ചിരിക്കുന്ന വദനങ്ങള്‍ കണ്ടു മടുത്തു....
കരയുന്ന നയനങ്ങള്‍ ആണെനിക്ക് പ്രിയം ,
എങ്കിലും ഞാന്‍ ചിരിക്കും.
പുഞ്ചിരിക്കുന്ന ചുണ്ടില്‍ കാണുന്നു ഞാന്‍,
മൂര്‍ച്ച എറിയോരായുധം.
ഇരുളിന്റെ മാറില്‍,
നേര്‍ത്ത തണുപ്പിന്‍,
അലിങ്ങനത്തില്‍ ഉറങ്ങാന്‍ എനിക്കിഷ്ട്ടം.
പകലിന്റെ നെഞ്ചില്‍ ,
മുഖം മൂടി അനിഞ്ഞവരുടെ ലാസ്യ നൃത്തം .
പൂ പുഞ്ചിരി തൂകുന്ന പൈതളിനെക്കള്‍-
മ്രിതപ്രായന്റെ മുക്കലും,മൂളലും,
അപ്പോളും ഞാന്‍ ചിരിച്ചു കൊണ്ടേ ഇരുന്നു .
ഒടുവില്‍ ഞാന്‍ തിരഞ്ഞു എന്നെ,
ബലമുള്ള കബികള്‍ക്ക് അകത്തു,
അപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു,
എനിക്ക് ഉടയാടകള്‍ ഇല്ലായിരുന്നു.
എന്‍റെ ശരീരത്തില്‍ ശുദ്ര ജീവികള്‍ കൂട് വെച്ചു ,
എനിക്ക് വിശപ്പ് ഇല്ലായിരുന്നു,
എനിക്ക് ദാഹമില്ലയിരുന്നു,
എനിക്ക് ബോധമില്ലായിരുന്നു,
എനിക്ക് ചിത്തഭ്രമം ആയിരുന്നു,
ഞാന്‍ ഒരു മനോരോഗി ആയിരുന്നു,
അപ്പോളും ഞാന്‍ ലോകത്തെ നോക്കി ചിരിച്ചിരുന്നു.
അര്‍ഥങ്ങള്‍ ഒന്നുമില്ലാത്ത -
പൊട്ടിച്ചിരി....................
Tuesday, November 17, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment