്പത്യത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാന്ന് പറയുന്ന ഭര്‍ത്താവ് ,മക്കളെ കരുതി ജീവിക്കുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത് .പ്രണയത്തിന്റെ തീ കനലില്‍ ചിറകു നഷ്ട്ടപെട്ട ഈയാം പാറ്റകളെ പോലെ ആയി ഈ ദമ്പതികള്‍ ,കാരണം പ്രണയത്തിനു വേണ്ടി,അതിന്റെ സഫലീകരണം ത്തിനു വേണ്ടി അത്ര മേല്‍ കൊടി പിടിച്ചു ഈ ദമ്പതികള്‍ .
*നഗരത്തിലെ നല്ലൊരു കമ്പനി യിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ,ഭര്‍ത്താവ് അല്ലാതെ ഒന്നില്‍ കൂടുതല്‍ ആണുങ്ങളെ ഫ്രണ്ട് ലിസ്റ്റ്-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാര്യ ,ഭര്‍ത്താവ് അറിയാതെ മണികൂര് കളോളം ഫോണ്‍-ല്‍ ഒന്നില്‍ കൂടുതല്‍ പുരുക്ഷന്മാരോട് പഞ്ചാര പറയുന്ന ഭാര്യ ,ഒടുവില്‍ മറ്റൊരു പുരുക്ഷനോടൊപ്പം കിടക്ക പങ്കിട്ടു പലപ്പോളും ഭര്‍ത്താവിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ഭാര്യ,ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞത് കൊണ്ടാണ് ഞാനും ഇങ്ങനെ ആയതു എന്നു പറയുന്ന ഭാര്യ,എന്നാല്‍ ബന്ധുക്കളുടെ മുന്നില്‍ ഇവര്‍ വളരെ സ്നേഹ സമ്പന്നരായ ദമ്പതികള്‍ ,രണ്ടാളും പരസ്പരം ചതിക്കുന്നു,ഇവിടെ ദാമ്പത്യത്തിനു എന്ത് അര്‍ഥം ????????
ഇനിയും ഉണ്ട് വളരെ ഏറെ പറയുവാന്‍ ,ഇനി ഒരിക്കല്‍ ബാക്കി എഴുതാം ,വിവാഹം എന്ന കൂട്ടി കേട്ടാല്‍ ഉള്ളടുതോളം കാലം ദാമ്പത്യത്തിലെ അസ്വസ്ഥതകളും കാണുമല്ലോ ,മനുഷ്യ മനസിലെ ഭ്രാന്തമായ ചിന്തകള്‍ ഉള്ളിടത്തോളം കാലം പ്രശ്നങ്ങളും കാണും,പ്രശ്നങ്ങള്‍ ഒരു തുടര്‍കഥ ആകുന്നു ...........
Subscribe to:
Posts (Atom)
