പണ്ട് ഞാന്‍ ഭയങ്കര വികൃതി കുട്ടി ആയിരുന്നു,അപ്പുപ്പനും അമ്മുമ്മയും എന്നെ വളര്‍ത്തി വഷളാക്കി എന്നാണ് അന്ന് അമ്മയും അച്ഛനും പറഞ്ഞിരുന്നത്,ശേരിയകം അത് കൊണ്ടാകാം ഞാന്‍ ഒരു പുരോഗമന ചിന്തഗതിക്കാരി ആയി മാറിയത്,എല്ലാരും ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഞാന്‍ ചിന്തിക്കുന്നത് .
എന്‍റെ കുഞ്ഞും നാള്‍ മുതലേ എന്‍റെ നാല് അമ്മാവന്മാര്‍ ഗള്‍ഫ്-ല്‍
ആയിരുന്നു,അതുകൊണ്ട് എന്‍റെ വീട്ടില്‍ എന്നും നിഡോ (അന്ന് ഗള്‍ഫ്-ല്‍ നിന്നും
കൊണ്ട് വന്നിരുന്ന പാല്‍പൊടി),ടാങ്ക് (ഗള്‍ഫ്-ല്‍ നിന്നും കൊണ്ട് വന്നിരുന്ന orenge
പൊടി),എന്നി സാധനങ്ങള്‍ കാണും ,തക്കം കിട്ടുമ്പോളൊക്കെ നിഡോ മോഷ്ട്ടിച്ചു തിന്നുക
എന്നതായിരുന്നു എന്‍റെ ജോലി ,കൂടെ പിള്ളേര്‍ക്കും കടലാസ്സില്‍ പൊതിഞ്ഞു കൊണ്ട്
കൊടുക്കും ,നിഡോ കടലാസ്സില്‍ പൊതിഞ്ഞു കുറെ നേരം കഴിയുമ്പോള്‍ കട്ട പിടിക്കും
,അപ്പോള്‍ അത് കഷണം കഷണം ആയി ഇളക്കി കഴിക്കാന്‍ നല്ല രസമായിരുന്നു
,ഇപ്പോള്‍ നിഡോ എല്ലാടത്തും കിട്ടും ,പക്ഷെ അന്ന് ഗള്‍ഫ്-ല്‍ നിന്നും കൊണ്ട് വന്നിരുന്ന
നിഡോ ടെ അത്ര രുചി ഇന്നത്തെ നിഡോ ക്ക് ഇല്ല .
അങ്ങനെ ഒരു ദിവസം വൈകുന്നേരം
,പില്ലരോടോത് മറിയാന്‍ പോകാന്‍
നേരമായി ,അമ്മാമ്മ ഇവിടെ എന്നു
പതുങ്ങി
ചെന്ന് നോക്കി ,അമ്മാമ്മയും,മാമി യും കൂടി
പിറകു വശത്തെ ചായ്പ്പില്‍ ഇരുന്നു വലിയ
ആട്ടുകല്ലില്‍ അരി ആട്ടുന്നു ,എന്‍റെ ഭാഗ്യം
എന്നു കരുതി ,അടുക്കളയില്‍ കയറി നിഡോ
ടിന്‍ തുറന്നു ,രണ്ടു കിലോ യുടെയോ മറ്റോ ടിന്‍ ആണ് ,നല്ല സൌകര്യമയിട്ടു ഇരുന്നു
തിന്നല്ലോ എന്നു കരുതി ,
ഓരോ സ്പൂണ്‍ ആയിട്ട് എടുത്തു കഴിക്കാന്‍ തുടങ്ങി ,കുറച്ചൊക്കെ കഴിച്ചു ,പിന്നെ
പാല്‍പ്പൊടി ക്ക് ഒരു അഴുക്ക സ്വഭാവം ഉണ്ട് ഇത് കുറെ ഒരുമിച്ചു തിന്നാല്‍ അണ്ണാക്കില്‍
(തൊണ്ട )ഒട്ടി പിടിക്കും ,അങ്ങനെ തിന്നു കൊണ്ടിരുന്നപ്പോള്‍ അതാ വരുന്നു ഒരു മാമന്‍
(അമ്മാവന്‍ )(ആ മാമന്‍ ഗള്‍ഫ്-ല്‍ അല്ല ,പോലീസ്-ല്‍ ആയിരുന്നു ജോലി )ഞാന്‍
വെപ്രാളത്തോടെ കുറെ പ്പൊടി കൂടി വാരി വായില്‍ ഏറ്റു ടിന്‍ അടച്ചു ഇരുന്നിടത്ത് വെച്ചു
,അപ്പഴേക്കും മാമന്‍ എന്നെ കണ്ടു , അമ്മാമ്മ എവിടെടി എന്നു ചോതിച്ചു ,എനിക്ക്
മിണ്ടാന്‍ കഴിയുന്നില്ല ,വായ്ക്കു അകത്തു ഇരിക്കുന്നത് തൊണ്ടക്ക് അകുടുങ്ങുകയും ചെയ്തു
,മാമന്‍ പിന്നെയും ചോദിയ്ക്കാന്‍ തുടങ്ങി ,എനിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല
,അപ്പോളാണ് എന്തോ കള്ളത്തരം ഉണ്ട്ടെന്നു മാമന് മനസിലായത് ,അപ്പഴേക്കും പൊടി
എല്ലാം കൂടി മണ്ടയില്‍ കയറി ചുമ തുടങ്ങി ,ചുമച്ചു ചുമച്ചു പാല്‍പ്പൊടി തുപ്പെണ്ട അവസ്ഥ
ആയി ,കണ്ണില്‍ നിന്നും കണ്ണ് നീര് ധാര ധാര ആയി ഒഴുകാന്‍ തുടങ്ങി ,അപ്പഴേക്കും
അമ്മാമ്മ ഓടി വന്നു,മാമി എന്‍റെ വായില്‍ കയ്യൊക്കെ ഇട്ടു പാല്‍പ്പൊടി തോണ്ടി മാറ്റി
,അങ്ങനെ ശ്വാസം നേരെ വീണു ,പക്ഷെ അതിന്റെ പരിണിത ഭലമായി മാമന്‍ എന്നെ
മുറ്റത്തുള്ള ചെമ്പരന്തി ചെടിയില്‍ കയ്യ് രണ്ടും കെട്ടി ഇട്ടു ,
ഇനി നിന്റെ അച്ഛന്‍
""നിക്കര്‍
അളിയന്‍""
(പണ്ടൊക്കെ പോലീസ് നു പാന്റ് ഇല്ലായിരുന്നു,പകരം മുട്ട് വരെ നീളുന്ന നിക്കര്‍ ആയിരുന്നു ,അതിനു അച്ഛനെ കളിയാക്കി വിളിച്ചിരുന്ന പേരാണ് നിക്കര്‍ അളിയന്‍ )വന്നിട്ടേ നിന്നെ അഴിച്ചു വിട് എന്നു പറഞ്ഞു ,
പിന്നെ കരഞ്ഞു കരഞ്ഞു തളര്‍ന്ന എന്നെ എപ്പോഴോ അഴിച്ചു വിട്ട്.അന്ന് കുറെ
കരഞ്ഞെങ്കിലും ഇന്നത് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നുന്നു.