Wednesday, November 11, 2009

വരികല്ലുകള്‍ ഇളകിയ കല്പടവില്‍,പച്ച നിറമുള്ള  ജലാശയത്തെ നോക്കി ,ഓര്‍മ്മകളുടെ ചുഴികളില്‍ മുങ്ങാം കുഴിയിട്ടതും ,ആ കല്പ്പടവിന്റെ തണുത്ത പ്രതലത്തില്‍ മാനത്ത് നോക്കി പകല്‍ വിരിഞ്ഞ നക്ഷത്ര പൂക്കളെ എന്നിയതും ,അവള്‍ക്കിഷ്ട്ടപെട്ടിരുന്നില്ല
അവള്‍ പുച്ഛത്തോടെ പുലമ്പി  ഓ നൊസ്റ്റാള്‍ജിയ

തോട്ടു വരബത്തെ കൈതകാടിന്റെ ഇടയില്‍ കൂട് വെച്ചു മുട്ടയിട്ടു അതില്‍ അടയിരിക്കുന്ന കുള കാക്ക കളെ തന്റെ കുഞ്ഞിനു കാണിച്ചു കൊടുതപ്പോളും അവള്‍ പറഞ്ഞു, ഓ നൊസ്റ്റാള്‍ജിയ

എലികളും,മരപ്പട്ടിയും വിഹരിക്കുന്ന ആ തട്ടിന്‍ പുറത്തു ചിലന്തി വല കളോട്  കുശലം പറഞ്ഞു ,പണ്ട് അമ്മ സന്ധ്യാദീപം  കൊളുത്തിയിരുന്ന ആ ഓട്ടു വിളക്ക്  കണ്ടെത്തി ,അടുക്കളയിലെ മാറാല കെട്ടിയ മൂലയില്‍ ഇരുന്ന  കറുത്ത് തടിച്ച പഴയ ഭരണിയില്‍ നിന്നും കറുത്ത നിറമുള്ള,തേന്‍ ഇട്ടിട്ടു വീഴുന്ന  വാളന്‍ പുളി കൊണ്ട് ,ആ കരി തിരിയുടെ പാടുകള്‍ തേച്ചു കളയാന്‍ ശ്രേമിച്ചപ്പോലും അവള്‍ പുലമ്പി, ഓ നൊസ്റ്റാള്‍ജിയ

തൊടിയിലെ മൂവാണ്ടന്‍ മാവില്‍ നിന്നും തോഴിഞ്ഞു വീണ കണ്ണി മാങ്ങകള്‍ മുണ്ടിന്റെ കോന്തലയില്‍ പെറുക്കി കൂട്ടി ഉമ്മറത്തിരുന്നു ഉപ്പും കൂട്ടി കഴിച്ചപ്പോലും കേട്ടു, ഓ നൊസ്റ്റാള്‍ജിയ

അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണില്‍ ഒരു വസന്തത്തെ മൊത്തം കടമെടുത്തു കായ്ച്ചു നില്ലുന്ന ഗൌരി പത്രത്തെ പുണര്‍ന്നു നിന്നപ്പോളും അവള്‍ അലറി , ഓ നൊസ്റ്റാള്‍ജിയ

അവള്‍ക്കെല്ലാം നൊസ്റ്റാള്‍ജിയ
എനിക്കോ
ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ജീവിതവും

3 comments:

  1. Nostalgia ennu parayumpol inne oru tharam theriyude effect aayO ennu samzayam..

    kurachche ullenkilum ezhuththe kollaam
    :-)
    Upasana

    ReplyDelete
  2. മറ്റുള്ളവർക്ക് നൊസ്റ്റാൾജിയാ തന്നെ...
    എനിക്കു ജീവിതവും...

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP