Friday, July 17, 2009

ഒരു കണ്ണുനീര്‍ത്തുള്ളി കൂടി

ജാലക വാതിലിന്‍ അപ്പുറം,
മങ്ങിയ കാഴ്ച പോലെ.....
എന്നോ കണ്ടൊരു സ്വപ്നത്തിന്‍ ,
തേര് ഏറി ജീവിതം ആ വഴി വന്നു!

ഇതളുകള്‍ കൊഴിഞ്ഞൊരു വാടിയ പൂ പോലെ -
ജീവിതം മാറിയതെന്നോ?

വഴിത്താര ഓരോന്ന് കടന്നു ,
കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു .
കാലം ഏല്‍പ്പിച്ച മുറിവുകളില്‍ ഒരുതുള്ളി-
തുളസിതീര്തം തളിക്കുവാന്‍ .........
വഴിവക്കില്‍ ആരെയോ തേടി മടുത്തിട്ട് ,
വന്നിടത്തേക്കു തിരികെ മടങ്ങുവാന്‍ ...
വഴിയറിയാതെ ഉഴറുന്നു ജീവിതം .
ദിനങ്ങള്‍ പിറക്കുന്നു കൊഴിയുന്നു.
അതിനില്ലൊരു സഭാകമ്പവും ,
പൂര്‍ണവിരാമം തന്നെയാണ് ഇന്നൊരു മാര്‍ഗ്ഗം .

3 comments:

  1. വഴിത്താര ഓരോന്ന് കടന്നു ,
    കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു

    നല്ല വരികൾ ഇഷ്ടപ്പെട്ടു

    ReplyDelete
  2. സ്‌നേഹ നിധിയായ വരികള്‍

    ReplyDelete
  3. സ്‌നേഹ നിധിയായ വരികള്‍

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP