ഇന്നലെ ലൈബ്രറി -ല്‍ പോയി രണ്ടു ബുക്ക് എടുത്തു ,അവിടുന്ന് ബുക്ക് എടുത്തിട്ട് ഇറങ്ങുമ്പോള്‍ ബുക്കുകള്‍ സെക്യൂരിറ്റി യെ കാണിക്കണം,ഇന്നലെ ഞാന്‍ എടുത്തതില്‍ ഒന്ന് പമ്മന്റെ ഒരു ബുക്ക് ആണ് പേര് വഷളന്‍
അത് വാങ്ങി നോക്കിയിട്ട് അയാള്‍ എന്നോട് ചോതിക്കുകയാണ് ഇതു ഭയങ്കര കോമഡി ആണ് അല്ലെ എന്നു ..
ഞാന്‍ എന്തോ അറിയില്ല,വായിച്ചിട്ടില്ല എന്നു പറഞ്ഞു
ഇവര്‍ക്കൊക്കെ എന്നതിന്റെ കേടാണോ എന്തോ.
പമ്മന്റെ ബുക്കുകളില്‍ കുറച്ചു മസാല കാണുമെന്നു എല്ലാര്ക്കും അറിയാം
അയാള് വിചാരിച്ചു ഞാന്‍ അങ്ങ് ചൂളി പോകും എന്നു
കഷ്ട്ടം
ഇപ്പോളത്തെ പെണ്ണുങ്ങളോട് ഇങ്ങനെ ഉള്ളവരുടെ നേരംപോക്കൊന്നും നടക്കില്ല
Tuesday, November 17, 2009
ചിരിക്കുന്ന വദനങ്ങള്‍ കണ്ടു മടുത്തു....
കരയുന്ന നയനങ്ങള്‍ ആണെനിക്ക് പ്രിയം ,
എങ്കിലും ഞാന്‍ ചിരിക്കും.
പുഞ്ചിരിക്കുന്ന ചുണ്ടില്‍ കാണുന്നു ഞാന്‍,
മൂര്‍ച്ച എറിയോരായുധം.
ഇരുളിന്റെ മാറില്‍,
നേര്‍ത്ത തണുപ്പിന്‍,
അലിങ്ങനത്തില്‍ ഉറങ്ങാന്‍ എനിക്കിഷ്ട്ടം.
പകലിന്റെ നെഞ്ചില്‍ ,
മുഖം മൂടി അനിഞ്ഞവരുടെ ലാസ്യ നൃത്തം .
പൂ പുഞ്ചിരി തൂകുന്ന പൈതളിനെക്കള്‍-
മ്രിതപ്രായന്റെ മുക്കലും,മൂളലും,
അപ്പോളും ഞാന്‍ ചിരിച്ചു കൊണ്ടേ ഇരുന്നു .
ഒടുവില്‍ ഞാന്‍ തിരഞ്ഞു എന്നെ,
ബലമുള്ള കബികള്‍ക്ക് അകത്തു,
അപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു,
എനിക്ക് ഉടയാടകള്‍ ഇല്ലായിരുന്നു.
എന്‍റെ ശരീരത്തില്‍ ശുദ്ര ജീവികള്‍ കൂട് വെച്ചു ,
എനിക്ക് വിശപ്പ് ഇല്ലായിരുന്നു,
എനിക്ക് ദാഹമില്ലയിരുന്നു,
എനിക്ക് ബോധമില്ലായിരുന്നു,
എനിക്ക് ചിത്തഭ്രമം ആയിരുന്നു,
ഞാന്‍ ഒരു മനോരോഗി ആയിരുന്നു,
അപ്പോളും ഞാന്‍ ലോകത്തെ നോക്കി ചിരിച്ചിരുന്നു.
അര്‍ഥങ്ങള്‍ ഒന്നുമില്ലാത്ത -
പൊട്ടിച്ചിരി....................

ഒരു പൂവ് വിരിയുന്നു ഒന്നുമറിയാതെ-
പുലരിതന്‍ മടി മാറില്‍.....
ഒരു പൂവ് കൊഴിയുന്നു -
ഒന്നും കാണുവാന്‍ വയ്യാതെ
സന്ധ്യതന്‍ ഇട നെഞ്ചില്‍
ജനനവും മരണവും നിമിഷങ്ങള്‍ക്കകം .....
ആര്‍ക്കോ വേണ്ടി,എന്തിനോ വേണ്ടി-
കാലചക്രം തിരിയുന്നു,
കൊഴിഞ്ഞ പൂവിന്‍ ആത്മ വിലാപം
മണ്ണില്‍ ചിതറി ഒഴുകുന്നു
ആരും കാണാതെ
കൂടെ ആരും ഇല്ലാതെ
എന്തിനാണ് പൂവേ ഈ വിലാപം
മൊട്ടായി ജനിച്ചു പൂവായി വിരിഞ്ഞ സുന്ദരി
ഇപ്പോള്‍
വാടികരിഞ്ഞ നിന്‍ ഇതളുകള്‍ നോക്കി നെടുവീര്‍പ്പെടുന്നു
നിലനില്‍പ്പിന്‍ സാഹിത്യം ചമയ്ക്കുന്നു -
വിധി കോമരങ്ങള്‍

Wednesday, November 11, 2009
വരികല്ലുകള്‍ ഇളകിയ കല്പടവില്‍,പച്ച നിറമുള്ള ജലാശയത്തെ നോക്കി ,ഓര്‍മ്മകളുടെ ചുഴികളില്‍ മുങ്ങാം കുഴിയിട്ടതും ,ആ കല്പ്പടവിന്റെ തണുത്ത പ്രതലത്തില്‍ മാനത്ത് നോക്കി പകല്‍ വിരിഞ്ഞ നക്ഷത്ര പൂക്കളെ എന്നിയതും ,അവള്‍ക്കിഷ്ട്ടപെട്ടിരുന്നില്ല
അവള്‍ പുച്ഛത്തോടെ പുലമ്പി ഓ നൊസ്റ്റാള്‍ജിയ
തോട്ടു വരബത്തെ കൈതകാടിന്റെ ഇടയില്‍ കൂട് വെച്ചു മുട്ടയിട്ടു അതില്‍ അടയിരിക്കുന്ന കുള കാക്ക കളെ തന്റെ കുഞ്ഞിനു കാണിച്ചു കൊടുതപ്പോളും അവള്‍ പറഞ്ഞു, ഓ നൊസ്റ്റാള്‍ജിയ
എലികളും,മരപ്പട്ടിയും വിഹരിക്കുന്ന ആ തട്ടിന്‍ പുറത്തു ചിലന്തി വല കളോട് കുശലം പറഞ്ഞു ,പണ്ട് അമ്മ സന്ധ്യാദീപം കൊളുത്തിയിരുന്ന ആ ഓട്ടു വിളക്ക് കണ്ടെത്തി ,അടുക്കളയിലെ മാറാല കെട്ടിയ മൂലയില്‍ ഇരുന്ന കറുത്ത് തടിച്ച പഴയ ഭരണിയില്‍ നിന്നും കറുത്ത നിറമുള്ള,തേന്‍ ഇട്ടിട്ടു വീഴുന്ന വാളന്‍ പുളി കൊണ്ട് ,ആ കരി തിരിയുടെ പാടുകള്‍ തേച്ചു കളയാന്‍ ശ്രേമിച്ചപ്പോലും അവള്‍ പുലമ്പി, ഓ നൊസ്റ്റാള്‍ജിയ
തൊടിയിലെ മൂവാണ്ടന്‍ മാവില്‍ നിന്നും തോഴിഞ്ഞു വീണ കണ്ണി മാങ്ങകള്‍ മുണ്ടിന്റെ കോന്തലയില്‍ പെറുക്കി കൂട്ടി ഉമ്മറത്തിരുന്നു ഉപ്പും കൂട്ടി കഴിച്ചപ്പോലും കേട്ടു, ഓ നൊസ്റ്റാള്‍ജിയ
അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണില്‍ ഒരു വസന്തത്തെ മൊത്തം കടമെടുത്തു കായ്ച്ചു നില്ലുന്ന ഗൌരി പത്രത്തെ പുണര്‍ന്നു നിന്നപ്പോളും അവള്‍ അലറി , ഓ നൊസ്റ്റാള്‍ജിയ
അവള്‍ക്കെല്ലാം നൊസ്റ്റാള്‍ജിയ
എനിക്കോ
ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ജീവിതവും

ഇവിടെ
കാല്‍പ്പനികത ചിതലെടുക്കുന്നു
രുധിരം പുഴയായി ഒഴുകുന്നു
അലറി വിളിക്കുന്നു ഒരമ്മ
കെട്ടുപാടുകള്‍ വിട്ടു യാത്രയാകുന്നു-
ജീവന്‍,വിണ്ണിലെ സന്ധ്യ നക്ഷത്രമായി .
യുദ്ധം പിറക്കുന്നു
ജീവിതം തളരുന്നു
വിലാപങ്ങള്‍ ഉയരുന്നു
വിലാസ നൃത്തം ആടുന്നു
ചെകുത്താന്മാര്‍
ഭൂമി ഇന്നൊരു കല്‍ തുരുങ്ക്
ദൈവം പോലും കണ്ണ് പൊത്തുന്നു
നാളത്തെ പത്രങ്ങളിലെ ചൂട് വാര്‍ത്ത
ദൈവങ്ങളെല്ലാം ഹൃദയ സ്തംഭനം മൂലം മരണപെട്ടു
ഭൂമി ഇനി ചെകുത്താന് സ്വന്തം

പെണ്ണായി പോയതോ എന്‍റെ തെറ്റ്
അവള്‍ക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു ,ഇന്നലെ വരെ താന്‍ ചുരുണ്ടു മൂടി കിടന്നിടതെ തണുപ്പ് ഇന്നു തന്റെ കിടക്ക ക്ക് ഇല്ലന്നു അവള്‍ക്കു തോന്നി ,വരണ്ട മണല്‍ തരികള്‍ അവളുടെ ദേഹത്തില്‍ ഊര്‍ന്നു വീഴുന്നുണ്ടായിരുന്നു ,ചുറ്റും ഇരുളിന്റെ കാളിമ ,ഇന്നലെ വരെ ഇരുളിലാണ് കിടന്നതെന്കിലും ദൂരെ ഒരു വെളിച്ച ത്തിന്റെ പ്രതീക്ഷ ഉണ്ടായിരുന്നു ,എനിക്ക് എന്താണ് സംഭവിച്ചത് ,എനിക്ക് അനന്ങുവാന്‍ കഴിയുന്നില്ല ,ഇന്നലെ വരെ ഞാന്‍ എന്‍റെ കുഞ്ഞി കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടിയിരുന്നു,അപ്പോളൊക്കെ കുളിരുല്ലൊരു സ്പര്‍ശം എന്നെ കടന്നു പോയിരുന്നു ,സ്നേഹത്തോടെ കൊഞ്ചി ഉള്ള ശകാരങ്ങള്‍ കേട്ടിരുന്നു ,ലോലമായ താരാട്ടു പാട്ടും കേട്ടിരുന്നു.ഇന്നു ഒന്നും കേള്‍ക്കുന്നില്ല ,എന്താണ് പറ്റിയത് ..........................
എന്‍റെ ശരീരത്തില്‍ നിന്നും എന്തോ ഒന്ന് നഷ്ട്ടപെട്ടിരിക്കുന്നു ,.കുഞ്ഞി കണ്ണുകള്‍ തുറന്നു ഒരുപാടു കാഴ്ചകള്‍ കാണണം എന്നാശിച്ചു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുറെ നാള്‍ ഞാന്‍ കിടന്നു .നേര്‍ത്ത സ്പര്‍ശം തോടൊപ്പം അമ്മയുടെ എങ്ങലടികളും ഞാന്‍ കേട്ടിരുന്നു ,കാരണം ഞാന്‍ പെണ്ണായി പോയതാണത്രെ ,ആരുടെ യോക്കെയോ സ്വരങ്ങള്‍ ഞാന്‍ പലപ്പോഴായി കേട്ടിരുന്നു "നീ വീണ്ടും പെണ്ണിനെ പെറ്റു കൂട്ടുകയണോ ? " അപ്പോഴെല്ലാം അമ്മ നിശബ്ദമായി കരഞ്ഞിരുന്നു ,കൂടെ അമ്മയുടെ കൈകളിലെ ലോല സ്പര്‍ശവും ഞാന്‍ അറിഞ്ഞിരുന്നു .അമ്മയുടെ വയറ്റില്‍ കിടന്നപ്പോള്‍ എനിക്ക് ചുറ്റും കടലായിരുന്നു ,അമ്മയുടെ സ്നേഹത്തിന്റെ കടല്‍ ,ഇന്നു ആ കുളിര് ഇല്ല,വരണ്ട മണലിന്റെ ചൂടില്‍ എന്‍റെ ശരീരം പുകയുന്നു. .
,പുറത്തു അമ്മയുടെ നിലവിളിക്ക് ഞാന്‍ കാതോര്‍ത്തു കിടന്നു ,അപ്പോള്‍ , കൂടെ ഇനിയും പെണ്ണ് വേണ്ട എന്നൊരു പുരുഷ ശബ്തവും ,എനിക്കൊന്നും മനസിലായില്ല .പിന്നെ അമ്മയുടെ നിലവിളിക്കൊപ്പം എന്‍റെ കുഞ്ഞിളം മേനിയും ഒന്ന് ആടിയുലഞ്ഞു ,ഞാന്‍ കിടന്നിരുന്ന സുഘകരമായ ആ തണുപ്പ് നേര്‍ത്തു നേര്‍ത്തു വന്നു ,പിന്നെ ആ തണുപ്പ് ഇല്ലാതെ ആയി ,ആ ഇരുളിലെ അസ്വസ്ഥത എന്നിലെ ശ്വാസത്തെ പിടിച്ചു നിര്‍ത്തി ,പിന്നെ ഞാന്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീഴുകയായിരുന്നു ,അമ്മയുടെ താരാട്ടു പാട്ടിന്റെ ഈരടികള്‍ ഇല്ലാതെ വരണ്ട മണലില്‍ ഞാന്‍ഒറ്റയ്ക്ക് ...............................................................]

Subscribe to:
Posts (Atom)