Friday, September 11, 2009

ഓര്‍മ്മയിലെ ഓണം

ഓണത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ , കുട്ടികാലത്തിലാണ് മനസ് ചെന്നെത്തുന്നത് .അപ്പുപ്പനും അമ്മുമ്മയും,അമ്മാവന്മാരും ഒക്കെയുള്ള വീട്ടിലെ ഓണം .കൊച്ചായിരിക്കുമ്പോള്‍ ഞാന്‍ ഒരു കാടോടി കുട്ടി ആയിരുന്നു,ഒരിക്കലും വീട്ടില്‍ നില്‍ക്കില്ല അയല്‍പക്കത്തെ ഏതെങ്കിലും ബന്ധു വീട്ടില്‍ ആയിരിക്കും ,എപ്പോളും കളി തന്നെ ,ആഹാരവും വേണ്ട ,കുളി,ജപം ഒന്നും കാണില്ല ,രാവിലെ ഇറങ്ങിയാല്‍ ,പിന്നെ അപ്പുപ്പന്‍ വടിയുമായി വന്നു വിളിക്കുന്നത് വരെ കളി ആണ് .അന്നത്തെ പ്രധാന കളിയാണ് കള്ളനും പോലീസും, പ്ലാവില ഈര്‍ക്കില്‍ കൊണ്ടു മെടഞ്ഞു തൊപ്പിയും ,പിന്നെ ബെല്‍റ്റ്‌ ഉം ,ഓണത്തിനാണ് കളികളൊക്കെ മനസറിഞ്ഞ് കളിച്ചിരുന്നത് , അന്ന് പത്തു ദിവസം സ്കൂള്‍ അടപ്പാണല്ലോ!
ഞങ്ങളുടെ വീട്ടില്‍ അത്തം ഇടാറില്ലയിരുന്നു. അന്ന് എല്ലാ വര്ഷവും എന്റെ കൂട്ടുകാരി കായി യുടെ വീട്ടില്‍ അത്തം ഇട്ടിരുന്നു ,പത്തു തട്ടുകളിലായി പൂവിടും . തട്ടുകള്‍ വലിയൊരു നക്ഷത്രത്തിന്റെ പുറത്തായിരിക്കും വെച്ചിരിക്കുക ,എന്നിട്ട് അതില്‍ ചാണകം കൊണ്ടു മെഴുകും,,എന്നും രാവിലെ അവരൊക്കെ പൂക്കള്‍ പറിക്കാന്‍ ഓരോ വീടുകള്‍ തോറും പോകും ,എനിക്കും വലിയ ആഗ്രഹമായിരുന്നു അങ്ങനെ ഒക്കെ നടക്കാന്‍ ,പക്ഷെ അപ്പുപ്പന്‍ അതിനൊന്നും സമ്മതിച്ചിരുന്നില്ല ,അവരൊക്കെ വേറെ ജാതി ആണ് അതാണ് അങ്ങനെ ഓരോ വീട്ടിലും ഇറങ്ങി കയറുന്നത് എന്നൊക്കെ അന്ന് അപ്പുപ്പന്‍ പറഞ്ഞിരുന്നു .(അന്നൊന്നും ജാതി എന്താണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു )
എന്റെ മനസിലെ നൊമ്പരമായി ഇന്നും അത്തപൂക്കളം വും പൂ പറിക്കലും നില്ക്കുന്നു ,

പിന്നെ ഞാന്‍ തനിയെ ഞങ്ങളുടെ പുരയിടത്തില്‍ ഏതെങ്കിലും ഭാഗത്ത് അപ്പുപ്പന്‍ കാണാതെ ചെമ്പരത്തി പൂക്കള്‍ പറിച്ചു കൊണ്ടു എന്നും അത്തം ഇടുമായിരുന്നു , അന്ന് ഓണത്തിന് പുതിയ ഡ്രസ്സ്‌ ഒന്നും ആരും വാങ്ങി തന്നിട്ടില്ല ,പക്ഷെ ഇഷ്ട്ടം പോലെ വള കള്‍ എല്ലാരും മേടിച്ചു തരുമായിരുന്നു, ഓണം കഴിഞ്ഞു സ്കൂള്‍ ല്‍ പോകുമ്പൊള്‍ ആര്‍ക്കാണ്‌ കൂടുതല്‍ വളകള്‍ മേടിച്ചത് എന്ന്, അറിയലാണ് ആദ്യത്തെ ജോലി ,പണ്ടത്തെ ഓണത്തിന് ഓണകോടി എന്ന് പറഞ്ഞു ,പിള്ളേരെ പറ്റിച്ചിരുന്നു,ഒരു മഞ്ഞ മുണ്ട് മേടിച്ചു തരും ,എല്ലാ പിള്ളേരും മുണ്ടൊക്കെ തലയില്‍ കെട്ടി ആണ് അന്നത്തെ ദിവസം നടക്കുന്നത് ,പിന്നെ ഉച്ചക്ക് പോയി പപ്പടവും പ്രഥമനും കൂട്ടി ഉണ്ണും .പിന്നെ ഉ‌ഞ്ഞാല്‍ ആടും അത്രെ ഉള്ളു കൊച്ചിലത്തെ ഓണം
*************************************************************************************
കുറെ കൂടി മുതിര്‍ന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്നു ,അപ്പോളാണ് ഓണം എന്തെന്ന് ഞാന്‍ കാണുന്നത് ,ഇങ്ങനെയും ഓണം ആഘോഷിക്കാം എന്ന് മനസിലാക്കിയത് .ഞാന്‍ ഏറ്റവും വെറുത്തിരുന്ന ഓണക്കലമാണ് അത് ,
ഓണം അടുക്കുമ്പോള്‍ ,വീടിനു ചുറ്റും ,വഴിയിലും ഒക്കെ ഉള്ള പുല്ലു പറിച്ചു വൃത്തിയാക്കണം , അത് പരിചില്ലേല്‍ അച്ഛന്റെ അടുത്ത് നിന്നു പൂരേ കിട്ടും ,സ്കൂള്‍ വിട്ടു വന്നാല്‍ ഞങ്ങള്‍ നാല് മക്കളും കൂടി വീടും പരിസരവും വൃത്തിയാക്കും , വീടിനു ചുറ്റും ചരല്‍ മണ്ണാണ്, അതില്‍ പിടിച്ചു നില്ക്കുന്ന കുട്ടി പുല്ലുകള്‍ പറിക്കുമ്പോള്‍ വിരലിലെ തൊലി അടരും ,എങ്കിലും പറിച്ചു തീര്‍ക്കും ,അങ്ങനെ പുല്ലു പറിച്ചപ്പോള്‍ ആണ് മഞ്ഞ പൂവുള്ള കൊച്ചു ചെടിയെ ഞാന്‍ കാണുന്നത് , കൊച്ചു ചെടിയില്‍ മഞ്ഞ പൂക്കള്‍ എന്ത് ഭംഗി ആയിരുന്നു ,അതാണ് മുക്കുറ്റി ചെടി ,എന്റെ കൂടെ ഉള്ള മൂന്നു പിള്ളേര്‍ക്കും അങ്ങനെ ഭംഗി നോക്കാനൊന്നും അറിയില്ല എന്ന് തോന്നിയിട്ടുണ്ട് ,ചെല്ലുക,മൂടോടെ പിഴുതു എറിയുക,അത്രയേ കണ്ടിട്ടുള്ളു,
ഉത്രാടത്തിന് വൈകിട്ട് എല്ലാരും രണ്ടു വല്ലം പുല്ലു വെച്ചു പറിക്കണം ,കാരണം തിരുവോണത്തിന് പുല്ലു പറിക്കാന്‍ പാടില്ല , പിന്നെ വാഴ ഇല വെട്ടി വെക്കണം ,അച്ഛന്‍ അപ്പോളൊക്കെ നല്ല പൂസായിരിക്കും,
നല്ലൊരു ഉ‌ഞ്ഞാല്‍ എല്ലാ വര്‍ഷവും കെട്ടി തരുമായിരുന്നു ,അച്ഛന്‍ ഓണത്തിന് പുതിയ ഡ്രസ്സ്‌ എടുത്തു തന്നിരുന്നു ,രാവിലെ എഴുന്നേറ്റു നല്ലെണ്ണ തേച്ചു കുളിച്ചു ,പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട്, ഇഡ്ഡലി യും സാമ്പാര്‍ ഉം കഴിച്ചു ,ഉ‌ഞ്ഞാല്‍ ആടാന്‍ തുടങ്ങും ,അപ്പോളേക്കും അച്ഛനും ആടാന്‍ തുടങ്ങും(കാല് ആടുന്ന കാര്യമാണ് പറഞ്ഞതു ).പിന്നെ ബഹളം കേള്‍ക്കാം,അമ്മയുടെ വീട്ടുകാരെ ഒക്കെ ചീത്ത വിളിക്കുന്ന അച്ഛനെ പേടിച്ചു ,വീടിനു പിറകില്‍ ഇരുന്നു ഞങ്ങള്‍ കരയും,അല്ലങ്കില്‍ നിര്‍നിമേഷരായി നോക്കി ഇരിക്കും,ഇടക്ക് അമ്മയുടെ ശബ്ദം കേള്‍ക്കാം ,നല്ലൊരു ദിവസമായിട്ട് എങ്ങനെ ബഹളം വെക്കാതിരുന്നുടെ?
അപ്പൊ കേള്‍ക്കാം അടുത്ത ചീത്ത ,അങ്ങനെ ചീത്ത വിളിയില്‍ ഉച്ച വരെ ,
പിന്നെ സദ്യ കഴിക്കാന്‍ ഓരോ മക്കളെ ആയിട്ടു വിളിക്കും ,ഞങ്ങള്‍ എല്ലാരും പോയിരുന്നു ഉണ്ട് എന്ന് വരുത്തി വീടിന്റെ ഏതേലും മൂലയ്ക്ക് പോയി ഇരിക്കും ,അച്ചന് ഉണ്ട് കഴിയാന്‍ രണ്ടു മണിക്കൂര്‍ എങ്കിലും വേണം ,പാവം അമ്മ അത്രയും നേരം അച്ഛന്റെ വായില്‍ ഇരിക്കുന്നത് ഒക്കെ കേട്ടു കൂടെ ഇരിക്കണം,
ഉച്ച കഴിഞ്ഞു രാത്രി അയാള്‍ അച്ഛന്റെ ദേഹത്ത് എന്തോ ബാത കയറിയ പോലാണ്,പിന്നെ കിടന്നു കൂകളും വിളിയും ,പിച്ചും പേയും പറയലും ,വീടിന്റെ പൊക്കമുള്ള ഭാഗത്ത് വലിഞ്ഞു കയറി അവിടുന്ന് താഴേക്ക്‌ ചാടും ,പിന്നെ ദേഹം മുഴുവന്‍ മുറിയും ,അങ്ങനെ അഭ്യാസങ്ങള്‍ പാതിര വരെ നീളും ,അച്ഛന്റെ മരിച്ചു പോയ ബന്ധുക്കള്‍ ദേഹത്ത് കൂടുന്നതാ എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് ,എന്തോ എനിക്കറിയില്ല
ചാരായം തലയ്ക്കു പിടിച്ചു പിന്നും പിന്നും മത്തായാല്‍ ആള്‍ക്കാര്‍ ഇങ്ങനെ ഒക്കെ കാണിക്കുമെന്നു എനിക്ക് മനസിലായി .പാതിരാ കഴിയുമ്പോള്‍ വലിയച്ഛന്റെ മക്കള്‍ വന്നു പിടിച്ചു എവിടേലും കൊണ്ടു കിടത്തും ,പിന്നെ അവിടെ കിടന്നു ഉറങ്ങും .അങ്ങനെ ആയിരുന്നു എന്റെ ഓണക്കാലം ,ആര്‍ക്കൊക്കെ കിട്ടിയിട്ടുണ്ട് ഇത്രയും മനോഹരമായ ഓണം ...................
എങ്കിലും ഞാന്‍ ഓണത്തെയും ,പൂക്കളതെയും ,ഓണ പാട്ടിനെയും ഒക്കെ മനസ്സില്‍ ഇട്ട് തലോലോച്ചിരുന്നു . അന്ന് വീട്ടില്‍ ഒരുപാടു കാസറ്റ് ഉണ്ടായിരുന്നു , അന്ന് കേട്ട ഓണപ്പാട്ടുകള്‍ ഇന്നും മറക്കാന്‍ കഴിയുന്നില്ല,

ദാസേട്ടന്റെ
ഉത്രാട പൂ നിലാവേ വാ ,
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവിറുക്കാന്‍
ഇത്തിരി തേന്‍ ചുരത്താന്‍ വാ വാ

എന്ത് നല്ല പാട്ടാണ് ,ഇപ്പോള്‍ എന്റെ പാട്ടു ശേഖരത്തില്‍ പാട്ടു ഉണ്ട്

പിന്നെ

എന്‍ ഹൃദയ പൂത്താലം
നിറയെ നിറയെ മലര്‍ വാരിയനിഞ്ഞു
വരുമോ രാജാവേ
പൂക്കണി കാണാന്‍

പിന്നെ
ഒരു നുള്ള് കാക്കപൂ
കടം തരാമോ
ഒരു കൂന തുമ്പപൂ പകരം തരാം



ഇതായിരുന്നു അന്നത്തെ എന്റെ ഓണം
***********************************************************************************

ഒരു വീട് ഒറ്റയ്ക്ക് ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ,ഭര്ത്താവ് ക്രിസ്ത്യന്‍ ആണ് എങ്കിലും ,എല്ലാ വര്ഷവും ഞാന്‍ പൂക്കളം ഇടാറുണ്ട് ,അതും ഞാന്‍ നട്ട് വളര്‍ത്തിയ പൂക്കള്‍ കൊണ്ടു പൂക്കളം ,മനസിന്‌ എന്ത് സന്തോഷം ആണെന്നോ അപ്പോള്‍ , എനിക്ക് നഷ്ട്ടമായ കുട്ടികാലത്തെ ഞാന്‍ തിരികെ പിടിച്ചത് പോലാണ് .......................
ദൈവം അനുവദിച്ചാല്‍ നഷ്ട്ടപെടുത്തിയ ഓണത്തെ എല്ലാം ഞാന്‍ തിരിച്ചു പിടിക്കും
കാത്തിരുന്നു കാണാം.
വായിക്കുന്നവര്‍ കരുതും ഇവള്‍ക്ക് വട്ടല്ലേ എന്ന് .......................

1 comment:

  1. ശ്രീക്കുട്ടി,
    ഓണക്കാലം എല്ലാവർക്കും ഒരുപോലെയാണെന്നു തോന്നുന്നില്ല. സന്തോഷത്തിന്റെ കാലമാണെങ്കിലും അതിന് വിവരീതമായിട്ടാണ് പലരുടേയും ജീവിതത്തിൽ കണ്ടിട്ടുള്ളത്.
    കുഞ്ഞു പ്രായത്തിലുള്ള ഓർമ്മകളിൽ മാത്രമെ നല്ല ഓണം ഉള്ളു.

    എന്റെയും കുഞ്ഞുന്നാളിലെ ഓർമ്മകളിലാണ് നല്ല ഓണം ഉള്ളത്.
    ആ പ്രായം വിട്ടതിനു ശേഷം ഇന്നു വരെ ഒരു ഓണത്തിനും എനിക്ക് വീട്ടുകാരോടൊപ്പം ഒരോണസദ്യക്ക് പോലും എത്തിച്ചേരാനായിട്ടില്ല.

    ഓണസദ്യ എന്നാൽ ‘ഹോട്ടൽ സദ്യ’യാണ് വർഷങ്ങളായി.

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP