പണ്ട് വായന എനിക്കൊരു ഹരമായിരുന്നു ,അതിനെക്കാളുപരി ആശ്വാസവും ,ആ നല്ല ശീലം എങ്ങിനെ എന്നിൽ നിന്നും നഷ്ട്ടായി എന്നെനിക്കറിയില്ല,ഇപ്പോൾ വായിക്കാരെ ഇല്ല,അതിനുള്ള ടൈം ഇല്ല എന്നതാണ് ശെരി,പണ്ട് തട്ടിന്റെ മുകളില്ല് കിടക്കുന്ന പുസ്തകങ്ങളൊക്കെ ഏണി വെച്ച് അവിടെ വലിഞ്ഞു കയറി ഇരുന്നു വായിക്കുമായിരുന്നു,ഇപ്പോൾ 2-ല് കൂടുതൽ ലൈബ്രറി കളില് membership ഉണ്ട്,എന്നാലും ഒരു ബുക്ക് പോലും വായിക്കുന്നില്ല,
വളരെ നാളുകള്ക്ക് ശേഷം ഇന്നൊരു ആത്മകഥ വായിച്ചു ,''സ്വരഭേദങ്ങൾ "
ഡബ്ബിംഗ് അര്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചേച്ചിയുടെ ആത്മകഥ .
എനിക്ക് അവരെ വളരെ ഇഷ്ട്ടമാണ്,കാരണം,നല്ല യോഗ്യതി അയ സ്ത്രീ ആണ് അവർ . അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കുവാൻ കഴിയും അവർ വളരെ ബോള്ഡ് അനെന്നു. ആങ്ങനെ ഉള്ള സ്ത്രീ കളെ എനിക്കിഷ്ട്ടമാണ്(എന്നാൽ അഹങ്കാരികളെ ഒട്ടും ഇഷ്ട്ടല്ല)..
ഭാഗം ഒന്ന് പറയുന്നത് ഒട്ടപെട്ടുപോയ കുട്ടി യെ കുറിച്ചാണ് ............
എന്താണ് എന്ന് അറിയില്ല,ഒറ്റപെടലിന്റെ വേദന അറിഞ്ഞിട്ടുള്ളത് കൊണ്ടാണോ എന്തോ ,ആ ചെറിയ കുട്ടിയുടെ അനാഥത്വം എന്നെ വല്ലാതെ നൊമ്പരപെടുത്തി ....
അനാഥാലയത്തില് ആക്കി തിരികെ പോയ അമ്മയെ വിളിച്ചു കരഞ്ഞ കുഞ്ഞിനെ ചേച്ചി വടിയെടുത്തു തല്ലുന്നു ,ആ ചേച്ചിയെ എങ്ങനെ സ്നേഹിക്കുവാന് കഴിയും,അവളുടെ കുഞ്ഞു മനസിനെ ഒരുപാടു വേദനിപ്പിച്ചത് ഒരു പക്ഷെ ഇന്ദിര യുടെ(ചേച്ചി ) ആ പ്രവര്ത്തി ആകാം .
പിന്നൊരിക്കല്ല് കാപ്പി വീണു കുഞ്ഞു ഭാഗ്യം ത്തിന്റെ മുഖം മുഴുവന് പൊള്ളി കരുവളിച്ചപ്പോള് അത് കണ്ടു ചിരിച്ച ചേച്ചി .
കാപ്പി വീണു പൊള്ളിയ മുഖത്തിലെ മുരിവുകളൊക്കെ പഴുത്തു തുടങ്ങിയപ്പോള് ഉണ്ണിയേട്ടന് (brother ) വന്നു മരുന്ന് പുരട്ടിയതും,മരുന്ന് തേച്ച മുഖത്ത് ഉമ്മ വെക്കാൻ പറ്റാത്തത് കൊണ്ട് ഭാഗ്യത്തിന്റെ ഉള്ളം കയ്യില ഉമ്മ വെച്ച് മുറി വിട്ടിറങ്ങി പോയി,ആ ചേട്ടൻ ആ പ്രായത്തിലും അനിയത്തിയുടെ ആ അവസ്ഥ ല്ല് ഒരുപാട് വേദനിച്ചിരുന്നു . ആ സ്നേഹം പിന്നീട് ഒരിക്കലും ഇത് എഴുതുന്ന സമയം വരെയും ആരില് നിന്നും കിട്ടിയിട്ടില്ല എന്നാ ചേച്ചി എത്ഴുതിയത് .
ആറാം ക്ലാസ്സ്-ല പഠിക്കുന്ന പെണ്‍കുട്ടി ദിവസവും 25 കി മി ദൂരം ബസ്-ല കയറി ആശുപത്രിയിൽ കിടക്കുന്ന അമ്മക്ക് കഞ്ഞി യും കൊണ്ട് പോകുന്നു,cancer nte പിടിയില നിന്നും മോചിതയകാൻ കഴിയാതെ അമ്മ വേദന യില്ലാത്ത ലോകത്തിലേക്ക് പോയപ്പോൾ ,എന്ത് ചെയ്യണം എന്നറിയാത്ത
ഭാഗ്യം ത്തെയും ,അമ്മയുടെ ശരീരത്തെയും ആംബുലൻസ്-ല കയറ്റി വീട്ടിലേക്കു വിടുന്ന ആശുപത്രി യിലെ ഡോക്ടര്സ് ,ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും ,,,,,,,,,,,,,,,,,,,,,,,,എനിക്ക് ചിന്തിക്കുവാൻ കഴിയുന്നതിനും അപ്പുറം
കുറച്ചേ വായിച്ചുള്ളൂ,പക്ഷെ വായിച്ചു എത്ര നേരം കരഞ്ഞു എന്ന് എനിക്കറിയില്ല,എനിക്ക് ഒട്ടും സഹിക്കാൻ കഴിയാത്ത സംഭവം ആയി പോയി അത്,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു വന്ന സ്ത്രീ എങ്ങനെ ബോള്ഡ് അല്ലാതാകും,,,,
ഞാൻ ആ ബുക്ക് വായിചു തീര്ന്നില്ല,പക്ഷെ അതിനു മുന്നേ ഇത് എഴുതണം എന്ന് തോന്നി .
വായിക്കുവാൻ താല്പര്യം ഉള്ളവര് വായിക്കുക .
(തുടരും)