അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നു പോകുന്നു,ഇനി ഒരു വര്ഷത്തെ കാത്തിരിപ്പു,എന്തൊക്കെ പറഞ്ഞാലും ഓണം ആകുമ്പോള്‍ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷം , ഓണം നമ്മള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് ,പണ്ടു പറയുന്നപോലെ കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ ,തുണി കടകളില്‍ എന്താ തിരക്ക് ,എല്ലാരും ഉള്ള പൈസ മുഴുവന്‍ തുണിക്കടകളില്‍ കൊണ്ടു കൊടുക്കുന്നു,ഓണം കഴിയുമ്പോള്‍ പോക്കറ്റ് കാലി ,
കാശ് ഉള്ളവന്‍ നല്ലവണ്ണം ഓണം ആഘോഷിച്ചപ്പോള്‍ ആദിവാസികള്‍ എന്ന് വിളിപ്പേരുള്ള കുറെ മനുഷ്യര്‍ ,സൌജന്യമായി അവര്ക്കു കിട്ടേണ്ട അരി പോലും കിട്ടാതെ ഓണം ആഘോഷിച്ചു ,അപ്പോള്‍ അവരുടെ ഓണം കേന്കെമാമായി കാണും ,പാവങ്ങള്‍ ,അവര്ക്കു പരാതിയില്ല ,പരിഭവമില്ല.അവര്‍ കാടിന്റെ മക്കള്‍ ,ഇങ്ങു നാട്ടില്‍ തിന്നു മുടിക്കുന്ന അധികാരി വര്‍ഗ്ഗം ഒരിക്കലും ഈ പാവങ്ങളെ കാണാതെ പോകുന്നു ,ഇടയ്ക്ക് എവിടെയോ വായിച്ചു,കോഴികോട് ജില്ല കലെക്ടര്‍ ഏതോ ആദിവാസി ഊരില്‍ ഒരു ദിവസം താമസിച്ച കഥ ,അവരുടെ ഭക്ഷണം കഴിച്ചു ,അവരുടെ കുടിലില്‍ ഉറങ്ങി ,അവരുടെ പ്രശ്നങ്ങള്‍ ക്ക് കുറെ ഒക്കെ പരിഹാരം കണ്ടു ,ഈ കാലത്ത് ഇങ്ങനെയും ഒരു അധികാരിയോ ,ദൈവത്തിനു നന്ദി ,ജനങ്ങളുടെ നികുതി പണം കൊണ്ടു ആഡംബര കാറുകള്‍ സര്‍ക്കാര്‍ ചെലവില്‍ വാങ്ങി ,ജനങ്ങളുടെ നെഞ്ചത്ത് കൂടി റോക്കറ്റ് വിട്ട പോലെ പായുന്ന അധികാരിവര്‍ഗ്ഗത്തിന് ഇടയില്‍ ഈ വ്യക്തി ബഹുമാന്യത അര്‍ഹിക്കുന്നു ,അദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ,
ഇന്നലെ ന്യൂസ് -ല്‍ കേട്ടു ,കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി യുടെ ഒരു ദിവസത്തെ താമസചിലവ് നാല്‍പതിനായിരം രൂപ എന്ന് ,എന്റെ ദൈവമേ ,നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് ,പാവം ജനത്തിനെ ഊറ്റി ഊറ്റി മുതലെടുക്കുന്ന സര്‍ക്കാര്‍ ,ജനങ്ങള്‍ രാപ്പകല്‍ ജോലി ചെയ്തു ,ആ കാശ് കൊണ്ടു കുറച്ചു പുരയിടം വാങ്ങി വീട് വെക്കാമെന്നു വിചാരിച്ചാല്‍ , എഴുത്ത് കൂലി മുതല്‍ അവനെ പിഴിയാന്‍ തുടങ്ങും,പിന്നെ കരം ,പിന്നെ പ്ലാന്‍ അപ്രൂവല്‍ ,പിന്നെ കെട്ടിട നികുതി ,അങ്ങനെ പോകുന്നു ,പിന്നവന്‍ രക്ഷപെടാനായി എന്തേലും കച്ചവടം ചെയ്യാമെന്ന് വെച്ചാലോ ആ TAX ,ഈ TAX,മറ്റേ TAX, മറിച്ച TAX .എന്നിട്ട് വേറെ പണി ഒന്നും ഇല്ലാതെ അധികാരികള്‍ എന്നൊരു വിഭാഗം വെറുതെ ഇരുന്നു പുട്ടടിക്കുന്നു ,ഒരു അധികാരിക്ക് സര്‍ക്കാര്‍ അനുവദിച്ച കെട്ടിടത്തിന്റെ രണ്ടു വര്ഷത്തെ കേടുപാടുകള്‍ തീര്ത്ത വകയില്‍ ചെലവായത് ഇരുപതു ലക്ഷം രൂപ ,നമ്മള്‍ ജനങ്ങള്‍ കഴുതകള്‍ ആണെന്നാ ഇവരുടെ ഒക്കെ വിശ്വാസം ,പക്ഷെ നമ്മള്‍ക്ക് ഇതൊക്കെ മനസിലാക്കാനുള്ള കഴിവുണ്ട് ,പ്രതികരിക്കതാത്തത് ജീവനില്‍ കൊതി ഉള്ളത് കൊണ്ടാണെന്ന് ഇവര്‍ക്കൊക്കെ മനസിലകുന്നുണ്ടോ എന്തോ ?
അധികാരത്തിന്റെ സുഖം വളരെ വലുതാണെന്നാണ് കേട്ടിട്ടുള്ളത് ,അധികരമുള്ളപ്പോള്‍ എല്ലാത്തിനേം ചവിട്ടി മെതിച്ചു കണ്ണ് പൊട്ടനെ പോലെ നടക്കുന്നവര്‍ ഓര്ക്കുക ,നാളെ സമ്മാനം മേടിക്കാന്‍ നിങ്ങള്‍ നിലത്തിറങ്ങും അന്ന് ,ഗുണ്ടകളെയും,പണം ത്തിന്റെ പിന്ബലതെയും പേടിക്കാത്ത ഒരു യുവ തലമുറ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കൊക്കെ അവരുടെ മുന്‍പില്‍ പലതിനും മറുപടി പറയേണ്ടി വരും , അന്ന് ജനം നിങ്ങളുടെ മുഖം തു കാര്‍ക്കിച്ചു തുപ്പും .
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളം പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റേതുമില്ല
--------------------------------------
പാവം കവി
ആ മാവേലി കാലത്തേ കുറിച്ചാണ് പാടിയത് എങ്കിലും , ഇപ്പോള്‍ ഇതു കേള്‍ക്കുമ്പോള്‍ ഓരോ കേരളീയനും മാനകേട് കൊണ്ടു തലതാഴ്ത്തുന്നു, ആ അവസ്ഥയില്‍ നമ്മള്‍ എത്തി .
കേരളം പ്രകൃതി ഭംഗി കൊണ്ടു മികച്ചൊരു നാടാണ് എങ്കിലും അധികാര ഭ്രാന്തമാര്‍ ഭരിച്ചു മുടിച്ചൊരു നാടാണ് .ചുമ്മാ അല്ല അന്ന് സ്വാമി വിവേകാനന്തന്‍ "കേരളം ഒരു ഭ്രാന്താലയം " എന്ന് പറഞ്ഞതു,എല്ലാരേം പിടിച്ചു ചങ്ങലക്ക് ഇടേണ്ട സമയം കഴിഞ്ഞു ,
ഇപ്പൊ തന്നെ കണ്ടില്ലേ ?പോലീസ് ഉം ഭരണാധികാരികളും തമ്മില്‍ ആസൂത്രണം ചെയ്ത നാടകങ്ങള്‍ ,ഇപ്പോള്‍ പത്രം വായിക്കാനെ തോന്നില്ല ,എന്തിനാ ഈ നാണം കേട്ട കഥകള്‍ വായിക്കുന്നത് ,പോലീസ് നേം ,ഗുണ്ടകളെയും ,കൂട്ടാളികളെയും ,ഭരണാധികാരികളെയും ഒക്കെ പിടിച്ചു ജയിലില്‍ അടക്കണം ,
കുറെ നടക്കും ,വല്ല തമില്‍നട്ടിലോ മറ്റോ ആണേല്‍ നടന്നേനെ,ഇതു കേരളം ആണ് ,ഇവിടെ ഇങ്ങനെ ഒക്കെയേ നടക്കു ,പ്രതികരിക്കുന്നവന്‍ നാളെ വല്ലവന്റേം പിച്ചാത്തി പിടിയില്‍ ഇരിക്കും ,
എന്തായാലും കേരള പോലീസ് നു സംവിധാനം ത്തിനു ഉള്ള ദേശിയ അവാര്‍ഡ് കൊടുക്കണം ,(എന്റെ അച്ഛനും ,അമ്മാവനും പോലീസ് ആയതില്‍ ഞാന്‍ ദുഖിക്കുന്നു )
അന്ന് പരശുരാമന് വല്ല ആവശ്യവും ഉണ്ടായിരുന്നൊ ? ആ മഴു എടുത്തു കടലില്‍ എറിയാന്‍ ???????????അല്ലേല്‍ നമ്മളൊക്കെ രക്ഷപെട്ടു പോയേനെ ...............
ഒരു വ്യക്തി എണ്ണ നിലയില്‍ എന്റെ മനസിലെ ക്ഷോപം ആണ് ഞാന്‍ ഇവിടെ കുറിക്കുന്നത് .
Wednesday, September 9, 2009
Subscribe to:
Post Comments (Atom)
തിരുവോണമായിട്ടു മലയാളി മദ്യത്തിനു കളഞ്ഞ കാശെത്രയെന്നോ, മുപ്പത്തിനാലുകോടി (അതോ അമ്പത്തിനാലോ).കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി കേരള ഹൌസിലെ സൌകര്യം പോരാഞ്ഞിട്ടു താമസിക്കുന്നതു് ഹോട്ടല്‍ താജില്‍. ഇങ്ങിനെ പലതും. കാണുമ്പോഴും കേള്‍ക്കുമ്പോഴും, രോഷമൊക്കെ തോന്നും. പക്ഷേ എന്തു കാര്യം? നമ്മള്‍ പൊതുജനം കഴുതയല്ലേ!
ReplyDelete