Tuesday, August 14, 2012

വ ളരെ നാളായി ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് ,ഇന്ന് എന്തോ എഴുതണം എന്ന് തോന്നി,അതിനൊരു കൊച്ചു കാരണം ഉണ്ടായി.ഇതിനു തലക്കെട്ട്‌ എന്ത് കൊടുക്കണം എന്ന് എനിക്ക് അറിയില്ല .


ഞങ്ങള്‍ക്ക് ചെറിയൊരു ബിസിനസ്‌ ഉണ്ട് ,അതിന്‍റെ  ഓഫീസ്  പാളയം ത്ത്  ആണ് ,ഞാനും അച്ചായനും എന്നും അവിടെ പോകാറുണ്ട് ,ഇന്നും പോയി .ഇന്ന് പതിനൊന്നു മണി ആയപ്പോള്‍ ഒരു കൊച്ചു പയ്യന്‍ ഡോര്‍ ല്‍  വന്നിട്ട് ചോദിച്ചു "എസ് കമിംഗ്,എസ് കമിംഗ് "  ഞങ്ങള്‍ രണ്ടാളും ഇത് എന്താണ് കാര്യം എന്നറിയാതെ മിഴിച്ചു ഇരിക്കുവാണ് .എന്നിട്ട് അവന്‍ ചപ്പല്‍  ഊരി  ഇട്ടിട്ടു അകത്തു കയറി .വീണ്ടും അതെ വാചകം ആവര്‍ത്തിച്ചു .എന്നിട്ട് ഒന്നും ചോദിക്കാതെ  കസേര ല്‍ ഇരുന്നു ,എന്നിട്ട് എന്നോട് ചോദിക്കുവാണ്  ഞാന്‍ പറഞ്ഞതൊന്നും മനസിലായില്ലേ എന്ന് ,ഞാന്‍ പറഞ്ഞു മനസിലായില്ല ,
വീണ്ടും അവന്‍ സംസാരിച്ചു തുടങ്ങി  "എനിക്കൊരു  ജോലി തരണം,ഞാന്‍ എന്ത് ജോലി വേണേലും ചെയ്യാം വൈകുന്നേരം ആകുമ്പോള്‍ എനിക്കൊരു നൂറു രൂപ തരണം ".ഒറ്റ ശ്വാസത്തില്‍ അവന്‍ ഇത്രയും പറഞ്ഞു തീര്‍ത്തു .
ഞാന്‍ പറഞ്ഞു ഇവിടെ ജോലി ഒന്നും ഇല്ല,ഉടനെ അവന്‍ അതെന്താ ജോലി ഇല്ലാത്തത് എന്ന് എന്നോട് ,ഒരു ബക്കറ്റ്‌ ,തുണി,വെള്ളം തന്നാല്‍ ഞാന്‍ ഈ ഗ്ലാസ്‌ ഒക്കെ തുടച്ചു വൃത്തി ആക്കി തരാം എന്ന് .

100 രൂപ യുടെ കാര്യം അവന്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു .

അവന്‍റെ പഠിത്തം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ കുഴപ്പമില്ലാതെ പഠിക്കും എന്നായിരുന്നു മറുപടി ,എന്നിട്ടാണോ നീ എസ് കമിംഗ് എന്ന് ചോദിച്ചത്  എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ മറുപടി ,ഞാന്‍ ഇംഗ്ലീഷ്-ല്‍ കുറച്ചു പിന്നിലാണ് എന്നായിരുന്നു .പിന്നെ എന്താണ് ശെരി എന്നൊക്കെ ചോദിച്ചു മനസിലാക്കി .

അപ്പോള്‍ അവനോടു ഒരു ഇഷ്ട്ടം തോന്നി , ഓമനത്തം ഉള്ള ,ഇരുണ്ട നിറമുള്ള ചലപില സംസാരിക്കുന്ന ഒരു പയ്യന്‍ ,അവന്റെ മുഖത്ത് ക്ഷീണം ഉണ്ട് പക്ഷെ അത് പട്ടിണി കിടന്ന ക്ഷീണം അല്ല ,കിഴക്കേകോട്ട മുതല്‍ ,പാളയം വരെ നടന്നതിന്റെ ക്ഷീണം , അത്ര  നല്ലത് അല്ലെങ്കിലും മുഷിയാത്ത വസ്ത്രങ്ങള്‍ ,അവന്റെ പ്രായം ചോദിച്ചപ്പോള്‍  ആദ്യം പറഞ്ഞു പതിനാല് എന്ന്,പിന്നെ തിരുത്തി പറഞ്ഞു പതിമൂന്നേ ആയുള്ളൂ,പക്ഷെ എന്തേലും ജോലി കിട്ടാന്‍ വേണ്ടി പതിനാല് എന്ന് പറയും,അല്ലേല്‍ ബാലവേലക്ക് അകത്താകും എന്ന്,

പിന്നെ ഞങ്ങള്‍ അവനെ ചോദ്യം ചെയ്യാന്‍ തുടങ്ങി ,
അവന്റെ കഥ ഇങ്ങനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,(ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അവന്‍ തന്ന മറുപടി )

ഉമ്മ ആരോടോ ഇറങ്ങി പോയി ,അത് കൊണ്ട് വാപ്പ എന്നെ കളഞ്ഞിട്ടു പോയി ,ഞാനും വാപ്പുമ്മ യും  കൂടി താമസിക്കുന്നു,വീടിനു വാടക 600 രൂപ ,500 രൂപ വാപ്പുമ്മ യുടെ  കയ്യില്‍ ഉണ്ട് ബാക്കി 100 രൂപ വേണം അതിനാണ് ജോലി അനേഷിച്ചു നടക്കുന്നത്.

പഠിക്കുന്നത് വള്ളകടവ്  സ്കൂള്‍-ല്‍  8 th  ക്ലാസ്സില്‍ (അവനെ കണ്ടാല്‍ 5 ആം ക്ലാസ്സ്‌-ല്‍  എന്നെ തോന്നു ),പഠിക്കാന്‍ സഹായിക്കുന്നത് ജമീല ടീച്ചര്‍ ,ബുക്ക്‌ ഒക്കെ ടീച്ചര്‍ വാങ്ങി തരും ,

ആഹാരത്തിനുള്ള അരി,ഗോതബു ,മലക്കറി ഒക്കെ പള്ളിയില്‍ നിന്നും തരും,വാടക കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞിട്ടുള്ളത്  മറ്റു രീതിയിലൊക്കെ സഹായിക്കുന്നുണ്ടല്ലോ അപ്പോള്‍ ഇത് കൂടി പറ്റില്ല എന്നആണ് (പള്ളി ഇത്രയും കാര്യം ചെയ്യുന്നത് തന്നെ അവനെ സംബന്ധിച്ച് മഹാ കാര്യമാണ്)  .അവധി ദിവസം അടുത്തൊരു താവൂക്ക്  കമ്പനി ല്‍ താവൂക്ക്  ചുമക്കാന്‍ പോകും ,ദിവസം അമ്പതു തവൂക്ക് ചുമക്കും ,ആ കാശ് ആണ് വാടക കൊടുക്കുന്നത് ,ഇപ്പോള്‍ തവൂക്ക് വരുന്നില്ല ,അത് കൊണ്ട് പണി ഇല്ല ,  .രണ്ട്‌  പേരോട് ഇന്ന് അവന്‍  ജോലി  ചോദിച്ചു  പക്ഷെ ഒരാള്‍ 5 രൂപ കൊടുത്തു,മറ്റൊരാള്‍ 10 രൂപ കൊടുത്തു ,ജോലി ആരും കൊടുത്തില്ല ,അവനു ആവശ്യമുള്ള കാശ് ഉം .
....
അവന്‍ കയ്യില്‍ ഉണ്ടായിരുന്ന 10 രൂപ എന്റെ നേരെ നീട്ടി എന്നിട്ട് പറയുവാണ്  ഈ പത്തു രൂപ ആന്റി എടുത്തോ,എന്നിട്ട് എനിക്ക് 100 രൂപ തരൂ എന്ന് ,കിളവി കുറെ ദിവസമായിട്ടു പറയുന്നു 100 രൂപ കൊണ്ട് വാ എന്ന്(കിളവി എന്ന് ഉദേശിച്ചത്‌ അവന്റെ ബപ്പുമ്മ  യെ ആണ്) ,ഇനി കൊടുത്തില്ലേല്‍ വീട് ഉടമസ്ഥന്‍ ചീത്ത വിളിക്കും,രണ്ടു ആഴ്ച മുന്നേ വാടക കൊടുക്കേന്ടതായിരുന്നു .ഇന്ന് സ്കൂള്‍-ല്‍  പോയില്ല,എന്തേലും ജോലി ചെയ്തു ഇന്ന് ആ കാശ് ഉണ്ടാക്കണം എന്ന് കരുതി ഇറങ്ങിയതാണ്.(വീണ്ടും അവന്‍ നിര്‍ത്താതെ 100 രൂപ യെ കുറിച്ച്  സംസാരിച്ചു കൊണ്ടേ ഇരുന്നു )

അവന്റെ കുഞ്ഞു മനസിന്റെ നൊമ്പരം കേട്ടപ്പോള്‍ ,ഒരു നിമിഷം കണ്ണ് നിറഞ്ഞു .
നീ പറഞ്ഞതൊക്കെ കള്ളമല്ലെന്നു  എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്,അവന്റെ സ്കൂള്‍ ന്റെ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍-ല്‍  അടിച്ചു നോക്കിയാല്‍ മതി,
അല്ലേല്‍ പൂന്തുറ വരെ അവന്റെ കൂടെ ചെന്നാല്‍ മതി എന്നായിരുന്നു .....

അവന്‍ സത്യമാണ് പറഞ്ഞത് എന്ന് എനിക്കറിയാമായിരുന്നു ,അവന്റെ കണ്ണുകളില്‍ നന്മ നിഴലിച്ചു കണ്ടുള്ളൂ ,അവാന്‍  ഹൃദയത്തില്‍ നിന്നായിരുന്നു ഓരോ കാര്യങ്ങളും പറയുന്നത്  എന്ന്  എനിക്ക് മനസിയായി .

ഇത് എഴുതണം എന്ന് തോന്നിയത് പിന്നെ അവന്‍ പറഞ്ഞ കാര്യം കേട്ടപ്പോള്‍ ആണ്.

സ്കൂള്‍ അവധി കാലത്ത് അവന്‍ ഒരു കട യില്‍ നില്‍ക്കുമായിരുന്നു .മാസം 1000 രൂപ ഓണര്‍ കൊടുക്കും ,ഒരു ദിവസം കുറെ സാറന്മാര്‍ വന്നു അവനെ പൊക്കി ,കാരണം ബാലവേല ,കട ഉടമ ക്ക് ഫൈന്‍ ,നോട്ടീസ് ,അങ്ങനെ പോയി കാര്യങ്ങള്‍ ,,,
അവനോടു സാറന്മാര്‍ പറഞ്ഞത്രേ ഇനി ഈ വഴി നിന്നെ കണ്ടാല്‍ നിന്നെ പിള്ളേര് ജയില്‍ ല്‍ ഇടും എന്ന് ,
എങ്കിലും പ്രാരാബ്ധങ്ങള്‍ ആരെ ഉള്ള ആ കുഞ്ഞു  ഗൃഹനാഥന്‍ വീണ്ടും  ജോലി അന്വേഷിച്ചു ആ കടയില്‍  പോകേണ്ടി വന്നു ,പക്ഷെ ആ കടക്കാരന്‍ പിന്നെ പറഞ്ഞത് അയാള്‍ക്ക് അകത്തു കിടക്കാന്‍ വയ്യ അത് കൊണ്ട് നിനക്ക് ജോലി ഇല്ലെന്നാണ്.....
പിന്നെ അവന്‍ 

കല്ല്‌ ചുമക്കാന്‍ പോയി തുടങ്ങി.....
നോമ്പ് സമയത്തും അവന്‍ കല്ല്‌ ചുമന്നു 
ആ കുഞ്ഞു ശരീരത്തിന് താങ്ങാവുന്നതിലും കൂടുതല്‍   ഭാരം അവന്‍ ചുമന്നു ....ചുമക്കുന്നു 

എ സി  കാര്‍-ല്‍ കറങ്ങി ,ഉത്തരവുകള്‍ ഇറക്കുന്ന എമാന്മാര്‍ക്ക് അറിയണ്ടല്ലോ അവന്റെ പ്രാരാബ്ദങ്ങള്‍ ...
മാന്യമായ തൊഴില്‍ ചെയ്‌താല്‍  ബാലവേല ????????????????????????
നാളെ അവന്‍ അവന്റെ ആവശ്യങ്ങള്‍ നടക്കുവാന്‍ വല്ലവന്റെയും  മുതല്‍ പിടിച്ചു പറിച്ചാല്‍ അവന്‍ കള്ളനായി,പിന്നെ അവന്റെ ഭാവി (അവന്‍ ഒരിക്കലും അങ്ങനെ ആകില്ല,അവന്റെ കണ്ണുകളിലെ ആത്മവിശ്വാസം അത്രയ്ക്കാണ്)
അവനെ ജീവിക്കാന്‍ അനുവദിക്കാത്തത് ആരാണ് ???????????? ഈ സമൂഹം തന്നെ അല്ലെ?

100 രൂപ ല്‍  കൂടുതല്‍ കിട്ടിയാല്‍ നീ എന്ത് ചെയ്യും എന്നാ എന്റെ ചോദ്യത്തിന് അവന്റെ മറുപടി ,എനിക്ക് കൂടുതല്‍ കാശ് വേണ്ട എന്നായിരുന്നു ...ഞാന്‍ കുറെ നിര്‍ബന്ധിച്ചപ്പോള്‍  ആണ് അവന്‍ കൂടുതല്‍ കൊടുത്ത കാശ് വാങ്ങിയത് .......
അടുത്ത ദിവസം വന്നാല്‍ ഒരു ജോഡി ഡ്രസ്സ്‌ വാങ്ങി തരാം എന്ന് പറഞ്ഞപ്പോളും അവന്‍ പക്വതയോടെ സംസാരിച്ചു.ഇപ്പോള്‍ ഒരു ജോഡി ഡ്രസ്സ്‌ നു 1000 രൂപ ആകും അത് കൊണ്ട് വേണ്ട എന്ന് ,പിന്നെ പല തുണികടകള്‍   തമ്മില്‍ താരതമ്യം ചെയ്തു പറഞ്ഞു തന്നു .ഞങ്ങള്‍ ബീമാപള്ളി യില്‍ പോയാണ് ഡ്രസ്സ്‌ വാങ്ങുന്നത് എന്ന് പറഞ്ഞു ,എല്ലാ പെരുനാളിനും  തലേ ദിവസം പള്ളിയില്‍ നിന്നും 2500/- രൂപ കൊണ്ട് തരും,അതിനാണ് എല്ലാ വര്‍ഷവും ഡ്രസ്സ്‌ വാങ്ങുന്നത് എന്ന് പറഞ്ഞു ,
എങ്കിലും അവന്‍ ഒരു പുതിയ ഉടുപ്പ് ആഗ്രഹിക്കുന്നു എന്ന് തോന്നി ,റംസാന്‍ ന്റെ തലേന്ന് വരം എന്ന് പറഞ്ഞു ഞാന്‍ കൊടുത്ത കാശ് ഉം വാങ്ങി അവന്‍ പോയി .
ബസ്‌-ല്‍  ടിക്കറ്റ്‌ എടുക്കണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ,ഞാന്‍ കള്ളത്തരം കാണിക്കില്ല എന്നാണ് ,
അവന്‍ പോയി കഴിഞ്ഞിട്ടും ഇത് എഴുതുന്ന സമയവും അവന്‍ ഒരു വേദന ആയി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു,കണ്ണുകള്‍ നനയാതെ അല്ലാതെ അവനെ ഓര്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല ...പണ്ടു  കണ്ട  ഏതോ അമിതാബച്ചന്‍ സിനിമയില്‍ ബച്ചന്റെ കുട്ടികാലം പോലെ ,ഒരു ദാദി മായും ,ഒരു കുട്ടിയും ......................

ഒരു പക്ഷെ അവന്‍ എന്താണെന്നു എഴുതാനുള്ള എന്‍റെ ശ്രേമം  ഒരു പാരാജയം  ആയിരിക്കാം ,പക്ഷെ അവന്‍ ഞങ്ങളുടെ മനസിലുണ്ടാക്കിയ എന്തോ ഒന്ന് അതെന്താണ്????????????????????????????????????????????

.   

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP