jeevitha സാഹചര്യങ്ങള്‍ എല്ലാം മാറി കൊണ്ടിരിക്കുന്നു,
വീട്ടു സാധനങ്ങള്‍ ക്ക് ഒക്കെ എന്താ വില ,
ഇങ്ങനെ പോയാല്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കും ,
ഒരു മാസത്തെ ചെലവു കണക്കെടുത്താല്‍ കണ്ണ് തള്ളും,
വരവിനേക്കാള്‍ ചെലവാണ് ,വരുമാനം ഇല്ലാത്തവര്‍ എങ്ങനെ മുന്നോട്ടു പോകും .
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ശ്രേമിക്കുന്നവരെ സമ്മതിക്കണം ,
കഴിഞ്ഞ മാസം രണ്ടു കിലോ ഓറഞ്ച് വാങ്ങി ,അറുപതു രൂപ യെ ആയുള്ളൂ,
ഇന്നലെ ചോദിച്ചപ്പോള്‍ ഒരു കിലോ ക്ക് അറുപതു രൂപ ,എങ്ങനെ ഓറഞ്ച് തിന്നും ,
തിന്നാതിരിക്കുകയെ നിവര്‍ത്തി ഉള്ളു.
ഇന്നലെ ലൈബ്രറി -ല്‍ പോകുന്ന വഴി പാളയത്ത് ഒരു പെട്ടികടയില്‍
നല്ല ഭംഗി ഉള്ള വാഴപഴം ഇരിക്കുന്നത് കണ്ടു,
എന്ത് പഴമാണ് എന്നു ചോതിച്ചപ്പോള്‍ തായിലണ്ട് ല്‍ നിന്നുള്ള വാഴ പഴം എന്നു പറഞ്ഞു.
ഞാന്‍ ഒരു കിലോ പഴം വാങ്ങിച്ചു ,കിലോ ഇരുപത്തി അഞ്ചു രൂപ,
എന്ത് രുചി ഉള്ള പഴമായിരുന്നെന്നോ
,ഇവിടുത്തെ കപ്പ,റോബസ്റ്റ് ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ ഉള്ള രുചി ,
ഇവിടെ ഒരു കിലോ കപ്പ ക്ക് മുപ്പത്തി അഞ്ചു രൂപ കൊടുക്കണം ,
അതിനെക്കാളും എന്ത് നല്ലതായിരുന്നു തയിലണ്ട് ലെ വാഴപഴം.അതൊന്നും കഴിക്കാന്‍ ആരും നമ്മളെ സമ്മതിക്കില്ലല്ലോ
ആസിയാന്‍ കരാറിനെതിരെ എല്ലാരും കൂടി കൊടി പിടിക്കുകയല്ലേ
പണ്ട് എന്‍റെ വീട്ടില്‍ എന്തുമാത്രം കൃഷി ഉണ്ടായിരുന്നു,ഇന്നും ഉണ്ട്
അന്ന് തൊടി നിറയെ വാഴ ആയിരുന്നു ,നേന്ത്രന്‍ ,കപ്പ ,മോറീസ്,പടറ്റി,അണ്ണാന്‍ ,
മലയണ്ണാന്‍ ,പാളയംകോടന്‍ ,രസകദളി.മൊന്തന്‍ അങ്ങനെ കുറെ പേരുകള്‍ ഉണ്ട് ....
വാഴ കുലകള്‍ പഴുക്കാന്‍ പാകം ആകുമ്പോള്‍ ,എല്ലാ കുലകളുടെയും പുറത്തു
ഉണങ്ങിയ വാഴ ഇല കൊണ്ട് കെട്ടി വെക്കും ,അണ്ണാനും,കിളിയും ഒന്നും
തിന്നതിരിക്കനാണ് ഇങ്ങനെ ചെയ്യുന്നത് ,പക്ഷെ വാഴ കുല പഴുതെന്ന് കരുതി വെട്ടാന്‍
ചെല്ലുമ്പോള്‍ അതിലെ മുഴുത്ത പടലയിലെ പഴങ്ങള്‍ ഒന്നും കാണില്ലായിരുന്നു ,
കുറെ നാള് കാത്തിരുന്നു ,ആ പഴ കള്ളനെ അച്ഛന്‍ ഒരിക്കല്‍ പിടിച്ചു (അച്ഛന്‍ പോലീസ് ല്‍ ആയിരുന്നേ )
വേറാരും അല്ല എന്‍റെ മൂത്ത സഹോദരന്‍ തന്നെ ,
അവന്‍ കുല പഴുക്കുന്നുണ്ടോ എന്നു നോക്കി നടക്കും,പഴുക്കാന്‍ തുടങ്ങുമ്പോള്‍ ,
ആദ്യത്തെ പടല വിരിഞ്ഞെടുത്തു കുഴിച്ചിടും ,
എന്നിട്ട് പഴുക്കുന്നത് അനുസരിച്ച് അവന്‍ അതെടുത്ത് തിന്നും ,
അവന്റെ കള്ളത്തരം കണ്ടു പിടിച്ചിട്ടും അവന്റെ ആ ശീലം മാറിയിരുന്നില്ല ,
ഇനി എന്‍റെ കാര്യം പറയാം
പണ്ട് ഞാന്‍ അമ്മുമ്മയുടെ അടുത്ത് നിന്നാണ് വളര്‍ന്നത് എന്ന കാര്യം മുന്‍പ് പറഞ്ഞിട്ടുണ്ട്.
അവിടെ ആണ്
എല്ലാ അമ്മാവന്മാരും താമസിച്ചിരുന്നത് ,ഒരിക്കല്‍ ഒരു അമ്മാവന്റെ ഭാര്യ ഗര്‍ഭിണി ആയി,ഗര്‍ഭിണി ആയി
ഏഴു മാസം കഴിയുമ്പോള്‍ ഒരു ചടങ്ങുണ്ട് ,(അഞ്ചാം മാസത്തിലും ചടങ്ങുണ്ട്).അങ്ങനെ മാമി (അമ്മായി)
യുടെ എഴാം മാസത്തെ പൊങ്കാല എന്ന ചടങ്ങ് എത്താറായി,ആ ചടങ്ങിനു പഴ കുല അത്യാവശമാണ്
.അതിനു വേണ്ടി വലിയൊരു പഴകുല മേടിച്ചു ചാക്കില്‍ കെട്ടി ഒരു മുറിയുടെ മൂലയില്‍ വെച്ചിരുന്നു ,ഞാന്‍
അന്ന് വളരെ കുട്ടിയാണ്,പെറ്റി കോട്ട് ഇട്ടു നടക്കുന്ന പ്രായം ,ഞാന്‍ എന്നും പള്ളികൂടം വിട്ട് വന്നിട്ടു
പിള്ളാരുടെ കൂടെ കളിയ്ക്കാന്‍ പോകും,പോകുമ്പോളൊക്കെ വീട്ടില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍ പറ്റിയ
സാധനങ്ങള്‍ അടിച്ചു മാറ്റി പിള്ളേര്‍ക്ക് കൊടുത്തു വലിയ ജാട കാണിച്ചിരുന്നു .പഴ കുല വന്നപ്പോള്‍ ഇനി
അതാകാം കുറെ ദിവസത്തേക്ക് എന്നു കരുതി ,ആ ചാക്കില്‍ ആരും അറിയാതെ ഒരു ഹോള്‍ ഉണ്ടാക്കി
,എന്നിട്ട് അതില്‍ കൂടി എന്നും പഴങ്ങള്‍ ഉരിഞ്ഞു പെറ്റി കോട്ട് ന്റെ ഇടയില്‍ ഇട്ടു പിള്ളേര്‍ക്ക് കൊണ്ട്
കൊടുത്തിരുന്നു ,പാവം വീട്ടുകാര്‍ കുല അവിടിരുന്നു പഴുക്കുന്നുണ്ടല്ലോ എന്ന
സമാധാനത്തിലായിരുന്നു,അങ്ങനെ പൊങ്കാല എന്ന ചടങ്ങിന്റെ തലേ ദിവസം എത്തി ,
അന്നും ആരും
അന്നും ആരും
കാണാതെ പഴം എടുത്തു മുറ്റത്തേക്ക് ചാടി ഇറങ്ങി ഒറ്റ ഓട്ടം,പക്ഷെ എന്‍റെ ഗ്രഹപിഴക്ക് അന്ന് മാമി അത്
കണ്ടു പിടിച്ചു ,അപ്പഴേക്കും അപ്പുപ്പന്‍ ഓടി വന്നു ,എന്താ കാര്യം എന്നു ചോദിച്ചു കൊണ്ട് ,
മാമി പറഞ്ഞു
മാമി പറഞ്ഞു
ഞാന്‍എന്തോ എടുത്തു കൊണ്ട് ഓടി പോയെന്ന് ,അപ്പുപ്പന്‍ എന്നെ വിസ്തരിക്കാന്‍ തുടങ്ങി ,അടി കിട്ടും എന്നു
ഉറപ്പായപ്പോള്‍ ,പെറ്റി കോട്ട് നുള്ളിലെ പഴങ്ങള്‍ മുഴുവന്‍ നിലത്തെക്കിട്ടു,അപ്പുപ്പന്‍ എവിടുന്നടി ഈ പഴങ്ങള്‍
എന്നു ചോദിച്ചു അലറി ,ഞാന്‍ സത്യം പറഞ്ഞതും ,മാമി ആ വലിയ വയറും താങ്ങി പിടിച്ചു അയ്യോ എന്‍റെപൊങ്കാല എന്നു പറഞ്ഞു ഓടി ,എനിക്കറിയില്ലായിരുന്നു പൊങ്കാല എന്നാല്‍ ഇത്ര വലിയ സംഭവംആണെന്നും ,അതിനു പുതിയ കുല വേണമെന്നും ഒക്കെ ,അങ്ങനെ കുല വെച്ചിരുന്ന ചാക്ക് അഴിച്ചു നോക്കി അപ്പുപ്പനും,അമ്മാമ്മ യും ,മാമി യും അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന കാഴ്ച ,ഇപ്പോള്‍ ചിരി വരുന്നു ,
ആ കുല യില്‍ അവസാനത്തെ രണ്ടു പടല മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു,ബാക്കി എന്‍റെ കൂട്ടുകാരും,ഞാനും കൂടി തിന്നു,പക്ഷെ അപ്പുപ്പന്‍ വിടുമോ എന്നെ ഒരുടത് പിടിച്ചിരുത്തി ആ കുലയില്‍ ബാക്കി ഉണ്ടായിരുന്ന പഴങ്ങളെല്ലാം
ആ കുല യില്‍ അവസാനത്തെ രണ്ടു പടല മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു,ബാക്കി എന്‍റെ കൂട്ടുകാരും,ഞാനും കൂടി തിന്നു,പക്ഷെ അപ്പുപ്പന്‍ വിടുമോ എന്നെ ഒരുടത് പിടിച്ചിരുത്തി ആ കുലയില്‍ ബാക്കി ഉണ്ടായിരുന്ന പഴങ്ങളെല്ലാം
കഴിപ്പിച്ചു.അന്നധ്യമായി വാഴ പഴത്തിനെ ഞാന്‍ വെറുത്തു
പക്ഷെ ഇന്ന് ആ കാലത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു ,ഇനി ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ബാല്യം
എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ .......................
സ്
ReplyDelete