അമ്മയുടെ ഗര്‍ഭപാത്രത്തിലെ നേര്‍ത്ത ഇരുട്ടില്‍ നിന്നും ,ആ കുളിരില്‍ നിന്നും ഒരു കുഞ്ഞു ഈ ഭൂമി യിലേക്ക് ആദ്യമായി വരുമ്പോള്‍,എന്താകും അതിന്റെ മനസ്സില്‍ ,അതിനു അപ്പോള്‍ ചിന്തിക്കാനുള്ള കഴിവ് കാണുമോ?
അറിയില്ല ,ഈ ലോകത്തെ ചൂടും,തണുപ്പും,അവനു അസഹനീയമാണ് ,അവന്‍ /അവള്‍ തന്റെ കുഞ്ഞി കയ്യുകളും ,കാലുകളും ഇളക്കി അല്ഫുതത്തോടെ പര പര എന്ന് നോക്കുന്നു ,അമ്മിഞ്ഞപാലിന്റെ മണം കിട്ടുന്നിടതെക്ക് അവന്‍ ചുണ്ടുകള്‍ കൊണ്ട് വരുന്നു ,പിന്നെ ആ മണ ത്തെയും ,അതിനോട് ചേര്‍ന്ന ചൂടിനേയും അവന്‍ ഇഷ്ട്ടപെടാന്‍ തുടങ്ങും , അവനു വിശക്കുമ്പോള്‍ അവനെ ചേര്‍ത്ത് അണക്കുന്നത് അവന്റെ ആരോ ആണെന്ന് അവന്‍ മനസിലാക്കുന്നു,പിന്നെ ആ സ്നേഹത്തെ അമ്മ എന്ന് വിളിക്കാന്‍ ആരെക്കൊയോ അവനെ പഠിപ്പിക്കുന്നു.എന്ത് സുഖംയിരിക്കും അമ്മയുടെ വയറ്റില്‍ ചുരുണ്ടു മൂടി കിടക്കാന്‍ അല്ലെ ?
ഒന്നിനെ കുറിച്ചും അറിയണ്ട ,ഒരു വിഷമവും ഇല്ലാ ,ചുമ്മാ ഉറക്കം തന്നെ ഉറക്കം ,ഒരിക്കല്‍ കൂടി ജനിക്കാന്‍ തോന്നുന്നു ,എന്നാല്‍ ഈ മക്കള്‍ അറിയുന്നുണ്ടോ ,അമ്മ അവനെ എന്തുമാത്രം കഷ്ട്ടപെട്ടാണ് ഒന്‍പതു മാസം കൊണ്ട് നടക്കുന്നത് എന്ന് ,പിന്നെ അവന്റെ മുഖം ഒന്ന് കാണാനായി ആ അമ്മ എന്ത് മാത്രം വേദന സഹിക്കുന്നു ,ഈ മക്കള്‍ക്ക് ഒന്നും അറിയണ്ടല്ലോ (ഞാന്‍ ഉള്‍പ്പടെ ഉള്ള മക്കള്‍ ).പണ്ടൊക്കെ പ്രസവമൊക്കെ വളരെ എളുപ്പം കഴിയും,ഇപ്പോള്‍ ഗര്‍ഭിണി ആകുന്ന മുതല്‍ ചികിത്സ യാണ് ,പിന്നെ റസ്റ്റ് .
പ്രസവിക്കുന്നത് വരെയും റസ്റ്റ് .പണ്ടുള്ളവര്‍ എങ്ങനെയാ ഇത്രയും കുട്ടികളെ ഒക്കെ പ്രസവിച്ചിരുന്നത്,അവരൊക്കെ ഗര്‍ഭകാലത്ത് എന്ത് മാത്രം ജോലികള്‍ ചെയ്തിരുന്നു .കാലം പോയ പോക്കെ !!!!!!!!!!!!!!!!!൧
എന്ത് ചെയ്യാം .....................
പാവം സ്ത്രീ കള്‍,എന്തൊക്കെ സഹിക്കണം ,ഇതില്‍ കുറെ കഷ്ട്ടപാട് ആണുങ്ങള്‍ക്കും കൊടുക്കണമായിരുന്നു .
പാവം അവ്വ ,വിശപ്പ് കൊണ്ടാകും അന്ന് ആ ആപ്പിള്‍ പറിച്ചു കഴിച്ചത് ,അതിനു ഇത്രയും ഒക്കെ ദൈവം കൊടുക്കണമായിരുന്നോ?
എന്തൊക്കെ സഹിച്ചാലും ,കുഞ്ഞുവാവയുടെ മുഖം കാണുമ്പൊള്‍ എല്ലാ വേദന യും അമ്മമാര്‍ മറക്കും ,
ഇതിനൊക്കെ ഒരു മറുപുറം ഉണ്ട് ,ഉപേക്ഷിക്കാനായി പ്രസവിക്കുന്നവര്‍ ,ഒരു നിമിഷത്തെ സുഖം ത്തിനു വേണ്ടി ,ഒരു കുഞ്ഞിനു ജീവന്‍ കൊടുക്കുന്നു ,പിന്നതിനെ വേണ്ടാതെ പ്രസവിച്ചു എവിടെയെങ്കിലും ഉപേക്ഷിക്കുന്നു .എന്തായാലും അമ്മതൊട്ടില്‍ വന്ന ശേക്ഷം ,കുഞ്ഞുങ്ങളെ പട്ടിയും ,പൂച്ചയും കടിച്ചു വലിക്കുന്ന വാര്‍ത്തകള്‍ ഒന്നും കേള്‍ക്കേണ്ടി വരുന്നില്ല.എന്തിനാണ് കളയുവാന്‍ വേണ്ടി ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നത്,ഈ ലോകത്തിന്റെ ശാപവാക്കുകള്‍ മൊത്തം ഏറ്റുവാങ്ങാന്‍ ഒരു അനാഥ കുട്ടി കൂടി ,ശാസ്ത്രം ഇത്രയും വളര്‍ന്നിട്ടും നാട്ടിലെ പെണ്‍കുട്ടികളുടെ മനസിന് വളര്‍ച്ച ഇല്ലാതെ പോകുന്നു,എന്തൊരു കഷ്ട്ടമാണ് ,നിങ്ങള്ക്ക് വളര്‍ത്താന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ നിങ്ങള്‍ ഒന്നിനെ സൃഷ്ട്ടിക്കാതെ ഇരിക്ക് ,
എനിക്കറിയാവുന്ന ഒരു ഫാമിലി ,ഒരു കുട്ടിയെ ദത്ത് എടുത്തിട്ടുണ്ട് ,അതിനിപ്പോ എട്ടു വയസായി ,എല്ലാരും അതിനെ വേറൊരു കണ്ണില്‍ ആണ് കാണുന്നത് ,അതെ കുടുബത്തിലെ മറ്റു കുട്ടികള്‍ ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഈ കുട്ടിക്ക് കൊടുക്കില്ല ,അത് നോക്കി കൊണ്ട് നിന്നാല്‍ ചോതിക്കും ,നിനക്ക് വേണോ എന്ന് ,പാവം കുട്ടി അത് വേണ്ട എന്ന് പറയും ,പിള്ളാര് എല്ലാം കൂടി കളിക്കുമ്പോള്‍ ഏതെങ്ങിലും ഒന്ന് മറിഞ്ഞു വീണാല്‍ ഉടനെ കുറ്റം ഈ കുട്ടിയുടെ തലയില്‍ വെക്കും,നീയാണ് പിള്ളേരെ കരയിക്കുന്നത് എന്നൊക്കെ പറയും ,എന്ത് കഷ്ട്ടമാണ് , വേറൊരു ഫാമിലി ഉണ്ട് ,അവരും ഇതുപോലെ അടോപ്റ്റ് ചെയ്തതാണ്,ആ കുട്ടി ഇപ്പോള്‍ നല്ലൊരു സുന്ദരി കുട്ടി ആയി ,എഞ്ചിനീയറിംഗ് നു പഠിക്കുന്നു ,ആ ഫാമിലി ആ കൊച്ചു പറയുന്നത് പോലെ ജീവിക്കുന്നു ,അത്രെക്കു സ്നേഹമാണ് അതിനോട് .അങ്ങനെ ഒക്കെ ആണ് മനുഷ്യരുടെ കാര്യങ്ങള്‍...
പറഞ്ഞു പറഞ്ഞു കാട് കയറി ,എന്താ പറഞ്ഞു തുടങ്ങിയത്,ഇപ്പോള്‍ എന്താ പറയുന്നത് .....ബാക്കി പിന്നെ പറയാം ........