ഞാന്‍ ആരെന്ന് ഞാന്‍ എപ്പോളും ചിന്തിക്കും
എനിക്കറിയില്ല ഞാന്‍ ആരെന്ന്
പലപ്പോളും കണ്ണാടിയുടെ മുന്നില്‍ ഞാന്‍ ചോദിക്കാറുണ്ട്
ഈ രൂപത്തിന് അപ്പുറമുള്ള ഞാന്‍ (വ്യക്തി)ആരെന്ന്
ആവോ എനിക്ക് ഉത്തരം കിട്ടുന്നെ ഇല്ല
എങ്ങിലും എനിക്കറിയാം ഞാന്‍ വെറുമൊരു പാവം ആണെന്ന് (എന്റെ കെട്ടിയവന് ഇടയ്ക്ക് സോപ്പ് ഇടാന്‍ പറയും ഞാന്‍ പച്ചപവമെന്നു)
വളരെ നേര്‍ത്ത ഒരു മനസാണ് എന്റേത്
പെട്ടെന്ന് കരച്ചില് വരും
ആരും മുഖം കറുപ്പിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല
നഷ്ട്ടപ്പെടുത്തിയതിനെ കുറിച്ചോര്‍ത്തു ഞാന്‍ കരയാറില്ല
ഇന്നെനിക്കു കിട്ടിയത് ഇന്നലെ വേറെ ഒരാളിന്റെത് ആയിരുന്നില്ലേ (വരികള്‍ കടം എടുത്തതാണ് )
വെറുതെ ഇരിക്കാന്‍ എനിക്കിഷ്ട്ടമല്ല
എപ്പോളും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടേ ഇരിക്കും
അടുക്കും ചിട്ടയും എനിക്ക് കൂടിയേ തീരു (ഞാന്‍ വീടിന്റെ ഒരു സൈഡ് അടുക്കി വരുമ്പോള്‍ മറ്റേ സൈഡ് ഭര്‍ത്താവ് പിരുത്തിട്ടുണ്ടാകും )
ദേഷ്യം വന്നാല്‍ വളരെ ഉച്ചത്തില്‍ സംസാരിക്കും (പിന്നെ ഭര്‍ത്താവിന്റെ കയ്യിലെ നാലു പെട കിട്ടണം ഒന്നു അടങ്ങുവാന്‍ )
മറ്റുള്ളവരെ ഉപദേശിക്കാന്‍ വളരെ ഇഷ്ട്ടമാണ്
ഞാന്‍ വലിയ അമ്മച്ചി ആണ് എന്നാണ് എന്റെ വിചാരം
ഇനിയും ഉണ്ട് അത് പിന്നെ എഴുതാം
ചെറുപ്പത്തില്‍ തത്വ ചിന്തകള്‍ തലയില്‍ കയറി ,ആദര്‍ശത്തില്‍ കൂടി മാത്രമേ ജീവിക്കുകയുള്ള്,എന്നു കരുതി ജീവിതത്തെ വെല്ലു വിളിച്ചപ്പോള്‍ കരുതിയില്ല ,ഭ്രാന്ത് എന്ന ലേബല്‍ ഒട്ടിച്ചു സമൂഹം അവളെയും ഇരുണ്ട ചട്ടകൂടുകള്‍ക്കുള്ളില്‍ ബന്ധിപ്പിക്കും എന്ന്.
No comments:
Post a Comment