Saturday, January 2, 2010

അമ്മ

Do you know?
 
a human body can bear only upto 45 Del (unit) of pain.


But at the time of giving birth, a woman feels upto 57 Del of Pain.
 
This is similar to 20 bones getting fractured at a time!!!!
 
LOVE UR MOM...


എന്‍റെ  ഇമെയില്‍-ല്‍ വന്ന ഒരു മെയില്‍ -ല്‍ ഉണ്ടായിരുന്ന വാചകങ്ങള്‍ ആണ് ഇത് .
ഈ ലോകത്തില്‍ ഏറ്റവും വലിയ വേദനകള്‍ സഹിക്കുന്നത്  അമ്മയായിരിക്കാം .അതാണല്ലോ മക്കളും അമ്മയും  തമ്മില്‍  വളരെ ധ്രിടമായ ഒരു ബന്ധം ഉണ്ടാകുന്നതും .
അമ്മ  എത്ര മനോഹരമായ പദം ,ആ വാക്കില്‍ സ്നേഹത്തിന്റെ ഒരു കടല്‍ തന്നെ ഉണ്ട് .പല പെണ്‍കുട്ടികളും അമ്മ ആയി കഴിയുമ്പോള്‍ സ്വഭാവത്തില്‍ തന്നെ വളരെ മാറ്റങ്ങള്‍ വരുന്നു ,എന്‍റെ പ്രിയ സുഹൃത്തിന്റെ മാറ്റങ്ങള്‍ ഞാന്‍ ഇപ്പോള്‍ നേരിട്ട് മനസിലാക്കുന്നുണ്ട്‌ ,അവള്‍ എത്ര കരുതലോടെ ആണ് അവളുടെ മകളെ നോക്കുന്നത് ,ചില സമയം അവളുടെ പറച്ചിലുകള്‍ കേട്ടാല്‍ ലോകത്തെ ആദ്യത്തെ അമ്മ അവളാനെന്നു തോന്നും,കാക്കക്കും താന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്നല്ലേ ,മക്കളെ ഇത്രയും സ്നേഹിക്കുന്നത് കൊണ്ടാകാം മക്കളും അമ്മ യെ ഇത്രയും സ്നേഹിക്കുന്നതും,വിശ്വസിക്കുന്നതും ,

പക്ഷെ എനിക്ക് എന്‍റെ അമ്മയോട് അത്രക്കൊന്നും മാനസിക അടുപ്പം തോന്നിയിട്ടില്ല ,(എന്നെ പോലത്തെ ഒരുപാടു പേരെ എനിക്കറിയാം)
എന്‍റെ ഒന്നര വയസില്‍ അമ്മ എന്നെ അമ്മാമ്മ  യുടെ  അടുത്ത് ആക്കി,അമ്മാമ്മ  ആണ്  എന്നെ വളര്‍ത്തിയത്‌ ,അത് കൊണ്ടാകാം എനിക്ക് അമ്മയോട്  വളരെ അടുപ്പം തോന്നാത്തത്,അതുകൊണ്ടാകാം  അമ്മയാകാന്‍ കഴിയാത്തതില്‍ എനിക്ക് ദുഖവും ഇല്ലാത്തതു ,എന്‍റെ അമ്മക്ക് ഞങ്ങള്‍ നാലു മക്കള്‍ക്കും തുല്യ സ്നേഹം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു എനിക്ക് തോന്നിയിട്ടില്ല ,പലപ്പോഴും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ,കുഞ്ഞുങ്ങള്‍ ഉണ്ടായിപോയത്  കൊണ്ട് വളര്‍ത്തുന്നു എന്നാണ് ,പണ്ട് എല്ലാരും എന്നോട് പറയുമായിരുന്നു ,നിന്നെ പ്രസവിച്ചതല്ല ,തവിട് കൊടുത്തു ആരില്‍ നിന്നോ വാങ്ങിയതാണെന്ന് ,അന്നേ എന്‍റെ കുഞ്ഞു മനസ്സില്‍ അത് വേദന ഉണ്ടാക്കിയിരുന്നു ,അന്ന് പ്രസവത്തെ കുറിച്ചൊന്നും അറിയാത്ത പ്രായം ആണല്ലോ ,

ഇപ്പോള്‍ എനിക്ക്  ചിലപ്പോളൊക്കെ തോന്നാറുണ്ട്,ഒരമ്മക്കും അവള്‍ നൊന്തു പ്രസവിച്ച മക്കളെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല ,എന്‍റെ അമ്മയും എന്നെ സ്നേഹിചിരുന്നിരിക്കാം ,പക്ഷെ ഞങ്ങളുടെ കുടുംബ അന്തരീക്ഷത്തില്‍  അതൊന്നും പുറത്തു കാണിക്കാന്‍ ഉള്ള മാനസിക അവസ്ഥ അമ്മക്ക്  ഇല്ലായിരുന്നിരിക്കാം ,

മുന്‍പ് ഞാന്‍ ഒരു കവിത എഴുതിയിരുന്നു ,അമ്മ എന്ന പേരില്‍ ,അതില്‍ അമ്മയെ സ്നേഹമില്ലാത്ത ഒരു വ്യക്തി ആയിട്ടാണ്  ചിത്രീകരിച്ചിരിക്കുന്നത് , ഇപ്പോള്‍ ഞാന്‍ ആ കവിത പുറത്തു കാണിക്കാറില്ല കാരണം ഒരു കുടുംബം നയിക്കുന്നതിന്റെ വിഷമം എനിക്കിപ്പോള്‍ അറിയാം ,അമ്മയുടെ സ്നേഹം സത്യമാണെന്ന് വല്ലപോലും എനിക്ക് വരുന്ന ഫോണ്‍  കാള്‍-ല്‍  നിന്നും ഇപ്പോള്‍ എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ട് ,എനിക്ക് അമ്മയെ സ്നേഹിക്കാന്‍  കഴിയുമോ എന്നെനിക്കു അറിയില്ല,അല്ലെങ്കിലും ഞാന്‍ അമ്മയില്‍ നിന്നും എത്രയോ കാതം അകലെ ആണ് ,മനസ് കൊണ്ട്,
ഞാന്‍ എന്‍റെ അമ്മാമ്മ യെ ആണ് അമ്മ എന്നി വിളിച്ചിരുന്നത്‌,അമ്മയെ അമ്മയുടെ പേര് ചേര്‍ത്ത് അമ്മ എന്നും വിളിച്ചിരുന്നു,അന്നൊക്കെ മാസത്തില്‍ ഒരിക്കല്‍ എന്നെ കാണാന്‍ വരുന്ന വ്യക്തി എന്നതില്‍ അപ്പുറം അമ്മ എന്ന വാക്കിന് എന്‍റെ ജീവിതത്തില്‍ ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല ,കുറെ മുതിര്‍ന്നപ്പോള്‍  അമ്മയോടും,അച്ഛനോടും സഹോദരങ്ങള്‍  ക്കും  ഒപ്പം താമസിക്കേണ്ടി വന്നത് എന്നെ സംബന്തിച്ചു ജയില്‍-ല്‍ കിടക്കുന്ന അനുഭവം ആയിരുന്നു ,എനിക്കിഷ്ട്ടമല്ലാത്ത കുടുംബ അന്തരീക്ഷം,എനിക്ക് ഒരിക്കലും സ്നേഹം തോന്നിയിട്ടില്ലാത്ത ആളുകള്‍ ,പട്ടാള ചിട്ടയോടെ ഉള്ള ആ ജീവിതം ഞാന്‍ വെറുത്തിരുന്നു,എന്‍റെ കുഞ്ഞു  മനസ്  അന്നേ ഒരുപാടു  കരഞ്ഞിരുന്നു  ,പിന്നെ ആ സാഹചര്യത്തില്‍ ,വേറെ നിവര്‍ത്തി ഇല്ലാത്തതു കൊണ്ട് ജീവിക്കുക ആയിരുന്നു ,

മുതിര്‍ന്നപ്പോള്‍ അനുജത്തിക്ക് അമ്മ തലമുടി ഒക്കെ ചീകി കെട്ടികൊടുക്കുന്നത് കാണുമ്പൊള്‍ കൊതി വരുമായിരുന്നു ,പക്ഷെ ഒരിക്കലും എന്‍റെ തലമുടി ചീകി കെട്ടാന്‍ അമ്മ മിനക്കെട്ടിരുന്നില്ല ,അതിന്റെ കാരണം എനിക്കറിയില്ല, അനുജത്തിക്ക് പഠിക്കാന്‍ പോകുന്നതിനു മുന്നേ ചോറൊക്കെ വെച്ചു പാത്രത്തില്‍ ആക്കി കൊടുക്കും,എനിക്കൊരിക്കലും അമ്മ ചോറ് കെട്ടി തന്നിട്ടില്ല ,രാവിലത്തെ പലഹാരങ്ങള്‍ എല്ലാര്ക്കും ഉള്ളത് അമ്മ ഉണ്ടാക്കി കൊടുക്കും,പക്ഷെ പല ദിവസങ്ങളിലും എനിക്കുള്ളത് ഞാന്‍ ഉണ്ടാക്കി കഴിക്കാന്‍ പറയും,എന്താണ് അങ്ങനെ ഒരു വേര്‍തിരിവ് അമ്മ എന്നോട് കാണിച്ചിരുന്നത്?ഞാന്‍ അന്നേ ഒരു നിക്ഷേദി കുട്ടി ആയിരുന്നത് കൊണ്ടാണോ?തെറ്റ് കണ്ടാല്‍ തെറ്റാണു എന്നു പറയാന്‍ അന്നേ ഞാന്‍ ശീലിച്ചിരുന്നു ,ഞാന്‍ തര്‍ക്കുതരക്കാരി ആണ് എന്നു അമ്മ  എപ്പോഴും പറയുമായിരുന്നു , ഒരിക്കല്‍ എന്തോ തര്‍ക്കുത്തരം പറഞ്ഞതിന്   എന്‍റെ മുഖം അമ്മ പിച്ചി എടുത്തു,പിറ്റേന്ന് മുഖത്ത് വലിയ പാടുമായി കോളേജ്-ല്‍ പോയപ്പോള്‍ എല്ലാരും ചോതിച്ചു എന്ത് പറ്റി എന്നു ,മറിഞ്ഞു വീണപ്പോള്‍ കമ്പ് കൊണ്ട് എന്നു പറഞ്ഞു അന്ന് രക്ഷപെട്ടു ,അമ്മമാര്‍ക്ക് എങ്ങനെ കഴിയുന്നു ഒരു പെണ്‍കുട്ടിയുടെ മുഖം പിച്ചി വികൃതമാക്കാന്‍ ,ഒരിക്കല്‍ ഞാന്‍ അമ്മയോട് തുറന്നു പറഞ്ഞു ,എന്നോട് ഇങ്ങനെ വേര്‍തിരിവ് കാണിക്കുന്നതിന് ,വയസാകുമ്പോള്‍ നിങ്ങളെ നോക്കാന്‍ ഞാന്‍ മാത്രമേ കാണു എന്നു ,അന്ന് അമ്മ പറഞ്ഞത് അങ്ങനെ നിന്റെ കയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങി കഴിച്ചു ജീവിക്കേണ്ടി വരുന്നതില്‍ ഭേദം തൂങ്ങി ചാകുന്നതാണെന്ന് ,ഇന്നും ആ വാക്കുകള്‍ എന്നെ വേദനിപ്പിക്കുന്നു ,അമ്മ ഇപ്പോള്‍ ഇതൊക്കെ മറന്നു കാണും,ചെറിയ പ്രായത്തിലെ ഇഇതരം അനുഭവങ്ങള്‍  കൊണ്ടാകാം അമ്മയെ സ്നേഹിക്കാന്‍ എനിക്കാകാത്തത്, ഇന്ന് വല്ലപോലും അച്ഛന്‍ പുറത്തു പോകുന്ന സമയം നോക്കി എന്നെ തേടി വരുന്ന അമ്മയുടെ ഫോണ്‍ വിളികളില്‍ നിന്നും ,അമ്മമാര്‍ക്ക് ഒരിക്കലും മക്കളെ നിശേഷം തള്ളികളയാന്‍ പറ്റില്ല എന്നു ഞാന്‍ മനസിലാക്കുന്നു.



 (ഇനിയും എഴുതാനുണ്ട്,,വേറൊരിക്കല്‍ ബാക്കി എഴുതാം)

5 comments:

  1. ശ്രീ വളരെ നന്നായിരിക്കുന്നു. എന്‍റെ ചേച്ചിയെ പോലെ ഒരു സ്നേഹം തോന്നുന്നു.

    ReplyDelete
  2. വേദന സഹിച്ചു എന്നുകൊണ്ട് ഒരമ്മ ജനിക്കുനില്ല
    അമ്മ ഒരു തപസ്സ് അന്ന്‍.
    സ്നേഹം ഒരു കരുതല്‍ അന്ന്‍
    ഓരു വിശൃസമാണ്
    പുവിലെ സുഗന്ധം ബഹിര്‍ഗമിക്കുപോല്‍ അല്ലെ
    അതോരനുഭുതി യാക്കു
    അമ്മയിലെ നന്മ ആര്‍കും നഷ്ടപെടാതിരികടെ
    ആശംസകളോടെ.............. കേണലേ

    ReplyDelete
  3. ഓരുത്തര്‍ക്കും അമ്മയെ പറ്റി ഓരോ ക്ഴ്ച്ചപാടുകളണ്........

    എനിക്കമയോട് ഉള്ള സ്നേഹം എത്ര വലുതാണന്ന് പറഞ്ഞറിയിക്കാനാവില്ല... അമ്മയ്ക്ക് ഞങ്ങള്‍ മക്കളോടും......
    ഒരു കഞ്ഞു മഠായി കിട്ടിയാല്‍ പോലും അത് വീടണയുന്നതു വരെ കയ്യില്‍ ചുരട്ടി പടിച്ച് മക്കള്‍ക്ക് വീതിച്ചകൊടുക്കുന്ന അമ്മ.
    നൈറ്റ് ഡ്യൂട്ടിക്ക് അമ്മയോടൊപ്പം അശുപത്രി കിടക്കയില്‍ കിടന്നുറങ്ങി, അതിരാവിലെ പാതിമയക്കത്തില്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് പുതപ്പ് പുതപ്പിച്ച് ക്വാര്‍ട്ടേഴ്സിലേക്കുള്ള നടത്തികൊണ്ടുപോയിരുന്ന അമ്മച്ചി.......
    ആ നടത്തത്തില്‍ ഞാനൊരിക്കലും കണ്ണുകള്‍ തുറന്നിട്ടില്ല.... എന്തിന് കണ്ണു തുറക്കണം എന്റെ കണ്ണായി അമ്മച്ചിയുണ്ടല്ലോ...... ആ അരക്കെട്ടില്‍ വട്ടം ചുറ്റി പിടിച്ച് ചൂടുപറ്റിയുള്ള ആ നടത്തത്തിന്റെ സുഖം ഈ ലോകത്തില്‍ എത്ര മക്കള്‍ക്ക് ആസ്വദിക്കാനായിട്ടുണ്ട്.....
    ഞാനിന്നും ഏറെ ഇഷ്ടപ്പെടുന്നത് ഡേറ്റൊളിന്റെയും ലോഷനുകളുടെയും മരുന്നകളുടെയുമൊക്ക മണമാണ്... കരണം ഡ്യൂട്ടി കഴിഞ്ഞെത്തി എനിക്ക് അമ്മച്ചി നല്‍കിയിരുന്ന അമ്മിഞ്ഞ പാലിന്റെ മണം അതായിരുന്നു..... ആ വെളുത്ത സാരിയില്‍ നറഞ്ഞു നിന്നിരുന്ന ആ മണം ......

    ReplyDelete
  4. നന്ദി ഈ പോസ്റ്റിന്.... ഒര്മകളിലേക്കന്നെ തള്ളി വട്ടതിന്......

    ചില ദിവസം ഞാന് സന്തോഷവാനായി കാണുമ്പോള് സഹപ്രവര്ത്തയായ സൂബിടീച്ചര് ചോദിക്കും, ഇന്നമ്മച്ചി വന്നിട്ടണ്ടന്ന് തോന്നുന്നല്ലോ.... കുഞ്ഞുവാവയ്ക്ക് മുഖപ്രസാദം കണുന്നുണ്ടല്ലോ എന്ന്....

    മിക്കവാറും ടീച്ചറുടെ ഊഹം ശരിയാകാറുമുണ്ട്.....
    അമ്മയെന്ന സത്യം തിരച്ചറിന് അമ്മയാകണമെന്നില്ല....

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP