Wednesday, October 21, 2009

പണ്ട് ഞാന്‍ കുറെ ഏറെ എഴുതുമായിരുന്നു,അന്ന് എഴുതിയിരുന്ന വരികള്‍ക്ക് അര്‍ഥം ഉണ്ടായിരുന്നു,പക്ഷെ ഇപ്പോള്‍ എനിക്ക് എഴുതുവാന്‍ കഴിയുന്നില്ല ,എന്‍റെ സര്‍ഗ്ഗശക്തി നശിച്ചത് പോലെ ,എനിക്ക് തനിയെ ഇരിക്കുവാന്‍ കഴിയുന്നില്ല,തനിയെ ഇരിക്കേണ്ടി വന്നാലും ഒന്നും എഴുതുവാന്‍ കഴിയുന്നില്ല,എനിക്ക് അകാഗ്രത കിട്ടുന്നില്ല ,പണ്ട് എന്‍റെ നൊമ്പരങ്ങള്‍ ഞാന്‍ അക്ഷരങ്ങളായി കടലാസ്സില്‍ കോറിയിട്ടിരുന്നു ,അത് വായിച്ചു എന്‍റെ കൂട്ടുകാര്‍ പറഞ്ഞിരുന്നു ,""കൊള്ളാം ,നീ നന്നായി എഴുതുന്നുണ്ട്,നിന്റെ ഭാക്ഷ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല എന്ന് "",അവരെന്നെ കളിയാക്കി പറഞ്ഞിരുന്നതാണ് എങ്കിലും,ഞാന്‍ അതില്‍  സന്തോഷിച്ചിരുന്നു .ഇന്ന് കടലാസും പേനയും എന്നില്‍ ഒരു സ്വതീനവും ചെലുത്തുന്നില്ല ,പണ്ട് കടലാസിന്റെ വെളുത്ത പ്രതലം കാണുമ്പൊള്‍ എന്തോ ആര്‍ത്തി പോലെ ആയിരുന്നു ,അത് നിറയെ കുന്നു കുനെ ഉള്ള അക്ഷര്നങ്ങള്‍ കുന്നു കൂടുന്നത് വരെ  എന്‍റെ വിരലുകള്‍ ചലിച്ചു കൊണ്ടേ ഇരിക്കുമായിരുന്നു ,എന്താണ് എനിക്ക് പറ്റിയത് .ഞാന്‍ എഴുതി കൂട്ടിയ കടലാസുകള്‍ സിമ്മേന്റ്റ്‌ ഇട്ട  മുറ്റത്തിന്റെ ഏതോ കോണില്‍ കിടന്നു കത്തി ഒരു പിടി ചാമ്പലായി എന്നറിഞ്ഞപ്പോലാണോ എന്നിലെ ഞാന്‍ മരിച്ചത് ,അന്ന്  മുതല്‍ ആകാം  എന്‍റെ വിരലുകള്‍ ചലിക്കാതെ ആയതു,അന്ന്  മുതല്‍ ആകാം  എന്‍റെ മനസ് ചിന്തിക്കാതായത്.

പണ്ട് വെളുത്ത മേഘങ്ങള്‍ നിറഞ്ഞ ആകാശത്തെയും ,നക്ഷത്രങ്ങളെയും കണ്ടാല്‍ എന്‍റെ മനസ്  തുള്ളിചാടിയിരുന്നു,സന്ധ്യമയങ്ങുമ്പോള്‍ മാനത്ത് നിറയുന്ന കുങ്കുമ വര്‍ണത്തെ ഞാന്‍ ഇഷ്ട്ടപെട്ടിരുന്നു ,നിഴലിലെ രൂപങ്ങളെ  ഞാന്‍ അറിയാന്‍ ശ്രേമിച്ചിരുന്നു ,മുറ്റത്ത്‌ വീണു ചിതറിയ മഴതുള്ളികളോട് കൂട്ടുകൂടിയിരുന്നു , നീര്കുമിളകളോട് പരിഭവിച്ചിരുന്നു ,പിന്നെ അതെല്ലാം അക്ഷരങ്ങള്‍  ആയി  എന്‍റെ മുന്നിലുള്ള കടലാസ്സില്‍ പുനര്ജീവിച്ചിരുന്നു .

ഇന്ന്  നഗരത്തിന്റെ തീഷ്ണ പ്രകാശത്തിലേക്ക് ,വായുവില്‍ നില്‍ക്കുന്ന ഏറുമാടത്തിലേക്ക്‌ , കണ്ടാല്‍ മനസിലാകാത്ത മായ കാഴ്ച കളിലേക്ക് ഞാന്‍ പറിച്ചു നടപെട്ടിരിക്കുന്നു , ജീവിതം ഞാന്‍ അറിയാതെ പുകഞ്ഞു കൊണ്ടേ ഇരിക്കുന്നു ,ഒരു കൊണ്ക്രീട്ടു  മരത്തില്‍ കെട്ടിയ  ഏറുമാടത്തില്‍ ഞാന്‍  ബന്ധനസ്ഥ ആണ് ,എന്‍റെ അകവും ,  ഏറുമാടം ത്തിന്റെ പുറവും ഒരേ പോലെ വേകുന്നു,അപ്പോള്‍ എന്നില്‍ എന്താണ്  പുതുതായി ഉണ്ടാകാന്‍ ,എന്‍റെ അക്ഷരങ്ങള്‍ വാടി പോയിരിക്കുന്നു ,എന്‍റെ മനസ് പുകഞ്ഞു കൊണ്ടിരിക്കുന്നു ,
എന്‍റെ അക്ഷരങ്ങളെ ,എന്‍റെ വാക്കുകളെ നിങ്ങള്‍ ഇനി എന്നാണ് എന്നിലേക്ക്‌ .......................
അര്‍ത്ഥമുള്ള വാക്കുകള്‍ കൊണ്ട് ജീവിതത്തിനു അര്‍ഥം കണ്ടെത്താന്‍ ഇനി എനിക്കാകുമോ ?
എന്‍റെ തൂലിക ഇനി ചലിക്കുമോ?
എന്താണ് കഥ ,എന്താണ് കവിത
ജീവിതമാണ്‌ കഥ ,നിരാശയാണ് കവിത
അല്ല ,സ്വപ്നമാണ് കഥ, മോഹമാണ് കവിത
അല്ല ശിദിലമായ ജീവിതമാണ്‌ കഥ
വ്യര്തമായ മോഹങ്ങളാണ് കവിത
പിന്നെന്തിനു ഞാന്‍ എഴുതണം ????????
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക് വേണ്ടി ഇനി ഞാന്‍ തൂലിക തൊടില്ല ........................

3 comments:

  1. chathikkalle..............?
    u are nice bloger. I like ur layout of page & Thinks abt u. write more.think more, live more

    ReplyDelete
  2. മനസ്സില്‍ ഇത്രയും ഒക്കെ ഉള്ളപ്പോള്‍ നിനക്ക് എഴുതാതിരിക്കാനാവില്ല. എഴുതണം.നിന്റെ ഉള്ളില്‍ അഗ്നിയുണ്ട്.

    ReplyDelete
  3. ശ്രീ ഇനിയും എഴുതണം.ഏതെന്നാല്‍ ശ്രീ സാധാരണക്കാരിയായ മലയാളി യുവതി അണ്.

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP