ഇന്നലെ മനസ് വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു ,കാരണം ഞാന്‍ ഓമനിച്ചു വളര്‍ത്തിയ പട്ടികളില്‍ ഒന്നു ചത്തു പോയി , തലേ ദിവസം വരെ കണ്മുന്നില്‍ ഉണ്ടായിരുന്നിട്ടു , പെട്ടെന്ന് ഇനി അങ്ങനൊന്ന് ഉണ്ടാകില്ല എന്ന അവസ്ഥ ഒരിക്കലും സഹിക്കാന്‍ കഴിയില്ല ,പ്രിയപെട്ടതിന്റെ വേര്‍പാട് ,അതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്ന് തോന്നുന്നു . എനിക്ക് രണ്ടു പട്ടികള്‍ ഉണ്ടായിരുന്നു .ഒന്നു കല്ലു ,മറ്റേതു മിന്നു .മിന്നു ആണ് ഇന്നലെ ചത്തു പോയത് ,ജീവനോടെ കിടക്കുന്നത് കണ്ടിട്ട് ആണ് ഞാന്‍ പോയത് .അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അത് ചത്തു കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത് ,നല്ല പട്ടി ആയിരുന്നു ,പെണ്ണാണ് എങ്കിലും നല്ല ഉശിരുള്ള പട്ടി ആയിരുന്നു ,കല്ലുവിനെ അവള്ക്ക് പേടി ആയിരുന്നു ,കല്ലു ഭക്ഷണം കഴിച്ചിട്ടേ അവള്‍ കഴിക്കു ,എല്ലാം കല്ലുവിനായി അവള്‍ മാറ്റി വെച്ചു ,ഞങ്ങള്‍ വരാന്‍ അര മണിക്കൂര്‍ താമസിച്ചാല്‍ പോലും ഗേറ്റ് നു അടുത്ത് വന്നു ഞങ്ങളെ കാത്തു കിടക്കും ,ഞങ്ങളെ കാണുമ്പൊള്‍ പിന്നെ ചാട്ടവും ,ഓട്ടവും,ദേഹത്ത് കയറലും ഒക്കെ ആണ് .അവള്‍ടെ അസുഖം എന്താണെന്നു മനസിലാക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞില്ല,അവള്‍ കുറെ ദിവസമായി ആഹാരം കഴിക്കുന്നുണ്ടയിരുന്നില്ല ,പക്ഷെ ഞങ്ങള്‍ അത് ശ്രെദിക്കാതെ പോയി ,അന്നേ ഡോക്ടര്‍ നെ കാണിച്ചിരുന്നു എങ്കില്‍ അവള്‍ രക്ഷ പ്രപിചേനെ.അവളുടെ വിയോഗം എന്നെ ഒരുപാടു വിഷമിപ്പിച്ചു ,എന്താ മിന്നു സുഘമില്ലേ എന്ന് ചോദിച്ചപ്പോള്‍ ആ കിടപ്പില്‍ കിടന്നു കൊണ്ടു അവള്‍ ഒരു ശബ്തം ഉണ്ടാക്കി ,പാവം അവള്‍ എന്നോടുള്ള സ്നേഹം ആ ശബ്തതിലൂടെ അറിയിക്കുക ആയിരുന്നു,എന്തായാലും മിന്നു ഞങ്ങളെ വിട്ടു പോയി .കല്ലുവിനു ഇന്നലെ ആകെ വിഷമം ആയിരുന്നു ,മിന്നുവിനെ കുഴിച്ചിട്ട സ്ഥലത്തു പോയി കിടക്കുന്നത് കണ്ടു,പാവം അതുങ്ങള്‍ക്ക് മിണ്ടാന്‍ കഴിയാത്തത് കൊണ്ടു വിഷമം പുറത്തു പറയുന്നില്ല .
മനുഷ്യരെ snehikkunnathinekkal പട്ടികളെ സ്നേഹിക്കുന്നതാണ് നല്ലതെന്ന് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചു .
...................................................................................................................................................................
രണ്ടാഴ്ച മുന്പ് ഒരു പൂച്ച കുഞ്ഞു വീട്ടില്‍ വന്നു കയറി ,ആരോ ഞങ്ങളുടെ വീടിന്റെ മുന്നില്‍ മൂന്നു പൂച്ച കുട്ടികളെ കൊണ്ടിട്ടിട്ട് പോയി ,അതില്‍ രണ്ടെണ്ണം വണ്ടി കയറി ചത്തു ,പിന്നൊരെണ്ണം എങ്ങനെയോ രക്ഷപെട്ടു ,ഒരു ദിവസം ഞങ്ങള്‍ വൈകിട്ട് ഓഫീസ്-ല നിന്നും ചെന്നു വണ്ടി നിര്ത്തി യപ്പോള്‍ ഒരു പൂച്ച വിളിക്കുന്ന സൌണ്ട് ,ഞങ്ങളുടെ ഗേറ്റ് നു മുന്നില്‍ കുറെ സ്ലാബ് അടുക്കി വെച്ചിട്ടുണ്ട്,അതിന് ഇടക്ക് നിന്നാണ് സൌണ്ട് ,നോക്കിയപ്പോള്‍ ഒരു പൂച്ചകുഞ്ഞു തല പൊക്കി നോക്കുന്നു ,എന്നേം അച്ചായനേം കണ്ടപ്പോള്‍ വിളിയോട് വിളി ,എന്നിട്ട് ഓടി വന്നു അച്ചായന്റെ കാലില്‍ കൂടി വലിഞ്ഞു കയറി ,അച്ചായന് ഇതില്‍ പരം വേറൊന്നും വേണ്ട,അതിനെ രക്ഷിക്കു എന്ന് പറഞ്ഞാണ് അത് കാലില്‍ പിടിച്ചത് എന്നാ അച്ചായന്‍ പറയുന്നതു ,അച്ചായന്‍ അതിനെ എടുത്തു പാലൊക്കെ കൊടുത്തു ഉഷാറാക്കി ,ഇനി ഒരു ജീവികളെയും വളര്തണ്ട എന്ന് തീരുമാനിച്ചിരുന്നതിനാല്‍ അതിനെ വീണ്ടും റോഡ്-ല്‍ കൊണ്ടു ആക്കി ,കുറെ കഴിഞ്ഞു മനസ് അനുവദിക്കുന്നില്ല ,അതിനെ ഉപേക്ഷിക്കാന്‍ ,പിന്നെ പോയി എടുത്തു കൊണ്ടു വന്നു .ഇപ്പോള്‍ നല്ല സുന്ദരി കുട്ടി ആയിട്ട് വീട്ടിലൊക്കെ ഓടികളിച്ചു വളരുന്നു ,കല്ലു വിന്റെ കയ്യില്‍ കിട്ടാതിരുന്നാല്‍ ഭാഗ്യം ,കല്ലുവിനു ഒരു ജീവികളെയും ഇഷ്ട്ടമല്ല ,വീട്ടില്‍ വളര്‍ത്തിയ അണ്ണാന്‍,മരപട്ടി.ഗിനി പിഗ് എല്ലതിനേം കടിച്ചു കൊന്നു ,പൂച്ചയെ വെറുതെ വിട്ടാല്‍ മതിയാരുന്നു ,പൂച്ചയെ ഞാന്‍ മ്യാവു മ്യാവു എന്നാണ് വിളിക്കുന്നത് ,ചക്കി എന്ന് പേരിടണമെന്ന് വിചാരിക്കുന്നു .
..................................................................................................................................................................
അവിട്ടത്തിന്റെ അന്ന് അച്ചായനോട് കുറെ സോപ്പ് ഒക്കെ പതപ്പിച്ചപ്പോള്‍ എന്നെ ക്ഷേത്രം ത്തില്‍ കൊണ്ടു പോയി .തിരികെ വരുന്ന വഴി പൂജപ്പുരയില്‍ രണ്ടു പയ്യന്മാര്‍ ഒരു കവര്‍ പാലൊക്കെ കയ്യില്‍ പിടിച്ചു നില്ക്കുന്ന കണ്ടു ,സംഗതി എന്താണെന്നു അറിയാന്‍ വണ്ടി നിര്ത്തി,അച്ചായന്‍ കാര്യം അന്വേഷിക്കാന്‍ പോയി,തിരികെ വന്നപ്പോള്‍ കയ്യില്‍ ഒരു പട്ടികുട്ടി ,ആരോ നാലു പെണ്പട്ടി കുട്ടി കളെ മഴയത്ത് കൊണ്ടു കളഞ്ഞിരിക്കുന്നു ,ആ പയ്യന്മാര്‍ അതുങ്ങളെ ഒരു പേപ്പര്‍ ല്‍ എടുത്തു കിടത്തി ,എവിടുന്നോ ഒരു പ്ലാസ്റ്റിക് പാത്രം ഒക്കെ മേടിച്ചു ,അതില്‍ പാല് ഒഴിച്ച് കൊടുത്തു ,എന്ത് നല്ല പയ്യന്മാര്‍ ,തിരുവനന്തപുരത്ത് ഉള്ള പയ്യന്മാര്‍ അല്ലാന്നു തോന്നുന്നു ,(ഇവിടുള്ളവര്‍ക്ക് ഇത്രയും ദയയും ,അനുകമ്പ യും ഒന്നും കാണില്ല )ഈ കാലത്തു ഇത്രയും നല്ല പയ്യന്മാരോ എന്ന് അതിശയിച്ചു പോയി ,അങ്ങനെ ഒരു പട്ടികുട്ടി കൂടി ഞങ്ങളുടെ വീട്ടില്‍ എത്തി ,ഇപ്പോള്‍ പട്ടികുട്ടി യും ,പൂച്ച കുട്ടി യും തമ്മില്‍ അടിയും പിടിയും ,നല്ല രസമാണ് കാണാന്‍ ,പട്ടിക്കു മിന്നു എന്ന് പേരിടാം,അവള്‍ടെ ഓര്‍മ്മകള്‍ ഇവളിലൂടെ ജീവിക്കട്ടെ ........................ഇതുങ്ങള്‍ക്കും ജീവിക്കണമല്ലോ .ഒരു ലോട്ടറി അടിച്ചാല്‍ ,ഒരു കുന്നിന്റെ മുകളില്‍ കുറെ ഏക്കര്‍ സ്ഥലം വാങ്ങി ,അവിടെ വഴിയില്‍ ആള്‍ക്കാര്‍ ഉപേക്ഷിക്കുന്ന ജീവികളെ എല്ലാം എടുത്തു വളര്‍ത്തണം .അതുങ്ങള്‍ക്ക് ഒരു ജീവിതം ആകുമല്ലോ.വണ്ടി കയറിയും ,മനുഷ്യ പറ്റില്ലതവന്മാര്‍ കാലും കയ്യും ഒക്കെ അടിച്ചോടിച്ചും അതുങ്ങള്‍ക്ക് ജീവിക്കേണ്ടി വരില്ലല്ലോ ,ഒരു ശതമാനം അങ്ങനെ രക്ഷപെട്ടാല്‍ അത്രയും ആയല്ലോ. (മോഹം ആണ് ,പത്തു രൂപയില്‍ കൂടുതല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല )
Monday, September 14, 2009
Subscribe to:
Post Comments (Atom)
ശ്രീകുട്ടിക്ക് കൊഴപ്പോന്നും ഇല്യാല്ലൊ...ല്ലെ...?!!
ReplyDelete